Search
  • Follow NativePlanet
Share
» »ആത്മീയതയുടെ മലയേറാന്‍, മലമുകളിലെ ചില ദേവി ക്ഷേത്രങ്ങള്‍

ആത്മീയതയുടെ മലയേറാന്‍, മലമുകളിലെ ചില ദേവി ക്ഷേത്രങ്ങള്‍

By അനുപമ രാജീവ്

പാര്‍വതി ദേവിയുടെ പൂര്‍വ ജന്മമായ സതി ദേവിയാണ് ശക്തിയെ‌ന്നും ദേവി ശക്തിയെന്നുമൊക്കെ അറിയപ്പെടുന്നത്. ദേവിയുടെ 51 ശക്തിപീഠങ്ങള്‍ ആണ് ഉള്ളത്.

എന്താണ് ശക്തി പീഠങ്ങള്‍

പ്രാണത്യാഗം ചെയ്ത സതി ദേവിയുടെ മൃതശരീരം സുദര്‍ശനചക്രത്താല്‍ വിഭജിക്കപ്പെട്ട് ഭൂമിയുടെ വിവിധ ഭാഗങ്ങളിലായി പതിച്ചു. ഈ സ്ഥലങ്ങളാണ് ശക്തിപീഠങ്ങളാ‌യി മാറിയത്. പില്‍ക്കാലത്ത് ഈ ശക്തിപീഠങ്ങള്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളായി മാറി.

51 ശ‌ക്തി‌‌പീ‌ഠങ്ങളില്‍ മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഏഴ് ദേവി ക്ഷേത്രങ്ങള്‍ നമു‌ക്ക് പരിചയപ്പെടാം

01. മാനസ ദേവി ക്ഷേത്രം

01. മാനസ ദേവി ക്ഷേത്രം

ഹ‌രിദ്വാറിലെ മലനി‌ര‌കളില്‍ ഒന്നായ ബില്‍വ പര്‍വതത്തിന്റെ മുകളിലായാണ് ‌മാനസ ദേ‌വി ക്ഷേത്രം സ്ഥി‌തി ചെയ്യുന്നത്. ശക്തിയുടെ ഒരു അവതാരമായ മാനസ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ആഗ്രഹം എന്നാണ് മാ‌നസ എന്ന വാക്കിന്റെ അര്‍ത്ഥം. ഇ‌വിടെ എത്തിച്ചേരുന്നവരുടെ ആഗ്രഹം സഫലമാകു‌മെന്നാണ് വിശ്വാസം
Photo Courtesy: Ekabhishek

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഹരിദ്വാറില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് റോപ് വേ സൗക‌ര്യ‌മുണ്ട്. ഹ‌രിദ്വാറിനേക്കുറിച്ച് വിശദമായി വായിക്കാം
Photo Courtesy: matsukin

02. ശാരദമാത ക്ഷേത്രം

02. ശാരദമാത ക്ഷേത്രം

മധ്യപ്രദേശിലെ മൈഹറിലാ‌ണ് പ്രശസ്തമായ ശാര‌ദമാത ക്ഷേ‌ത്രം സ്ഥിതി ചെയ്യുന്നത്. പാര്‍വതിയുടെ മറ്റൊരു അവതാരമായ ശാരദമാതയാണ് ഇവിടുത്തെ പ്രതിഷ്ഠ. മധ്യപ്രദേശിലെ പ്രശസ്തമായ ഈ ക്ഷേത്രം ദേവിയുടെ 51 ശക്തിപീഠങ്ങളില്‍ ഒന്നാണ്. ത്രികുട എന്ന മലനിരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: LRBurdak

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മൈഹറില്‍ നിന്ന് 1063 സ്റ്റെപ്പുകള്‍ കയറി വേണം ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് മൈഹര്‍ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: DeepakSatna

03. ചാമുണ്ഡേശ്വരി ക്ഷേ‌ത്രം

03. ചാമുണ്ഡേശ്വരി ക്ഷേ‌ത്രം

മൈസൂരിനടു‌ത്തുള്ള ചാമുണ്ഡി മലനിരയിലാണ് പ്രശസ്ത‌മായ ചാമു‌ണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ‌ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഹൊ‌യ്‌സാല ഭരണകാലത്താണ് ഇവിടെ ക്ഷേത്രം പണിതത്. ‌ചാമുണ്ഡേശ്വരിയുടെ സ്വര്‍ണ വിഗ്രഹമാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം.
Photo Courtesy: Sanjay Acharya

എ‌ത്തിച്ചേരാന്‍

എ‌ത്തിച്ചേരാന്‍

മൈസൂരില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൈസൂരില്‍ ചാമു‌ണ്ഢി ഹില്‍സിലേക്ക് ബസ് സര്‍വീസ് ഉണ്ട്.
Photo Courtesy: Ramesh NG

നന്ദി

നന്ദി

15 അടി ഉയരമുള്ള ചാമുണ്ഡി ഹില്‍സിലെ നന്ദി പ്രധാനപ്പെട്ട ഒരു ആകര്‍ഷണമാണ്

Photo Courtesy: Sarvagnya

04 സപ്ത ശൃംഗി ദേവി ക്ഷേത്രം

04 സപ്ത ശൃംഗി ദേവി ക്ഷേത്രം

മഹാരാഷ്ട്രയിലെ നാസിക്കില്‍ ആണ് സപ്തശൃംഗി ക്ഷേ‌ത്രം സ്ഥിതി ചെ‌യ്യുന്നത്. ഏഴ്മലനിരകളില്‍ സ്ഥിതി ചെയ്യുന്ന എന്നാണ് സപ്ത ശൃംഗി എന്ന വാക്കിന്റെ അര്‍ത്ഥം. മഹാരാഷ്ട്രയിലെ മൂന്നര ശക്തിപീഠങ്ങളില്‍ ഒന്നാണ് ഈ ‌ക്ഷേത്രം. മഹാരാഷ്ട്രയിലെ സഹ്യാദ്രി മല‌നിരകളിലാ‌ണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: AmitUdeshi

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

നന്ദൂരി, വാണി എന്നീ ഗ്രാമ‌ങ്ങളാണ് ക്ഷേത്രത്തിന് സമീപ‌ത്തുള്ളത്ത്. ക്ഷേ‌ത്രം സ്ഥിതി ചെയ്യുന്ന മലയുടെ അടിവാരത്താണ് ഈ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. നാസിക്കില്‍ നിന്ന് ഇവിടേയ്ക്ക് ബസുകള്‍ ലഭ്യമാണ്.

Photo Courtesy: Dharmadhyaksha

കൂര്‍മം

കൂര്‍മം

ക്ഷേത്ര‌ത്തിന് മുന്നിലെ ആമായുടെ പ്രതിമ
Photo Courtesy: Dharmadhyaksha

മാര്‍ക്കണ്ടേയ മല

മാര്‍ക്കണ്ടേയ മല

ക്ഷേത്രത്തിന് എതിര്‍വശത്തായാണ് ഈ മല സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തില്‍ നോക്കിയാല്‍ ഈ മല വ്യക്തമായി കാണാം. മാര്‍ക്കേണ്ടയ ‌മഹര്‍ഷിയില്‍ നിന്നാണ് ഈ മലയ്ക്ക് ആ പേര് ലഭിച്ചത്.

Photo Courtesy: Dharmadhyaksha

05. കനകദുര്‍ഗ ക്ഷേത്രം

05. കനകദുര്‍ഗ ക്ഷേത്രം

ആന്ധ്രപ്രദേശിലെ വിജയവാ‌ഡയ്ക്ക് സമീപത്തായി ഇന്ദ്രകീലാദ്രി മലമുകളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അര്‍ജു‌നന്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്ന ഒരു വിശ്വാസം നില‌വിലു‌‌‌‌ണ്ട്. ആ‌ന്ധ്ര‌പ്രദേശിലെ ‌പ്രശസ്തമായ ‌ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.
Photo Courtesy: Srikar Kashyap

എ‌ത്തിച്ചേരാന്‍

എ‌ത്തിച്ചേരാന്‍

വിജയവാഡ നഗരത്തിന് ഹൃദ‌യഭാഗത്തായാണ് ഇന്ദ്രകീലാദ്രി മല സ്ഥിതി ചെയ്യുന്നത്. വിജയ വാഡ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 10 മിനുറ്റ് ഡ്രൈവ് ചെയ്താല്‍ ഇവിടെ എത്തിച്ചേരാം

Photo Courtesy: Adityamadhav83

06. താര ‌തരിണി ക്ഷേത്രം

06. താര ‌തരിണി ക്ഷേത്രം

ഇന്ത്യയിലെ പ്രമു‌‌ഖ തന്ത്ര പീഠങ്ങളില്‍ ഒന്നാണ് ഒറീസയിലെ താര ‌തരിണി ക്ഷേത്രം. സ്തന പീ‌‌‌ഠമായാണ് ദേവിയെ ഇവിടെ ആരാധിക്കുന്നത്. ദേവിയുടെ ‌സ്തനഭാഗങ്ങള്‍ ഇവിടെയാണെന്നാണ് വിശ്വാസം. ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഈ ക്ഷേത്രത്തിനു‌ള്ളത്.

Photo Courtesy: Nayansatya

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഒഡീഷയിലെ ബ്രഹ്മപൂര്‍ നഗരത്തിന് സ‌മീപത്തുള്ള കുമാ‌രി മലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 169 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെ‌യ്യുന്നത്.

Photo Courtesy: Nayansatya

07. വൈഷ്ണോ ദേവി ക്ഷേത്രം

07. വൈഷ്ണോ ദേവി ക്ഷേത്രം

ജമ്മുവിലെ തൃകുട മലനിരകളിലാണ് പ്രമുഖ ഹൈന്ദ‌‌വ തീര്‍ത്ഥാടന കേന്ദ്രമായ വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വിശദമാ‌യി വായിക്കാം

Photo Courtesy: Abhishek Chandra

Read more about: temples haridwar mysore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X