Search
  • Follow NativePlanet
Share
» »കാഴ്ചകള്‍ ഒരുക്കി തലശ്ശേരി നിങ്ങളെ സ്വാഗതം ചെയ്യുന്നു

കാഴ്ചകള്‍ ഒരുക്കി തലശ്ശേരി നിങ്ങളെ സ്വാഗതം ചെയ്യുന്നു

By Maneesh

തലശ്ശേരിക്ക് വാ എന്ന് പറഞ്ഞ് വെല്ലുവിളിക്കുകയല്ല. തലശ്ശേരിക്ക് വരു എന്ന് ക്ഷണിക്കുകയാണ്. സഞ്ചാരവൈവിധ്യങ്ങള്‍ തേടി അലയുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് തലശ്ശേരി. തലശ്ശേരി എന്ന സ്ഥല നാമം ക്രിക്കറ്റിലും കേക്കിലും പിന്നെ ബിരിയാണിയിലും മാത്രം ഒതുക്കി നിര്‍ത്താവുന്ന ഒന്നല്ല. തലശ്ശേരി സഞ്ചാരികള്‍ക്ക് ഒരു പറുദീസ തന്നെയാണ്.

ചെന്നൈയിലും ബാംഗ്ലൂരിലും മുംബൈയിലും ജീവിക്കുന്ന മലയാളികള്‍ക്ക് തലശ്ശേരി സുപരിചിതമായിരിക്കും. കാരണം ഇവിടങ്ങളില്‍ രുചിയൊരുക്കാന്‍ തലശ്ശേരിക്കാരന്റെ റെസ്റ്റോറെന്റുകള്‍ ഉണ്ടാകും. അന്യനാടുകളില്‍ ജീവിക്കുമ്പോള്‍, കേരളത്തിന്റെ രുചി തേടി നമ്മള്‍ അലഞ്ഞ് ഒടുവില്‍ ചെന്നെത്തുന്നത് ഒരു തലശ്ശേരിക്കാരന്റെ കടയിലായിരിക്കും. സ്വന്തം നാട്ടിലെ രുചി, ലോകം മുഴുവന്‍ എത്തിക്കുമ്പോഴും തലശ്ശേരിക്കാര്‍ മറന്ന് പോകുന്ന ഒരു കാര്യമുണ്ട്, തലശ്ശേരി എന്ന പറുദീസ.

തലശ്ശേരിയിലെ ഹോട്ടലുകളിലെ സ്പെഷ്യല്‍ ഡീലുകൾ പരിശോധിക്കാം

തലശ്ശേരിയിലെ കാഴ്ചകള്‍ എന്നാല്‍ തലശ്ശേരിയില്‍ ഒതുങ്ങുന്നതല്ല. നമ്മള്‍ തലശ്ശേരി വിട്ട് യാത്ര ചെയ്യണം. സുന്ദരമായ കാഴ്ചകള്‍ക്ക് വേണ്ടി അലയണം. അലയുമ്പോള്‍ കാണുന്ന സൗന്ദര്യങ്ങളെല്ലാം തലശ്ശേരിയുടെ സ്വന്തമാണ്. എല്ലാം തലശ്ശേരിയുടെ ഭാഗം. തലശ്ശേരി കടല്‍ തീരത്ത് വീശുന്ന കാറ്റുകൊണ്ട് നമ്മള്‍ യാത്ര തുടങ്ങുമ്പോള്‍. കാഴ്ചകള്‍ നമ്മളെ തേടിവരുന്നത് പോലെ തോന്നും.

തലശ്ശേരിയില്‍ നിന്ന് വയനാട്ടിലേക്ക് പോകേണ്ട വഴിതലശ്ശേരിയില്‍ നിന്ന് വയനാട്ടിലേക്ക് പോകേണ്ട വഴി

തലശ്ശേരി കടല്‍പ്പാലം മുതല്‍ പയ്യാമ്പലം ബീച്ച് വരെ ഒരു യാത്രതലശ്ശേരി കടല്‍പ്പാലം മുതല്‍ പയ്യാമ്പലം ബീച്ച് വരെ ഒരു യാത്ര

തലശ്ശേരിയിലെ കാഴ്ചകള്‍ കാണാം

തിരുവങ്ങാട് ക്ഷേത്രം

തിരുവങ്ങാട് ക്ഷേത്രം

തലശ്ശേരി നഗരത്തിന് കിഴക്കായി തിരുവങ്ങാട് എന്ന സ്ഥലത്താണ് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ട. കേര‌ളത്തിൽ ശ്രീരാമ പ്രതിഷ്ടയുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. മേടമാസത്തിൽ വിഷുവിനോട് അനുബന്ധിച്ചാണ് ഇവിടുത്തെ പ്രധാന ഉത്സവം നടക്കാറുള്ളത്. രണ്ടേക്കർ കൂടുതൽ വിസ്തൃതിയുള്ള ഒരു ചിറയുടെ(കുളം) കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo courtesy: Primejyothi

പിച്ചള ക്ഷേത്രം

പിച്ചള ക്ഷേത്രം

ചെമ്പ് തകിടുകൊണ്ടാണ് ഈ ക്ഷേത്രത്തിന്റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. അതിനാൽ പിച്ചള ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ടിപ്പുവിന്റെ പടയോട്ട കാലത്തെ ആക്രമത്തിന് ഇരയായിട്ടുള്ള ഈ ക്ഷേത്രത്തിന് നിരവധി ചരിത്രം പറയാനുണ്ട്. കേരളത്തിലെ അഞ്ച് പ്രധാന ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. വൈക്കം, തൃപ്പയാർ, തിരുവില്ല്വാമല, കടലൂർ എന്നിവിടങ്ങളിലാണ് മറ്റു ശ്രീരാമ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്.

Photo courtesy: Primejyothi

ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രം

ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രം

തലശ്ശേരിയിൽ പണ്ട് കാലത്ത് ഗോവയിൽ നിന്ന് കുടിയേറി പാർത്ത ഗൗഡ സരസ്വത ബ്രാഹ്മണർ സ്ഥാപിച്ച ക്ഷേത്രമാണ് ലക്ഷ്മി നരസിംഹ ക്ഷേത്രം. തലശ്ശേരി നഗര ഹൃദയഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1831ൽ ആണ് ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്.

Photo courtesy: GaneshSB

ഇംഗ്ലീഷ് ചര്‍ച്ച്

ഇംഗ്ലീഷ് ചര്‍ച്ച്

സെന്റ് ജോണ്‍സ് ആംഗ്ലിക്കന്‍ പള്ളി എന്ന പേരിലും അറിയപ്പെടുന്ന ഇംഗ്ലീഷ് ചര്‍ച്ചാണ് തലശ്ശേരിയില്‍ ഏറ്റവുമധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രസിദ്ധമായ ഒരു കാഴ്ച. 140 വര്‍ഷത്തോളം പഴക്കമുള്ള ഇംഗ്ലീഷ് ചര്‍ച്ച് ഉത്തരമലബാറിലെ ആദ്യകാലത്തെ പള്ളികളിലൊന്നായി കണക്കാക്കപ്പെടുന്നു കൂടുതൽ വായിക്കാം

Photo courtesy: Premnath.T.Murkoth

തലശ്ശേരി കോട്ട

തലശ്ശേരി കോട്ട

നിരവധി ചരിത്രപ്രാധാന്യങ്ങളുള്ള ഒരു സ്മാരകവും അനേകം സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രവും കൂടിയാണ് തലശ്ശേരി കോട്ട. കണ്ണൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തിലാണ് തലശ്ശേരി കോട്ട. 1708 ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി നിര്‍മിച്ച ഈ കോട്ടയ്ക്ക് കോളനി ഭരണക്കാലത്തെ നിരവധി കഥകള്‍ പറയുവാനുണ്ട്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് പ്രധാനപ്പെട്ട ആയുധപ്പുരയായിരുന്നു ഈ കോട്ട. കൂടുതൽ വായിക്കാം
Photo courtesy: Jithin S

കോട്ടയ്ക്ക് അരികിലെ പള്ളി

കോട്ടയ്ക്ക് അരികിലെ പള്ളി

തലശേരി കോട്ടയിൽ നിന്ന് പകർത്തിയ ഇംഗ്ലീഷ് പള്ളിയുടെ ദൃശ്യം. ആര്‍ക്കിയോളജി വകുപ്പിന് കീഴില്‍ പുനരുദ്ധരിക്കപ്പെട്ട ഈ പള്ളി ഇപ്പോള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. ഇംഗ്ലീഷ് സംസ്‌കാരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന തരത്തിലാണ് ഈ പള്ളിയുടെ നിര്‍മാണം.

Photo courtesy: Dvellakat

എഡ്വാർഡ് ബ്രണ്ണൻ

എഡ്വാർഡ് ബ്രണ്ണൻ

എഡ്വാർഡ് ബ്രണ്ണൻ താമസിച്ചിരുന്ന ബംഗ്ലാവ്. പിന്നീട് ഇത് സബ് കലക്ടറുടെ ബംഗ്ലാവ് ആക്കി മാറ്റിയിരുന്നു. 1862ൽ ജാതി വ്യത്യാസമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം നേടാൻ വേണ്ടി അദ്ദേഹം തലശേരിയിൽ ബ്രണ്ണൻ സ്കൂൾ സ്ഥാപിച്ചു.

Photo courtesy: Premnath.T.Murkoth

ജുമാ മസ്ജിദ്

ജുമാ മസ്ജിദ്

തലശ്ശേരിയിലെ ആകര്‍ഷക കാഴ്ചകളില്‍ വളരെ ശ്രദ്ധേയമായ ഒന്നാണ് ജുമാ മസ്ജിദ്. ഏതാണ്ട് ആയിരം വര്‍ഷത്തിലധികം പഴക്കമുണ്ട് പ്രൗഢഗംഭീരമായ ഈ പള്ളിക്ക് എന്ന് കരുതപ്പെടുന്നു. ഇസ്ലാം മതം പ്രചരിപ്പിക്കാനായി ഇന്ത്യയിലെത്തിയ അറബി വ്യാപാരിയായ മാലിക് ഇബിന്‍ ദിനാറാണ് ഈ പള്ളി പണികഴിപ്പിച്ചത്. മനോഹരമായ നിര്‍മാണശൈലിക്ക് പേരുകേട്ടതാണ് ജുമാ മസ്ജിദ്. കൂടുതൽ വായിക്കുക

Photo courtesy: Simynazareth at ml.wikipedia
കടൽപ്പാലം

കടൽപ്പാലം

തട്ടത്തിൻമറയത്തെ ആദ്യത്തെ സീൻ‌ ഓർമ്മയില്ലേ, കടലിലേക്ക് നീണ്ടു നിൽക്കുന്ന സുന്ദരമായ കടൽപ്പാലം. കണ്ണൂരിന്റെ കടലോരത്തെ അറിഞ്ഞ് കൊണ്ടുള്ള യാത്ര ഈ കടൽപ്പാലത്തിൽ നിന്ന് തുടങ്ങാം. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് 1910 നിർമ്മിച്ചതാണ് ഈ പാലം. തലശ്ശേരിനഗരത്തിന് തൊട്ടടുത്ത് തന്നെയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.

Photo courtesy: Sreeji maxima at en.wikipedia

ഓവർബറീസ് ഫോളി

ഓവർബറീസ് ഫോളി

തലശ്ശേരിയിലെ കടലോരത്ത് ചേർന്നുള്ള ഒരു വിശ്രമ കേന്ദ്രമാണ് ഓവർബറീസ് ഫോളി. നിർമ്മാണത്തിൽ ഉണ്ടായ പാകപ്പിഴകളെത്തുടർന്ന് നിർമ്മാണം പൂർത്തിയാകാത്ത ഒരു വിശ്രമകേന്ദ്രമാണ് ഇത്. ഇ എൻ ഓവർബറി എന്ന ബ്രിട്ടീഷുകാരൻ 1879ൽ ആണ് ഇവിടെ വിശ്രമ കേന്ദ്രം നിർമ്മിക്കാൻ ശ്രമിച്ചത്. എന്നാൽ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഓവർബറിയുടെ മണ്ടത്തരം എന്ന അർത്ഥത്തിലാണ് ഇതിന് ഓവർബറീസ് ഫോളി എന്ന പേര് ലഭിച്ചത്. തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന വഴിയിൽ ജില്ലാകോടതിക്ക് സമീപത്തായാണ് ഈ സ്ഥലം. കൂടുതൽ വായിക്കാം
Photo courtesy: Shijaz

ധർമ്മടം തുരുത്ത്

ധർമ്മടം തുരുത്ത്

ഓവർബറീസ് ഫോളിയിൽ നിന്നാൽ കാണാവുന്ന തുരുത്താണ് ധർമ്മടം തുരുത്ത്. തലശ്ശേരിയിൽ നിന്ന് കണ്ണൂരേക്കുള്ള യാത്രയിൽ എട്ട് കിലോമീറ്റർ പിന്നിട്ടാൽ ധർമ്മടത്ത് എത്താം. ധർമ്മടം കടപ്പുറത്ത് നിന്ന് ഏകദേശം 100 മീറ്റർ അകലെയായാണ് ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്നത്. വേലിയിറക്ക സമയത്ത് ആളുകൾ കടലിലൂടെ ധർമ്മടം തുരുത്തിലേക്ക് നടന്നു പോകാറുണ്ട്. കൂടുതൽ വായിക്കാം

Photo courtesy: ShajiA

മുഴപ്പിലങ്ങാട് ബീച്ച്

മുഴപ്പിലങ്ങാട് ബീച്ച്

ധർമ്മടത്തിന് അടുത്ത് തന്നെയാണ് മുഴപ്പിലങ്ങാട് ബീച്ച്. ഇന്ത്യയിലേ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചാണ് മുഴപ്പിലങ്ങാട് ബീച്ചിന്റെ പ്രത്യേകത. നാലു കിലോമീറ്റർ നീളമുള്ള ഈ ബീച്ചിലൂടെ വാഹനം ഓടിക്കാൻ നിരവധി ആളുകൾ എത്താറുണ്ട്. ഇവിടെ നിന്ന് നോക്കിയാലും ധർമ്മടം തുരുത്ത് കാണാനാകും. ഇവിടെ നിന്ന് 15 കിലോമീറ്റർ ആണ് കണ്ണൂരിലേക്കുള്ള ദൂരം.

Photo courtesy: Neon

കട‌‌ൽ ഭംഗി

കട‌‌ൽ ഭംഗി

തലശ്ശേരി ഇംഗ്ലീഷ് പള്ളിയുടെ സമീപത്ത് നിന്ന് പകർത്തിയ തലശ്ശേരി കട‌ൽത്തീരത്തിന്റെ ഒരു സുന്ദര ദൃശ്യം

Photo courtesy: Premnath.T.Murkoth

കടപ്പുറം

കടപ്പുറം

തലശ്ശേരി കടപ്പുറത്ത് നിന്നുള്ള ഒരു ദൃശ്യം. മീൻ പിടിക്കാനുള്ള വഞ്ചി കടലിലേക്ക് അടുപ്പിക്കുന്ന തൊഴിലാളികൾ. ദൂരെ കടൽപ്പാലവും കാണാം.

Photo courtesy: Primejyothi

ഗുണ്ടർട്ട് സ്മാരകം

ഗുണ്ടർട്ട് സ്മാരകം

തലശ്ശേരിയി‌ൽ സ്ഥാപിച്ചിട്ടുള്ള ഹെർമ്മൻ ഗുണ്ടർട്ട് പ്രതിമ. മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രമായ രാജ്യ സമാചാരം സ്ഥാപിച്ചത് ഗുണ്ടർട്ടാണ്.

Photo courtesy: Hoxel

കണ്ട‌ൽക്കാടുകൾ

കണ്ട‌ൽക്കാടുകൾ

കണ്ടൽക്കാടുകൾക്ക് പേരുകേട്ട സ്ഥലം കൂടിയാണ് തലശ്ശേരി. തലശ്ശേരി കൊടുവള്ളിയിലെ കണ്ടൽക്കാടുകൾ

Photo courtesy: Ks.mini

മീൻ പിടിക്കുന്നവർ

മീൻ പിടിക്കുന്നവർ

കടലിൽ നിന്ന് മീൻ പിടിക്കുന്നവർ. തലശ്ശേരി കടപ്പുറത്ത് നിന്ന് പകർത്തിയ ഒരു ദൃശ്യം

Photo courtesy: Jredmond at en.wikipedia

റെയിൽവെ സ്റ്റേഷൻ

റെയിൽവെ സ്റ്റേഷൻ

യാത്രക്കാരെ കാത്തുകിടക്കുന്ന തലശ്ശേരി റെയിൽവെ സ്റ്റേഷൻ കേരളത്തിന്റെ എല്ലാ നഗരത്തിൽ നിന്നും ബാംഗ്ലൂർ, മംഗലാപുരം, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും തലശ്ശേരിയിലേക്ക് ട്രെയിനുകൾ ലഭ്യമാണ്

Photo courtesy: Manojk

ഉദയകളരി സംഘം

ഉദയകളരി സംഘം

തെക്കേ ഇന്ത്യയുടെ തനതു ആയോധനകലയായ കളരിപ്പയറ്റ് ആരാധകരുടെ ഒരു കൂട്ടായ്മയാണ് ഉദയ കളരി സംഘം. കേരളത്തിന്റെ ഏറ്റം പ്രധാനപ്പെട്ട കലാരൂപങ്ങളിലൊന്നുകൂടിയാണ് കളരിപ്പയറ്റ്. 2000 വര്‍ഷത്തിലധികം പഴക്കമുള്ള കളരിമുറകളുടെ പ്രായാഗിക കാഴ്ചകള്‍ കാണാനാദ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് നിശ്ചയമായും പോകാന്‍ പറ്റുന്ന ഒരിടമാണ് ഉദയ കളരി സംഘം. മാഹിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാറി ചോമ്പാല ബീച്ചിലാണ് ഉദയ കളരി സംഘം സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo courtesy: Gurukkal at en.wikipedia

തെയ്യം

തെയ്യം

തെയ്യങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് തലശ്ശേരി. തെയ്യം കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന മറ്റൊരു അനുഷ്ടാന കലയാണ് തെയ്യങ്ങൾ. വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് ചന്ദ്രഗിരിപ്പുഴയുടേയും ഭാരതപ്പുഴയുടേയും ഇടയ്ക്കുള്ള സ്ഥലങ്ങളിലാണ് തെയ്യങ്ങൾ കെട്ടിയാടാറുള്ളത്.

Photo courtesy: Rathinravi

തലശ്ശേരി ബിരിയാണി

തലശ്ശേരി ബിരിയാണി

ബിരിയാണിയോടൊപ്പം കേൾക്കുന്ന കേരളത്തിലെ സ്ഥലപ്പേരാണ് തലശ്ശേരി. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും തലശ്ശേരി ബിരിയാണി പ്രശസ്തമാണ്. മലബാർ ബിരിയാണി, കോഴിക്കോട് ബിരിയാണി എന്നീ പേരുകളിൽ ലഭിക്കുന്നതും തലശ്ശേരി ബിരിയാണിയാണ്. കോഴിക്കോട്, മലപ്പുറം, തലശ്ശേരി, കാസർകോട് എന്നീ സ്ഥലങ്ങളിലാണ് തലശ്ശേരി ബിരിയാണി ഉണ്ടാക്കുന്നത്.

Photo courtesy: Samira Khan

കല്ലുമ്മേക്കായ

കല്ലുമ്മേക്കായ

തലശ്ശേരിയിലെ സ്പെഷ്യൽ വിഭവമാണ് കല്ലുമ്മേക്കായ പൊരിച്ചത്. കല്ലുമ്മേക്കായ മാവിൽ മുക്കി പൊരിച്ചെടുക്കുന്നതാണ് ഇത്. തലശ്ശേരിയിലെ ബേക്കറികളിലും തട്ടുകടകളിലും ഇത് കിട്ടും.

Photo courtesy: Emma Kwee

തലശ്ശേരി ഫലൂദ

തലശ്ശേരി ഫലൂദ

ഫലൂദയുടെ തലശ്ശേരി സ്റ്റൈൽ ആണ് തലശ്ശേരി ഫലൂദ. ഫ്രുട്ട് സലാഡ്, ഡ്രൈഫ്രൂട്ട്, റോസ് മിൽക്ക് വാനില ഐസ്ക്രീം എന്നിവ ചേർത്താണ് ഇത് നിർമ്മിക്കുന്നത്.

Photo courtesy: Sunaina Kunju

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X