Search
  • Follow NativePlanet
Share
» »ജൂതന്മാരുടെ കൊച്ചി: സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ജൂതന്മാരുടെ കൊച്ചി: സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

By Maneesh

കേരളത്തിലെ പല ക്ഷേത്രങ്ങളും, മസ്ജിദുകളും, ക്രിസ്ത്യന്‍ ദേവാലയങ്ങളും സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതാണ്. അപ്പോള്‍ അപൂര്‍വമായ ഒരു ആരാധനാലയത്തിന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ജൂതരുടെ ദേവാലയമായ സിനഗോഗിനേക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

സിനഗോഗ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ കൊച്ചിയില്‍ വരെ ഒന്ന് യാത്ര ചെയ്യേണ്ടിവരും. സിനോഗോഗ് മാത്രമല്ല ജൂത തെരുവിലെ കാഴ്ചകളും ജൂതരുടെ ഉത്സവങ്ങളുമൊക്കെ വലിയ ടൂറിസം ആകര്‍ഷണങ്ങളായി വളരുകയാണ്.

01. ഫോർട്ട് കൊച്ചി

01. ഫോർട്ട് കൊച്ചി

കൊച്ചിയിൽ എത്തുന്ന സഞ്ചാരികൾ തീർച്ചയായും യാത്ര ചെയ്തിരിക്കേണ്ട സ്ഥലമാണ് ഫോർട്ട് കൊച്ചി. കോളനി ഭരണകാലത്തെ സുന്ദരമായ കെട്ടിടങ്ങളും, തെരുവുകളും, ദേവാലയങ്ങളും സഞ്ചാരികളെ ആകർഷിപ്പിക്കുമ്പോൾ സഞ്ചാരികളെ വിസ്മയിപ്പിക്കുന്നത് ഇവിടുത്തെ ജൂത സിനഗോഗ് ആണ്.
Photo Courtesy: Peter Forster

02. മട്ടാഞ്ചേരി ജൂതപ്പള്ളി

02. മട്ടാഞ്ചേരി ജൂതപ്പള്ളി

ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ ഈ സിനഗോഗ് അറിയപ്പെടുന്നത് മട്ടാഞ്ചേരി ജൂതപ്പള്ളി എന്നാണ്. അറബിക്കടലിന്റെ തീരത്തായി കൊച്ചിയിൽ നിന്ന് 13 കിലോമീറ്റർ അകലെയായാണ് ഈ സിനഗോഗ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Jean-Pierre Dalbéra from Paris, France

03. പുരാതന സിനഗോഗ്

03. പുരാതന സിനഗോഗ്

ലോകത്ത് തന്നെ ഇപ്പോഴും നിലനിൽക്കുന്ന പുരാതന സിനഗോഗുകളിൽ ഒന്നാണ് മട്ടാഞ്ചേരിയിലെ ഈ സിനഗോഗ്. 1568ൽ ആണ് ഈ സിനഗോഗ് നിർമ്മിക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Wouter Hagens

04. പോർചുഗീസുകാരുടെ ആക്രമണം

04. പോർചുഗീസുകാരുടെ ആക്രമണം

1662ൽ പോർച്ചുഗീസുകാരുടെ ആക്രമണത്തിൽ ഈ സിനഗോഗിന് നാശം ഉണ്ടായി. എന്നാൽ രണ്ട് വർഷത്തിന് ശേഷം ഡച്ചുകാരുടെ കാലത്ത് സിനഗോഗ് പുതുക്കിപണിയുകയായിരുന്നു.
Photo Courtesy: Jungpionier

05. ജൂതരും കൊച്ചിയും

05. ജൂതരും കൊച്ചിയും

ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇസ്രായേലില്‍ നിന്നുള്ള ജൂതര്‍ കേരളത്തിലെത്തിയിരുന്നു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ക്രിസ്തു വര്‍ഷം 72ലാണ് ജൂതര്‍ ആദ്യമായി കൊച്ചിയില്‍ എത്തിയതെന്നാണ് കരുതപ്പെടുന്നത്.
Photo Courtesy: Rudolph.A.furtado

06. ഇസ്രായേലിൽ നിന്ന്

06. ഇസ്രായേലിൽ നിന്ന്

ജെറുസലേമിലെ രണ്ടാം ജൂത ദേവാലയം തകര്‍ക്കപ്പെട്ടതിനേത്തുടർന്നാണ് ഇവർ ഇസ്രായേലിൽ നിന്ന് കൊച്ചിയിലേക്ക് എത്തിച്ചേർന്നത്. മട്ടാഞ്ചേരിയിലും പരിസരപ്രദേശങ്ങളുമായി ഇവര്‍ പിന്നീട് സ്ഥിരതാമസമാക്കുകയായിരുന്നു.
Photo Courtesy: Rudolph.A.furtado

07. ജൂത സംസ്കാരം

07. ജൂത സംസ്കാരം

കൊച്ചിയിലെ മട്ടാഞ്ചേരിയിലുള്ള ജൂത തെരുവില്‍ ഇന്നും നിരവധി ജൂത കൂടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ജന്‍മം കൊണ്ടും കര്‍മ്മം കൊണ്ടുമെല്ലാം കൊച്ചിക്കാരണെങ്കിലും തങ്ങളുടെ സാംസ്കാരിക തനിമ നിലനിര്‍ത്തുന്നതില്‍ ഇവര്‍ പ്രത്യേക ശ്രദ്ധ നല്‍ക്കുന്നു.
Photo Courtesy: MGA73bot2

08. ജൂതതെരുവ്

08. ജൂതതെരുവ്

മട്ടാഞ്ചേരിയിൽ സിനോഗാഗിന് സമീപത്തുള്ള തെരുവ് അറിയപ്പെടുന്നത് ജൂതത്തെരുവ് എന്നാണ്. ഈ ജൂത തെരുവിലൂടെ നടന്നാൽ സിനഗോലിൽ എത്തിച്ചേരാം. പൂരാതന വസ്തുക്കളുടേയും കരകൗശല വസ്തുക്കളും വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന നിരവധി ഷോപ്പുകൾ ഈ തെരുവിൽ കാണാം.

Photo Courtesy: Aruna at Malayalam Wikipedia

09. ക്ലൊക്ക് ടവർ

09. ക്ലൊക്ക് ടവർ

45 അടി ഉയരമുള്ള ഒരു ക്ലോക്ക് ടവർ ആണ് ഇവിടുത്തെ മറ്റൊരു വിസ്മയം. നാലു മുഖങ്ങളുള്ള ഈ ക്ലോക്കിൽ ഹീബ്രൂ, അറബിക്ക്, മലയാളം, ലാറ്റിൻ എന്നീ ഭാക്ഷകളിലെ അക്കങ്ങൾ ഈ ക്ലൊക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1760ൽ ജൂത കച്ചവടക്കാരനായ എസേക്കിയേൽ റഹാബിയാണ് ഈ ക്ലൊക്ക് ടവർ സ്ഥാപിച്ചത്.
Photo Courtesy: Wouter Hagens

10. ജൂത ഉത്സവങ്ങൾ

10. ജൂത ഉത്സവങ്ങൾ

ജൂത ഉത്സവങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം. മാര്‍ച്ച് മാസം മുതല്‍ ഡിസംബര്‍ വരെ വിവിധ ഉത്സവങ്ങളാണ് ജൂതരുടേതായി മട്ടാഞ്ചേരിയില്‍ നടക്കാറുള്ളത്.
Photo Courtesy: datafox

11. പെസഹ ആഘോഷം

11. പെസഹ ആഘോഷം

ഈജിപ്തിന്‍റെ അടിമത്വത്തില്‍ നിന്ന് ഇസ്രായേലികള്‍ക്ക് മോചനം ലഭിച്ചതിന്‍റെ ഓര്‍മ്മ പുതുക്കുന്ന പെസഹയാണ് ഇവരുടെ ഏറ്റവും പ്രധാന ആഘോഷം. മാര്‍ച്ച് മാസത്തിലൊ ഏപ്രിലിലൊ ആണ് പെസഹാ അഘോഷം.
Photo Courtesy: the Providence Lithograph Company

12. പെന്തക്കോസ്ത് ദിനം

12. പെന്തക്കോസ്ത് ദിനം

ഇതിന് അമ്പത് ദിവസങ്ങള്‍ക്ക് ശേഷം പെന്തക്കോസ്ത് ദിനം ആചരിക്കും. സെപ്തംബറിലൊ ഒക്ടോബറിലൊ ആണ് ജൂതരുടെ പുതുവര്‍ഷം വന്ന് ചേരുന്നത്. ഈ ദിനത്തിലും വന്‍ ആഘോഷ പരിപാടികള്‍ അരങ്ങേറും.
Photo Courtesy: Rembrandt

13. ഹനൂക്ക

13. ഹനൂക്ക

ജൂതരുടെ പുനരര്‍പ്പണ ദിനമായ ഹനൂക്കയാണ് വര്‍ഷത്തിലെ അവസാന ജൂത ഉത്സവം. നവംബറിലൊ ഡിസംബറിലൊ നടക്കുന്ന ഹനൂക്ക ‘ദീപങ്ങളുടെ ഉത്സവം' എന്നും അറിയപ്പെടുന്നു.
Photo Courtesy: 39james

14. സന്ദർശന സമയം

14. സന്ദർശന സമയം

ശനിയാഴ്ചകളിലും ജൂത വിശേഷ ദിവസങ്ങളിലും ഒഴികേ എല്ലാ ദിവസവും ഈ സിനഗോഗിൽ സന്ദർശനം നടത്താൻ കഴിയും. രാവിലെ പത്ത് മണിമുതൽ 12 വരേയും. ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ അഞ്ച് മണിവരേയുമാണ് സിനഗോഗ് തുറന്ന് പ്രവർത്തിക്കുന്നത്.

Photo Courtesy: Dennis Jarvis from Halifax, Canada

15. എത്തിച്ചേരാൻ

15. എത്തിച്ചേരാൻ

കൊച്ചി നഗരത്തില്‍ നിന്ന് മട്ടാഞ്ചേരിയിലേക്ക് പത്ത് കിലോമീറ്റര്‍ മാത്രമാണ് ദൂരം. ഏറ്റവും അടുത്ത എയര്‍പോര്‍ട്ട് കൊച്ചിയും റെയില്‍വേ സ്റ്റേഷന്‍ എറണാകുളവുമാണ്. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം മട്ടാഞ്ചേരിയില്‍ എത്തിച്ചേരാവുന്നതാണ്. പോര്‍ച്ചൂഗീസുകാര്‍ നിര്‍മ്മിച്ച മട്ടാഞ്ചേരി കൊട്ടാരം, നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ധര്‍മ്മനാഥ് ജൈന ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ മറ്റ് പ്രധാന ആ‍കര്‍ഷണങ്ങള്‍.

Photo Courtesy: Jean-Pierre Dalbéra from Paris, France

Read more about: kochi history travel guide

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more