Search
  • Follow NativePlanet
Share
» »മിന്നാമിനുങ്ങുകള്‍ക്കൊപ്പം ഒരു രാത്രി നടക്കാം.. ഒപ്പം ക്യാംപിങ്ങും ഹൈക്കിങ്ങും... ആഘോഷമാക്കാം ഈ ദിവസങ്ങള്‍

മിന്നാമിനുങ്ങുകള്‍ക്കൊപ്പം ഒരു രാത്രി നടക്കാം.. ഒപ്പം ക്യാംപിങ്ങും ഹൈക്കിങ്ങും... ആഘോഷമാക്കാം ഈ ദിവസങ്ങള്‍

മണ്‍സൂണിന്‍റെ വരവിനു മന്നോടിയായി മുംബൈയുടെ സമീപ പ്രദേശങ്ങളില്‍ നടത്തുന്ന ഫയര്‍ഫ്ലൈസ് ഫെസ്റ്റിവല്‍ അഥവാ മിന്നാമിനുങ്ങു ഫെസ്റ്റിവലിനെക്കുറിച്ച്

മിന്നിത്തിളങ്ങി നില്‍ക്കുന്ന മിന്നാമിനുങ്ങുകള്‍ക്കൊപ്പം ഒരു യാത്ര... വെറും ഒരു യാത്രയല്ല, മിന്നാനിന്നികളുടെ വെട്ടത്തില്‍ കാടുകയറി, വെള്ളച്ചാട്ടം കടന്ന് മഹാരാഷ്ട്രയിലെ സ്വര്‍ഗ്ഗഭൂമികളിലൂടെ സ്വപ്നതുല്യമായ ഒരു യാത്ര... ഇത്രയും മതി ഏതൊരു സഞ്ചാരിക്കും ബാഗും തൂക്കി ഇറങ്ങുവാന്‍. മഹാരാഷ്ട്രയില്‍ മണ്‍സൂണിന്‍റെ വരവിനു മന്നോടിയായി മുംബൈയുടെ സമീപ പ്രദേശങ്ങളില്‍ നടത്തുന്ന ഫയര്‍ഫ്ലൈസ് ഫെസ്റ്റിവല്‍ അഥവാ മിന്നാമിനുങ്ങു ഫെസ്റ്റിവലിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം....

ഫയര്‍ഫ്ലൈസ് ഫെസ്റ്റിവല്‍

ഫയര്‍ഫ്ലൈസ് ഫെസ്റ്റിവല്‍

മഴക്കാലം ആരംഭിക്കുന്നതിനു മുന്‍പായി മഹാരാഷ്ട്രയില്‍ നടക്കുന്ന ഏറ്റവും ആകര്‍ഷകമായ യാത്രകളിലൊന്നാണ് ഫയര്‍ഫ്ലൈസ് ഫെസ്റ്റിവലിലേക്കുള്ളത്. ഈ വര്‍ഷം ജൂണ്‍ ആദ്യം തുടങ്ങി അവസാനം വരെ വിവിധ ഇടങ്ങളിലായി ഈ ഫെസ്റ്റിവല്‍ നീണ്ടു നില്‍ക്കും. ലക്ഷക്കണക്കിന് മിന്നാമിനുങ്ങുകള്‍ ചേര്‍ന്ന് മിന്നി നില്‍ക്കുന്ന മായികലോകത്തേക്കുള്ള വാതിലുകളാണ് ഓരോ ഫെസ്റ്റിവലും തുറന്നിടുന്നത്.

എവിടെയാണ് നടക്കുന്നത്

എവിടെയാണ് നടക്കുന്നത്

നഗരപ്രദേശങ്ങളില്‍ നിന്നും മാറി പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന ഉള്‍പ്രദേശങ്ങളിലാണ് സാധാരണഗതിയില്‍ ഫയര്‍ഫ്ലൈസ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ലോണാവാല, നാനേഘട്ട്, പുരുഷ്‌വാദി, സിദ്ധഗഡ് ഫോർട്ട്, കോതാലിഗഡ് കോട്ട, ഉധേവാദിയിലെ രാജ്മാച്ചി ഫയർഫ്‌ലൈസ് ഫെസ്റ്റിവൽ, ഭണ്ഡാർദാര അണക്കെട്ട്, ഹരിശ്ചന്ദ്രഗഡ് കൽസുബായ് ഫോറസ്റ്റ് ഏരിയ, ഘട്ഘർ ഡാം, സാമ്രാഡ് വില്ലേജ്, ഇഗത്‌പുരി തുടങ്ങിയ മഹാരാഷ്ട്രയ്ക്ക് ചുറ്റുമുള്ള ഇരുണ്ട സ്ഥലങ്ങളിൽ മിന്നാമിനുങ്ങുകളെ സീസണില്‍ ധാരാളമായി കാണുവാന്‍ സാധിക്കും.

വ്യത്യസ്ത പരിപാടികള്‍

വ്യത്യസ്ത പരിപാടികള്‍

സഹ്യാദ്രിക്ക് അഭിമുഖമായി നില്‍ക്കുന്ന കുന്നില്‍ പ്രദേശങ്ങളില്‍ നടത്തുന്ന ക്യാംപിങാണ് ഫെസ്റ്റിവലിന്റെ ആകര്‍ഷണം. തടാകങ്ങളും നദികളുമായി പ്രകൃതിഭംഗിയാര്‍ന്ന നിരവധി കാഴ്ചകള്‍ ഇവിടെ ലഭിക്കും. ക്യാമ്പ് ഫയർ, ബോൺഫയർ, ഹൈക്കിംഗ്, ക്യാമ്പിംഗ് തുടങ്ങി നിരവധി പരിപാടികൾ ഫെസ്റ്റിവലിലുണ്ട്.

പ്രധാനപ്പെട്ട ഫയര്‍ഫ്ലൈസ് ഫെസ്റ്റിവലും തിയ്യതികളും

പ്രധാനപ്പെട്ട ഫയര്‍ഫ്ലൈസ് ഫെസ്റ്റിവലും തിയ്യതികളും

മഹാരാഷ്ട്രയില്‍ 2022 ജൂണില്‍ നടക്കുന്ന പ്രധാന ഫയര്‍ഫ്ലൈസ് ഫെസ്റ്റിവലും തിയ്യതിയും നോക്കാം.

പുരുഷവാഡി ഫയർഫ്ലൈസ് ഫെസ്റ്റിവൽ

പുരുഷവാഡി ഗ്രാമത്തിലെ ഫയര്‍ഫ്സൈസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ട്രെക്കുകളും ട്രയലുകളും ജൂൺ 26 വരെ നീണ്ടു നില്‍ക്കും. 2600 രൂപ മുതല്‍ 2900 രൂപ വരെയുള്ള വ്യത്യസ്ത നിരക്കുകളില്‍ ഇവിടുത്തെ പാക്കേജുകള്‍ തിരഞ്ഞെടുക്കാം. ഒരു രാത്രി/ഒരു പകല്‍ ദൈര്‍ഘ്യമുള്ളതാണ് ഈ പാക്കേജുകള്‍.

രാജ്മാച്ചി ഫയർഫ്ലൈസ് ട്രെക്ക് ആന്‍ഡ് ക്യാമ്പ്

ലോണാവാല്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന രാജ്മാച്ചിയിലെ ഫയർഫ്ലൈസ് ഫെസ്റ്റിവല്‍ ജൂൺ 25 വരെയുണ്ട്. 1000 രൂപ മുതല്‍ 2000 രൂപവരെയാണ് ഇവിടുത്തെ ഫെസ്റ്റിവല്‍ പാക്കേജ് നിരക്കുകള്‍.
ഇവിടെ വരുന്നവര്‍ക്ക് മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ രാജ്മാച്ചി ബൈക്ക് റൈഡും ഫയർഫ്ലൈസ് ഫെസ്റ്റിവലും കൂടി ആസ്വദിക്കാം . ജൂണ്‍ 4-5 തിയ്യതികളിലായി ഇത് ആരംഭിക്കും.

ഫയർഫ്ലൈസ് ഫോട്ടോഗ്രാഫി ബൂട്ട് ക്യാമ്പ് - ഭണ്ഡാർദാര

ഫയർഫ്ലൈസ് ഫോട്ടോഗ്രാഫി ബൂട്ട് ക്യാമ്പ് - ഭണ്ഡാർദാര

ഭണ്ഡാര്‍ദാര ഫയര്‍ഫ്ലൈസ് ഫോട്ടോഗ്രാഫി ബൂട്ട് ക്യാമ്പ് ജൂണ്‍ 4-5 തിയ്യതികളിലായി നടക്കും. ആയിരം രൂപ മുതലാണ് ഇവിടുത്തെ പാക്കേജ് ആരംഭിക്കുന്നത്. ഭണ്ഡാർദാര ഫയർഫ്ലൈസ് ക്യാമ്പിംഗ് ജൂൺ 18 വരെ നീണ്ടുനില്‍ക്കും.

മാൽഷെജ് ഘട്ട് ഫയർഫ്ലൈസ് ക്യാമ്പിംഗ്

മാൽഷെജ് ഘട്ട് ഫയർഫ്ലൈസ് ക്യാമ്പിംഗ് ജൂൺ 25 വരെയാണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 1000 രൂപ മുതല്‍ 1400 രൂപ വരെയാണ് മാല്‍ഷേജ് ഘട്ടിലെ പാക്കേജ് നിരക്കുകള്‍.

മഴക്കാലത്ത് കാടുകയറാം...കോട്ടകളും കുന്നും കയറി മഹാരാഷ്ട്രയിലെ ട്രക്കിങ്ങുകള്‍മഴക്കാലത്ത് കാടുകയറാം...കോട്ടകളും കുന്നും കയറി മഹാരാഷ്ട്രയിലെ ട്രക്കിങ്ങുകള്‍

പുരുഷവാഡി ഫയർഫ്ലൈസ് ഫെസ്റ്റിവൽ 2022

പുരുഷവാഡി ഫയർഫ്ലൈസ് ഫെസ്റ്റിവൽ 2022

മുംബൈയിലെ ഫയര്‍ഫ്ലൈസ് ഫെസ്റ്റിവലില്‍ ഏറ്റവും ആരാധകരുള്ളത് പുരുഷവാഡിയില്‍ നടക്കുന്ന ഫെസ്റ്റിവലിനാണ്, മുംബൈയ്ക്ക് സമീപമുള്ള ഏറ്റവും മികച്ച സ്ഥലം പുരുഷവാഡിയാണ്. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഫയർഫ്ലൈസ് ഫെസ്റ്റിവലാണ് ഇവിടെ നടക്കുന്നത്. മെയ് മൂന്നാം വാരം മുതൽ ജൂൺ മൂന്നാം വാരാന്ത്യം വരെയാണ് ഉത്സവം നടക്കുന്നത്. പുരുഷവാഡിതാരതമ്യേന സുരക്ഷിതവും ട്രെക്കിംഗ് ചെയ്യാൻ ആഗ്രഹിക്കാത്ത കുടുംബങ്ങൾക്ക് അനുയോജ്യവുമാണ്. പുരുഷവാഡിഫയർഫ്ലൈസ് ഫെസ്റ്റിവൽ 2022 ജൂൺ മൂന്നാം വാരം വരെ നീണ്ടുനില്‍ക്കും,

ഫയര്‍ഫ്ലൈസ് ഫെസ്റ്റിവലില്‍ പങ്കെടുക്കുവാനുള്ള ചിലവ്

ഫയര്‍ഫ്ലൈസ് ഫെസ്റ്റിവലില്‍ പങ്കെടുക്കുവാനുള്ള ചിലവ്

വിവിധ ടൂര്‍ ഏജന്‍സിള്‍ വ്യത്യസ്തങ്ങളായ പാക്കേജുകള്‍ ഫയര്‍ഫ്ലൈസ് ഫെസ്റ്റിവലിനായി അവതരിപ്പിക്കാറുണ്ട്., 1000 രൂപ മുതൽ 3500 രൂപ വരെയുള്ള പ്ലാനുകൾ നിങ്ങളുടെ താല്പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് തിരഞ്ഞെടുക്കാം. നിങ്ങളുടെ മുൻഗണന അനുസരിച്ച് നിങ്ങൾക്ക് ഒരു നൈറ്റ് ട്രെക്ക്, ഒരു റോഡ് ടൂർ, ഒരു ക്യാമ്പിംഗ് ട്രിപ്പ്, നൈറ്റ് ട്രയൽ എന്നിവ തിരഞ്ഞെടുക്കാം. വ്യത്യസ്‌ത പ്രായക്കാർക്കും വ്യത്യസ്ത തരം പങ്കാളികൾക്കുമായി വ്യത്യസ്ത പാക്കേജുകള്‍ ഏജന്‍സികള്‍ നല്കുന്നു. മൺസൂൺ കാലമാണ് ഫയർഫ്ലൈ പ്രദർശനത്തിന് ഏറ്റവും അനുകൂലമായ സമയം.

പശ്ചിമഘട്ടവും മിന്നാമിനുങ്ങും ഫെസ്റ്റിവലും

പശ്ചിമഘട്ടവും മിന്നാമിനുങ്ങും ഫെസ്റ്റിവലും

മിന്നാമിനുങ്ങുകളുടെ ഇന്ത്യയിലെ ഏറ്റവും പ്രധാന ആവാസവ്യവസ്ഥ പശ്ചിമഘട്ടത്തിലാണ്. യഥാര്‍ത്ഥത്തില്‍ ഫയര്‍ഫ്ലൈ ഫെസ്റ്റിവല്‍ നടക്കുന്നത് ഈ മിന്നാമിനുങ്ങുകളുടെ ഇണചേരല്‍ കാലത്താണ്. എതിർലിംഗക്കാരെ ആകർഷിക്കാനും പ്രതികരിക്കാനും ആശയവിനിമയം നടത്തുവാനുമാണ് ഇവ മിന്നുന്നത്. ഏകദേശം രണ്ട് മാസത്തോളം, അവർ ഇണചേരാനും മുട്ടയിടാനും ജീവിക്കും.

താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം പിന്നെയും മുകളിലോ‌‌ട്ട്!! മഴക്കാലത്തെ മഹാരാഷ്ട്രയുടെ അത്ഭുതം ഇതാതാഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം പിന്നെയും മുകളിലോ‌‌ട്ട്!! മഴക്കാലത്തെ മഹാരാഷ്ട്രയുടെ അത്ഭുതം ഇതാ

വെള്ളച്ചാട്ടത്തിലിറങ്ങി, ഗുഹയിലൂടെ നൂണ്ട്, പാറപ്പുറങ്ങളിലൂടെ ഒരു ട്രക്കിങ്ങ്!! ഈ താഴ്വര അത്ഭുതപ്പെടുത്തുംവെള്ളച്ചാട്ടത്തിലിറങ്ങി, ഗുഹയിലൂടെ നൂണ്ട്, പാറപ്പുറങ്ങളിലൂടെ ഒരു ട്രക്കിങ്ങ്!! ഈ താഴ്വര അത്ഭുതപ്പെടുത്തും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X