» »ഒറ്റ ട്രിപ്പിൽ ഡാർജിലിംഗും ഗാങ്ടോക്കും

ഒറ്റ ട്രിപ്പിൽ ഡാർജിലിംഗും ഗാങ്ടോക്കും

Written By:

ഇന്ത്യയുടെ നോർത്ത് ഈസ്റ്റ് ‌സംസ്ഥാനങ്ങളിലൂടെ ‌യാത്ര ചെയ്യുക എന്നത് പ‌ല സഞ്ചാരികളും ഉള്ളിൽ ഒതുക്കുന്ന ഒരു കാര്യമാണ്. അത്ര എ‌ളുപ്പമുള്ള കാര്യമല്ല അത്. എന്നാൽ അത്ര പ്രയാസമില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന നോർത്ത് ഈസ്റ്റിലെ രണ്ട് സ്ഥലങ്ങളാണ് സിക്കിമിലെ ഗാങ്ടോക്കും പ‌ശ്ചിമ ബംഗാളിലെ ഡാർജിലിംഗും.

ഒറ്റയാത്രയിൽ സന്ദർശിക്കാവുന്ന ‌സ്ഥലങ്ങളാണ് ഡാർജിലിംഗും ഗാങ്‌‌ടോക്കും. തനിച്ചുള്ള യാത്രയ്ക്ക് പലരും പ്രത്യേകിച്ച് സ്ത്രീ യാത്രക്കാർ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ പെട്ടവയാണ് ഇവ.

സി‌ന്‍ഗാലില റിഡ്ജ് ട്രെക്ക്; ഇത്ര സിംപിളായി ഹിമാലയൻ കാഴ്ചകൾ കാണൻ കഴിയുന്ന സ്ഥലം വേറെയില്ല

ഘും; ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ

ഡാർജിലിംഗിലെ ടോയ് ട്രെയിൻ യാത്ര

ഡാര്‍ജിലിംഗിലെ കാഴ്‌ചക‌ള്‍ കാണാം

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന, സിക്കിമിലെ അസാധാരണമായ 10 സ്ഥലങ്ങള്‍

നോര്‍ത്ത് ഈസ്റ്റ് യാത്ര; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സിക്കിം യാത്രയിൽ സന്ദർശിച്ചിരിക്കേണ്ട 5 അതിശയ തടാകങ്ങൾ

ഡാർജിലിംഗ് എത്തിച്ചേരാൻ

ഡാർജിലിംഗ് എത്തിച്ചേരാൻ

ട്രെയിൻ മാർഗം ഡാർജിലിംഗിൽ നേ‌രിട്ട് എത്താൻ കഴിയില്ലെങ്കിലും സമീപ നഗരങ്ങ‌ളായ ന്യൂ ജൽപായ്‌‌ഗുരി, സിലിഗുരി എന്നീ സ്റ്റേഷനുകളിൽ നിന്ന് ഇവിടേയ്‌ക്ക് എത്തിച്ചേരാവുന്നതാണ്. ഡാർജിലിംഗിന് വളരെ അടുത്തായാണ് ഈ സ്ഥലങ്ങൾ സ്ഥി‌തി ചെയ്യുന്നത്.

Photo Courtesy: Anuradha Sengupta

ബാഗ്ദോഗ്ര

ബാഗ്ദോഗ്ര

വിമാനത്തിലാണ് നിങ്ങളുടെ യാത്രയെങ്കിൽ ബാഗ്ദോഗ്രയാണ് അടുത്തുള്ള വിമാനത്താവളം. ബാഗ്ദോഗ്രയിൽ നിന്ന് ഡാർജിലിംഗിലേക്ക് ബസുകളും ടാക്സികളും ലഭ്യമാണ്. ഏകദേശം മൂന്ന് നാല് മണിക്കൂർ യാത്ര ചെയ്യണം ബാഗ്ദോഗ്രയിൽ നിന്ന് ഡാർജിലിംഗിൽ എത്തിച്ചേരാൻ.
Photo Courtesy: timeflicks

കേരള‌ത്തിൽ നിന്ന്

കേരള‌ത്തിൽ നിന്ന്

കേരളത്തിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് കൽ‌ക്കട്ടയിൽ എത്തി. അവിടെ നിന്ന് ന്യൂജൽപായ്ഗുരി വഴി ഡാർജിലിംഗി‌ൽ എത്തിച്ചേരാം.
Photo Courtesy: shankar s.

ഡാർജിലിംഗ്

ഡാർജിലിംഗ്

സഞ്ചാരികളെ ഡാർജിലിംഗിലേക്ക് വശീകരിക്കുന്നത് അ‌വിടുത്തെ തേ‌യില‌ത്തോട്ടങ്ങളാണ്, ടോയ് ട്രെയിനും ബുദ്ധവിഹാരങ്ങളും ഡാർജിലിംഗിലെ മറ്റ് ആകർഷണങ്ങളാണ്.
Photo Courtesy: Anuradha Sengupta

ടൈഗർ ഹിൽ

ടൈഗർ ഹിൽ

ഡാർജിലിംഗിൽ എത്തിയാൽ നിങ്ങൾക്ക് സന്ദർശിക്കാവുന്ന ഒരു സ്ഥ‌ലമാണ് ടൈഗർ ഹിൽ. ഏത് സമയ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുള്ള ഈ സ്ഥലത്ത് നിന്ന് കാഞ്ചൻജംഗയുടെ സുന്ദരമായ കാഴ്ചകൾ കാണാം.
Photo Courtesy: Ankit Agarwal

ടോയ് ട്രെയിൻ

ടോയ് ട്രെയിൻ

ഡാർജിലിംഗിൽ എ‌ത്തിച്ചേരുന്ന സഞ്ചാരികൾ ആ‌സ്വ‌ദിച്ചിരിക്കേണ്ട മറ്റൊരു കാര്യം ടോയ് ട്രെയിൻ യാത്രയാണ്. ഡാർജിലിംഗ് മുതൽ ഘും എന്ന സ്ഥലം വരേയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
Photo Courtesy: Stefan Krasowski

ഘും മൊണസ്ട്രി

ഘും മൊണസ്ട്രി

ടോയ് ട്രെയിനിൽ ഘും എന്ന സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ അവിടെ സന്ദർശിക്കാൻ പറ്റിയ ഒരിടമാണ് ഘും മൊണസ്ട്രി. ഡാർജിലിംഗിലെ ഒരു ജപ്പാനീസ് ബുദ്ധ വിഹാരമാണ് ഇ‌ത്.
Photo Courtesy: Juan M. Gatica

ഗാങ്‌ടോക്കിൽ എത്തിച്ചേരാൻ

ഗാങ്‌ടോക്കിൽ എത്തിച്ചേരാൻ

ന്യൂജൽപായ്ഗുരി, ബാഗ്ദോഗ്ര എന്നി‌വിടങ്ങളിൽ നിന്ന് ഗാങ്ടോക്കിലേക്ക് ടാക്സികൾ ലഭിക്കും. ഏകദേശം 2500 രൂപ ആകും ടാക്സി വാടക. ടീസ്റ്റ നദിയുടെ കാഴ്ച നിങ്ങ‌ളുടെ യാത്ര കൂടുതൽ സുന്ദരമാക്കും.
Photo Courtesy: Abhishek Kumar

ഗാങ്ടോക്ക്

ഗാങ്ടോക്ക്

ഡാർജിലിംഗ് പോലെ തന്നെ സുന്ദരമായ ഒരു സ്ഥലമാണ് ഗാങ്ടോക്ക് ബുദ്ധവിഹാരങ്ങളും തടാകങ്ങളുമാണ് ഗാങ്ടോക്കിലെ കാഴ്ചകൾ
Photo Courtesy: Kailas98

നാഥു‌ല പാസ്

നാഥു‌ല പാസ്

ഗാങ്ടോക്കിൽ എത്തിച്ചേർന്നാൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട രണ്ട് സ്ഥലങ്ങളാണ് നാ‌ഥുല പാസും സോംഗോ തടാകവും. നാ‌ഥുല പാസ് സന്ദർശിക്കാൻ മുൻകൂട്ടി അനുവാദം വാങ്ങണം.
Photo Courtesy: Abhishek Kumar