» »വിചിത്ര മുഖമുള്ള നഗ്നരായ ഈ ദ്വീപുവാസികളെ അറിയുമോ?

വിചിത്ര മുഖമുള്ള നഗ്നരായ ഈ ദ്വീപുവാസികളെ അറിയുമോ?

Written By: Elizabath

കൊടും വനങ്ങളും കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന കുന്നുകളും പറക്കെട്ടുകളും നിറഞ്ഞ അത്ഭുത ലോകം. ഇതിനെല്ലാം മേലെയായി മുന്നിലെത്തുന്ന എന്തിനെയും പ്രതിഫലിപ്പിക്കുന്ന നീലവെള്ളം... ആന്‍ഡമാനില്‍ കാലുകുത്തുന്നതിനു മുന്നേ കാണുന്ന കാഴ്ചകളാണിവ.
നരവംശ ശാസ്ത്രജ്ഞര്‍ക്കും ചരിത്രകാരന്‍മാര്‍ക്കും യാത്രികര്‍ക്കുമൊക്കെ ഏറെ പ്രിയപ്പെട്ട ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം ഒരു പറുദ്ദീസയാണ്.
തിരക്കേറിയ ജീവിതത്തില്‍ നഷ്ടപ്പെട്ടു പോയ ശാന്തത വീണ്ടെടുത്തു തരുന്ന ഇവിടം പുറംലോകത്തിന് ഏറെ അന്യമാണ്.
വിചിത്രമുഖമുള്ള ദ്വീപ് വാസികളും മറ്റ് മനുഷ്യരെ അടുപ്പിക്കാത്ത ഗോത്രവര്‍ഗ്ഗക്കാരും വിചിത്രമായ ആചാരങ്ങളും സംസ്‌കാരങ്ങളും പുലര്‍ത്തുന്ന ഇന്ത്യയുടെ തന്ത്രപ്രധാനമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തെക്കുറിച്ച് അറിയാം...

ആന്‍ഡമാനിലെത്തിയാല്‍ മറക്കാതെ ചെയ്യാന്‍ ഈ കാര്യങ്ങള്‍

ആന്‍ഡമാന്‍ നിക്കോബാര്‍

ആന്‍ഡമാന്‍ നിക്കോബാര്‍

ഇന്ത്യന്‍ മെയിന്‍ ലാന്‍ഡില്‍ നിന്നും 1200 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണ് ആന്‍ഡമാന്‍ നിക്കോബാര്‍.
ആന്ഡമാനില്‍ ഇരുന്നൂറോളം ദ്വീപുകളും നിക്കോബാറില്‍ 19 ദ്വീപുകളുമാണ് ഉള്ളത്. ഇരു ദ്വീപസമൂഹങ്ങള്‍ക്കുമായി 8000 ചതുരശ്രകിലോമീറ്ററാണ് ആകെ വിസ്തീര്‍ണ്ണം.

PC:Dr. K. Vedhagiri

ദ്വീപിന്റെ കവാടം

ദ്വീപിന്റെ കവാടം

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളുടെ കവാടം എന്നറിയപ്പെടുന്നത് പോര്‍ട് ബ്ലെയറാണ്. തലസ്ഥാനവും ഇതുതന്നെയാണ്. പോര്‍്ട ബ്ലെയറില്‍ എത്തിയാല്‍ മാത്രമേ മറ്റ് സ്ഥലങ്ങളിലേക്ക് പോകുവാന്‍ സാധിക്കൂ.

PC:Voguru

ഇന്ത്യയുടെ ചെറുപതിപ്പ്

ഇന്ത്യയുടെ ചെറുപതിപ്പ്

ഇന്ത്യയുടെ ചെറുപതിപ്പാണ് ഇവിടെയുള്ള ഓരോ ദ്വീപും. ഇവിടുത്തെ ആദിമ വാസികള്‍ ഒഴികെയുള്ളവര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടിയേറിയവരാണ്. മാത്രമല്ല കേരളത്തിനും ഇവിടവുമായി അഭേദ്യമായൊരു ബന്ധം ഉണ്ട്.

PC:Sudeshnas25

മാപ്പിളമാരെ കയറ്റിവിട്ട സ്ഥലം

മാപ്പിളമാരെ കയറ്റിവിട്ട സ്ഥലം

കേരളചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായമായ മലബാര്‍ ലഹളയ്ക്ക് ശേഷം ബ്രിട്ടീഷുകാര്‍ മാപ്പിളമാരെ ഇവിടേക്ക് കയറ്റിവിട്ടു എന്നാണ് പറയുന്നത്. അന്നുമുതല്‍ ഈ ദ്വീപസമൂഹത്തിന് കേരളവുമായി വലിയ ബന്ധമാണുള്ളത്.

PC:Sumant jo

രാജാരാജചോളന്റെ നാവിക താവളം

രാജാരാജചോളന്റെ നാവിക താവളം

ചരിത്രത്തില്‍ പറയുന്നതനുസരിച്ച് ചോളരാജാവായിരുന്ന രാജാരാജചോളന്‍ തന്റെ നാവിക താവളമായി ആന്‍ഡമാനെ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഇത്.

PC:Ankur P

ഹനുമാനില്‍ നിന്നും ലഭിച്ച പേര്

ഹനുമാനില്‍ നിന്നും ലഭിച്ച പേര്

ആന്‍ഡമാന്‍ എന്ന പേരിന്റെ ചരിത്രം തിരഞ്ഞു പോയാല്‍ എത്തുന്നത് പുരാണത്തിലാണ്. പുരാണ കഥാപാത്രമായ ഹനുമാനില്‍ നിന്നുമാണ് ആന്തമാന്‍ എന്ന പേരു ലഭിക്കുന്നത്.

PC:National Anthropological Archives

നഗ്നരുടെ നാട്

നഗ്നരുടെ നാട്

നിക്കോബാര്‍ എന്ന പേരിന്റെ അഥം നഗ്നരുടെ നാട് എന്നാണ്. ഇത്സങ് എന്ന ചൈനീസ് സഞ്ചാരിയുടെ കൃതികളിലും തഞ്ചാവൂരിലെ പുരാണ രേകകളിലും ഈ പ്രദേശത്തെ നക്കാവരം എന്നാണത്രെ വിശേഷിപ്പിച്ചിരിക്കുന്നത്. നഗ്നരുടെ നാട് എന്നാണ് ഇതിന്റെയും അര്‍ഥം.

PC:Wikipedia

സ്വാതന്ത്ര്യസമരത്തിലെ കാലാപാനി

സ്വാതന്ത്ര്യസമരത്തിലെ കാലാപാനി

സ്വാതന്ത്ര്യസമരകാലത്ത് ഇവിടം കാലാപാനി എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനായി പോരാടിയ ഇന്ത്യക്കാരെ ബ്രിട്ടീഷുകാര്‍ തടവില്‍ പാര്‍പ്പിച്ച ഇവിടം തടവുകാരുടെ ചോര വീണ് കറുത്തതിനാലാണ് കാലാപാനി എന്നറിയപ്പെടുന്നത്.

PC:Avijitchatterjee

തെളിഞ്ഞ കടല്‍ത്തീരങ്ങള്‍

തെളിഞ്ഞ കടല്‍ത്തീരങ്ങള്‍

കടലിന്റെ അടിത്തട്ട് പോലും കാണുവാന്‍ പാകത്തില്‍ തെളിഞ്ഞതാണ് ഇവിടുത്തെ വെള്ളം. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഈ വെള്ളത്തില്‍ പവിഴപ്പുറ്റുകള്‍ ധാരാളമായി കാണാന്‍ സാധിക്കും.

PC:Ankur P

പ്രകൃതിദത്ത കാഴ്ചകള്‍

പ്രകൃതിദത്ത കാഴ്ചകള്‍

കയ്യേറ്റങ്ങളും കൈകടത്തലുകളും അധികം എത്തിയിട്ടില്ലാത്ത സ്ഥലമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം. അതിനാല്‍ത്തന്നെ ഇവിടുത്തെ കാഴ്ചകള്‍ എല്ലാം പ്രകൃതിദത്തമാണ്.

PC:MoniKaranam

വൃത്തിയുള്ള തീരങ്ങള്‍

വൃത്തിയുള്ള തീരങ്ങള്‍

ദ്വീപുകളുടെ മനോഹാരിതയ്ക്കു പുറമേ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന മറ്റൊന്നാണ് വൃത്തിയുള്ള തീരങ്ങള്‍.

PC:Kotoviski

ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍

ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍

ഏകാന്തമായ തീരങ്ങള്‍ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. അതിനാല്‍ ഇവിടം ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ എന്ന രീതിയിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.

PC: Ian D. Keating

ഹാവ് ലോക്ക് ദ്വീപ്

ഹാവ് ലോക്ക് ദ്വീപ്


ആന്‍ഡമാനിലെ ഏറ്റവും വലിയ ദ്വീപാണ് ഹാവ് ലോക്ക് ദ്വീപ്. ഗോവന്‍ ഭംഗിയില്‍ കാണപ്പെടുന്ന ഈ ബീച്ച് പോര്‍ട്‌ബ്ലെയറില്‍ നിന്നും 57 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പോര്‍ട്‌ബ്ലെയറില്‍ നിന്നും മൂന്നു മണിക്കൂര്‍ കപ്പല്‍യാത്ര വേണം ഇവിടെ എത്താന്‍.

PC:Ritiks

രാധാനഗര്‍ ബീച്ച്

രാധാനഗര്‍ ബീച്ച്

ഹാവ് ലോക്ക് ദ്വീപിലെ ഏറ്റവും വലിയ ബീച്ചായ രാധാനഗര്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളില്‍ ഒന്നാണ്.
പഞ്ചസാരത്തരികള്‍ പോലെയുള്ള മണലും നീലജലത്തിന്റെ സാന്നിധ്യവുമാണ് ഇവിടുത്തെ പ്രത്യേകത.

PC:Kaila5hravi

എലിഫന്റെ് ബീച്ച്

എലിഫന്റെ് ബീച്ച്

ഹാവ്‌ലോക്കില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന മറ്റൊരു സ്ഥലമാണ് എലിഫന്റെ് ബീച്ച്. രണ്ട് കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ഇവിടുത്തെ കടല്‍ത്തീരം സ്‌കൂബാ ഡൈവേഴ്‌സിനും സ്‌നോര്‍ക്കലേവ്‌സിനും പറ്റിയ സ്ഥലമാണ്.

87 ശതമാനം വനം

87 ശതമാനം വനം

കാടുകളും കുന്നുകളും അപൂര്‍വ്വ ജന്തുക്കളും നിറഞ്ഞ ഈ ദ്വീപസമൂഹത്തിന്റെ 87 ശതമാനം ഭാഗവും വനപ്രദേശങ്ങളാണ്.

PC:Harikrishnan S

മലയാളം സംസാരിക്കുന്ന ദ്വീപ്

മലയാളം സംസാരിക്കുന്ന ദ്വീപ്

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഏറ്റവുമധികം സംസാരിക്കുന്ന ഭാഷ ആന്‍ഡമാനീസ് ആണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇവിടെ കൂടുതലായി ഉപയോഗിക്കുന്നത് ബംഗാളിയാണ്. ഹിന്ദി, തമിഴ്, തെലുഗു, മലയാളം ഭാഷകളും ഇവിടെ പറയുന്നുണ്ട്.

PC:Biswarup Ganguly

പ്രായമായി മീനുകള്‍ ചാകുന്നയിടം

പ്രായമായി മീനുകള്‍ ചാകുന്നയിടം

വിചിത്രങ്ങളായ കാര്യങ്ങള്‍ നിറഞ്ഞ സ്ഥലമാണ് ആന്‍ഡമാന്‍. ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ് മീനുകളെ പിടിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്നത്.
ലോകത്തില്‍ മീനുകള്‍ പ്രായമായി മാത്രം മരിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് ആന്‍ഡമാന്‍. അതിനാല്‍ത്തന്നെ ഇവിടെ മീനുകളെ പിടിക്കാനാവില്ല.

PC:Pixabay

20 രൂപ കറന്‍സിയിലെ ദൃശ്യഭംഗി

20 രൂപ കറന്‍സിയിലെ ദൃശ്യഭംഗി

ഇരുപത് രൂപ കറന്‍സിയില്‍ കാണപ്പെടുന്ന പ്രകൃതിദൃശ്യം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ദൃശ്യമാണ്.

PC:Ankur P

ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം

ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏക സജീവ അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത് ഇവിടുത്തെ ബാരന്‍ ദ്വീപിലാണ്.

PC:Arijayprasad

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നായി വിമാനസര്‍വ്വീസുകള്‍ പോര്‍ട്‌ബ്ലെയറിലേക്കുണ്ട്. ചെന്നൈയില്‍ നിന്നും ഒന്നരമണിക്കൂറാണ് ഇവിടേക്കുള്ള ദൂരം. കപ്പല്‍ യാത്രയ്ക്ക് മൂന്നു ദിവസമാണ് സമയം.

Read more about: andaman, beaches