Search
  • Follow NativePlanet
Share
» »മദ്യം നിരോധിച്ച സംസ്ഥാനങ്ങള്‍

മദ്യം നിരോധിച്ച സംസ്ഥാനങ്ങള്‍

By Maneesh

കേരളം, ഇന്ത്യയില്‍ മദ്യനിരോധനം നടപ്പിലാക്കിയ ആറമത്തെ സംസ്ഥാനം ആകേണ്ടതായിരുന്നു. എന്നാല്‍ ആ നേട്ടം കൈവരിക്കാനാവാതെ അതൊക്കെ ചീറ്റിപ്പോയി. അതിന് ഒരു കാരണമായി പറയുന്നത് വിനോദ സഞ്ചാര മേഖലയില്‍ ഉണ്ടായ ഇടിവാണ്. കാര്യങ്ങള്‍ എന്തും ആവട്ടേ. ഇന്ത്യയില്‍ മദ്യനിരോധനം നടപ്പിലാക്കിയ അഞ്ച് സംസ്ഥാനങ്ങളുണ്ട്. ഇവയൊക്കെ പ്രശതമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ഇന്ത്യയില്‍ മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനങ്ങളിലെ മദ്യനയങ്ങള്‍ നമുക്കൊന്ന് മനസിലാക്കാം.

മദ്യം നിരോധിച്ച സംസ്ഥാനങ്ങള്‍

Photo Courtesy: Spicy Bear

ഗുജറാത്ത്

ഇന്ത്യയില്‍ മദ്യനിരോധനം നടപ്പിലാക്കി പേരുകേട്ട സംസ്ഥാനം ഗുജറാത്താണ്. ഈ സംസ്ഥാനത്ത് മദ്യവില്‍ക്കുന്നതും മദ്യം കൈവശം വയ്ക്കുന്നതും മദ്യപിക്കുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും കടുത്ത മദ്യപാനികള്‍ക്ക് അയല്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ദാമാന്‍, ദിയു, ദാദ്ര, നാഗര്‍ഹാവേലി എന്നീ സ്ഥലങ്ങളും ആശ്വാസ ഭൂമിയായി ഉണ്ട്.

വിദേശികള്‍ക്ക്

വിദേശികള്‍ക്ക് ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് മദ്യം വാങ്ങാനുള്ള 30 ദിവസത്തെ ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. മുപ്പത് ദിവസത്തേക്ക് ആള്‍ക്കഹോള്‍ കൈവശം വയ്ക്കാനുള്ള ലൈസന്‍സ് ആണ് ഇത്. 10 ദിവസത്തേക്ക് രണ്ട് യൂണിറ്റ് ആള്‍ക്കഹോളെ വാങ്ങാന്‍ പാടുള്ളു. 750 മി.ലിയാണ് ഒരു യൂണിറ്റ്. 30 ദിവസം കഴിഞ്ഞാല്‍ ഈ ലൈസന്‍സ് പുതുക്കന്‍ കഴിയുകയില്ലാ. ഒരാള്‍ ഒരു പ്രാവിശ്യം ഇത്തരത്തില്‍ ലൈസന്‍സ് എടുത്താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മറ്റൊരു ലൈസന്‍സ് നല്‍കില്ലാ.

മദ്യം നിരോധിച്ച സംസ്ഥാനങ്ങള്‍

Photo Courtesy: Martin Dubé

ലക്ഷദ്വീപ്

മദ്യനിരോധനം നടപ്പിലാക്കിയ ഇന്ത്യയിലെ ഏക കേന്ദ്രഭരണപ്രദേശമാണ് ലക്ഷദ്വീപ്. അതിനാല്‍ തന്നെ മദ്യകുപ്പികളുമായി ലക്ഷദ്വീപ് സഞ്ചരിക്കാന്‍ ഒരുങ്ങിയാല്‍ നിങ്ങള്‍ക്ക് ജയിലഴി കാണേണ്ടിവരും. മദ്യമില്ലാതെ എന്ത് ടൂറിസം എന്ന് വിചാരിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് ഒരു ടിപ്: നിങ്ങള്‍ക്ക് മദ്യമില്ലാതെ ഒരു ദിവസം പോലും ചെലവിടാന്‍ കഴിയില്ലെങ്കില്‍ ദയവായി ലക്ഷദ്വീപിലേക്ക് കപ്പലുകയറേണ്ട. ലക്ഷദ്വീപ് യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവിടെ വായിക്കാം.

മണിപ്പൂര്‍

മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനമായ മണിപ്പൂര്‍. എന്നിരുന്നാലും പ്രാദേശികമായി നിര്‍മ്മിക്കപ്പെടുന്ന വ്യാജ ചാരയങ്ങള്‍ സര്‍വ്വസാധാരണമാണ്. ഇതുകാണുമ്പോള്‍ മദ്യനിരോധനത്തിന്റെ കാര്യം ഓര്‍ക്കാതെ, സഞ്ചാരികള്‍ ദയവായി മദ്യപിക്കാന്‍ ഒരുങ്ങരുത്. കാരണം ഇത്തരം വില്‍പ്പന കേന്ദ്രങ്ങളില്‍ ഏതുസമയത്തും റെയ്ഡ് ഉണ്ടാകും. മദ്യപിക്കാന്‍ താല്‍പര്യമുള്ളവര്‍ നേരെ അസാമിലേക്ക് വണ്ടി കയറിക്കോളൂ.

മിസോറാം

മിസോറാം ആണ് മദ്യനിരോധനം നടപ്പിലാക്കിയ മറ്റൊരു നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനം 1997 മുതല്‍ ഇവിടെ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 2007ല്‍ പേരയ്ക്കയില്‍ നിന്നും മുന്തിരിയില്‍ നിന്നും നിര്‍മ്മിക്കുന്ന വൈനുകള്‍ക്ക് മാത്രം കടുത്ത നിബന്ധനകളോടെ നിരോധനം നീക്കിയിട്ടുണ്ട്. 2014ല്‍ മിസോറാമില്‍ മദ്യനിരോധന നിയമം റദ്ദാക്കി.

മദ്യം നിരോധിച്ച സംസ്ഥാനങ്ങള്‍

Photo Courtesy: zenm

നാഗലാന്‍ഡ്

1989 മുതല്‍ നാഗലാന്‍ഡില്‍ മദ്യനിരോധനം നടപ്പിലാക്കിയതാണ്. എന്നിരുന്നാലും കുടിവെള്ളത്തിന്റെ കാര്യത്തിലാണ് മദ്യത്തിന്റെ കാര്യത്തില്‍ അല്ല നാഗലാന്‍ഡ് ഒരു ഡ്രൈ സ്റ്റേറ്റ് എന്നാണ് ചില സഞ്ചാരികള്‍ പറയുന്നത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം നാഗലാന്‍ഡിലെ പലചരക്കുകടകളിലും ബേക്കറികളും തുണിക്കടകളില്‍ പോലും കിട്ടുമെന്നാണ് സഞ്ചാരികളുടെ അനുഭവ സാക്ഷ്യം. ഇതിനാല്‍ തന്നെ അടുത്തിടെ ഭരണകൂടം മദ്യനിരോധനം ഭാഗീകമായി നീക്കാന്‍ ശ്രമം നടത്തിയെങ്കിലും ചില ക്രിസ്ത്യന്‍ സഭകളുടേയും മറ്റും സമ്മര്‍ദ്ദം മൂലം ഇപ്പോഴും പേരിന് മാത്രം മദ്യ നിരോധനം തുടരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X