കാണാത്ത നാടുകൾ കാണുവാനും യാത്ര ചെയ്യുവാനുമെല്ലാം നമ്മൾക്ക് ഇഷ്ടമാണ്യ എന്നാല്‍ എപ്പോഴും പറ്റുന്നതുപോലെ മുന്നിലെ വലിയ തടസ്സം പണം തന്നെയായിരിക്കം. യാത്രാ നിരക്കും താമസവും പ്രവേശന ചാർജുകളും ഭക്ഷണവുമടക്കം ഏതു യാത്രയാണെങ്കിലും ഒരു തുക കയ്യിൽ നിന്നു പോകും എന്നതുറപ്പ്. എന്നാല് ഇന്ത്യയിലെ ചില സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പൊതുവേ ചിലവ് കുറഞ്ഞതാണ്. ചിലവ് മാത്രമല്ല, മൊത്തത്തിൽ നോക്കിയാൽ ഒരുപാട് സ്ഥലങ്ങൾ കണ്ടും നടന്നും അനുഭവിക്കുവാൻ പറ്റി യാത്രകളും കുറഞ്ഞ നിരക്കിലുള്ള താമസവുമൊക്കയായി പോക്കറ്റ് കീറാത്ത ഇടങ്ങൾ. ഇതാ, ഇന്ത്യയിൽ വളരെ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുവാൻ പറ്റിയ ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം
വാരണാസി
നവംബർ മുതൽ ഫെബ്രുവരി വരെയാണ് വാരണാസി സന്ദർശിക്കുവാൻ പറ്റിയ സമയം.
ആഗ്ര
ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ആഗ്ര സന്ദർശിക്കുവാൻ പറ്റിയ സമയം.
മസൂറി
പ്രകൃതിഭംഗി നിറഞ്ഞുനിൽക്കുന്ന ഇവടെ കെപ്റ്റി ഫാൾസ്, ക്യാമൽ ബാക്ക് റോഡ്. മാൾ റോഡ്, കംപനി ഗാര്‍ഡൻ, എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ കാണാനുണ്ട്. താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കും.
വർഷത്തിലെപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാം.
Priyanshu Jain/Unsplash
ഋഷികേശ്
ബീറ്റിൽസ് ആശ്രമം, പരമാര്‍ത്ഥ് നികേതൻ, ത്രിവേണി ഘാട്ട്, ലക്ഷ്മൺ ഝൂല തുടങ്ങിയവയാണ് ഇവിടെ കാണേണ്ട സ്ഥലങ്ങൾ.
ഗോകർണ
മലയാളികൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ ഗോവയുടെ ആംപിയൻസ് നല്കുന്ന സ്ഥലമാണ് ഗോകർണ. കർണ്ണാടകയിൽ സ്ഥിതി ചെയ്യുന്ന , ഗോവൻ യാത്രയിൽ ഒരു സ്റ്റോപ്പായ ഗോകർണ്ണ വളരെ കുഞ്ഞു നാടാണ്. നിരവധിയായ ബീച്ചുകളും അവിടുത്തെ കാഴ്ചകളുമാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്. ബീച്ചുകളിൽ നിന്നും ബീച്ചുകളിലേക്കുള്ള ട്രക്കിങ് ആണ് ഇവിടുത്ത ആകർഷണം. ബീച്ചുകൾ, കടൽത്തീരത്തെ ചെറിയ ഗ്രാമങ്ങള്, ക്ഷേത്രങ്ങൾ തുടങ്ങിയവയും ഇവിടെ സന്ദർശിക്കാം.
മാർച്ച് മുതൽ ജൂൺ വരെയാണ് ഗോകർണ്ണ സന്ദർശിക്കുവാൻ പറ്റിയ സമയം
നൈനിറ്റാൾ
മാർച്ച് മുതൽ ജൂൺ വരെയും സെപ്റ്റംബര് മുതൽ ഫെബ്രുവരി വരെയുമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.



Click it and Unblock the Notifications














