കേരളത്തിലെ ഹിൽ സ്റ്റേഷനുകളിലൂടെ കയറിയിറങ്ങിയൊരു യാത്ര കൊതിക്കാത്ത ആരും കാണില്ല.തണുത്ത അന്തരീക്ഷവും കോടമഞ്ഞിന്റെ അകമ്പടിയിൽ ഉയർന്നു കാണുന്ന മലനിരകളും ഒക്കെ ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ പിന്നെ സഞ്ചാരിയാണെന്നു പറഞ്ഞിട്ടെന്താ കാര്യം?! പ്രസന്നമായ കാലാവസ്ഥയും തണുത്ത കാറ്റും പുൽമേടുകളും ഒക്കെയായി കാത്തിരിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഹിൽ സ്റ്റേഷനുകൾ പരിചയപ്പെടാം

മൂന്നാർ
കേരളത്തിലെ ഹിൽ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ അറിപ്പെടുന്നത് മൂന്നാറാണ്. സ്വദേശികൾൾ മാത്രമല്ല, അങ്ങ് വിദേശ രാജ്യങ്ങളിൽ നിന്നു പോലും മൂന്നാറിന്റെ മഹത്വം കേട്ടറിഞ്ഞ് സഞ്ചാരികൾ എത്താറുണ്ട്. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ പ്രകൃതി ഭംഗി ആസ്വദിക്കുവാൻ പറ്റിയ ഇവിടം സമുദ്ര നിരപ്പിൽ നിന്നും 1450 മുതൽ 2695 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങളാൽ നിറഞ്ഞു കിടക്കുന്ന ഇവിടുത്തെ കാഴ്ചകളും അതിനുമപ്പുറത്തെ മലനിരകളും ഒക്കെ ആരിലും വിസ്നയം സൃഷ്ടിക്കുന്നവയാണ്. 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഇവിടുത്തെ മറ്റൊരു അത്ഭുതമാണ്.

മൂന്ന് ആറുകളുടെ നാട്
മൂന്ന് ആറുകൾ അഥവാ പുഴകൾ ഒഴുകുന്ന ഇടം എന്ന അർഥത്തിലാണ് മൂന്നാറിന് ആ പേരു ലഭിക്കുന്നത്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ഡള എന്നിവയാണ് ആ മൂന്നു ആറുകൾ.
PC:Bimal K C

വയനാട്
ചുറ്റും കാടുകളാലും മലകളാലും ചുറ്റപ്പെട്ടു കിടക്കുന്ന വയനാട് ഏതൊരാളും ഒരിക്കലെങ്കിലും പോകണം എന്ന് ആഗ്രഹിക്കുന്ന ഇടമാണ്. പശ്ചിമഘട്ടത്തിന്റെ മനോഹരമാ കാഴ്ചകളും വെള്ളച്ചാട്ടങ്ങളും ചെമ്പ്ര പോലുള്ള ട്രക്കിങ്ങ് സൈറ്റുകളും ഒക്കെയായി ആരെയും ആകർഷിക്കുന്ന നാടാണിത്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ ഇവിടുത്തെ റോഡുകളിലൂടെയും ഉൾനാടുകളിലൂടെയും നടത്തുന്ന യാത്രകൾ വരെ മറ്റൊരു അനുഭവമായിരിക്കും നല്കുക. കേരളത്തിസൽ ഏറ്റവും അധികം സന്ദർശകരെത്തുന്ന ഇടം കൂടിയാണിത്.

കർണ്ണാടകത്തിനും തമിഴ്നാടിനും ഇടയിൽ
കർണ്ണാടകയിലെ മൈസൂരും തമിഴ്നാട്ടിലെ നീലഗിരി ജില്ലയുമാണ് വയനാടിന് അതിർത്തി തീർക്കുന്ന സ്ഥലങ്ങൾ. കേരളത്തിലെ ജില്ലകളില്‍ നിന്നും ചുരം പോലുള്ള വഴികളിലൂടെയാണ് വയനാട്ടിൽ എത്തുന്നത്.
PC: Nijusby

താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ
വയനാട്..എത്ര വിവരിച്ചാലും തീരാത്ത ഭംഗിയുള്ള നാട്...തണുപ്പിൽ മയങ്ങി കോടമഞ്ഞിൽ പൊതിഞ്ഞ് തേയിലത്തോട്ടങ്ങൾ തൊണ്ട് കഥയെഴുതുന്ന ഈ നാട് കൊതിപ്പിക്കും എന്നിതിൽ ഒരു സംശയവും ഇല്ല. വളഞ്ഞും പുളഞ്ഞും കിടക്കുന്ന ചുരത്തിലെ വഴികളിലൂടെ മാത്രമേ ഇവിടെ എത്തുവാൻ സാധിക്കൂ. താമരശ്ശേരി ചുരം മുതൽ പേരിയ ചുരവും പാൽച്ചുരവും നാടുകാണിച്ചുരവും ഒക്കെയായി ഇവിടുത്തെ ചുരത്തിന്റെ ഭംഗിയും കാഴ്ചകളും ഒന്നു വേറെ തന്നെയാണ്. അയൽജില്ലകളിലേക്കെത്തണമെങ്കിൽ ചുരങ്ങളിറങ്ങേണ്ട ഇവിടുത്തെ പ്രധാനപ്പെട്ട വഴികളും കാഴ്ചകളും പരിചയപ്പെടാം
താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

വാഗമൺ
തിരുവിതാംകൂറുകാരുടെ ഇടയിൽ ജനപ്രിതീ നേടിയ ഹിൽ സ്റ്റേഷനാണ് കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന വാഗമൺ. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ, പച്ചപ്പ് നിറഞ്ഞ ഹിൽ സ്റ്റേഷൻ എന്ന ബഹുമതിയുള്ള വാഗമൺ ലോകത്തിലെ തന്നെ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളുടെ പട്ടികയിൽ ആദ്യ നിരയിൽ തന്നെ ഇടം നേടിയിട്ടുമുണ്ട്.

വിസ്മയിപ്പിക്കുന്ന കാഴ്ചകൾ
മലയാളം ഉൾപ്പെടെവിവിധ സിനിമകളിൽ കണ്ടിട്ടുള്ള പൈൻ ഫോറസ്റ്റ്, പുൽമേട്, തങ്ങൾ പാറ, കുരിശുമല തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
PC:wikimedia

പൊൻമുടി
തിരുവനന്തപുരത്തെ ദിവസങ്ങൾ മനോഹരമാക്കുവാൻ പോകാൻ പറ്റിയ ഇടമാണ് പൊന്‍മുടി. തിരുവനന്തപുരത്തു നിന്നും വാഗമണ്ണിനോ മൂന്നാറിനോ ഒന്നും വരാൻ സമയമില്ലാത്തവർക്ക് അതിൻരെ ഒപ്പം ഫീൽ തരുന്ന ഇടമാണ് പൊൻമുടി. പശ്ചിമഘട്ടത്തിന്റെ കാഴ്ചകളുള്ള ഇവിടം ട്രക്കിങ്ങിനാണ് പേരുകേട്ടിരിക്കുന്നത്.

രാമക്കൽമേട്
കേരളത്തിന്റെ നിറുകയിൽ നിന്നും തമിഴ്നാടിൻരെ കാഴ്ചകൾ കാണാൻ അവസരമൊരുക്കുന്ന ഇടമാണ് രാമക്കൽമേട്. ചരിത്രവും ഐതിഹ്യവുമെല്ലാം ഒരുപോലെ കൂടിപ്പിണഞ്ഞു കിടക്കുന്ന ഇവിടം ഇടുക്കിയുടെ സൗന്ദര്യം ഒറ്റയടിക്ക് ആസ്വദിക്കുവാൻ പറ്റിയ ഇടമാണ്. ഇന്ത്യയിൽ ഏറ്റവും അധികം കാറ്റു വീശുന്ന ഇവിടെ കാറ്റ് നിലയ്ക്കില്ല എന്നൊരു പ്രത്യേകതയും ഉണ്ട്. കാറ്റാടി യന്ത്രങ്ങളും കൃഷിടിയങ്ങളും കുറുവന്‍-കുറുവത്തി പ്രതിമയും പാറക്കൂട്ടങ്ങളുമൊക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

തെന്മല
തേനൊഴുകുന്ന ഇടം എന്നർഥമുള്ള തെന്മല കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര ആകർഷണങ്ങളിൽ ഒന്നാണ്. പശ്ചിമഘട്ടത്തിന്റെ താഴ്വരയിൽ തമിഴ്നാടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം ഒരു ഇക്കോ ടൂറിസം സെന്റർ കൂടിയാണ്. സമുദ്ര നിരപ്പിൽ നിന്നും 500 മീറ്റർ മുതൽ 650 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ലക്കിടി
സമുദ്ര നിരപ്പിൽ നിന്നും 700 മീറ്റർ മുതൽ 1150 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലക്കിടി വയനാടിൻരെ മറ്റൊരു ആകർഷണമാണ്. കോഴിക്കോട് നിന്നും താമരശ്ശേരി ചുരം കടന്ന് വയനാട്ടിലേക്ക് വരുമ്പോൾ വയനാടിന്റെ കവാടം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ആകാശത്തോളം ഉയരത്തിൽ നിൽക്കുന്ന മലനിരകളും കാടുകളും ചെറിയ ചെറിയ അരുവികളും ഒക്കെയാണ് ലക്കിടിയിലെ കാഴ്ചകൾ. വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലവും ലക്കിടിയാണ്.
PC:Poojanm

തേക്കടി
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കടുവ സംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്ന തേക്കടി എല്ലാ തരത്തിലുമുള്ള സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായി അറിയപ്പെടുന്ന ഇവിടേക്ക് ആകർഷിക്കുന്ന കാര്യങ്ങള്‍ ഒരുപാടുണ്ട്. കാടിനു നടുവിലെ തടാകത്തിലൂടെയുള്ള യാത്രയാണ് തേക്കടി ബോട്ട് യാത്രയെ വ്യത്യസ്തമാക്കുന്നത്. കാടിന്റെ ഉള്ളിലേക്കുള്ള ഈ യാത്രയില്‍ അല്പം ഭാഗ്യമുണ്ടെങ്കില്‍ തടാകത്തിന്റെ കരകളില്‍ മേഞ്ഞുനടക്കുന്ന കാട്ടുപോത്തും ആനയും മാനുകളും ഉള്‍പ്പെടെയുള്ള ജീവികളെ കാണാം. ഫോട്ടാഗ്രഫിയിലും പക്ഷിനിരീക്ഷണത്തിലും താല്പര്യമുള്ളവര്‍ക്ക് മികച്ച ഫോട്ടോകള്‍ എടുക്കാന്‍ പറ്റിയ സ്ഥലം കൂടിയാണിത്.
ആദിവാസി മൂപ്പൻമാർ കൊടിയേറ്റു നടത്തുന്ന ഉത്സവം..വഴികൾ മറക്കാത്ത വയനാടിന്റെ കഥ ഇതാണ്!!