» »ഷാമിർപെറ്റ് കായലും അതിന്റെ വിശ്വസൗന്ദര്യവും

ഷാമിർപെറ്റ് കായലും അതിന്റെ വിശ്വസൗന്ദര്യവും

Written By: Nikhil John

ചരിത്രപരമായ സ്ഥലങ്ങളിൽ നിന്നു വേറിട്ടുനിൽക്കുന്നതു കൊണ്ടും സ്വാദിഷ്ടമായ ഭക്ഷണ വൈവിധ്യം കൊണ്ടും ഹൈദരബാദിന്റെ ഭംഗി വളരേയേറെ പ്രസിദ്ധമാണ്. വിനോദ സഞ്ചാരികൾക്ക് അനുയോജ്യമായ അനവധി സ്ഥലങ്ങൾ ഹൈദരബാദിന്റെ സമീപ പ്രദേശങ്ങളിലുണ്ട്. നല്ല തണുത്ത കാറ്റിന്റെ കുളിർമയിൽ ഏറി വിശാലമായ ആകാശത്തിനു കീഴിൽ ഇവിടത്തെ ശുദ്ധമായ അന്തരീക്ഷത്തിനു നടുവിൽ നിങ്ങൾക്ക് കുടുംബസമേതം അവിസ്മരണീയമായ കുറച്ച് നല്ല നിമിഷങ്ങളെ ചെലവഴിക്കാം.

സുഖിച്ച് ജീവിക്കാന്‍ ഒരു ഇന്ത്യന്‍ നഗരം

ഷാമിർപെറ്റ് കായലിനെക്കുറിച്ച് കൂടുതൽ അറിയാൻ ഇഷ്ടപ്പെടുന്നോ? എങ്കിൽ അതിനെക്കുറിച്ച് മുഴുവനായി അറിയാൻ താഴേക്കു പോകുക, ഇതു നിങ്ങളെ മനോഹരമായ ഈ കായലിലേക്ക് ഒരു യാത്ര രൂപീരിക്കുവാൻ വഴിയേ സഹായിക്കും

ഷാമിര്‍പേട്ട് കായല്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

ഷാമിര്‍പേട്ട് കായല്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

വളരെ അസാധാരണമായ കാലാവസ്ഥാ വ്യവസ്ഥിതി നിലകൊള്ളുന്ന ഹൈദരാബാദിലെ ഷാമിർപെറ്റ് കായൽ പ്രദേശം വേനലിൽ അതീവ താപനില കുടികൊള്ളുന്നതാണ്. അതിനാൽ വേനലവധിക്കാലത്ത് ഇങ്ങോട്ടേക്കുള്ള സന്ദർശനം വളരെയേറെ ആയാസകരമായിരിക്കും., ഈ കാലയളവിൽ കായലിലെ വെള്ളം ഏറ്റവും കുറഞ്ഞ ജലനിരപ്പിലായിരിക്കും; ആയതിനാൽ കായലിനെ മുഴുവനായ് ആസ്വദിക്കുവാനും നിങ്ങൾക്കാകില്ല. തിളങ്ങുന്ന വെള്ളത്തിനിടയ്ക്ക് വായുവിലെ മധുരസംഗീതം പൊഴിക്കുന്ന പക്ഷികളുടെ വിസ്മയകരമായ കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ അതിനുത്തമമായ നവംബർ മാസം മുതൽ മാർച്ച് അവസാനം വരെയുള്ള സമയത്ത് ഷാമിർപെറ്റ് കായൽ സന്ദർശിക്കുക.

ഷാമിർപെറ്റ് കായലിനെക്കുറിച്ച് ഒരല്പം

ഷാമിർപെറ്റ് കായലിനെക്കുറിച്ച് ഒരല്പം

തെലങ്കാന സംസ്ഥാനത്തിലെ അതിർത്തിയിൽ ഷാമിർപെറ്റ് സ്ഥിതി ചെയ്യുന്നു, പക്ഷി ഗവേഷകർക്കും ഉല്ലാസയാത്രക്കാർക്കും കൗതുകമാണ് ഷാമിർപെറ്റ്, പ്രത്യേകിച്ച് ശിശിരകാലത്തും വസന്ത കാലത്തും. മനുഷ്യനിർമ്മിതമായ ഈ കായലിന്റെ അസ്തിത്വം, ഹൈദരാബാദിലെ നിസ്സാമ്സിന്റെ ആധിപത്യകാലത്ത് വേരുറച്ചു പോന്നതാണ്. ചുറ്റുപാടുമുള്ള ഗ്രാമങ്ങളുടെ ആവശ്യത്തിനായി സമൃദ്ധമായ ജലം നൽകുവാനായി നിർമ്മിച്ചതാണ് ഷാമിർപെറ്റ് കായൽ എന്നാണ് പറയപ്പെടുന്നത്.

എങ്ങനെയായാലും, ഇന്നിത് അടുത്തു നിന്നും അകലെനിന്നുമായി നിരവധി ജനങ്ങളെ ആകർഷിക്കുന്ന ഒരു സഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. മഴക്കാലത്തും ശിശിരകാലത്തും കായലിന്റെ നിരപ്പ് അതിന്റെ പരമാവധിയിലെത്തും, അതിനാൽ, സ്വദേശികളും ദേശാടനക്കാരുമായ അനേകം പക്ഷികളെ ഇവിടം നന്നായി ആകർഷിക്കുന്നു.

PC: Abhinay Omkar

 ജനപ്രിയ വാരാന്ത്യ കവാടം

ജനപ്രിയ വാരാന്ത്യ കവാടം

തെലങ്കാന സർക്കാരിന്റെ മേൽനോട്ടത്തിൽ ഷാമിർപെറ്റ് കായൽ ഒരു ജനപ്രിയ വാരാന്ത്യ കവാടമായ് മാറി. പ്രഭാതം മുതൽ പ്രദോഷം വരെ അസംഖ്യം ആയിട്ടുള്ള നിരവധി വിനോദസഞ്ചാരികൾ കായലിനു ചുറ്റും അതിന്റെ മനോഹാരിത ആസ്വദിക്കുന്നതും വർണ്ണശബളമായ കാഴ്ചകൾ ക്യാമറയിൽ പകർത്തുന്നതും ഇന്ന് നിങ്ങൾക്കവിടെ കാണാം.

PC:pangalactic gargleblaster and the heart of gold

എന്തുകൊണ്ട് നിങ്ങർ ഷാമിർപെറ്റ് കായൽ സന്ദർശിക്കണം

എന്തുകൊണ്ട് നിങ്ങർ ഷാമിർപെറ്റ് കായൽ സന്ദർശിക്കണം

അടച്ചുപൂട്ടിയ മുറിയിലിരുന്ന് പ്രകൃതി ഭംഗിയെ ജനാലകളിലൂടെ നോക്കിക്കാണാൻ നിങ്ങൾ ഇഷ്ടപെടുന്നില്ലെങ്കിൽ, നിങ്ങൾ തീർച്ചയായും ഈ പ്രൗഢമായ കായൽ സന്ദർശിക്കണം. അലങ്കാര ബഹുലമായ ഈ കായലിന്റെ പരിസര പ്രദേശങ്ങൾ അനേകം ഫോട്ടോഗ്രാഫർമാരെയും സിനിമ പ്രവർത്തകരെയും ഇങ്ങോട്ട് ആകർഷിക്കുകയും ഇവിടുത്തെ അനന്തമായ ഭംഗി അവരുടെ ക്യാമറയിൽ പകർത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 54 ഏക്കർ വ്യാപ്തിയുള്ള ജവഹർ എന്ന് പേരുള്ള മാനുകളുടെ ഒരു ഉദ്യാനവും നിങ്ങൾക്ക് ഇവിടെ സന്ദർശിക്കാം, അസംഖ്യം മാനുകളുടെയും, മയിലുകളുടെയും, മറ്റു പക്ഷികളുടെയും വീട് കൂടിയാണ് ഈ ഉദ്യാനം. ഇതിനൊപ്പം ധാരാളം അനൗദ്യോഗിക താവളങ്ങളും ചെറുകിട ഭക്ഷണശാലകളും കായലിനു ചുറ്റും നിലകൊള്ളുന്നു. എന്നാലിനി സ്വസ്ഥവും ശാന്തവുമായ ചുറ്റുപാടുകൾ ഉള്ള ഷാമിർപെറ്റ് കായലിലേക്ക് ഒരു യാത്ര പോകുന്നതിനെപ്പറ്റി ആലോചിച്ചാലോ?

എങ്ങനെ ഷാമിർപ്പെറ്റ് കായലിലേക്കെത്താം

എങ്ങനെ ഷാമിർപ്പെറ്റ് കായലിലേക്കെത്താം

ഹൈദരാബാദിൽ നിന്ന് മുപ്പതു കിലോമീറ്റർ അകലത്തിലും സിക്കന്തർ ബാദിൽ നിന്ന് ഇരുപത്തഞ്ച് കിലോമീറ്റർ അകലെയായും ഷാമീർപേറ്റ് സ്ഥിതി ചെയ്യുന്നു. ആയതിനാൽ, അടുത്തു നിന്നുള്ള പട്ടണങ്ങളിലും നഗരങ്ങളിലും നിന്ന് റോഡുമാർഗം എളുപ്പം എത്താവുന്നതാണ്. അതല്ലെങ്കിൽ നിങ്ങൾക്ക് നേരിട്ട് ഹൈദരാബാദിലേക്ക് വിമാന മാർഗം സഞ്ചരിക്കാം. അവിടെ നിന്ന് നിങ്ങൾക്ക് ഷാമിർപേറ്റിലേക്ക് ഒരു ടാക്സി പിടിക്കുകയുമാവാം.

ട്രെയിൻ മാർഗമാണ് നിങ്ങൾ സഞ്ചരിക്കുന്നതെങ്കിൽ, ഹൈദരബാദ് സ്റ്റേഷനിലേക്ക് ട്രെയിൻ പിടിക്കുകയും പിന്നീടവിടെ നിന്ന് ഷാമിർപെറ്റിലേക്ക് ഒരു ടാക്സി വിളിച്ച് പോകുകയും ചെയ്യാം.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...