Search
  • Follow NativePlanet
Share
» »ഹോളിയും ശിവരാത്രിയും മാത്രമല്ല, ആറാട്ടുപുഴ പൂരവും ഗോവൻ കാർണിവലും ഉണ്ട്..പൊളിക്കണ്ടേ!!

ഹോളിയും ശിവരാത്രിയും മാത്രമല്ല, ആറാട്ടുപുഴ പൂരവും ഗോവൻ കാർണിവലും ഉണ്ട്..പൊളിക്കണ്ടേ!!

വാനിലേക്ക് പറന്നുയരുന്ന ദീപങ്ങൾ, മുട്ട വിരിഞ്ഞ് കടലിലേക്ക് ആദ്യമായി മാർച്ച് ചെയ്ത് പോകുന്ന ആമക്കുഞ്ഞുങ്ങൾ, ഹോളിയുടെ വാരിവിതറുന്ന വർണ്ണങ്ങൾ....ഇതൊക്കെ കേട്ടിട്ട് ഒരു യാത്രയ്ക്കു കൂടി സമയമായെന്ന് തോന്നുന്നില്ലേ....അതെ..തണുപ്പിന്റെ കെട്ടൊക്കെ ഒന്നഴിഞ്ഞ് വേനൽ പതിയെ വരവറിയിച്ചു തുടങ്ങിയ ഈ സമയം ആഘോഷങ്ങളുടെ സമയം കൂടിയാണ്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള സ്ഥലങ്ങളിൽ അതിശയിപ്പിക്കുന്ന, വിചിത്രമായ ഉത്സവങ്ങളും പരിപാടികളും ഒക്കെ നടക്കുന്ന നാളുകൾ. ഇതിനു മാറ്റു കൂട്ടുവാനായി എത്തുന്ന ശിവരാത്രിയും ഹോളിയും..അപ്പോൾ അടിച്ചു പൊളിക്കുവാൻ റെഡിയല്ലേ...ഈ മാർച്ച് മാസത്തിൽ നമ്മുടെ രാജ്യത്ത് നടക്കുന്ന പ്രധാനപ്പെട്ട ആഘോഷങ്ങളെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചും അറിയാം....

ശിവരാത്രി

ശിവരാത്രി

ഭാരതത്തിൽ ഹൈന്ദവ വിശ്വാസികൾ എല്ലാവരും ഒരുപോലെ കൊണ്ടാടുന്ന ആഘോഷമാണ് ശിവരാത്രി. ശൈവ വിശ്വാസികളുടെ ഏറ്റവും പ്രധാന ആഘോഷമാണിത്. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.

ശിവരാത്രി വ്രതം എടുത്താൽ ജീവിതത്തിൽ ചെയ്തുപോയ എല്ലാ പാപങ്ങളിൽ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം. ഈ ദിവസങ്ങളിൽ ശിവക്ഷേത്രങ്ങളിൽ ദർശനത്തിന് പോയാൽ ഇരട്ടി പുണ്യമാണ് ഫലം

ശിവരാത്രിയിൽ പോകേണ്ട ക്ഷേത്രങ്ങൾ

കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയക്ഷേത്രങ്ങളിൽ പോകാം. എല്ലാ ശിവ ക്ഷേത്രങ്ങളിലും ശിവരാത്രിയിൽ പ്രത്യേക പരിപാടികൾ കാണും.

തിയ്യതി- മാർച്ച് 4,5 തിയ്യതികളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഓരോ സ്ഥലങ്ങളിലും ദിവസം വ്യത്യാസപ്പെടാം.

ഹോളി

ഇന്ത്യ ഒട്ടാകെ ഒരേ മനസ്സോടെ ആഘോഷിക്കുന്ന പ്രധാന പരിപാടിയാണ് ഹോളി. നിറങ്ങളുടെ ആഘോഷമായാണ് ഹോളി അറിയപ്പെടുന്നത്. ഓരോ പ്രദേശത്തിന്‍റെയും സംസ്കാരം അനുസരിച്ചാണ് എല്ലായിടത്തും ഹോളി ആഘോഷങ്ങൾ നടക്കുക. ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും വളരെ വലിയ രീതിയിലാണ് ഹോളി ഉണ്ടാവുക. നിറങ്ങളിൽ മുങ്ങിക്കുളിക്കുന്ന അവിടുത്തെ ആഘോഷങ്ങള്‍ കണ്ടിരിക്കേണ്ടതു തന്നെയാണ്.

ഹോളി ആഘോഷിക്കുവാൻ

മിക്ക ഇടങ്ങളിലും ഹോളി ആഘോഷങ്ങൾ നടക്കുന്നുണ്ടെങ്കിലും ചിലത് കണ്ടിരിക്കേണ്ടത് തന്നെയാണ്.

ഉത്തർ പ്രദേശിലെ ബർസാന, മഥുര, വൃന്ദാവൻ, ശാന്തിനികേതൻ, വിശ്വ ഭാരതി സർവകലാശാല,മുംബൈ,

കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലാണ് കളർഫുള്ളായ ഹോളി ആഘോഷങ്ങൾ കാണുവാൻ സാധിക്കുക.

ഈ വർഷത്തെ ഹോളി ആഘോഷം മാർച്ച് 20, 21 തിയ്യതികളിലാണ് നടക്കുക.

ഹോളി ആഘോഷിക്കാം...ആര്‍ഭാടമായി!!

അന്താരാഷ്ട്ര യോഗാ ഫെസ്റ്റിവൽ

യോഗയിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കുവാൻ പറ്റിയ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് അന്താരാഷ്ട്ര യോഗാ ഫെസ്റ്റിവൽ. ലോകത്തിലെ തന്നെ ഏറ്റവും വലിയ യോഗ ആചരണം നടക്കുന്ന ഇടം തന്നെ അതിനായി തിരഞ്ഞെടുക്കാം. ഉത്തരാഖണ്ഡിലെ ഋഷികേശ് പരമാർഥ് നികേതൻ ആശ്രമമാണ് യോഗ ദിനാചരണത്തിൽ സന്ദര്‍ശിക്കുവാന്‍ പറ്റിയ ഇടം.

മാർച്ച് 1 മുതൽ 7 വരെയാണ് അന്താരാഷ്ട്ര യോഗാദിനാചരണം നടത്തുന്നത്.

ഗോവ കാർണിവൽ

ഗോവയുടെ കൾഫുള്ളായ മറ്റൊരു മുഖം കാണുവാൻ താല്പര്യമുള്ളവർക്ക് പോകുവാൻ പറ്റിയ ഒന്നായിരിക്കും ഗോവ കാർണിവൽ. 18-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഒരു തദ്ദേശീയ ആഘോഷമായി തുടങ്ങിയ ഗോവ കാർണിവൽ ഇന്ന് ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു ആഘോഷമായി മാറിയിട്ടുണ്ട്. ഗോവയിലെ ഏറ്റവും പ്രധാന പരിപാടി കൂടിയാണിത്. പരേഡ്, സംഗീതം, മുഖംമൂടി നൃത്തം, റെഡ് ആൻഡ് ബ്ലാക്ക് ഡാൻസ്, ഫൂഡ് ഫെസ്റ്റിവലുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.

ഒരു നഗരത്തിൽ നിന്നും അടുത്തതിലേക്ക് എന്ന രീതിയിലാണ് ഗോവ കാർണിവൽ നടക്കുന്നത്.

പനാജിയിൽ തുടങ്ങിമർഗാവോ,വാസ്കോയിലെത്തി മാപുസയിൽ അവസാനിക്കുന്ന രീതിയിലാണ് ആഘോഷം.

മാർച്ച് 2 മുതൽ 5 വരെയാണ് ഗോവ കാർണിവൽ നടക്കുന്നത്.

ചെട്ടിക്കുളങ്ങര ഭരണി

ചെട്ടിക്കുളങ്ങര ഭരണി

ആലപ്പുഴ മാവേലിക്കരയിലെ ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന

ചെട്ടിക്കുളങ്ങര ഭരണിയാണ് മാർച്ചിലെ മറ്റൊരു ആഘോഷം. കുംഭമാസത്തിലെ ഭരണി നാളിൽ നടക്കുന്ന കുംഭ ഭരണിയിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമാണ് കെട്ടുകാഴ്ച. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഉത്സവം കണ്ടിട്ടില്ല എങ്കിൽ അതൊരു വലിയ നഷ്ടമായിരിക്കും, വലിയ രീതിയിൽ അലങ്കരിച്ച എടുപ്പു കുതിരകളും രഥങ്ങളും രൂപങ്ങളും കൊണ്ടുള്ള പ്രദർശനവും എഴുന്നള്ളത്തുമാണ് കെട്ടുകാഴ്ചയിലുള്ളത്.

ഈ വർഷം മാർച്ച് 11 നാണ് ചെട്ടിക്കുളങ്ങര ഭരണി നടക്കുന്നത്.

PC:Hellblazzer

പൈങ്കുനി ആഘോഷം

പൈങ്കുനി ആഘോഷം

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് പെങ്കുനി ആഘോഷം. തിരുവിതാംകൂർ രാജവംശത്തിന്റെ ആഘോഷങ്ങളിൽ ഒന്നാണിത്. മഴയുടെ ദേവനായ ഇന്ദ്രനെ പ്രസാദിപ്പിക്കുവാനായി ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിൽ പഞ്ചപാണ്ഡവരുടെ രൂപങ്ങള്‍ വയ്ക്കുന്നതാണ് പ്രധാന ചടങ്ങ്. അവസാന ദിവസം രാജകുടുംബത്തിലെ മുതിർന്ന പുരുഷന്മാർ ഈ രൂപങ്ങളെ ശംഖുമുഖം തീരച്ച് ഒഴുക്കുന്നതോടുകൂടി ചടങ്ങ് അവസാനിക്കും.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മാർച്ച് 14 മുതൽ 23 വരെയാണ് ഈ വർഷത്തെ പൈങ്കുനി ആഘോഷം നടക്കുന്നത്.

PC:Rajeevvadakkedath

ആറാട്ടുപുഴ പൂരം

ആറാട്ടുപുഴ പൂരം

ഒരു കാലത്ത് 108 ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങൾ പങ്കെടുത്തിയരുന്ന വലിയ പൂരമായിരുന്നു ആറാട്ടുപുഴ പൂരം. കേരളത്തിലെ പൂരങ്ങളുടെ മാത്വ് എന്നറിയപ്പെടുന്ന ഈ പൂരം തൃശൂർ പൂരത്തിലും വലിയ സംഭവമായിരുന്നു. ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണയുണ്ടെങ്കിൽ നൂറ് തൃശൂർ പൂരം നടത്താം" എന്നൊരു പഴഞ്ചൊല്ല് തന്നെ നിലനിന്നിരുന്നു. രണ്ടായിരത്തിലധികം വർഷത്തെ പഴക്കം ഇണ്ടെങ്കിലും കുറച്ചുകാലം ഇത് മുടങ്ങിപ്പോയിരുന്നു. പിന്നീട് 1400 വർഷത്തിലധികമായി വീണ്ടും നടത്തി വരുന്നുണ്ട്. കേരളത്തിലെ ഏറ്റവും പഴയ ക്ഷേത്രോത്സവങ്ങളിൽ ഒന്നുകൂടിയാണിത്.

ഈ വർഷത്തെ ആറാട്ടുപുഴ പൂരം മാർച്ച് 19 നാണ് നടക്കുക.

PC:Aruna

മലനട കെട്ടുകാഴ്ച

മലനട കെട്ടുകാഴ്ച

മഹാഭാരതത്തിലെ കൗരവരില്‍ പ്രധാനിയായ ദുര്യോധനനെ ആരാധിക്കുന്ന ദക്ഷിണ ഭാരത്തിലെ ഏക ക്ഷേത്രത്തിലെ പ്രസിദ്ധമായ ആഘോഷമാണ് മലനട കെട്ടുകാഴ്ച

ആഘോഷമാണ്. ആയിരക്കണക്കിന് ആളുകളാണ് ഇതില്‍ പങ്കെടുക്കാനായി ഇവിടെ എത്തുന്നത്. മീനമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ഉത്സവത്തിന് കൊടിയേറുന്നത്. എടുപ്പുകുതിരയും കാളയും മലനടയപ്പൂപ്പന്റെ അനുഗ്രഹത്തിനായി കാത്തു നില്‍ക്കുന്നത് കാണാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്.

മലക്കുട മഹോത്സവത്തിലെ കെട്ടുകാഴ്ചകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്നത് കാളവേലയാണ്. കാളയും എടുപ്പു കുതിരയുമാണ് ഏറ്റവും ആകര്‍ഷകമായ കാര്യങ്ങള്‍. മലനടയപ്പൂപ്പന് കാളയെയാണ് ഇഷ്ടം.

കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലാണ് പോരിവഴി പെരുവിരുത്തി മലനട ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്നും പത്തനംതിട്ട അടൂരിലേക്കോ കൊല്ലം ചക്കുവള്ളിയിലേക്കോ ബസ് കയറുക. ഇവിടെ നിന്ന് മലനടയിലേക്ക് ബസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.

ഈ വർഷം മാർച്ച് 22-23 തിയ്യതികളിലാണ് മലനട ഉത്സവം നടക്കുക.

ദുര്യോധനപ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏക ക്ഷേത്രം

മ്യോകോ

ഗോത്രവിഭാഗക്കാരുടയെും മറ്റും പരമ്പരാഗത ആചാരങ്ങളുടെ ഉത്സവങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുണ്ടെങ്കിൽ അരുണാചൽ പ്രദേശിനു പോകാം. ഇവിടുത്തെ അപതാനി വിഭാഗക്കാരുടെ മോക്യോ ആഘോഷം. ഐശ്വര്യത്തിനും നല്ല വിളവിനും ഒക്കെയായി ഇവർ നടത്തുന്ന ആഘോഷമാണിത്. 10 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണിത്.

മാർച്ച് 20 മുതൽ 30 വരെ നീണ്ടു നിൽക്കുമെങ്കിലും രണ്ട്, മൂന്ന്, നാല് എന്നീ ദിവസങ്ങളിലാണ് ഏറ്റവും അധികം സന്ദര്‍ശകർ എത്തുന്നത്.

തന്‍റെ ഭക്തനു ദർശനം നല്കാനായി നന്ദിയെ വരെ ശിവൻ സ്ഥലം മാറ്റിയ ക്ഷേത്രം

Read more about: festivals sivarathri holi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more