» »ആര്‍ട്ടിക്കിനേക്കാള്‍ തണുപ്പുള്ള ഇന്ത്യന്‍ നഗരം

ആര്‍ട്ടിക്കിനേക്കാള്‍ തണുപ്പുള്ള ഇന്ത്യന്‍ നഗരം

Written By: Elizabath

കേട്ടിട്ട് ഇത്തിരി ആശ്ചര്യം തോന്നുന്നില്ലേ...ഹിമാലയമല്ല, ആര്‍ട്ടിക്കിനേക്കാളും തണുപ്പുള്ള ഇന്ത്യന്‍ നഗരം.. അത് ഏതാണ് എന്നല്ലേ ചിന്തിക്കുന്നത്... പട്ടണമെന്നു പറയാന്‍ പറ്റില്ലെങ്കിലും ജമ്മു കാശ്മീരിലെ ദ്രാസ് എന്ന സ്ഥലമാണ് ഇത്.
എല്ലായ്‌പ്പോഴും ആര്‍ട്ടിക്കിന്റെ അത്ര തണുപ്പ് ഇവിടെ ഇല്ലെങ്കിലും ചില സമയങ്ങളില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മനുഷ്യവാസമുള്ള ഏറ്റവും തണുത്ത പ്രദേശം എന്നും ദ്രാസ് അറിയപ്പെടുന്നു.
കാര്‍ഗില്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദ്രാസിന്റെ വിശേഷങ്ങള്‍...

ലഡാക്കിന്റെ കവാടം

ലഡാക്കിന്റെ കവാടം

ലഡാക്കിലേക്കുള്ള കവാടം എന്ന് അറിയപ്പെടുന്ന ദ്രാസ് സമുദ്ര നിരപ്പില്‍ നിന്നും 10761 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുറച്ചുകൂടി കൃത്യമായി പറയുകയാണെങ്കില്‍ 3280 മീറ്റര്‍ ഉയരത്തിലാണ് ഇവിടം ഉള്ളത്.

PC:taNvir kohil

ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ഥലം

ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ഥലം

ഇന്ത്യയില്‍ ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളുടെ പട്ടികയിലാണ് ദ്രാസ് ഉള്‍പ്പെടുന്നത്. അതിനുള്ള പ്രധാന കാരണം ഇവിടുത്തെ അതിശക്തമായ തണുപ്പും മഞ്ഞുവീഴ്ചയുമാണ്. ശരത്കാലത്തിന്റെ അവസാനം മുതല്‍ വസന്തകാലത്തിന്റെ തുടക്കെ വരെയാണ് ഇവിടെ കഡിനമായ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. ഈ സമയത്ത് ഇവിടെ ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ അനുഭവമാണ്.
ഇവിടെ ജീവിക്കുന്നവര്‍ ലഡാക്കിലേക്കുള്ള കവാടത്തിന്റെ സംരക്ഷകര്‍ എന്നാണ് അറിയപ്പെടുന്നത്.

PC:Youtube

ഇന്ത്യയിലെ ഏറ്റവും തണുപ്പേറിയ സ്ഥലം

ഇന്ത്യയിലെ ഏറ്റവും തണുപ്പേറിയ സ്ഥലം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്ന സ്ഥലമാണ് ദ്രാസ്. തണുപ്പുകാലത്ത് മൈനസ് 45 വരെ ഇവിടുത്തെ താപനില എത്തുന്നത് സാധാരണമാണത്രെ. 1995ല്‍ മൈനസ് 65 ഡിഗ്രി വരെ എത്തിയതാണ് ഇവിടുത്തെ റെക്കോര്‍ഡ് തണുപ്പായി അറിയപ്പെടുന്നത്. അതിനുശേഷമാണ് ആര്‍ട്ടിക്കിനേക്കാളും തണുപ്പുള്ള ഇന്ത്യന്‍ നഗരം എന്ന പേര് ദ്രാസിനു കിട്ടുന്നത്.

PC:Narender9

ആയിരത്തോളം ജനങ്ങള്‍

ആയിരത്തോളം ജനങ്ങള്‍

എത്ര തണുപ്പാണെന്നു പറഞ്ഞാലും ഇവിടെ ആയിരത്തിലധികം ആളുകള്‍ ജീവിക്കുന്നുണ്ട്. ഡാര്‍ഡിക്, ബാല്‍ട്ടി വിഭാഗത്തിലുള്ള ആളുകളാണ് ഇവിടെ ഏറിയ പങ്കും. കൂടാതെ ഇസ്ലാം വിശ്വാസികളും ബുദ്ധമതാനുയായികളും ഇവരുടെ കൂട്ടത്തിലുണ്ട്.

PC:Zaheer Abbass Dardistani

എന്താണിവിടെ കാണാന്‍

എന്താണിവിടെ കാണാന്‍

ഹിമാലയത്തിന്റെ വ്യത്യസ്തമായ ഭംഗിയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. വാഹനങ്ങളിലും മൃഗങ്ങളുടെ പുറത്ത് കയറിയും ഈ സ്ഥലം അറിയുന്നതിലും നല്ലത് നടന്നു കാണുന്നതാണ്.

PC:Mureeddar

ദ്രാസ് നദി

ദ്രാസ് നദി

ദ്രാസിലെത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ദ്രാസ് നദി. ഹിമാലയന്‍ പര്‍വ്വതങ്ങള്‍ക്ക് മുഖം കൊടുത്ത് ഒഴുകുന്ന ഈ നദിക്കരയില്‍ ടെന്റടിച്ച് താമസിക്കാനെത്തുന്നവരും കുറവല്ല. വസന്തകാലത്ത് ഇവിടം വളരെ മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ചില സമയങ്ങളില്‍ മഞ്ഞുരുകിയാണ് നദിയില്‍ വെള്ളം ഒഴുകുന്നത്.

PC:Toprohan

ദ്രാസ് വാര്‍ മെമ്മോറിയല്‍

ദ്രാസ് വാര്‍ മെമ്മോറിയല്‍

ശ്രീനഗര്‍-ലേ ദേശീയ പാതയില്‍ ദ്രാസില്‍ സ്ഥിതി ചെയ്യുന്ന യുദ്ധസ്മാരകമാണ് ദ്രാസ് വാര്‍ മെമ്മോരിയല്‍.ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ 1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ ധീര ജവാന്‍മാര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന സ്മാകരമാണ് ഇത്.

PC:Mail2arunjith -

ടൈഗര്‍ ഹില്‍

ടൈഗര്‍ ഹില്‍

പോയന്റ് 5062 എന്നറിയപ്പെടുന്ന ടൈഗര്‍ ഹില്‍ ദ്രാസിലെ ഉയരമേറിയ പ്രദേശങ്ങളിലൊന്നാണ്. കാര്‍ഗില്‍ യുദ്ധം നടന്ന സ്ഥലം കൂടിയാണ് ഇത്. സമുദ്രനിരപ്പില്‍ നിന്നും 5307 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:taNvir kohli

തണുത്തുറഞ്ഞ സ്ഥലം

തണുത്തുറഞ്ഞ സ്ഥലം

മഞ്ഞുകാലങ്ങളില്‍ ആര്‍ട്ടിക്കിനോടു സദൃശ്യമായ കാലാവസ്ഥ ആയിരിക്കും ഇവിടെ. നദിയും തടാകങ്ങളും പര്‍വ്വതങ്ങളും ഒക്കെ തണുത്തുറഞ്ഞ നിലയിലായിരിക്കും ആ സമയത്ത് ഇവിടം കാണപ്പെടുക.

PC:AshuGarg

മികച്ച സമയം

മികച്ച സമയം

ദ്രാസ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ ആദ്യവാരം വരെയുള്ള സമയമാണ്. ഈ സമയങ്ങളില്‍ 15 ഡിഗ്രിയായിരിക്കും താപനില.

PC:amarjeet sharma

പ്രധാന സ്ഥലങ്ങള്‍

പ്രധാന സ്ഥലങ്ങള്‍

തണുത്തുറഞ്ഞു കിടക്കുന്ന സ്ഥലമാണെങ്കിലും ധാരാളം സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ദ്രാസ് വാര്‍ മെമ്മോറിയല്‍, ദ്രാസ്-ഗുരെസ് ട്രക്ക് റൂട്ട്, മുഷ്‌കു വാലി, ദ്രൗപതി കുണ്ഡ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രദാന ആകര്‍ഷണങ്ങള്‍.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ശ്രീനഗര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ദ്രാസിന് സമീപത്തുള്ള വിമാനത്താവളം. ട്രെയിനിന് വരുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ശ്രീനഗറാണുള്ളത്. ഇവിടെ നിന്നും ദ്രാസിലേക്ക് ഏകദേശം 150 കിലോമീറ്റര്‍ ദൂരമുണ്ട്.

Read more about: kashmir srinagar leh ladakh

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...