Search
  • Follow NativePlanet
Share
» »ഗോവയിലെ മാർക്കറ്റ് നഗരത്തിലെ കാഴ്ചകൾ

ഗോവയിലെ മാർക്കറ്റ് നഗരത്തിലെ കാഴ്ചകൾ

By Elizabath Joseph

അടിച്ചുപൊളി ജീവിതങ്ങൾ മാത്രം ഗോവൻകാഴ്ചകളിൽ കാണുമ്പോൾ അതിനുമപ്പുറമുള്ള ഒരു ഗോവ എങ്ങനെയിരിക്കും എന്നാലോചിച്ചിട്ടില്ലേ? മനോഹരങ്ങളായ ദേവാലയങ്ങളും ചരിത്രത്തോ‌ട് ചേർന്നു നിൽക്കുന്ന കോട്ടകളും പ്രോതകഥകൾ വിളമ്പുന്ന പഴയ പോർച്ചുഗീസ് ഭവനങ്ങളുമുള്ള മറ്റൊരു ഗോവയെ കൂടി അറിഞ്ഞാലോ? ഇങ്ങനെ ഗോവയുടെ ചരിത്രം തിരഞ്ഞു പോകുമ്പോൾ ഒഴിവാക്കുവാൻ പറ്റാത്ത ഒരിടമാണ് മഡ്ഗാവ് അഥവാ മർഗോവ,ഗോവയുടെ സാംസ്കാരിക കേന്ദ്രമായ ഇവിടം അതിലൊന്നും ഒതുങ്ങാത്ത ഒരു വാണിജ്യ തലസ്ഥാനം കൂടിയാണ്.സാൽ നദിയു‌ടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഗോവയില്‍ ആദ്യ കാലങ്ങളിൽ മനുഷ്യർ പാർത്തിരുന്ന ഇടം കൂടിയാണ്. ഒരു കാലത്ത് ക്ഷേത്രത്തെ ചുറ്റി തുടങ്ങിയ ഒരു ഗ്രാമമായിരുന്നു ഇതെങ്കിലും കാലം കഴിയവേ ആ സ്ഥാനത്ത് ഒരു പള്ളി വരുകയും ഗ്രാമം അതിലേക്ക് ചുരുങ്ങുകയും ചെയ്തു. അങ്ങനെ ഗ്രാമം വികസിച്ചപ്പോൾ അവിടെ മാർക്കറ്റ് ഉണ്ടാവുകയും ഗോവയുടെ മാർക്കറ്റ് സിറ്റി എന്നർഥം വരുന്ന മഡ്ഗാവോ ആയി മാറുകയും ചെയ്തു. തനിഗോവൻ കാഴ്ചകൾ തേടി എത്തുന്നവർക്ക് പറ്റിയ ഇടമായ മഡ്ഗോവയുടെ വിശേഷങ്ങള്‍

ചർച്ച് ഓഫ് ഹോളി സ്പിരിറ്റ്

ചർച്ച് ഓഫ് ഹോളി സ്പിരിറ്റ്

ഒരിക്കൽ ക്ഷേത്രം നിലനിന്നിരുന്ന ഭൂമിയിൽ അതേ സ്ഥാനത്ത് നിർമ്മിക്കപ്പെട്ട ക്രിസ്ത്യൻ ദേവാലയമാണ് ചർച്ച് ഓഫ് ഹോളി സ്പിരിറ്റ്. മഡ്ഗോവയിലല ഏറ്റവും പഴയ ദേവാലയം കൂടിയാണിത്. പോര്‍ച്ചുഗീസുകാരുടെ ക‌ടന്നു വരവോടെ ഇവിടെ നിലനിന്നിരുന്ന ക്ഷേത്രം നശിപ്പിക്കപ്പെടുകയും ആ സ്ഥാനത്ത് ദേവാലയം നിർമ്മിക്കപ്പെടുകയുമായിരുന്നു. 1564 ൻ നിർമ്മിക്കപ്പെട്ട ദേവാലയം അക്കാലത്തുണ്ടായ ഒരു തീപി‌ടുത്തത്തിൽ നശിക്കുകയും പിന്നീട് പുതുക്കി പണിയുകയുമായിരുന്നു. പിന്നീ‌ട് ഇന്നു കാണുന്ന ദേവാലയം 1589 ൽ നിർമ്മിച്ച് 1595 ൽ ആരാധനയ്ക്കായി നല്കുകയായിരുന്നു. പരിശുദ്ധ കന്യകാമറിയത്തിനാണ് ദേവാലയം സമർപ്പിച്ചിരിക്കുന്നത്.

PC:Ramnath Bhat

 കോൾവാ ബീച്ച്

കോൾവാ ബീച്ച്

സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് കോൾവാ ബീച്ച് . അറബിക്ക‌ലിന്റെ തീരത്ത് 2.4 കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഇത് ടൂറിസത്തെ ഗൗരവമായി സമീപിക്കുന്ന ഇടങ്ങളിലൊന്നാണ്.പൊടി‍ഞ്ഞു കിടക്കുന്ന വെള്ളമണലിന്റെ സാന്നിധ്യമാണ് ഇതിനെ മറ്റു ബീച്ചുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. തെങ്ങുകൾ നിറഞ്ഞു നിൽക്കുന്ന ഇവിടം സൂര്യാസ്തമയ കാഴ്ചകൾക്ക് പേരുകേട്ട ഇടം കൂടിയാണ്. സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട ബീച്ചുകളിലൊന്നുകൂടിയാണിത്.

PC:Tanya Dedyukhina

 ശ്രീ ദാമോധർ ക്ഷേത്രം‌

ശ്രീ ദാമോധർ ക്ഷേത്രം‌

ഗോവയിലെ ഹൈന്ദവ വിശ്വാസികൾക്കിടയിൽ ഏറെ പ്രശസ്തിയാർജിച്ച ഒരു ക്ഷേത്രമാണ് ശ്രീ ദാമോധർ ക്ഷേത്രം. മുൻപു പറഞ്ഞ ചർച്ച് ഓഫ് ഹോളി സ്പിരിറ്റ് നിന്നിരുന്ന സ്ഥാനത്തായിരുന്നു ഈ ക്ഷേത്രം ആദ്യം നിലനിന്നിരുന്നത്, പിന്നീ‌‌ട് അവിടെ ദേവാലയം വന്നപ്പോള്‍ സുരക്ഷിതമായി എടുത്തു മാറ്റിയ വിഗ്രഹമാണ് ശ്രീ ദാമോദർ ക്ഷേത്രത്തിൽ ഇപ്പോഴുള്ളത്.ഇന്ന് ഖുശാവതി നദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ നദിയിലെ ജലത്തിന് രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള കഴിവുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹിന്ദുക്കളോടൊപ്പം തന്നെ ക്രിസ്ത്യാനികളും ഇവിടെ എത്താറുണ്ട്.

PC:Harvinder Chandigarh

 ഔർ ലേഡി ഓഫ് ഗ്രേസ് ചർച്ച്

ഔർ ലേഡി ഓഫ് ഗ്രേസ് ചർച്ച്

മഡ്ഗാവോയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ദേവാലയമാണ് ഔർ ലേഡി ഓഫ് ഗ്രേസ് ചർച്ച്.ഗോവയിലെ മറ്റു ദേവാലയങ്ങളെ അപേക്ഷിച്ച് താരതമ്യേന പുതിയനിർമ്മിതിയാണിത്. അതിന്റെ മാറ്റങ്ങൾ ഇതിന്റെ നിർമ്മാണത്തിൽ തന്നെ വ്യക്തമാണ്. സാധാരണ പള്ളികളിലെ രൂപങ്ങളിൽ നിന്നും വ്യത്യസ്തമായി കുരിശിൽ കിടക്കുന്ന ക്രിസ്തുവിന്റെ രൂപമല്ല ഇവിടെയുള്ളത് എന്നൊരു പ്രത്യേകതയും ഈ പള്ളിയ്ക്കുണ്ട്.

 ബെനൗലിം ബീച്ച്

ബെനൗലിം ബീച്ച്

കോൾവാ ബീച്ചിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരമായ ബീച്ചാണ് ബെനൗലിം ബീച്ച്. പൂർണ്ണായും വാണിജ്യ പ്രാധാന്യമുള്ള ഒരു ബീച്ചായി ഇത് മാറിയിട്ടില്ല എങ്കിലും ആളുകൾ അന്വേഷിച്ചെത്തുന്ന ഇടമാണിത്. മീൻപിടുത്തമാണ് ഇവിടെ എത്തുന്നവരെ ആകർഷിക്കുന്ന കാര്യം. വൈകുന്നേരങ്ങൾ ചിലവഴിക്കുവാനാണ് ഇവിടെ ഏറ്റവും അധികം ആളുകൾ എത്തുന്നത്.

എത്രപോയാലും മതിവരാത്ത ഗോവയിലെ ബീച്ചുകള്‍

ആദ്യമായി ഗോവയില്‍ പോകുന്നവര്‍ അറിയാന്‍

PC:Ray Swi-hymn

Read more about: goa market beach churches temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more