കോര്‍ബറ്റിന്റെ വേട്ടക്കഥകളിലൂടെ
പ്രൊജക്ട് ടൈഗറിന്റെ കീഴില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ കടുവ സംരക്ഷണം കേന്ദ്രമാണ് ജിം കോര്‍ബേറ്റ് നാഷണല്‍ പാര്‍ക്ക്. 1957ല്‍ ആണ് കോര്‍ബറ്റ് ദേശിയ ഉദ്യാനം എന്ന് പേര് നല്‍കിയത്. മുന്‍പ് രാംഗംഗ ദേശീയ ഉദ്യാനം എന്നായിരുന്നു ഇതിന്റെ പേര്. ഉത്തരാഖണ്ഡിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Soumyajit Nandy
കുമയൂണിലെ നരഭോജികള്‍
പ്രശസ്‌ത ബ്രട്ടീഷ് വേട്ടക്കാരനും പ്രകൃതി സ്‌നേഹിയും ഫോട്ടോഗ്രാഫറുമായ ജിം കോര്‍ബറ്റിന്റെ പേരാണ് ഈ ദേശീയ ഉദ്യാനത്തിന് നല്‍കിയിരിക്കുന്നത്. 'മാന്‍ ഈറ്റേഴ്‌സ് ഓഫ് കുമൗണ്‍' എന്ന തന്റെ പ്രശസ്‌തമായ പുസ്‌തകത്തില്‍ കുമൗണ്‍ മേഖലയില്‍ അദ്ദേഹം നടത്തിയ വേട്ടയാടലുകളെ കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. നാനൂറോളം മനുഷ്യരെ കൊന്ന കടുവയെ വേട്ടയാടിയതിനെ കുറിച്ചും അദ്ദേഹം ഈ പുസ്‌തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
Photo Courtesy: Vyush Gupta
ടൈഗര്‍ സഫാരി
പരിചയ സമ്പന്നരായ ഗൈഡുകളുടെ ഒന്നച്ചുള്ള ജീപ്പ് സഫാരിയിലൂടെ, സഞ്ചാരികള്‍ക്ക് ഇവിടുത്തെ കടുവകളെ കാണാന്‍ സാധിക്കും. ആനപ്പുറത്ത് ഏറി വനത്തിന്റെ വന്യത ആസ്വദിച്ചുള്ള യാത്രയും ആകാം. നിരവധി പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ് ഈ പാര്‍ക്ക്.
Photo Courtesy: Suddhadas
ജംഗിള്‍ ബുക്കില്‍
റുഡ്യാര്‍ഡ് ക്ലിപ്പിംഗ്സിന് ജംഗിള്‍ ബുക്ക് എഴുതാന്‍ പ്രേരണയായ വന്യജീവി സങ്കേതമാണ് കഞ്ഞ വന്യജീവി സങ്കേതം. ഇന്ത്യയിലേ ദേശീയ ഉദ്യാനങ്ങളില്‍ ഏറ്റവും സുന്ദരമായ സ്ഥലം എന്നുവേണമെങ്കില്‍ കഞ്ഞ ദേശീയ ഉദ്യാനത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. മധ്യപ്രദേശിന്റെ തെക്ക്ഭാഗത്താണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Dey.sandip
കടുവകള്‍ മാത്രമല്ല
ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട ഈ സ്ഥലത്ത് പുലി, കലമാന്‍, മയില്‍, കീരി തുടങ്ങിയ പക്ഷി മൃഗാധികളേയും കാണാം. ട്രെക്കിംഗും ജീപ്പ് സഫാരിയുമാണ് ഇവിടുത്തെ പ്രധാന ആക്റ്റിവിറ്റികള്‍.
Photo Courtesy: Ashishmahaur
ഖജുരാഹോയുടെ അടുത്ത്
ഖജുരാഹോ കേട്ടിട്ടില്ലെ, കല്ലില്‍ കാമസൂത്ര കൊത്തിവച്ച സ്ഥലം. മധ്യപ്രദേശിലെ ഈ സ്ഥലത്തിനടുത്തായി ഒരു കടുവാ സങ്കേതമുണ്ട്. പന്നാ കടുവാ സങ്കേതം. പേര് കേട്ടിട്ട് അത്ര പന്നയാണെന്ന് കരുതതരുത്. സുന്ദരമായ ഒരു സ്ഥലം തന്നെയാണ് ഇത്. ഖജുരാഹോയില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയായി ചാതര്‍പൂര്‍ ജില്ലയിലെ പന്നയിലാണ് ഈ സങ്കേതം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ashishmahaur
അവാര്‍ഡ് വിന്നര്‍
രാജ്യത്തെ ഇരുപത്തിരണ്ടാമത്തെയും, മധ്യപ്രദേശിലെ അഞ്ചാമത്തെയും കടുവാസങ്കേതമാണിത്. മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്നതിന്‍റെ പേരില്‍ കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്ന് അവാര്‍ഡ് നേടിയ പാര്‍ക്കാണിത്.
Photo Courtesy: Seemaleena
വിന്ധ്യാപര്‍വ്വതത്തില്‍
വിന്ധ്യാപര്‍വ്വത നിരകള്‍ക്ക് കുറുകെ ഏകദേശം നാനൂറ് ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ച് കിടക്കുന്ന ഒരു ദേശീയ ഉദ്യാനമാണ് ബാന്ധവ്ഘര്‍ ദേശീയ ഉദ്യാനം. മറ്റ് വന്യജീവി സങ്കേതങ്ങളില്‍ നിന്ന് ഇതിനെ വേറിട്ട് നിര്‍ത്തുന്നത്, അതിന്റെ ഭൂപ്രകൃതിയാണ്.
Photo Courtesy: Tom Thai
ഭൂപ്രകൃതി
ചെങ്കുത്തായ മലഞ്ചെരുവുകള്‍, ഇടതൂര്‍ന്ന് നില്‍ക്കുന്ന വനം, പച്ചപ്പട്ട് വിരിച്ചപ്പോലെ നിവര്‍ന്ന് കിടക്കുന്ന പുല്‍തകിടികള്‍ ഇവയൊക്കെ കാഴ്ചക്കാര്‍ക്ക് സുന്ദരമായ ഒരു അനുഭവമായിരിക്കും നല്‍കുക.
Photo Courtesy: Swaroop Singha Roy
താമസിക്കാനുള്ള സൗകര്യം
പാര്‍ക്കിന്റെ ചിലഭാഗങ്ങളില്‍ സഞ്ചാരികള്‍ക്ക് തങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവിടെയൊന്ന് തങ്ങി ഈ സ്ഥലത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുകയുമാവാം.
Photo Courtesy: Rudolph.A.furtado
സര്‍ക്കാര്‍ കണക്കില്‍ പത്തൊന്‍പതാമത്
മധ്യപ്രദേശിലെ പെഞ്ച് നദി രണ്ടായി പിരിഞ്ഞ് വടക്കോട്ടും തെക്കോട്ടുമായി ഒഴുകുന്നിടത്ത് ഒരു ദേശീയ ഉദ്യാനമുണ്ട്. പെഞ്ച് ദേശീയ ഉദ്യാനം. ഇന്ത്യയിലെ പത്തൊന്‍പതാമത്തെ കടുവാ സങ്കേതമായി ഈ ദേശീയ ഉദ്യാനത്തെ പ്രഖ്യാപിച്ച 1992ല്‍ ആണ്. കടുവകള്‍ക്ക് പുറമേ നിരവധി പക്ഷിമൃഗാധികളെ ഇവിടെ കാണാനാകും.
Photo Courtesy: Prithwiraj Dhang