» »ആകാശത്തിന്റെ കണ്ണാടിപോലൊരു കൊട്ടാരം

ആകാശത്തിന്റെ കണ്ണാടിപോലൊരു കൊട്ടാരം

Posted By: Elizabath Joseph

സ്വതവേ സുന്ദരിയായ ഹൈദരാബാദിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന സാന്നിധ്യമാണ് ഫലക്‌നുമ കൊട്ടാരം. ഹൈദരാബാദിലെ ഏറ്റവും മനോഹരമായ കൊട്ടാരങ്ങളില്‍ ഒന്നായ ഫലക്‌നുമ കൊട്ടാരം 32 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

ഹൈദരാബാദിന്റെ ഹൃദയത്തിലുള്ള കൊട്ടാരത്തെ കൂടുതല്‍ പരിചയപ്പെടാം.

1.ആകാശത്തെപ്പോലെ...

1.ആകാശത്തെപ്പോലെ...

'ആകാശത്തെപ്പോലെ' അല്ലെങ്കില്‍ 'ആകാശത്തിന്റെ കണ്ണാടി'എന്നാണ് ഫലക്‌നുമ എന്ന ഉര്‍ദു വാക്കിന്റെ അര്‍ഥം. ഒരിക്കല്‍ ഇവിടെയെത്തിയാല്‍ ഇതു സത്യമാണെന്ന് മനസ്സിലാകും. തേളിന്റെ ആകൃതിയിലാണ് കൊട്ടാരം. വില്യം വാര്‍ഡ് മാരറ്റ് എന്നയാളാണ് കൊട്ടാരം രൂപകല്പന ചെയ്തത്.
pc: Ankur P

2. തുടക്കം

2. തുടക്കം

1893 ല്‍ പണിതീര്‍ത്ത ഈ കൊട്ടാരം ഹൈദരാബാദിലെ പ്രധാനമന്ത്രി നവാബ് വികര്‍ ഉല്‍-ഉംറും നവാബ് മിര്‍ മഹബൂബ് അലി ഖാന്‍ ബഹദൂറും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
അന്നത്തെ കാലത്ത് നാല്പ്പതു ലക്ഷത്തോളം രൂപ കൊട്ടാര നിര്‍മ്മാണത്തിനായി ചെലവായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

pc: Tijl Vercaemer

3. സ്വകാര്യവസതി

3. സ്വകാര്യവസതി

സര്‍ വികര്‍ 1898 വരെ ഈ കൊട്ടാരം സ്വകാര്യ വസതിയായി ഉപയോഗിച്ചിരുന്നു. പിന്നീട് കൊട്ടാരം ഹൈദരാബാദിന്റെ ആറാമത്തെ നിസാമിനു കൈമാറി. 2000 വരെ നിസാം കുടുംബത്തിന്റെ സ്വകാര്യ സ്വത്തായിരുന്ന കൊട്ടാരത്തില്‍ ജനങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു.
pc: Tijl Vercaemer

 4. രാജകീയ ഗസ്റ്റ് ഹൗസ്

4. രാജകീയ ഗസ്റ്റ് ഹൗസ്

ഒറ്റ നോട്ടത്തില്‍ നഗരം മുഴുവന്‍ കാണാന്‍ കഴിയുന്ന കൊട്ടാരം രാജകീയ ഗസ്റ്റ് ഹൗസായാണ് നിസാം ഉപയോഗിച്ചത്.
pc: Tijl Vercaemer

5. അവസാന അതിഥി

5. അവസാന അതിഥി

ഇന്ത്യന്‍ പ്രസിഡന്റായിരുന്ന രാജേന്ദ്രപ്രസാദായിരുന്നു ഫലക്‌നുമയിലെ അവസാനത്തെ അതിഥി. പിന്നീട് താജ് ഗ്രൂപ്പിനു ഹോട്ടല്‍ കൈമാറി.
pc: Tijl Vercaemer

6. 108അടി നീളമുള്ള തീന്‍മേശ

6. 108അടി നീളമുള്ള തീന്‍മേശ

കൊട്ടാരത്തിലെ തീന്‍മേശ ലോകമെങ്ങും പ്രശസ്തമാണ്. 108 അടി നീളമുള്ള തീന്‍മേശയില്‍ ഒരേസമയം നൂറ്റിയൊന്നു പേര്‍ക്ക്‌ ഭക്ഷണം കഴിക്കാം.
pc: Tijl Vercaemer

7 വിശിഷ്ട ഖുര്‍ ആന്‍

7 വിശിഷ്ട ഖുര്‍ ആന്‍

ഖുര്‍ ആനിന്റെ ഇന്ത്യയിലുള്ള മികച്ച പതിപ്പുകളിലൊന്ന് സൂക്ഷിച്ചിരിക്കുന്നത് ഫലക്‌നുമ കൊട്ടാരത്തിലാണ്.
pc: Tijl Vercaemer

8. ലൈബ്രറി

8. ലൈബ്രറി

വിന്‍സര്‍ കൊട്ടാരത്തിലുള്ള ലൈബ്രറിക്ക് സമാനമായ ലൈബ്രറി ഇവിടെയുണ്ട്. ഒട്ടനവധി പൂസ്തകങ്ങള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
pc: Tijl Vercaemer

9. ശില്പങ്ങള്‍, ചിത്രങ്ങള്‍

9. ശില്പങ്ങള്‍, ചിത്രങ്ങള്‍

അമൂല്യമായ ചിത്രങ്ങളും ശില്പങ്ങളും എഴുത്തുകളും കൊട്ടാരത്തിന്റെ പ്രത്യേകതയാണ്.
കൊട്ടാരത്തിന്റെ ചുവരുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ പ്രശസ്തരായ കലാകാരന്‍മാരുടേതാണ്.
pc: Tijl Vercaemer

10. ആഡംബരത്തിന്റെ അവസാനവാക്ക്

10. ആഡംബരത്തിന്റെ അവസാനവാക്ക്

60 അത്യാഡംബര മുറികളും വിശാലമായ 22 ഹാളുകളും കൊട്ടാരത്തിലുണ്ട്. അപൂര്‍വ്വങ്ങളായ ഫര്‍ണിച്ചറുകളും ആഡംബരത്തിനു മാറ്റു കൂട്ടുന്നു.
2010ല്‍ താജ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള പുനരുദ്ധാരണത്തിനു ശേഷം കൊട്ടാരം ഹോട്ടലായി തുറന്നു.
pc: Bernard Gagnon