» »18 രൂപ...രണ്ടര മണിക്കൂര്‍...കായലിന്റെ കാണാകാഴ്ചകള്‍ കാണാന്‍ പോയാലോ....

18 രൂപ...രണ്ടര മണിക്കൂര്‍...കായലിന്റെ കാണാകാഴ്ചകള്‍ കാണാന്‍ പോയാലോ....

Written By: Elizabath Joseph

വെറും 18 രൂപയ്ക്ക് രണ്ടര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു യാത്ര...അതും ഇതുവരെ കാണാത്ത പുത്തന്‍കാഴചകള്‍ കണ്ട്, കായലിന്റെ ഏറ്റവും മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിച്ചു കൊണ്ടൊരു യാത്ര...
അക്ഷരങ്ങളുടെയും തടാകങ്ങളുടെയും നാടായ കോട്ടയത്തു നിന്നും കിഴക്കിന്റെ വെനീസായ ആലപ്പുഴയിലേക്കുള്ള ബോട്ട് യാത്രയാണ് ഇപ്പോള്‍ സഞ്ചാരികള്‍ക്കിടയിലെ പുതിയ ട്രെന്‍ഡ്. കായലിന്റെ ഇരുവശവും നിരന്നു നില്‍ക്കുന്ന തെങ്ങിന്‍തോപ്പുകളും ഗ്രാമീണ ജീവിതങ്ങളും കുട്ടനാടിന്റെ നേര്‍ക്കാഴ്ചകളും ഒക്കെ സമ്മാനിക്കുന്ന അപൂര്‍വ്വ ബോട്ട് യാത്രയുടെ വിശേഷങ്ങള്‍...

കോട്ടയത്തു നിന്നും

കോട്ടയത്തു നിന്നും

കോട്ടയം ജില്ലയിലെ കോടിമതയില്‍ നിന്നുമാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിച്ച കോട്ടയം-ആലപ്പുഴ ബോട്ട യാത്രയ്ക്ക് തുടങ്ങുന്നത്. അഞ്ച് വര്‍ഷമായി മുടങ്ങിക്കിടന്ന ഈ ബോട്ട് സര്‍വ്വീസ് 2017 ഒക്ടോബറിലാണ് പുനരാരംഭിക്കുന്നത്. അന്നുമുതല്‍ ഇന്നോളം ഒട്ടേറെ സഞ്ചാരികളാണ് കുട്ടനാടിന്റെയും വേമ്പനാടിന്റെയും അപൂര്‍വ്വമായ കാഴ്ചകള്‍ കാണാനും പകര്‍ത്താനുമായി ഈ ബോട്ട് യാത്ര തിരഞ്ഞെടുക്കുന്നത്.

PC:Vimaljoseph93

രണ്ടര മണിക്കൂര്‍ കായല്‍ യാത്ര 18 രൂപ ചിലവില്‍

രണ്ടര മണിക്കൂര്‍ കായല്‍ യാത്ര 18 രൂപ ചിലവില്‍

മറ്റു യാത്രാ മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് 18 രൂപയെന്ന കുറഞ്ഞ ചെലവില്‍ രണ്ടര മണിക്കൂര്‍ സമയം കുട്ടനാടിന്റെ ജീവിതങ്ങളെ നേരിട്ട് കണ്ട്, കായലിന്റെ ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം എന്നതാണ് സഞ്ചാരികളെ അവിടേക്ക് ആകര്‍ഷിക്കുന്നത്. മാത്രമല്ല, എത്ര പണം കൊടുത്താലും മറ്റൊരു വിധത്തിലും ഈ കാഴ്ചകള്‍ കാണാന്‍ സാധിക്കില്ല എന്നതും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

PC:Shameer Thajudeen

കായല്‍ കാഴ്ചകള്‍

കായല്‍ കാഴ്ചകള്‍

കുട്ടനാടിന്റെ തനതായ കാഴ്ചകള്‍ മാത്രമല്ല ഈ ബോട്ടു യാത്രയില്‍ ലഭിക്കുന്നത്. ഓളം വെട്ടി കടന്നു പോകുന്ന ഹൗസ് ബോട്ടുകള്‍, അതിലെ വിദേശീയരും തദ്ദേശീയരുമായ ആളുകളുടെ ആഘോഷങ്ങള്‍, തനികുട്ടനാടന്‍ കാഴ്ചകകള്‍, കായലിനു കരയിലെ വീടുകള്‍, വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ആലുകള്‍, വേമ്പനാട് കായലിന്റെ സുന്ദമായ കാഴ്ചകള്‍ കൂടാതെ കരയെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങല്‍ ബോട്ടിന് കടന്നു പോകുവാന്‍ വേണ്ടി ഉയര്‍ത്തുന്നത് അങ്ങനെ വ്യത്യസ്തവും രസകരവുമായ ഒട്ടേറെ കാഴ്ചകളാല്‍ നിറഞ്ഞതാണ് കോട്ടയത്തു നിന്നും ആലപ്പുഴയിലേക്കുള്ള ബോട്ട് യാത്ര.

PC:Prof. Mohamed Shareef

ആലപ്പുഴയിലെത്തിയാല്‍

ആലപ്പുഴയിലെത്തിയാല്‍

രണ്ടര മണിക്കൂര്‍ ഇത്ര പെട്ടന്ന് പോകുമോ എന്നായിരിക്കും ബോട്ട് യാത്രയുടെ അവസാനമായ ആലപ്പുഴയില്‍ എത്തിയാല്‍ യാത്രക്കാരുടെ മനസ്സിലൂടെ കടന്നു പോവുക. ഇവിടെ നിന്നും കൂടുതല്‍ യാത്രയ്ക്ക് താല്പര്യമില്ലാത്തവര്‍ക്ക് തിരിച്ചുള്ള ബോട്ടില്‍ കോട്ടയത്തിനു മടങ്ങാം. അല്ലാ....കുറച്ച് കറക്കമൊക്കെ കറങ്ങി വൈകുന്നേരത്തോടെ മതി മടക്കം എന്നാണ് തീരുമാനമെങ്കില്‍ ബോട്ട് ജെട്ടിയില്‍ നിന്നും നേരെ ആലപ്പുഴയ്ക്ക് ടിക്കറ്റെടുക്കാം. ആലപ്പുഴ ബീച്ച് ഉള്‍പ്പെടെയുള്ള ബീച്ചുകളും അര്‍ത്തുങ്കല്‍ പള്ളിയും അമ്പലപ്പുഴ ക്ഷേത്രവും ഒക്കെ ഇവിടം കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ തന്നെയാണ്.

PC: nborun

കാഴ്ചകള്‍

കാഴ്ചകള്‍

ആലപ്പുഴ എന്നത് ബീച്ചുകളുടെ ഒരു നഗരമാണ്. ആലപ്പുഴയില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയുള്ള മാരാരി ബീച്ച്, നഗരത്തിന് സമീപത്തുള്ള ആലപ്പുഴ ബീച്ചും അവിടുത്തെ 137 വര്‍ഷം പഴക്കമുള്ള കടല്‍പ്പലവും പാതിരാമണല്‍ ദ്വീപും, തകഴിക്കടുത്തുള്ള കരുമാടിക്കുട്ടന്‍ പ്രതിമയും വേമ്പനാട് കായലിലെ ചെറുദ്വീപായ പാതിരാമണലും ഒക്കെയാണ് ആലപ്പുഴ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍.

PC:Challiyan

ബോട്ടിന്റെ സമയം

ബോട്ടിന്റെ സമയം

കോട്ടയത്തെ കോടിമതയിലുള്ള ബോട്ടുജെട്ടിയില്‍ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്.രാവിലെ 6.45 നാണ് ആദ്യ സര്‍വ്വീസ്. പിന്നീട് 11.30, 1.00, 3.30, 5.15 എന്നീ സമയങ്ങളിലാണ് ബോട്ട് പുറപ്പെടുക.
ആലപ്പുഴയില്‍ നിന്നും രാവിലെ 7.30,9.35, 11.30, 2.30, 5.15 എന്നീ സമയങ്ങളില്‍ കോട്ടയത്തേക്കും ബോട്ട് സര്‍വ്വീസ് ഉണ്ട്.

PC:Fredydmathewskerala

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...