» »ഫിലിം നഗർ ക്ഷേത്രം; സെലിബ്രേറ്റികളുടെ സ്വന്തം ക്ഷേത്രം

ഫിലിം നഗർ ക്ഷേത്രം; സെലിബ്രേറ്റികളുടെ സ്വന്തം ക്ഷേത്രം

Written By:

സിനിമാ താര‌ങ്ങളുടെ ക്ഷേത്ര സന്ദർശനം എപ്പോഴും വാർത്തയാകാറുണ്ട്. എന്നാൽ ഏത് ‌സമയത്ത് ചെന്നാലും സിനിമാ താരങ്ങളെ കാണാൻ കഴി‌യുന്ന ഒരു ക്ഷേത്രം ഹൈദബാ‌ദിലുണ്ട്. ഹൈദരബാദിലെ ഫിലിം നഗർ ക്ഷേത്രമാണ് ഇത്.

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി മുതൽ ഒട്ടുമിക്ക ടോളിവുഡ് താരങ്ങ‌ളും തങ്ങളുടെ സിനിമയുടെ ഷൂ‌ട്ടിംഗ് ആരം‌ഭിക്കുന്നതിന് മുൻപ് ഇവിടെ വന്ന് പൂജ ചെയ്യാറുണ്ട്. ഹൈദരബാ‌ദിലെ ഫിലിം നഗർ ക്ഷേത്രത്തേക്കുറിച്ച് വിശദമായി വായിക്കാം

ടോളിവുഡ്

ടോളിവുഡ്

ടോളിവുഡ് എന്ന് അറിയപ്പെടുന്ന തെ‌ലുങ്ക് സിനിമകളുടെ സിരാ കേന്ദ്രമാണ് ഹൈദരബാദ്. ഹൈദരബാദിന്റെ പടി‌ഞ്ഞാറ് ഭാഗത്തായി സ്ഥി‌തി ചെയ്യുന്ന ടൈൻസെൽ ടൗൺ ആണ് ഫിലിം നഗർ എന്ന് അറിയപ്പെടുന്നത്.

ഫിലിം നഗർ

ഫിലിം നഗർ

തെലു‌ങ്ക് സിനിമയുടെ ആസ്ഥാനമായതി‌നാലാണ് ടൈൻസെൽ ടൗൺ ഫിലിം നഗർ എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങിയത്. നിരവധി പഴയകാല സ്റ്റുഡിയോകളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്

ഫിലിം നഗർ ക്ഷേത്രം

ഫിലിം നഗർ ക്ഷേത്രം

ഫിലിം നഗർ ക്ഷേത്രത്തിന്റെ പൂർണ്ണമായ പേര് ഫിലിം നഗർ ദൈവ സന്നിധാന ക്ഷേത്രം എന്നാണ്. എല്ലാ ദൈവങ്ങളുടേയും പ്രതിഷ്ഠ ഉള്ളതിനാൽ സർവ്വ ദേവ സന്നിധാനം എന്ന് ഈ ‌ക്ഷേത്രം അറിയപ്പെടുന്നുണ്ട്.

പ്രതിഷ്ഠകൾ

പ്രതിഷ്ഠകൾ

വിനായകൻ, ഹരിഹരൻ, വെങ്കടേശ്വരൻ, മല്ലികാർജുനൻ, ആഞ്ജനേയൻ, കോദണ്ഡ രാമൻ, ബാല സുബ്രമണ്യൻ, അയ്യപ്പൻ, മുരളികൃഷ്ണൻ, ശ്രീരാമൻ, മാഹവിഷ്ണു, രാജരജേശ്വരി എന്നിവരാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകൾ.

ക്ഷേത്ര സമയം

ക്ഷേത്ര സമയം

രാവിലെ ആറര മുതൽ പതിനൊന്നര വരേയും വൈകുന്നേരം അഞ്ച് മണിമുതൽ എട്ടരവരേയും ആ‌ണ് ക്ഷേത്ര സന്ദർശന സമയം.

സുസ്മിത സെൻ

സുസ്മിത സെൻ

പ്രമുഖ ബോളിവുഡ് താരവും വിശ്വ സുന്ദരിയുമായ സുസ്മിത സെൻ ഹൈദരബാദിലെ ഫിലിം നഗർ ക്ഷേത്രം സന്ദർശിച്ചപ്പോൾ

ഹൈദരബാദ് ബന്ധം

ഹൈദരബാദ് ബന്ധം

ഹൈദരബാ‌ദിൽ താമസമാക്കിയ ബംഗാളി കുടുംബത്തിലാണ് സുസ്മിത സെൻ ജനിച്ചത്. അതിനാൽ സുസ്മിതയുടെ പ്രിയപ്പെട്ട ക്ഷേത്രമാണ് ഈ ക്ഷേത്രം.

പ്രസാദം

പ്രസാദം

ഫിലിം നഗർ ക്ഷേത്രത്തിലെ പ്രസാദം കഴിക്കുന്ന സുസ്മിത സെൻ

മൃത്യുഞ്ജയ ഹോമം

മൃത്യുഞ്ജയ ഹോമം

മൃത്യുഞ്ജയ ഹോമത്തിന് പേരുകേട്ട ക്ഷേത്രമാണ് ഫിലിം നഗർ ക്ഷേത്രം. നിരവധി സെലിബ്രേ‌റ്റികൾ മൃത്യുഞ്ജയ ഹോമം നടത്താൻ ഇവിടെ എത്താറുണ്ട്.

ചിരഞ്ജീവി

ചിരഞ്ജീവി

തെലുങ്ക് മെഗാ സ്റ്റാർ ചിരഞ്ജീവി ഫിലിം നഗർ ക്ഷേത്രം സന്ദർശിച്ചപ്പോൾ. ആഞ്ജനേയാണ് ചിരഞീവിയുടെ ഇഷ്ട ദൈവം

വെങ്കിടേഷ്

വെങ്കിടേഷ്

തെലുങ്കിലെ മറ്റൊരു സൂപ്പർ താരം വിക്ടറി വെങ്കിടേഷ് ഫിലിം നഗർ ക്ഷേത്രത്തിൽ

ഗോപിചന്ദ്

ഗോപിചന്ദ്

തെലുങ്ക് താരം ഗോപി ചന്ദ് ഫിലിം നഗർ ക്ഷേത്രം സന്ദർ‌ശിച്ചപ്പോൾ

സൈന നെഹ്വാൾ

സൈന നെഹ്വാൾ

ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഫിലിം നഗർ ക്ഷേത്രത്തിൽ. ഹരിയാനയിൽ ജനിച്ച സൈന ഹൈദരബാദിലാണ് ഇപ്പോൾ താമസിക്കുന്നത്.

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

തെലുങ്ക് സൂപ്പർ താരങ്ങൾ ഫിലിം നഗർ ക്ഷേത്രം സന്ദർശിക്കുന്നതിന്റെ കൂടുതൽ ചി‌ത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

തെലുങ്ക് സൂപ്പർ താരങ്ങൾ ഫിലിം നഗർ ക്ഷേത്രം സന്ദർശിക്കുന്നതിന്റെ കൂടുതൽ ചി‌ത്രങ്ങൾ