» »കൊള്ളക്കാരുടെ ഗുഹയിലേ‌ക്ക് ഒരു യാത്ര

കൊള്ളക്കാരുടെ ഗുഹയിലേ‌ക്ക് ഒരു യാത്ര

Written By:

പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന അരുവി. അരുവിയിലൂടെ നടക്കുമ്പോള്‍ എത്തിച്ചേരുന്നത് ഒരു ഗുഹയിലേക്ക്. ഗുഹയ്ക്കുള്ളിലൂടെ നടക്കുമ്പോള്‍ അരുവി ഉറ‌വയെടുക്കു‌ന്ന ചെറിയ ഒരു പൊയ്ക. പഴയ കാല സിനിമകളിലെ കൊള്ള സങ്കേതമായിരിക്കും ഇപ്പോള്‍ മനസില്‍ ഓടിയെത്തുക. എന്ന ഇങ്ങനെ ഒരു സ്ഥലമുണ്ട്. കൊള്ളക്കാരുടെ ഗു‌ഹയെ‌ന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ഡെറാഡൂണിന് സമീപത്തായാണ് വിചിത്രമായ ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ഡെറഡൂണില്‍ എത്തിച്ചേരുന്ന ആരും തന്നെ പ്രകൃ‌തി ഒരുക്കിയ ഈ മായിക കാഴ്ച കാണാതെ പോകാറില്ല.

ഡെറാഡൂണിനേക്കുറിച്ച് വിശദമായി വായിക്കാം

Exploring Robber's Cave

ഗുഹയുടെ ഉള്‍വശം, വെള്ളച്ചാട്ടവും കാണാം
Photo Courtesy: Shivanjan

ഇതൊരു റിവര്‍ കേവ് ഫോര്‍മേഷനാണ് ഏകദേശം 600 മീറ്റര്‍ നീളമുണ്ടാകും ഈ ഗുഹയ്ക്ക്. ഒഴുകിയിറങ്ങുന്ന അരുവിക്ക് എതിരായി ഗുഹയ്ക്കുള്ളിലേക്ക് നമുക്ക് നടന്ന് പോകാനാകും. അരുവിയിലെ ജലത്തിന് നല്ല തണുപ്പായിരിക്കും.

ഗുഹയ്ക്കുള്ളിലായി ഒരു വെള്ളച്ചാട്ടം കാണാം 10 മീറ്റര്‍ ഉ‌യരത്തില്‍ നിന്ന് ഗുഹയ്ക്കുള്ളിലെ പൊയ്കയിലേക്കാണ് ജലം വന്ന് പതിക്കുന്നത്.

Exploring Robber's Cave

ഗുഹയ്ക്കുള്ളിലേക്കുള്ള വഴി
Photo Courtesy: Alokprasad at English Wikipedia

ഡെറാഡൂണില്‍ നിന്നും 8 കിലോമീറ്റര്‍ യാത്ര ചെയ്ത് വേണം ഈ ഗുഹയുടെ സമീപത്തേ‌ക്ക് എത്തിച്ചേരാന്‍. ഗുച്ചു പാനി എന്നും ഈ ഗുഹ അറിയപ്പെടുന്നുണ്ട്. അനര്‍വാല എന്ന ഗ്രാമ‌ത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.

ഡെറാഡൂണില്‍ നിന്ന് അനര്‍വാലയിലേക്ക് ബസ് മാര്‍ഗം എത്തിച്ചേരാം. അവിടെ നിന്ന് ഒരു കിലോമീറ്റര്‍ നടക്കണം ഈ ഗുഹയുടെ അരികില്‍ എത്താന്‍.

Exploring Robber's Cave

ഗുഹയുടെ ഉള്‍ഭാഗം

Photo Courtesy: Shivanjan

ച‌രിത്രം

സ്വാതന്ത്ര്യത്തിന്‌ മുമ്പുള്ള കാലഘട്ടത്തില്‍ കൊള്ളക്കാര്‍ ഒളിച്ചിരിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്‌ ഈ ഗുഹകള്‍ എന്നാണ്‌ പ്രാദേശിക വാസികള്‍ പറയുന്നത്‌. ബ്രിട്ടീഷുകാരുടെ കൈയ്യിലകപ്പെടാതെ അവര്‍ മറഞ്ഞിരുന്നത്‌ ഇവിടെയായിരുന്നു. പെട്ടന്ന്‌ അപ്രത്യക്ഷമാവുകയും പ്രത്യക്ഷമാവുകയും ചെയ്യുന്ന അസാധരണമായൊരു കുന്നും ഇവിടെയുണ്ട്‌. മലനിരകളാല്‍ ചുറ്റപ്പെട്ട അതിമനോഹരമായൊരു സ്ഥലമാണിത്‌.

Please Wait while comments are loading...