Search
  • Follow NativePlanet
Share
» »കാണേണ്ട കാഴ്ചകൾ തന്നെയാണ് ഗോവയിലെ ഈ കോട്ടകൾ

കാണേണ്ട കാഴ്ചകൾ തന്നെയാണ് ഗോവയിലെ ഈ കോട്ടകൾ

By Elizabath Joseph

എന്റെ സാറേ....ഈ ഗോവ എന്നു കേട്ടാലുണ്ടല്ലോ.....!!! ഒരറ്റത്തു കടലിനോട് ചേർന്നു കിടക്കുകയാണെങ്കിലും ഗോവയെ അറിയാത്തവർ ആരുമില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷൻ, പുറം രാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ഇടം...അങ്ങനെയങ്ങനെ പോകുന്നു വിശേഷണങ്ങൾ. പകരം വയ്ക്കുവാനില്ലാത്ത ബീച്ചുകളുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും മലകളും കുന്നുകളും വെള്ളച്ചാട്ടങ്ങളും ദേവാലയങ്ങളും ഇവിടെയുണ്ട്. ഗോവ എന്നു പറഞ്ഞാൽ ബീച്ച് എന്നു തിരിച്ചു പറയുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ടതാണ് ഗോവയുടെ ചരിത്രത്തെ രേഖപ്പെടുത്തിയിരിക്കുന്ന കോട്ടകൾ

മുഗളൻമാരും പോർച്ചൂഗീസുകാരും ചേർന്ന് നിർ‌മ്മിച്ച ഗോവയിലെ പ്രസിദ്ധമായ കോട്ടകളെ അറിയാം...

അഗൗഡ കോട്ട

അഗൗഡ കോട്ട

പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമ്മിച്ച പ്രധാന കോട്ടകളിലൊന്നാണ് സിൻക്വേറിം ബീച്ചിനോട് ചേർന്നു നിൽക്കുന്ന അഗൗഡ കോട്ട. അഗൗഡ എന്നാൽ വെള്ളം എന്നാണഥം. കോട്ട നിൽക്കുന്നതിനു ചുറ്റുമായി ധാരാളം ഉറവകൾ പൊട്ടിയൊഴുകിയിരുന്നതിനാലാണത്രെ അങ്ങനെയൊരു പേരു വന്നത്. പോർച്ചുഗീസുകാർക്ക് ഗോവയിലുണ്ടായിരുന്ന സ്വാധീനത്തിൻറെ അടയാളമായാണ് ഈ കോട്ടയെ ചരിത്രകാരൻമാർ കാണുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു ലൈറ്റ് ഹൗസും ഇവിടെയുണ്ട്. എന്നാൽ ഇന്ന് ഈ കോട്ട ഗോവയിലെ ഏറ്റവും വലിയ ജയിലായാണ് പ്രവർത്തിക്കുന്നത്.

PC:Mnvikas

കോർജ്യുവെം കോട്ട

കോർജ്യുവെം കോട്ട

ഗോവയിൽ ഇന്നു നിലനിൽക്കുന്ന രണ്ട് ദ്വീപ് കോട്ടകളിലൊന്നാണ് കോർജ്യും കോട്ട. പോർച്ചുഗീസുകാരുടെ സൈനിക ആവശ്യങ്ങൾക്കുവേണ്ടി നിർമ്മിക്കപ്പെട്ട ഈ കോട്ട ഇന്നൊരു സംരക്ഷിത സ്മാരകമാണ്. ഗോവയിലെ മറ്റു കോട്ടകളെ അപേക്ഷിച്ച് വലുപ്പത്തിൽ ചെറുതാണെങ്കിലും ഇവിടെ നിന്നും ലഭിക്കുന്ന കാഴ്ചയുടെ ഭംഗി മറ്റൊരിടത്തും ലഭിക്കില്ല. കോർജ്യും എന്നു പേരായ ഒരു ചെറിയ ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Elroy Serrao

തിരാക്കോൾ കോട്ട

തിരാക്കോൾ കോട്ട

ഗോവയിൽ ഇനിയും സഞ്ചാരികൾക്കു പരിചിതമല്ലാത്ത ഇടങ്ങളിലൊന്നാണ് തിരാക്കോൾ കോട്ട. സാവന്ത്വാടി രാജാവായിരുന്ന മഹാരാജാ ഖേം സാവന്ത് ഭോൺസലിന്റെ കാലത്താണ് ഈ കോട്ട നിർമ്മിക്കപ്പെട്ടത്. തിരാക്കോൾ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് കോട്ടയ്ക്ക് ഈ പേരു ലഭിച്ചത്. പിന്നീട് 1746 ൽ ബ്രിട്ടീഷുകാർ ഈ കോട്ട പിടിച്ചടക്കുകയും ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റുകയും ചെയ്തു. അവർ തന്നെ നിർമ്മിച്ച നൂറു വർഷം പഴക്കമുള്ള ഒരു ക്രിസ്ത്യൻ ദേവാലയവും ഇവിടെയുണ്ട്. ബീച്ചുകളുടെ കാഴ്ചകളിൽ നിന്നും ഒരു മാറ്റം പ്രതീക്ഷിച്ച്് ഗോവൻ കാഴ്ചകൾ കാണാനെത്തുന്ന സഞ്ചാരികളാണ് ഇവിടെയെത്തുന്നവർ. എന്നാൽ ഇന്ന് കോട്ട ഒരു ഹെറിറ്റേജ് ഹോട്ടലായാണ് പ്രവർത്തിക്കുന്നത്. അതിനാൽ പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശനമില്ല. എന്നാൽ അകലെ നിന്നും കോട്ടയുടെ കാഴ്ച അതിമനോഹരമാണ്. ഇത് ഒഴിവാക്കുവാൻ സാധിക്കാത്തവർ ഇവിടെ എത്താറുണ്ട്.

PC:Goaholidayhomes

ചപോര കോട്ട

ചപോര കോട്ട

സമർഥരായ ഒട്ടേറെ ഭരണാധികാരികളുടെ കീഴിലൂടെ കടന്നു പോയ ചരിത്രം പറയുന്ന കോട്ടയാണ് ബാർഡേസിൽ സ്ഥിതി ചെയ്യുന്ന ചപോര കോട്ട. ബീജാപ്പൂരിലെ ആദിൽഷായാണ് ഈ കോട്ട നിർമ്മിച്ചതെങ്കിലും പോർച്ചുദീസുകാർ ഇവിടം കീഴടക്കിയപ്പോൾ അത് പൊളിച്ചുമാറ്റിയാണ് ഇന്നു കാണുന്ന കോട്ട നിർമ്മിച്ചത്. സൈനികപരമായ ആവശ്യങ്ങൾക്കായി മികച്ച സ്ഥാനമാണ് ഈ കോട്ടയ്ക്കുണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇതിന്റെ മിക്ക ഭാഗങ്ങളും തകർന്ന് കിടക്കുകയാണ്. ഈ കോട്ടയുടെ പ്രധാന ആകർഷണം ഇവിടുത്തെ ദുരങ്കമാണ്. കോട്ടയ്ക്ക് അക്രമങ്ങൾ നേരിടേണ്ടി വരുമ്പോൾ കോട്ടയ്ക്കുള്ളിലുള്ളവർക്ക് പുറത്തു കടക്കാനായി ഭൂമിക്കടിയിലൂടെ നിർമ്മിച്ചവയാണ് ഇവിടുത്തെ തുരങ്കം.

PC:Savikagomes

റെയിസ് മാഗോസ് കോട്ട

റെയിസ് മാഗോസ് കോട്ട

പോർച്ചുഗീസ് ഭാഷയിൽ .റെയിസ് മാഗോസ് എന്നാൽ പൂജ്യ രാജാക്കൻമാർ എന്നാണ് അർഥം. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന മൂന്നു രാജാക്കൻമാരാണിവർ. പനാജിമിനു എതിർവശത്തായി ബാർഡെസ്ഗ്രാമത്തിലാണ് റെയിസ് മാഗോസ് കോട്ട സ്ഥിതി ചെയ്യുന്നത്. ഗോവയെ കടന്നു കയറ്റക്കാരിൽ നിന്നും രക്ഷിക്കുവാനായി പോർച്ചുഗീസുകാരാണ് മാണ്ഡോവി നദിയുടെ തീരത്ത് ഈ കോട്ട നിർമ്മിക്കുന്നത്. ആദ്യ കാലങ്ങളിൽ ഈ കോട്ട വൈസ്രോയിമാരുടെ താമസസ്ഥലമായിരുന്നു. പിന്നീടാണ് സൈനികാവശ്യങ്ങൾക്കായി ഇതിനെ ഉപയോഗിക്കുവാന്‍ തുടങ്ങിയത്. പിന്നീട് സൈനികാവശ്യങ്ങൾക്കും ഇപ്പോൾ ഒരു ജയിലുമായാണ് ഇത് പ്രവർത്തിക്കുന്നത്.

എത്രപോയാലും മതിവരാത്ത ഗോവയിലെ ബീച്ചുകള്‍

ഗോവയിലൂടെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണം...കുറഞ്ഞത് ഈ സ്ഥലങ്ങളിലൂടെയെങ്കിലും!!

PC:Ashwin Kumar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more