» »കേരളത്തില്‍ സൂര്യോദയം കാണാന്‍ പറ്റിയ അഞ്ച് സ്ഥലങ്ങള്‍

കേരളത്തില്‍ സൂര്യോദയം കാണാന്‍ പറ്റിയ അഞ്ച് സ്ഥലങ്ങള്‍

Posted By: Elizabath Joseph

ഉദിച്ചുയരുന്ന സൂര്യനു ഭംഗി ഇത്തിരിയധികമുണ്ട്. മലകള്‍ക്കിടയില്‍ നിന്ന് മെല്ലെ ഉയര്‍ന്നു വരുമ്പോള്‍ പ്രത്യേക രസമാണ് കാണാന്‍. സൂര്യന്റെ ആദ്യ കിരണങ്ങള്‍ മുഖത്തു പതിക്കുമ്പോഴുണ്ടാകുന്ന സന്തോഷം പറയുകയും വേണ്ട.

യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തലേദിവസം രാത്രിയോ അല്ലേല്‍ അതിരാവിലെയോ എത്തുന്ന രീതിയിലാക്കിയാല്‍ സന്തോഷം ഡബിളാകും. വിചാരിച്ച സ്ഥലങ്ങളും കാണാം. കൂടാതെ ബോണസായി ഒരു തകര്‍പ്പന്‍ സൂര്യോദയവും.

സൂര്യോദയത്തിന്റെ ഭംഗി ആസ്വദിക്കാന്‍ പറ്റിയ കേരളത്തിലെ അഞ്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.

1. മൂന്നാര്‍ ടോപ് സ്റ്റേഷന്‍

1. മൂന്നാര്‍ ടോപ് സ്റ്റേഷന്‍

കേരളത്തില്‍ ഏറ്റവും നന്നായി സൂര്യോദയം കാണാന്‍ കഴിയുന്ന സ്ഥലങ്ങളിലൊന്നാണ് മൂന്നാര്‍ ടോപ് സ്റ്റേഷന്‍. മലകള്‍ക്കിടയിലൂടെ സൂര്യന്റെ വെള്ളിവെളിച്ചം അരിച്ചിറങ്ങി മുഖത്ത് പതിക്കുന്നത് ഒരിക്കല്‍ അനുഭവിച്ചാല്‍ മറക്കാനാവില്ല. തണുത്ത കാലാവസ്ഥയില്‍ ചെറുതായി വീശുന്ന തണുത്ത കാറ്റില്‍ ടോപ് സ്റ്റേഷനിലെ വ്യൂ പോയിന്റില്‍ നിന്നാണ് ഈ കാഴ്ച കാണേണ്ടത്.

2. കൊളക്കുമല

2. കൊളക്കുമല

സൂര്യേദയത്തിന് ഇത്രയധികം ഭംഗിയുണ്ടെന്ന് അറിയണമെങ്കില്‍ കൊളക്കുമലയില്‍ തന്നെ പോകണം. ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള കൊളക്കുമല സഞ്ചാരികളുടെ സ്ഥിരം കേന്ദ്രമാണ്.
ഒരു വശത്ത് ഉദിച്ചുയരുന്ന സൂര്യനും അതിന്റെ വെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്ന ഭൂമിയുമാണ് ഏറ്റവും ഉയരത്തിലുള്ള ടീപ്ലാന്റേഷനായ കൊളക്കുമലയിലെ പ്രത്യേകത.
pc: Husena MV

3. ആലപ്പുഴ ബീച്ച്

3. ആലപ്പുഴ ബീച്ച്

അല്ലേലും ആലപ്പുഴയിലെ സൂര്യനൊരു സുന്ദരനാണ്. അതിപ്പോള്‍ ആലപ്പുഴ ബീച്ചിലാണേലും കടലിലാണേലും ഒരേ ഭംഗിയാണ് സൂര്യോദയത്തിന്.നീണ്ടു കിടക്കുന്ന ആലപ്പുള കടല്‍പ്പാലത്തിന്റെ അങ്ങേയറ്റത്ത് സൂര്യന്‍ തെളിയുന്ന കാഴ്ച മനോഹരമാണ്.
PC: Anand Chandrasekharan

4. ഫോര്‍ട്ട്‌കൊച്ചി

4. ഫോര്‍ട്ട്‌കൊച്ചി

നിരനിരയായി കിടക്കുന്ന ചീനവലകള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ കടന്നുവരുന്ന കാഴ്ചയാണ് ഫോര്‍ട്ട് കൊച്ചിയിലേത്.
pc: Elroy Serrao

5. പയ്യാമ്പലം ബീച്ച്

5. പയ്യാമ്പലം ബീച്ച്

ശാന്തമായ കടലിന്റെ പശ്ചാത്തലത്തില്‍ ചക്രവാളത്തില്‍ നിന്നുദിച്ചുവരുന്ന കാഴ്ചയാണ് കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ കാത്തിരിക്കുന്നത്.
pc: Fabrice Florin