Search
  • Follow NativePlanet
Share
» »സ‍ഞ്ചാരികളെ കൊതിപ്പിക്കും പശ്ചിമ ബംഗാള്‍

സ‍ഞ്ചാരികളെ കൊതിപ്പിക്കും പശ്ചിമ ബംഗാള്‍

ടൈഗര്‍ ഹില്‍, ഹൗറാ ബ്രിഡ്ഡ്, തേയിലത്തോട്ടങ്ങള്‍ അങ്ങനെ നിരവധി കാഴ്ചകളാല്‍ സമ്പന്നമാണ് പശ്ചിമ ബംഗാള്‍. ബംഗാള്‍ ഉള്‍ക്കടലും വ്യത്യസ്തങ്ങളായ സംസ്കാരങ്ങളും മതങ്ങളും ഭാഷകളും എല്ലാ ചേര്‍ന്ന് സഞ്ചാരികള്‍ക്ക് ഒരു വലിയ വിരുന്നൊരുക്കുന്ന നാടാണ് പശ്ചിമ ബംഗാള്‍.
അതിമനോഹരമായ ഭൂപ്രകൃതികള്‍, മഞ്ഞുപുതച്ചു നില്‍ക്കുന്ന മലനിരകള്‍, ആര്‍ത്തലച്ചെത്തുന്ന കടല്‍, തളിര്‍ത്തു നില്‍ക്കുന്ന തേയിലക്കാടുകള്‍, കാടുകള്‍, ഡെല്‍റ്റകള്‍, സമൃദ്ധമായ വന്യജീവി സമ്പത്ത്, പുരാതന ക്ഷേത്രങ്ങള്‍ തുടങ്ങി പശ്ചിമ ബംഗാളിന് സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്.

ദുവാര്‍സിനി

ദുവാര്‍സിനി

പശ്ചിമ ബംംഗാളിലെ പുരുലിയ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദുവാര്‍സിനി സത്ഗുരാങ് നദിയാല്‍ വലയം ചെയ്തു കിടക്കുന്ന പ്രദേശമാണ്. അഹല്‍, പലാഷ് മരങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്ന കാടുകളാണ് ഇവിടെ കാണുവാനുള്ളത്. സാന്തല്‍, മുണ്ടാ, ശബാരാദ്ധ്, കേഹ്രിയ തുടങ്ങിയ ഗോത്രവര്‍ഗ്ഗക്കാരുടെ മേഖലയായ ഇവിടെ അവരുടെ സംസ്കാരത്തെ അടുത്തറിയുവാന്‍ സാധിക്കും എന്ന പ്രത്യകതയും ഈ പ്രദേശത്തിനുണ്ട്.
വന്യജീവി സമ്പത്താണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ആനക്കൂട്ടങ്ങള്‍, കോവര്‍ കഴുതകള്‍, കരടികള്‍ തുടങ്ങി നിരവധി മ‍ൃഗങ്ങളെ ഇവിടെ കാണാം. ദുവാര്‍സിനിയില്‍ നിന്നും 3 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭാലോ ഹില്‍സില്‍ പുരാതനമായ ഒരു മനുഷ്യ സംസ്കാരം കണ്ടെത്തുവാനും സാധിക്കും.

താജ്പൂര്‍

താജ്പൂര്‍

കൊല്‍കട്ടയില്‍ നിന്നും 170 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന താജ്പൂര്‍ ആണ് ഇവിടുത്തെ മറ്റൊരു പ്രധാന ഇടം. ബേ ഓഫ് ബംഗാളിനോട് ചേര്‍ന്നു കിടക്കുന്ന ഇവിടെയും കാടിന്‍റെ സാന്നിധ്യമാണ് സ‍ഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ദിഗാ ബീച്ചിനോട് ചേര്‍ന്നു കിടക്കുന്നു എന്ന പ്രത്യേകത കാരണം ബീച്ച് പ്രേമികളായ സഞ്ചാരികള്‍ ഇവിടെ ധാരാളമായി എത്തുന്നു.

 രാജഭക്തവ

രാജഭക്തവ

ബുക്സാ കടുവാ സംരക്ഷണ കേന്ദ്രത്തിന്‍റെ കവാടം എന്നറിയപ്പെടുന്ന ഇടമാണ് രാജഭക്തവ. പച്ചക്കാടുകളാല്‍ സമൃദ്ധമായ ഇടമാണ് ഇത്. പക്ഷി നിരീക്ഷണം, ജംഗിള്‍ സഫാരി, ട്രക്കിങ്, വൈല്‍ഡ് ലൈഫ് വാച്ചിങ്, ട്രക്കിങ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. കാടിനുള്ളിലൂടെ നാലു കിലോ മീറ്റര്‍ നടന്നുള്ള ട്രക്കിങിനായി ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നു. ഭൂമിശാസ്ത്രപരമായും ജൈവപരമായും ഒരുപാട് പ്രത്യേകതകൾ ഈ പ്രദേശത്തിനുണ്ട്. ഭൂട്ടാനുമായി രാജ്യാന്തര അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തിനുടുത്തു തന്നെയാണ് മാനസ് ദേശീയോദ്യാനവുമുള്ളത്. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള രാജ്യാന്തര ഏഷ്യൻ എലിഫന്‍റ് മൈഗ്രേഷന്‍റെ ഇടനാഴി എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്.

 ജയറാംബട്ടി

ജയറാംബട്ടി


ബന്‍കുര ജീല്ലയില്‍ ബിഷ്ണുപൂര്‍ സബ് ഡിവിഷനിലെ ജയറാംബട്ടി പശ്ചിമ ബംഗാളിലെ സാധാരണക്കാരായ ആളുകളുടെ വിശുദ്ധ കേന്ദ്രങ്ങളിലൊന്നാണ്. രാമകൃഷ്ണയുടെ ഭാര്യ ശാരദാ ദേവി ജനിച്ചത് ഇവിടെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ ക്ഷേത്രത്തില്‍ ദേവിയുടെ വലിയ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ തന്നെയുള്ള നരനാരായണ ക്ഷേത്രത്തില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള ളരു ആണ്‍ കുട്ടിയെ നാരായണന്‍ എന്ന പേരില്‍ ആരാധിക്കുന്നു.

സാംസിങ്

സാംസിങ്

ചെറിയ അരുവികളും കാടുകളും തേയിലത്തോട്ടങ്ങളുമെല്ലാം ചേര്‍ന്ന് മനോഹരമായ ഇടമുണ്ടെങ്കില്‍ അതിന്‍റെ പേരാണ് സാംസിങ്. നിയോറാ വാലി ദേശീയോദ്യാനത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ ഒരുപാട് ആളുകള്‍ ക്യാംപിങ്ങിനായാണ് തിരഞ്ഞെടുക്കുന്നത്.

ദൂരാസ്

ദൂരാസ്

ഡാര്‍ജിലിങ്ങിലെ മലനിരകളിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഇടമാണ ദൂരാസ്. ഡോര്‍ എന്ന വാക്കില്‍ നിന്നുമാണ് ഡോറാസ് അഥലാ ദൂരാസ് എന്ന സ്ഥലനാമം ഉണ്ടായതു തന്നെ. ജൈവവൈവിധ്യത്തിന്‍റെ വൈവിധ്യത തന്നെയാണ് ഈ പ്രദേശത്തിന്‍റെ പ്രത്യേകത. ഗ‍ൊരുമാര ദേശീയോദ്യാനം, ജദല്‍പാറ വന്യജീവി സങ്കേതം, ബുക്സാ ദേശീയോദ്യാനം, മാനസ് നാഷണല്‍ പാര്‍ക്ക് തുടങ്ങിയവ പ്രദേശത്തോട് ചേര്‍ന്നാണ് കിടക്കുന്നത്.

താകി

താകി

ബംഗ്ലാദേശുമായി ചേര്‍ന്നു കിടക്കുന്ന ഇടങ്ങളിലൊന്നാണ് താകി. ഇച്ചാമട്ടി നദിയാണ് ഈ പ്രദേശത്തിന്റെ ആകര്‍ഷണം. ഇരു രാജ്യങ്ങളിലെയും ആളുകള്‍ തമ്മില്‍ കണ്ടുമുട്ടുന്ന ഇടമാണ് ഇത്. രണ്ടു കരകളില്‍ നിന്നും കാണുന്ന കാഴ്ചകള്‍ തന്നെയാണ് ഇവിടുത്തെ ആകര്‍ഷണം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച.

കാടിന്റെ കഥയുമായി ബുക്സാ ദേശീയോദ്യാനംകാടിന്റെ കഥയുമായി ബുക്സാ ദേശീയോദ്യാനം

ഒരു രൂപ പോലും വാടകയില്ല, ശ്രീകൃഷ്ണന്‍റെ പിന്തുടര്‍ച്ചക്കാരന്‍ നിര്‍മ്മിച്ച കോട്ടയുടെ കഥ!!ഒരു രൂപ പോലും വാടകയില്ല, ശ്രീകൃഷ്ണന്‍റെ പിന്തുടര്‍ച്ചക്കാരന്‍ നിര്‍മ്മിച്ച കോട്ടയുടെ കഥ!!

അതിശയിക്കേണ്ട!! തൃശൂരിലുമുണ്ടൊരു കൊല്ലങ്കോട് കൊട്ടാരം!!അതിശയിക്കേണ്ട!! തൃശൂരിലുമുണ്ടൊരു കൊല്ലങ്കോട് കൊട്ടാരം!!

Read more about: west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X