Search
  • Follow NativePlanet
Share
» »ഗംഗാ തീരത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ഗംഗാ തീരത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

By Maneesh

ഗംഗ, ഭാരത്തിന്റെ പുണ്യനദി. അതിലെ ഓരോതുള്ളി ജലത്തില്‍ പോലും ദിവ്യത്തമുണ്ടെന്നാണ് വിശ്വാസം. ഹിമാലയന്‍ സാനുക്കളില്‍ നിന്ന് ഉദ്ഭവിച്ച് ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ ഒഴുകി ബംഗ്ലാദേശിലെത്തി ബംഗാള്‍ ഉള്‍ക്കടലിനോട് ചേരുന്ന ഗംഗയുടെ വിശേഷങ്ങള്‍ പറാഞ്ഞാല്‍ തീരില്ല.

ഉത്തരേന്ത്യയിലെ പലനഗരങ്ങളും പുണ്യനഗരങ്ങളായി അറിയപ്പെടാനുള്ള ഒരു കാരണം ഗംഗയുടെ സാന്നിധ്യമാണ്. ഓരോ നഗരങ്ങളിലും ഗംഗയ്ക്ക് വ്യത്യസ്ത ഭാവമാണ്. ചിലസ്ഥാലങ്ങളിൽ പക്വതയുള്ള യുവതിയേപ്പോലെ ശാന്തമായി ഒഴുകും. മറ്റു ചിലയിടങ്ങളിൽ കൗമാരക്കാരിയുടെ വികൃതിയോടെ അലയടിച്ച് ഒഴുകും അങ്ങനെ ഒഴുകിയൊഴുകി ഗംഗ എന്ന നദി ഇന്ത്യയിലെ ഏറ്റവും നീളമുള്ള നദിയായി.

ഗംഗ ഒഴുകുന്ന ഇന്ത്യയിലെ പ്രധാന നഗരങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. അല്ലെങ്കിൽ ഗംഗാജലം പരിപാവനമാക്കി മാറ്റിയ ഇന്ത്യയിലെ പുണ്യനഗരങ്ങളെ നമുക്ക് അടുത്തറിയാം.

ദേവ പ്രയാഗ്

ദേവ പ്രയാഗ് എന്ന വാക്കിന്റെ അർത്ഥം പുണ്യനദികളുടെ സംഗമസ്ഥാനം എന്നാണ്. ദേവപ്രയാഗിൽ വച്ചാണ് പുണ്യനദികളായ ഭഗീരഥിയും അളകനന്ദയും ഗംഗയോട് ചേരുന്നത്. ഉത്തരാഖണ്ഡിലാണ് ഈ പുണ്യനഗരം ചെയ്യുന്നത്. കൂടുതൽ വായിക്കാം

ഋഷികേശ്

ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ഋഷികേശ്. ഗംഗാനദിക്കരയിലെ ഈ പുണ്യഭൂമിയിലേക്ക് വര്‍ഷംതോറും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അത്രയും ആളുകളാണ് എത്തിച്ചേരുന്നത്. ഗംഗയുടെ കരയില്‍ ഹിമവാന്റെ മടിത്തട്ടിലെ ഋഷികേശ് ഹിന്ദു പുരാണത്തിലെ നിരവധി ദേവകളുടെ വാസസ്ഥലം കൂടിയാണെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു.

ഹരിദ്വാർ

ബ്രഹ്മകുണ്ഡ് എന്നറിയപ്പെടുന്ന ഹര്‍ കി പൗരിയാണ് ഹരിദ്വാറിലെ ഏറ്റവും പ്രശസ്തമായ കാഴ്ച. വിഷ്ണുവിന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞത് എന്നുവിശ്വസിക്കപ്പെടുന്ന ഈ സ്ഥലത്താണ് ഗംഗാനദി ഒഴുകിയെത്തുന്നത്. അസ്ഥിവിസര്‍ജ്ജനത്തിനും മുണ്ഡനത്തിനുമായി വിശ്വാസികള്‍ ഇവിടെയത്തുന്നു. ഇവിടെയാണ് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള കുംഭമേള അരങ്ങേറുന്നത്. കൂടുതൽ വായിക്കാം

അലഹബാദ്

മുൻപ് പ്രയാഗ് എന്നായിരുന്നു അലഹബാദ് അറിയപ്പെട്ടിരുന്നത്. പ്രായാഗ് എന്നവാക്കിന്റെ അർത്ഥം നദികളുടെ സംഗമസ്ഥാനം എന്നാണ്. ഗംഗ, യമുന, പുരാണങ്ങളില്‍ പറയുന്ന സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമ സ്ഥലമാണ്‌ അലബാദ്‌. മഹാകുഭ മേള ഉള്‍പ്പടെയുള്ള നിരവധി മതപരമായ ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും വേദിയാണ്‌ മൂന്ന്‌ പുണ്യനദികളുടെ സംഗമ സ്ഥാനം.

വാരണാസി

കാശിയെന്നും ബനാറസ് എന്നും അറിയപ്പെടുന്ന ഈ നഗരം സ്ഥിതി ചെയ്യുന്നത് ഉത്തർപ്രദേശിലാണ്. വാരണാസിയെ തൊട്ട് ഒഴുകുന്ന ഗംഗയില്‍ മുങ്ങികുളിച്ചാല്‍ എല്ലാ പാപവും കഴുകിപോകുമെന്നതിനാല്‍ രാവിലെയും വൈകുന്നേരവുമുള്ള സൂര്യസ്നാനത്തിന് നിരവധി വിശ്വാസികളാണ് ഇവിടെയത്തുന്നത്. കൂടുതൽ വായിക്കാം

ഗംഗാ തീരത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more