Search
  • Follow NativePlanet
Share
» »അക്ഷര നഗരിയിലെ ശിവക്ഷേത്രങ്ങൾ

അക്ഷര നഗരിയിലെ ശിവക്ഷേത്രങ്ങൾ

കോട്ടയത്തെ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളെക്കുറിച്ച് വായിക്കാം...

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന നാടാണ് കോട്ടയം. അക്ഷര നഗരം എന്നതിലധികമായി ക്ഷേത്രങ്ങളുടെയും വിശ്വാസങ്ങളുടെയും മണ്ണുകൂടിയാണ് ഇത്. അതുകൊണ്ടുതന്നെ അപൂർവ്വങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെയുള്ള ധാരാളം ക്ഷേത്രങ്ങൾ ഇവിടെ കാണാൻ കഴിയും. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവും മളളിയൂര്‌ മഹാഗണപതി ക്ഷേത്രവും ഒക്കെ കോട്ടയത്തിന്റെ പെരുമ വർധിപ്പിക്കുന്ന ക്ഷേത്രങ്ങളാണ്. കോട്ടയത്തെ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളെക്കുറിച്ച് വായിക്കാം...

വൈക്കം മഹാദേവ ക്ഷേത്രം

വൈക്കം മഹാദേവ ക്ഷേത്രം

കേരളത്തിലെ തന്നെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങളിൽ ഒന്നാമതാണ് വൈക്കം മഹാദേവ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് ഈ ക്ഷേത്രം. വൈക്കം നഗരം ഈ ക്ഷേത്രത്തെ ചുറ്റിയാണ് സ്ഥിതി ചെയ്യുന്നതെന്ന് പറയാം. എട്ട് ഏക്കറിലധികം വിസ്തീർണ്ണമുള്ള മതിൽക്കകമാണ്.
ത്രിമൂർത്തി സാന്നിധ്യമുള്ള അരയാലാണ് ഇവിടുത്തെ ആദ്യ ആകർഷണം.
വൈക്കത്തപ്പനായാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. ഒരു ദിവസം മൂന്നു ഭാവങ്ങളിൽ ശിവനെ ഇവിടെ ദർശിക്കാം.
ഗണപതി. പനച്ചിക്കൽ ഭഗവതി, നാഗദൈവങ്ങൾ തുടങ്ങിയവരാണ് ഇവിടുത്തെ ഉപ പ്രതിഷ്ഠകൾ. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് വൈക്കം മഹാദേവക്ഷേത്രം.

PC:Georgekutty

ഏറ്റുമാനൂർ മഹാദേവക്ഷേത്രം

ഏറ്റുമാനൂർ മഹാദേവക്ഷേത്രം

ശൈവ വിശ്വാസികളുടെ ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. രൗദ്ര ഭാവത്തിലുള്ള ശിവനയൊണ് ഇവിടെ മുഖ്യ പ്രതിഷ്ഠയായി ആരാധിക്കുന്നത്. ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപ്പൊന്നാനയുമാണ് പ്രസിദ്ധം.
ശബരിമല ഇടത്താവളം എന്ന നിലയിലാണ് ക്ഷേത്രം കൂടുതൽ പ്രശസ്തമായിക്കുന്നത്. ഇന്നത്തെ ക്ഷേത്രം 1542ലാണ് നിര്‍മി ച്ചതെന്നാണ് കരുതുന്നത്. ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ഇവിടത്തെ പ്രധാന ആകര്‍ഷണം ശിവ നൃത്തമെന്ന് കരുതപ്പെടുന്ന പ്രദോഷനൃത്തം പ്രതിപാദിക്കുന്ന മ്യൂറല്‍ പെയിന്‍റിംഗുകളാണ്.രാജ്യത്ത് ഇന്ന് നിലവിലുള്ളതില്‍ മികച്ച മ്യൂറല്‍ പെയ്ന്‍റിംഗായാണ് ഇത് ഗണിക്കപ്പെടുന്നത്. ഗണപതിക്കും ശാസ്താവിനും ഇവിടെ പ്രതിഷ്ഠകളുണ്ട്

PC: RajeshUnuppally

തിരുനക്കര മഹാദേവ ക്ഷേത്രം

തിരുനക്കര മഹാദേവ ക്ഷേത്രം

കോട്ടയത്തെ അതിപുരാതനമായ മറ്റൊരു ശിവക്ഷേത്രമാണ് തിരുനക്കര മഹാദേവ ക്ഷേത്രം. വടക്കുംനാഥനെ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ സ്വയംഭൂ ആണെങ്കിലും പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം എന്നുമൊരു വിശ്വാസമുണ്ട്. തിരുനക്കര തേവർ എന്നാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. തെക്കുംകൂർ രാജാക്കൻമാരുടെ കുടുംബ ക്ഷേത്രം കൂടിയാണിത്. പാർവ്വതി തേവിയോടൊപ്പമാണ് ശിവനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തൃശിവപേരൂർ വടക്കുംനാഥൻ തന്നെയാണ് ഇവിടെയും വസിക്കുന്നതെന്നാണ് വിശ്വാസം. മാത്രമല്ല, തൃശൂരിലെ തേക്കിൻകാട് മൈതാനത്തിന് സമാനമായി ക്ഷേത്രപരിസരത്ത് തിരുനക്കര മൈതാനവും കാണാം. വടക്കുംനാഥനുമായി എല്ലാ അർഥത്തിലും ബന്ധപ്പെട്ടു കിടക്കുന്ന ഒരു ക്ഷേത്രം കൂടിയാണിത്.
ക്ഷേത്ര ശാസ്ത്ര വിധിപ്രകാരത്തിൽ പറയും വിധം എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ഒരു മഹാക്ഷേത്രമാണ് തിരുനക്കര മഹാദേവ ക്ഷേത്രം. നാലുഭാഗത്തും ഗോപുരങ്ങള്‍, കൂത്തമ്പലം, ഉപദേവതാലയങ്ങൾ, നമസ്കാര മണ്ഡപം അങ്ങനെ എല്ലാം ചേർന്ന ഒരു ക്ഷേത്രമാണ് ഇത്.

PC:keralatourism

കടുത്തുരുത്തി തളി മഹാദേവക്ഷേത്രം

കടുത്തുരുത്തി തളി മഹാദേവക്ഷേത്രം

കേരളത്തിലെ നാലു തളി ക്ഷേത്രങ്ങളിൽ ഒന്നാണ് കടുത്തുരുത്തി തളി മഹാദേവ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രം തന്നെയാണിതെന്നാണ് വിശ്വാസം. കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ എന്നീ മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തിയാൽ കൈലാസത്തിൽ പോയി ശിവനെ ദർശിക്കുന്നതിനു തുല്യമാണെന്നാണ് വിശ്വാസം. ഖരമഹർഷിയാണ് ഇവിടുത്തെ ശിവലിംഗം സ്ഥാപിച്ചത് എന്നൊരു വിശ്വാസമുണ്ട്.

PC:RajeshUnuppally

ചിറക്കടവ്‌ മഹാദേവക്ഷേത്രം

ചിറക്കടവ്‌ മഹാദേവക്ഷേത്രം

പൊൻകുന്നത്തിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രസിദ്ധമായ ക്ഷേത്രമാണ് ചിറക്കടവ് മഹാദേവ ക്ഷേത്രം. കൂവളത്തിന്റെ ചുവട്ടിൽ സ്വയംഭൂവായി അവതരിച്ചതാണ് ഇവിടുത്തെ ശിവലിംഗമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശങ്കരനാരായണമൂർത്തി ഭാവത്തിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദിവസേന അഞ്ച് പൂജകളാണ് ഇവിടെ പതിവ്. അയ്യപ്പൻ ഇവിടെ കളരി പഠിച്ചിരുന്നതായി ഒരു വിശ്വാസമുണ്ട്. അയ്യപ്പന്റെ പിതൃസ്ഥാനീയനായാണ് ചിറക്കടവ് മഹാദേവനെ കരുതുന്നത്.

PC:Praveenp

 തളിക്കോട്ട മഹാദേവക്ഷേത്രം

തളിക്കോട്ട മഹാദേവക്ഷേത്രം

പുരാതന കേൃരളത്തിലെ നാലു തളീ ക്ഷേത്രങ്ങളിൽ മറ്റൊന്നാണ് തളിക്കോട്ട മഹാദേവ ക്ഷേത്രം. താഴത്തങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പരശുരാമൻ സ്ഥാപിച്ചു എന്നാണ് വിശ്വാസം. തെക്കുംകൂർ രാജാക്കന്മാരുടെ കുല ക്ഷേത്രം കൂടിയായി ഇതിനെ കരുതുന്നു. മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ അത്യുഗ്ര മൂർത്തിയായാണ് ശിവൻ വാഴുന്നത്. കോട്ടകൾക്കും കൊത്തളങ്ങൾക്കും ഉള്ളിലായി സ്ഥിതി ചെയ്തിരുന്നതിനാലാണ് ഇത് തളിക്കോട്ട ക്ഷേത്രം എന്നറിയപ്പെടുന്നത്.

PC:RajeshUnuppally

പരിപ്പ് മഹാദേവക്ഷേത്രം

പരിപ്പ് മഹാദേവക്ഷേത്രം

അയ്മനത്തിനു സമീപം പരിപ്പ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പരിപ്പ് മഹാദേവ ക്ഷേത്രം വിശ്വാസികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. രണ്ടു ബലിക്കൽപ്പുരകളും രണ്ടു തിടപ്പള്ളികളും ഉള്ള ഈ ക്ഷേത്രം ഇടപ്പള്ളി രാജാവ് ക്രിസ്തു വർഷം 825-ൽ പണിതീർത്താതാണെന്നാണ് ചരിത്രം പറയുന്നത്.

PC:RajeshUnuppally

പുലിയന്നൂർ മഹാദേവക്ഷേത്രം

പുലിയന്നൂർ മഹാദേവക്ഷേത്രം

പാലായിൽ നിന്നും 8 കിലോമീറ്ററ്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവ ക്ഷേത്രമാണ് പുലിയന്നൂർ മഹാദേവ ക്ഷേത്രം. ശിവരാത്രി ഗംഭീരമായി ആഘോഷിക്കുന്ന ഒരു ക്ഷേത്രം കൂടിയാണിത്. ശിവരാത്രിയുടെ ഭാഗമായി നടക്കുവാറുശള്ള പുലിയന്നൂർ കാവടി ഏറെ പ്രസിദ്ധമാണ്.ഗണപതി,ശാസ്താവ്,യക്ഷിയമ്മ,യോഗീശ്വരൻ,സർപ്പങ്ങൾ,ശ്രീകൃഷ്ണൻ,ദേവി, എന്നീ ഉപദേവത മൂർത്തികളും ക്ഷേത്രത്തിലുണ്ട്.ട

വാഴപ്പള്ളി മഹാദേവ ക്ഷേത്രം

വാഴപ്പള്ളി മഹാദേവ ക്ഷേത്രം

മഹാതച്ചനായിരുന്ന പെരുന്തച്ചന്‍ പണിത് പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമെന്ന അറിയപ്പെടുന്ന വാഴപ്പള്ളി മഹാദേവ ക്ഷേത്രം കേരളത്തിലെ തന്നെ ചരിത്ര പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്. അതിപുരാതനമായ വാഴപ്പള്ളി മഹാദേവക്ഷേത്രം ആദ്യകാലങ്ങളില്‍ ദ്രാവിഡ ക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നുവത്രെ. പിന്നീട് ബുദ്ധമതത്തിന് കേരളത്തിലെ സ്വാധീനം കുറഞ്ഞപ്പോള്‍ ചേരവംശ കുലശേഖര പെരുമാള്‍ക്കന്‍മാരുടെ കാലത്താണ് ഹിന്ദുക്ഷേത്രമായി മാറുന്നത്.

150 അടി ചുറ്റളവില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇവിടുത്തെ ശ്രീകോവിന്റെ പഴക്കം ഇതുവരെയും നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. വര്‍ത്തുളാകൃതിയില്‍ കരിങ്കല്ലിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെയുള്ള വട്ടശ്രീകോവിലും നമസ്‌കാരമണ്ഡപങ്ങളും പെരുന്തച്ചന്‍ നിര്‍മ്മിച്ചതാണ് എന്നാണ് വിശ്വാസം.
പരമശിവനോടൊപ്പം ഗണപതിക്കും കൊടിമരമുള്ള വാഴപ്പള്ളി ക്ഷേത്രം രണ്ടുകൊടിമരങ്ങളുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ്. നന്തിയെ ശിരസിലേറ്റി നില്‍ക്കുന്ന കൊടിമരവും മൂഷികനെ ശിരസ്സിലേറ്റുന്ന കൊടിമരവുമാണ് ഇവിടെയുള്ളത്.

ശിവരാത്രിയുടെ മുഴുവൻ പുണ്യവും വേണമെങ്കിൽ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാം ശിവരാത്രിയുടെ മുഴുവൻ പുണ്യവും വേണമെങ്കിൽ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാം

വാരണാസി മുതൽ മാണ്ടി വരെ ശിവരാത്രി വ്രതവുമായി ഒരു യാത്ര... വാരണാസി മുതൽ മാണ്ടി വരെ ശിവരാത്രി വ്രതവുമായി ഒരു യാത്ര...

ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ് ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്

PC: RajeshUnuppally

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X