Search
  • Follow NativePlanet
Share
» »ക്വട്ടേഷന്‍ വേണ്ട!കുറ്റബോധവും വേണ്ട! സമാധാനത്തില്‍ ജയിലില്‍ പോകാം...!!!

ക്വട്ടേഷന്‍ വേണ്ട!കുറ്റബോധവും വേണ്ട! സമാധാനത്തില്‍ ജയിലില്‍ പോകാം...!!!

ക്വട്ടേഷന്‍ കൊടുത്താല്‍ മാത്രമല്ല ഇനി കാശുകൊടുത്തും ജയിലില്‍ പോകാം

By Elizabath

ക്വട്ടേഷന്‍ കൊടുത്തതിനും കുറ്റകൃത്യങ്ങളിലകപ്പെട്ടും മറ്റും പ്രശസ്തരുള്‍പ്പെടെയുള്ളവര്‍ ജയിലില്‍ കിടക്കുന്ന കാലമാണ്. ജയിലും കേസുകളുമുള്‍പ്പെട്ട വാര്‍ത്തകള്‍ കേട്ടു തലമരവിക്കുമ്പോഴും ജയിലിനുള്ളിലെന്താണെന്ന് ഒരിക്കെലങ്കിലും ഓര്‍ത്തു നോക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ അഞ്ഞൂറ് രൂപ കൊടുത്താല്‍ കൂളായി ജയിലില്‍ പോകാനും തിരിച്ചുവരാനും കഴിയുമെങ്കിലോ?

കൊളോണിയല്‍ ജയിലില്‍ ഒരുദിവസം

ക്വട്ടേഷന്‍ കൊടുക്കാതെ ജയിലില്‍ പോകാം!!
220 വര്‍ഷത്തോളം പഴക്കമുള്ള ജയിലില്‍ തടവറയ്ക്കുള്ളില്‍ ഒരു ദിവസം തടവുകാരനെപ്പോലെ പാര്‍ക്കാം.സംഭവം സത്യമാണ്. ഇതാണ് ഫീല്‍ ദ ജയില്‍ എന്ന പേരില്‍ തെലുങ്കാന സര്‍ക്കാര്‍ നടപ്പാക്കുന്ന തികച്ചും വ്യത്യസ്തമായ രീതിയിലുള്ള ടൂറിസം.
ഒരുകൊല്ലം മുന്‍പാണ് സര്‍ക്കാന്‍ ഈ വ്യത്യസ്ത ടൂറിസം പരിപാടി തുടങ്ങിയത്.

ഒരുദിവസം തടവുകാരനെപ്പോലെ

ക്വട്ടേഷന്‍ കൊടുക്കാതെ ജയിലില്‍ പോകാം!!
ഒരു ദിവസത്തെ തടവില്‍ കിടക്കാനായി എത്തുന്ന സഞ്ചാരിയെ ഒരു തടവുകാരനെപ്പോലെതന്നെയാണ് ഇവിടെ പരിഗണിക്കുക. ഇവിടെയെത്തുമ്പോള്‍ ഖാദികൊണ്ടുണ്ടാക്കിയ ഒരു ജയില്‍ യൂണിഫോം, പുതപ്പ്, ഭക്ഷണം കഴിക്കാനായി സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, സോപ്പ് കൂടാതെ ബെഡ്ഷീറ്റും പുതപ്പും പിന്നെ ഒരു ഫാനുമാണ് തടവുകാരന് നല്കുന്ന സാധനങ്ങള്‍.
ഫോണടക്കം വാര്‍ഡനു നല്കിയാല്‍ മാത്രമേ ഉള്ളില്‍ കയറാന്‍ കഴിയൂ.
സാധാരണ തടവുകാരെപ്പോലെ പണിയെടുക്കേണ്ട ആവശ്യം ടൂറിസ്റ്റുകള്‍ക്ക് ഇല്ലെങ്കിലും താമസസ്ഥലം ഇവര്‍ തന്നെ വൃത്തിയാക്കേണ്ടി വരും. ഈ സമയത്ത് അവിടെ ചെടികള്‍ വെച്ചുപിടിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനും അവസരമുണ്ട്.

ജയില്‍ മ്യൂസിയം

ക്വട്ടേഷന്‍ കൊടുക്കാതെ ജയിലില്‍ പോകാം!!
ഹൈദരാബാദ് സുല്‍ത്താനായിരുന്ന നിസാം അലി ഖാന്‍ 1796 ലാണ് തെലുങ്കാനയിലെ സംഗാറെഡ്ഢി ഡില്ലയുടെ തലസ്ഥാനത്ത് ഈ കെട്ടിടം നിര്‍മ്മിക്കുന്നത്. അക്കാലത്ത് സുല്‍ത്താന്റെ കുതിരലായമായി ഉപയോഗിച്ച ഇവിടം ബ്രിട്ടീഷുകാരുടെ കാലത്താണ് ജയിലിന്റെ രൂപത്തിലേക്ക് മാറുന്നത്. പിന്നീട് 2012 ല്‍ പുതിയ ജയില്‍ പണിതപ്പോഴാണ് ജയില്‍ ടൂറിസം എന്ന ആശയത്തിലേക്ക് വരുന്നത്. ജയില്‍ ടൂറിസത്തോടൊപ്പം ഇതൊരു ജയില്‍ മ്യൂസിയം കൂടിയാണ്.

എത്തിച്ചേരാന്‍

ക്വട്ടേഷന്‍ കൊടുക്കാതെ ജയിലില്‍ പോകാം!!

ഹൈദരാബാദില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ സംഗാറെഡ്ഢി ജില്ലയിലാണ് ഈ ജയില്‍ സ്ഥിതി ചെയ്യുന്നത്. കുറ്റബോധമില്ലാതെ ഒരുദിവസം ജയിലില്‍ കിടക്കാന്‍ 500 രൂപയാണ് ഒരാളില്‍ നിന്നും ജയില്‍ വകുപ്പ് ഈടാക്കുന്നത്.

Read more about: telangana yathra sanchari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X