Search
  • Follow NativePlanet
Share
» »അവസാന നിമിഷത്തിലെ ദീപാവലി യാത്രാ പ്ലാനുകൾ.. പോകാൻ യേർക്കാട് മുതൽ മൂന്നാർ വരെ ഇഷ്ടംപോലെ ഇടങ്ങൾ

അവസാന നിമിഷത്തിലെ ദീപാവലി യാത്രാ പ്ലാനുകൾ.. പോകാൻ യേർക്കാട് മുതൽ മൂന്നാർ വരെ ഇഷ്ടംപോലെ ഇടങ്ങൾ

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച കുറച്ച് ഹിൽ സ്റ്റേഷനുകൾ പരിചയപ്പെടാം.

ദീപാവലി അവധിയുടെ അവസാനഘട്ട പ്ലാനിങ്ങുകളിലായിരിക്കും ഇപ്പോൾ മിക്കവരും. ബാഗ് പാക്ക് ചെയ്തും വരാനിരിക്കുന്ന രണ്ടോ മൂന്നോ ദിവസങ്ങളിലെ അവധിയും കുടുംബവുമൊത്തു ചിലവഴിക്കുന്ന സമയവും എല്ലാം ആലോചിച്ച് സന്തോഷിക്കുന്ന നേരം. എന്നാൽ അവസാന നിമിഷവും എവിടേക്ക് പോകണമെന്ന് ആലോചിച്ചി നിൽക്കുന്നവരും നമ്മുടെ കൂടെയുണ്ട്. നേരത്തെ കണ്ട മൂന്നാറും വാഗമണ്ണും ഒക്കെ പിന്നെയും പോകുവാന്‍ കാത്തുനിൽക്കാതെ ഇതാ പുത്തനിടങ്ങൾ തേടാം. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച കുറച്ച് ഹിൽ സ്റ്റേഷനുകൾ പരിചയപ്പെടാം.

മൂന്നാർ

മൂന്നാർ

എത്രയൊക്കെ പോയെന്ന് പറഞ്ഞാലും മൂന്നാർ ഒരു വികാരമായി കൊണ്ടുനടക്കുന്നവരാണ് മലയാളികൾ. വണ്ടിയുമെടുത്ത് നേരെ കയറിച്ചെല്ലുവാൻ സാധിക്കുന്ന, എപ്പോള്‍ പോയാലും പുതുമ മാറാത്ത മൂന്നാറിലേക്ക് ഈ സമയം പോകുന്നവർ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. നമുക്കറിയുന്നതുപോലെ മൂന്നാറിലെ ഇപ്പോഴത്തെ ആകർഷണം നീലക്കുറിഞ്ഞി തന്നെയാണ്. ശാന്തൻപാറയ്ക്ക് സമീപം കള്ളിപ്പാറയിലും ഇപ്പോള്‍ ചതുരംഗപ്പാറയിലുമായി പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞി കാണുവാൻ ഓരോ ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. മണിക്കൂറുകൾ കാത്തുനിന്നാൽ മാത്രമേ, ചിലപ്പോൾ ഈ കാഴ്ച കാണുവാൻ കഴിഞ്ഞെന്നു വരുകയുള്ളൂ. അതുകൊണ്ടുതന്നെ അത്തരമൊരു സാഹചര്യം മുന്നിൽക്കണ്ടു വേണം യാത്ര പ്ലാൻ ചെയ്യുവാൻ.

PC:Paul-Vincent Roll

ചിക്കമഗളുരു

ചിക്കമഗളുരു

ഈ തവണ മൂന്നാറിലെ പോലെ തന്നെ ചിക്കമഗളുരുവിലും നീലക്കുറിഞ്ഞി വസന്തം എത്തിയിട്ടുള്ളതിനാൽ തിരക്ക് ഇവിടെയും പ്രതീക്ഷിക്കാം. ഇവിടുത്തെ സീതലയ്യനഗിരി, മുല്ലയ്യനഗിരി, ബാബാബുഡൻഗിരി എന്നീ മൂന്നിടങ്ങളിലാണ് നീലക്കുറിഞ്ഞി പൂത്തിട്ടുള്ളത്.
കർണ്ണാടകയിലെ പേരുകേട്ട ഹിൽസ്റ്റേഷനായ ഇവിടം അതിന്റെ പച്ചപ്പു നിറഞ്ഞ കുന്നുകൾക്കാണ് പേരുകേട്ടിരിക്കുന്നത്. കാപ്പിത്തോട്ടങ്ങൾ ഇഷ്ടംപോലെയുള്ള ഇവിടം കർണ്ണാടകയുടെ കോഫി ലാൻഡ് എന്നാണ് അറിയപ്പെടുന്നത്. ട്രക്കിങ്, ഹൈക്കിങ്, മൗണ്ടെയ്ന് ബൈക്കിങ് തുടങ്ങി നിരവധി ആക്റ്റിവിറ്റികൾ ഇവിടെ ചെയ്യാം.

PC:Arun Yokesh

സക്ലേശ്പൂർ

സക്ലേശ്പൂർ

കർണ്ണാടകയിലെ തന്നെ മറ്റൊരു മികച്ച വാരാന്ത്യ ലക്ഷ്യസ്ഥാനമാണ് സക്ലേസ്പൂർ. ഹസൻ ജില്ലയുടെ ഭാഗമായ ഇവിടം അതിന്റെ പച്ചപ്പിനും പ്രകൃതിമനോഹരമായ കുറേ കാഴ്ചകൾക്കുമാണ് പ്രസിദ്ധം. സമുദ്രനിരപ്പിൽ നിന്നും 956 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്. ഓഫ്ബീറ്റ് യാത്രാസ്ഥാനം തേടുന്നവർക്ക് എന്തുകൊണ്ടും മികച്ച തിരഞ്ഞെടുപ്പായിരിക്കും ഇവിടം. വെള്ളച്ചാട്ടം, കോട്ട, ട്രക്കിങ് സ്പോട്ടുകൾ എന്നിങ്ങനെ സമയം ചിലവഴിക്കുവാന്‌ കുറേ കാര്യങ്ങൾ ഇവിടെയുണ്ട്.

PC:Ben Abraham

 വയനാട്

വയനാട്

കേരളത്തില്‍ പോകുവാൻ സാധിക്കുന്ന ഏറ്റവും മികച്ച ഹിൽസ്റ്റേഷൻ എന്നും വയനാട് തന്നെയാണ്. ഒറ്റയാത്രയിൽ ഒരുപാട് കാര്യങ്ങൾ, വേണമെങ്കിൽ ഒരു ദിവസം കൊണ്ടും അല്ലെങ്കിൽ ഒരാഴ്ച കൊണ്ടും കണ്ടുതീർക്കാം. എന്തിനധികം, ഒന്നും ചെയ്യുവാൻ താല്പര്യമില്ലാതെ, വെറുതേ ഇരിക്കുവാനാണ് ആഗ്രമെങ്കിൽ പോലും അതിനെവരെ മികച്ച കാഴ്ചകളാൽ സമ്പന്നമാക്കുന്ന തരത്തിലുള്ള റിസോർട്ടുകളും ഹോം സ്റ്റേകളും ഇവിടെയുണ്ട്. ട്രക്കിങ് ആണെങ്കിലും വെള്ളച്ചാട്ടമോ, ഹൈക്കിങോ, കാടുകയറിയുള്ള യാത്രളോ , എന്തായാലും സാധ്യതകൾ ഒരുപാടുണ്ട് ഇവിടെ.
ചെമ്പ്ര പീക്ക്, എടക്കൽ ഗുഹ,തൊള്ളായിരം കണ്ടി, ബാണാസുര സാഗർ, പൂക്കോട് തടാകം, കുറുവാ ദ്വീപ് എന്നിങ്ങനെ വിട്ടുപോകാതെ കാണേണ്ട കുറച്ച് കാഴ്ചകളും ഇവിടെയുണ്ട്.

PC:Asim Z Kodappana

യേർക്കാട്

യേർക്കാട്

പാവങ്ങളുടെ ഊട്ടി എന്നു വിളിക്കപ്പെടുന്ന യേർക്കാട് അതുപോലെ തന്നെ ഊട്ടി കാഴ്ചകളുടെയും കാലാവസ്ഥയുടെയും ഒരു ചെറുപതിപ്പാണ്. സെർവ്വരായൻ മലനിരകളുടെ ഭാഗമായ ഇവിടെ മനോഹരമായ ഒരുപാട് കാഴ്ചകൾ കാണുവാനുണ്ട്. ഒന്നോ രണ്ടോ ദിവസം മതി ഇവിടുത്തെ കാഴ്ചകൾ കണ്ടുതീർക്കുവാൻ. തമിഴ്നാട്ടിൽ കഴിഞ്ഞ കുറച്ചു നാളുകളായി വിനോദസഞ്ചാരരംഗത്ത് യേർക്കാണ് വൻ മുന്നേറ്റമാണ് നടത്തുന്നത്. ഓറഞ്ച് തോട്ടങ്ങൾ, കാപ്പിത്തോട്ടങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

PC:Navi

ആൻഡമാൻ യാത്രയേക്കാൾ കുറഞ്ഞ ചിലവിൽ ദീപാവലിക്ക് തായ്ലൻഡും വിയറ്റ്നാമും കറങ്ങാം... വിമാനടിക്കറ്റ് നിരക്കിതാ!ആൻഡമാൻ യാത്രയേക്കാൾ കുറഞ്ഞ ചിലവിൽ ദീപാവലിക്ക് തായ്ലൻഡും വിയറ്റ്നാമും കറങ്ങാം... വിമാനടിക്കറ്റ് നിരക്കിതാ!

കൂർഗ്

കൂർഗ്

കൂർഗ് ഇല്ലാതെ മലയാളികൾക്കൊരു അവധിക്കാലമില്ല. അത്രയധികം മലയാളികളുടെ യാത്രകളുമായി കൂർഗ് ബന്ധപ്പെട്ടു കിടക്കുന്നു. വയനാട്ടിൽ നിന്നും കാസർകോഡ് നിന്നും എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുമെന്നതിനാൽ മലബാർ ഭാഗത്തെ നിരവധി സ‍ഞ്ചാരികൾ ഇവിടേക്ക് സ്ഥിരമായി വരുന്നു. മടിക്കേരി, ഇരുപ്പുവെള്ളച്ചാട്ടം, രാജാ സീറ്റ്, മടിക്കേരി കോട്ട, സുവർണ്ണ ക്ഷേത്രം എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെ കാണുവാനുണ്ട്. കൊടകു ജില്ലയുടെ ഭാഗമായ ഇവിടം പ്രകൃതിഭംഗിയാൽ ഏറെ അനുഗൃഹീതമായ സ്ഥലം കൂടിയാണ്. തലക്കാവേരി, ഇഗുത്തപ്പ ക്ഷേത്രം എന്നിങ്ങനെ കുറച്ച് കാഴ്ചകൾ കൂടി ഈ യാത്രയിൽ ഉൾപ്പെടുത്താം,

PC:Aamir

 അരാകവാലി

അരാകവാലി

കുറച്ചു നീണ്ട യാത്രയാണ് പ്ലാന് ചെയ്യുന്നതെങ്കിൽ അരാകു വാലി വരെ പോകാം. ആന്ധ്രാ പ്രദേശിൽ സ്ഥിതി ചെയ്യുന്ന അരാകു വാലി നിങ്ങളെ അതിമനോഹരമായ കാഴ്ചകളാൽ അത്ഭുതപ്പെടുത്തവാൻ പോന്നയിടമാണ്. കാപ്പിത്തോട്ടങ്ങളും തുരങ്കപാതകളും വളവും തിരിവും ഒക്കെ ചേർന്നുള്ള ഇവിടെ ഒരു ദിവസം കാണുവാനുള്ളതേ ഉള്ളുവെങ്കിലും യാത്രകൾക്കായി രണ്ടു ദിവസം വേണ്ടി വരും. ഗുഹകളും വനങ്ങളുനായി നിരവധി കാഴ്ചകൾ ഇവിടെ കാണാനുണ്ട്.

PC:paul silvan

പൗരാണിക കാഴ്ചകളും ദ്വീപ് യാത്രയും പിന്നെ കിടിലൻ ഭക്ഷണവും..കെഎസ്ആർടിസിയുടെ 'വേറെ ലെവൽ' കൊച്ചി യാത്രപൗരാണിക കാഴ്ചകളും ദ്വീപ് യാത്രയും പിന്നെ കിടിലൻ ഭക്ഷണവും..കെഎസ്ആർടിസിയുടെ 'വേറെ ലെവൽ' കൊച്ചി യാത്ര

ദീപാവലി യാത്രകൾക്ക് ചിലവേറും..ഏറ്റവും കൂടുതൽ ടിക്കറ്റ് നിരക്ക് ഈ റൂട്ടുകളിൽദീപാവലി യാത്രകൾക്ക് ചിലവേറും..ഏറ്റവും കൂടുതൽ ടിക്കറ്റ് നിരക്ക് ഈ റൂട്ടുകളിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X