» »ഇനി പറക്കാന്‍ പണമൊരു തടസമല്ല..

ഇനി പറക്കാന്‍ പണമൊരു തടസമല്ല..

Written By: Elizabath

ആഴ്ചയില്‍ അവസാനം വീട്ടിലേയ്ക്ക് പോകുമ്പോള്‍ മണിക്കൂറുകള്‍ ബസില്‍ തൂങ്ങി നിന്നും കാല്‍ കുത്താനിടമില്ലാത്ത ട്രെയിനിന്‍ കയറിയും പോകുന്നത് മറക്കാം... പിന്നെ എങ്ങനെ പോകാനാണ് എന്ന ചോദ്യത്തിന് ഇനി തീരെ പ്രസക്തിയില്ല. ഉഡാന്‍(ഉഡേ ദേശ് കാ ആം നാഗരിക്) എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ പദ്ധതി സാധാരണക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ഒരു മണിക്കൂര്‍ വിമാന യാത്രയ്ക്ക് പദ്ധതി പ്രകാരം 25,00 രൂപ മാത്രമാണ് ചെലവ്.

ഇനി പറക്കാന്‍ പണമൊരു തടസമല്ല..

pc: George Alexander Ishida Ne

ഉഡാന്‍

വിമാനയാത്ര ഒരു സ്വപ്നമായി മാത്രം കൊണ്ടു നടക്കുന്ന സാധാരണക്കാര്‍ക്ക് ഉഡാന്‍ പദ്ധതി സ്വപ്നത്തിന്റെ പൂര്‍ത്തീകരണമാണ്. രാജ്യത്തെ ചെറുകിട നഗരങ്ങളെ കൂട്ടിയിണക്കി സാധാരണ ജനങ്ങള്‍ക്കു താങ്ങാന്‍ കഴിയുന്ന ചെലവില്‍ വിമാനയാത്രയാണ് പദ്ധതിയുടെ ലക്ഷ്യം. ഷിംല-ഡല്‍ഹി വിമാനമാണ് ഈ പദ്ധതിയുടെ കീഴില്‍ വരുന്ന ആദ്യ സര്‍വ്വീസ്.

ഇനി പറക്കാന്‍ പണമൊരു തടസമല്ല..

pc:andreavallejos

ആദ്യഘട്ടത്തില്‍ 43 ചെറുനഗരങ്ങള്‍

ഇന്ത്യയിലെ 43 ചെറുകിട നഗരങ്ങളിലേക്കാണ് പദ്ധതിയുടെ ആദ്യഘട്ട സര്‍വ്വീസ്. ലാഭകരമല്ല എന്ന കാരണത്താല്‍ വന്‍കിട എയര്‍ലൈന്‍ കമ്പനികള്‍ സര്‍വ്വീസ് നടത്താത്ത സ്ഥലങ്ങളും ഉഡാന്‍ പദ്ധതിയുടെ കീഴില്‍ വരും. സര്‍വ്വീസില്‍ പകുതി സീറ്റുകള്‍ക്ക് പരമാവധി 25000 രൂപ വരെ മാത്രം ഈടാക്കാനേ കമ്പനികള്‍ക്ക് അധികാരമുള്ളു. ബാക്കി സീറ്റുകള്‍ക്ക് വിപണിയിലെ നിരക്കില്‍ പണം ഈടാക്കാം.

കേരളം ഔട്ട്..മൈസൂര്‍ ഇന്‍

കേരളത്തില്‍ ചെറു നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഹുബ്ലി, മൈസുരു, വിദ്യാനഗര്‍, നെയ്‌വേലി,സേലം, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങള്‍ ഉഡാന്‍ പദ്ധതിയുടെ ഭാഗമാണ്.
നിലവില്‍ ഷിംല-ഡെല്‍ഹി, കഡപ്പ-ഹൈദരാബാദ്, നന്ദേദ്-ഹൈദരാബാദ് സര്‍വ്വീസുകളാണ് ഉദ്ഘാടനം ചെയ്തിട്ടുള്ളത്.