Search
  • Follow NativePlanet
Share
» »ചെലവ് കുറഞ്ഞ യാത്രയ്ക്ക് അരുണാചലിലെ 5 സ്ഥലങ്ങ‌ൾ

ചെലവ് കുറഞ്ഞ യാത്രയ്ക്ക് അരുണാചലിലെ 5 സ്ഥലങ്ങ‌ൾ

അരുണാചല്‍ പ്രദേശാണ് ചെലവ് കുറഞ്ഞ ഉല്ലാസ യാത്രയ്ക്ക് പേരുകേട്ട സംസ്ഥാനം.

By Maneesh

അവധിക്കാലം വരുമ്പോള്‍ എവിടെ പോകണമെന്ന ആലോചനയിലാണോ നിങ്ങള്‍. പോക്കറ്റ് കാലിയാക്കാതെ ഒരു ദീര്‍ഘദൂര യാത്രയാണോ നിങ്ങളുടെ മനസിലെ പ്ലാന്‍. കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആഹ്ലാദം നല്‍കുന്ന അത്തരം സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അരുണാചല്‍ പ്രദേശാണ് ചെലവ് കുറഞ്ഞ ഉല്ലാസ യാത്രയ്ക്ക് പേരുകേട്ട സംസ്ഥാനം.

പ്രകൃതിഭംഗി നിറഞ്ഞ് നിൽക്കുന്ന സുന്ദരമായ ഹിൽസ്റ്റേഷനുകളാണ് അരുണാചൽ പ്രദേശിന്റെ പ്രത്യേകത. ഈ ഹിൽസ്റ്റേഷന്റെ സൗന്ദര്യത്തെക്കുറിച്ച് അധികം ആർക്കും അറിയില്ല. അതിനാൽ തന്നെ ഇവിടേയ്ക്ക് യാത്ര ചെയ്യുമ്പോൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന ആൾക്കൂട്ടങ്ങൾ ഉണ്ടാകില്ല. മാത്രമല്ല, ഈ ഹിൽസ്റ്റേഷനുകളിൽ താമസിക്കാൻ മറ്റു ഹിൽസ്റ്റേഷനുകളിൽ ചെലവിടേണ്ടുന്നതിന്റെ പകുതി നിരക്ക് മാത്രമേ ആകുകയുള്ളു.

അതിനാൽ ഇപ്പോഴെ തീരുമാനിച്ചോ അടുത്ത അവധിക്കാല യാത്ര അരുണാചൽ പ്രദേശിലേക്ക്. അരുണാചൽ പ്രദേശിലെ പ്രശസ്തമായ അഞ്ച് ഹിൽ സ്റ്റേഷനുകൾ പരിചയപ്പെടാം.

1. അലോംഗ്‌

1. അലോംഗ്‌

അരുണാചല്‍ പ്രദേശിലെ പടിഞ്ഞാറന്‍ സിയാങ്‌ ജില്ലയില്‍ മലനിരകള്‍ക്ക്‌ നടുവിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ പട്ടണമാണ്‌ അലോംഗ്‌. ചെറിയ ഗ്രാമങ്ങള്‍ ഈ പട്ടണത്തിന്റെ പ്രത്യേകതയാണ്‌.

Photo Courtesy: Catherine Marciniak

1. അലോംഗ്‌

1. അലോംഗ്‌

സിയാങ്‌ നദിയുടെ കൈവഴികളായ യോംഗോ, സിപു എന്നിവയുടെ കരയില്‍ ആസ്സാം- അരുണാചല്‍ പ്രദേശ്‌ അതിര്‍ത്തിയിലാണ്‌ അലോംഗ്‌ സ്ഥിതി ചെയ്യുന്നത്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 619 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പട്ടണത്തിന്റെ മനോഹാരിത തന്നെയാണ്‌ ഇവിടേക്കം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. വിശദമായി വായിക്കാം

Photo Courtesy: Quentin Talon & Mario Geiger
2. ബോംദില

2. ബോംദില

അരുണാചല്‍ പ്രദേശിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്‌ സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബോംദില എന്ന ചെറു നഗരം. കിഴക്കന്‍ ഹിമാലയ നിരകളില്‍ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളോടെ സന്ദര്‍ശകരെ കാത്തിരിക്കുന്ന പ്രശാന്തമായ നഗരമാണിത്‌.
Photo Courtesy: Gourab Das

2. ബോംദില

2. ബോംദില

പ്രകൃതി ഭംഗിക്കും ആപ്പിള്‍ തോട്ടങ്ങള്‍ക്കും പുറമെ ബോംദില ബുദ്ധ വിഹാരങ്ങളാലും പ്രശസ്‌തമാണ്‌. നിരവധി ട്രക്കിങ്‌ പാതകള്‍ ഉള്ളതിനാല്‍ സാഹസിക യാത്രക്കാര്‍ക്കും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണിത്‌. ബോംദിലയെക്കുറിച്ച് വിശദമായി വായിക്കാം
Photo Courtesy: Giridhar Appaji Nag Y

3. ഈറ്റ നഗർ

3. ഈറ്റ നഗർ

അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗര്‍ ഹിമാലയത്തിന്റെ താഴ്‌വരകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള ജനവിഭാഗങ്ങള്‍ ഇവിടെയുള്ളതിനാല്‍ `ചെറിയ ഇന്ത്യ' (Mini India) എന്ന്‌ ഇറ്റാനഗറിനെ വിശേപ്പിക്കാറുണ്ട്‌.
Photo Courtesy: FlickreviewR

3. ഈറ്റ നഗർ

3. ഈറ്റ നഗർ

ഗംഗ തടാകം, ജവഹര്‍ലാല്‍ നെഹ്‌റു മ്യൂസിയം, കരകൗശല കേന്ദ്രം, വാണിജ്യ കേന്ദ്രം എന്നിവയാണ്‌ സന്ദര്‍ശകര്‍ ഏറെ എത്തുന്ന മറ്റ്‌ സ്ഥലങ്ങള്‍. അരുണാചല്‍ പ്രദേശിന്റെ സംസ്‌കാരത്തിലേക്കും പൈതൃകത്തിലേക്കും വെളിച്ചം വീശുന്ന വിവിധ ഗോത്ര ശേഖരണങ്ങളാണ്‌ മ്യൂസിയത്തിലുള്ളത്‌.

Photo Courtesy: Krish9

3. ഈറ്റ നഗർ

3. ഈറ്റ നഗർ

ഗോംമ്പ ബുദ്ധ ക്ഷേത്രമാണ്‌ മറ്റൊരു പ്രധാന ആകർഷണം. മഞ്ഞ മേല്‍ക്കൂരയോടു കൂടിയ ഈ ദേവലായം തിബറ്റന്‍ ശൈലിയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഇറ്റാനഗറിന്റെയും ചുറ്റുപാടിന്റെയും ഭംഗി ഇത്‌ കൂട്ടുന്നു. ട്രക്കിങ്‌ ഇഷ്‌ടപെടുന്നവരുടെ പ്രിയ സ്ഥലമാണ്‌ ഇറ്റാനഗര്‍. വിശദമായി വായിക്കാം

Photo Courtesy: आशीष भटनागर at hi.wikipedia
4. ഖൊൻസാ

4. ഖൊൻസാ

അരുണാചൽ പ്രദേശിലെ തീരെ അറിയപ്പെടാത്ത ഹിൽ‌സ്റ്റേഷൻ ഏതെന്ന് ചോദിച്ചാൽ ഖൊൻസാ ആണെന്ന് പറയാം. അതിനാൽ തന്നെ അധികം സഞ്ചാരികളൊന്നും ഇവിടെ എത്തിച്ചേർന്നിട്ടില്ല. സമുദ്രനിരപ്പിൽ നിന്ന് 1,215 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽസ്റ്റേഷൻ പ്രകൃതിസ്നേഹികൾക്കും ഫോട്ടോ ഗ്രാഫർമാർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്.
Photo Courtesy: Akshay kumar17

4. ഖൊൻസാ

4. ഖൊൻസാ

പ്രകൃതിഭംഗി അല്ലാതെ മറ്റൊന്നും ഇവിടെ എത്തിച്ചേരുന്നവരെ വിസ്മയിപ്പിക്കാൻ ഇല്ലെങ്കിലും റിലാക്സ് ചെയ്യാൻ നല്ല ഒരു സ്ഥലമാണ് ഖൊൻസാ.
Photo Courtesy: Akshay kumar17

5. തവാങ്

5. തവാങ്

അരുണാചല്‍പ്രദേശിന്റെ ഏറ്റവും പടിഞ്ഞാറ്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ജില്ലയായ തവാങ്‌ നിഗൂഢവും വശ്യവുമായ സൗന്ദര്യത്തിന്റെ ലോകമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി മുകളിലായി സ്ഥിതി ചെയ്യുന്ന തവാങിന്റെ വടക്ക്‌ തിബറ്റും, തെക്ക്‌ പടിഞ്ഞാറ്‌ ഭൂട്ടാനും കിഴക്ക്‌ വെസ്റ്റ്‌ കമേങുമാണ്‌ അതിര്‍ത്തികള്‍.
Photo Courtesy: Dhrubazaanphotography

5. തവാങ്

5. തവാങ്

തവാങ്‌ പട്ടണത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്തെ കുന്നിന്റെ മുകളില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന തവാങ്‌ വിഹാരത്തില്‍ നിന്നാണ്‌ നഗരത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌. പ്രകൃതി മനോഹരങ്ങളായ നിരവധി സ്ഥലങ്ങള്‍ തവാങ്ങിലുണ്ട്‌. വിഹാരങ്ങള്‍, കൊടുമുടികള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
Photo Courtesy: Kunal Dalui

5. തവാങ്

5. തവാങ്

തവാങ്‌ വിഹാരം, സെല ചുരം, നിരവധി വെള്ളച്ചാട്ടങ്ങള്‍ എന്നിവയാണ്‌ തവാങ്ങിലെ പ്രധാന ആകര്‍ഷണങ്ങള്‍. ബോളിവുഡ്‌ സിനിമകള്‍ക്ക്‌ പശ്ചാത്തലമൊരുക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Kunal Dalui
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X