ഏതാനം ദിവസങ്ങൾക്കുള്ളിൽ പുതിയ ഒരു വർഷത്തെ നമ്മൾ സ്വാഗതം ചെയ്യും. കഴിഞ്‍ുപോയ സംഭവബഹുലമായ ഒരു വർഷം എങ്ങനെയൊക്കെ ആയിരുന്നുവെന്ന് ഓർമ്മിക്കുന്നുണ്ടോ? ഗൂഗിൾ കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർഷിക ഇയർ ഇൻ സെർച്ച് ലിസ്റ്റ് ഇന്‍റർനെറ്റിലെ ഏറ്റവും മുന്നിട്ടുനിന്ന സേർച്ചുകൾ എന്തൊക്കെയാണെന്നു കാണിക്കുന്നു, ഈ വർഷം ഇന്‍റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ലോകത്തിലെ ഏറ്റവും മികച്ച പത്ത് കാര്യങ്ങൾ, സ്ഥലങ്ങൾ, പാചകക്കുറിപ്പുകൾ, ആളുകൾ, സിനിമകൾ, വാർത്തകൾ എന്നിങ്ങനെ നിരവധി ടോപ്പ് 10 ഗൂഗിൾ പുറത്തുവിട്ടിട്ടുണ്ട്. ഇതാ ഗൂഗിൾ മാപ്‌സിൽ ആളുകൾ തിരയുന്ന മുൻനിര സാംസ്‌കാരിക ലാൻഡ്‌മാർക്കുകളുടെ പട്ടികയും ഗൂഗിൾ പുറത്തിറക്കിയിരുന്നു. അവ ഏതൊക്കെയാണെന്നു നോക്കാം...
Cover PC: Hailey Wagner/ Unsplash

ബക്കിങ്ഹാം പാലസ്, ലണ്ടൻ
ലണ്ടനിലെ ഏറ്റവും മികച്ച നിർമ്മിതികളിലൊന്നായ ബക്കിങ്ഹാം പാലസ് എന്നും സഞ്ചാരികൾക്കും ചരിത്രകാരന്മാർക്കും പ്രിയപ്പെട്ട സ്ഥലമാണ്. ബ്രിട്ടീഷ് രാജവാഴ്ചയുടെ ആസ്ഥാനം എന്നറിയപ്പെടുന്ന ഇവിടം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തിനു സാക്ഷ്യം വഹിച്ച ഇടമാണ്. ക്കിംഗ്ഹാമിലെ ആദ്യത്തെ ഡ്യൂക്ക് ആയിരുന്ന ജോൺ ഷെഫീൽഡ് തന്റെ ആദ്യ ഭവനം പൊളിച്ച് പണിത നിർമ്മിതിയണ് കാലങ്ങൾ കൊണ്ട് ഇന്നു കാണുന്ന ബക്കിങ്ഹാം പാലസ് ആയി മാറിയത്. 1837-ൽ വിക്ടോറിയ രാജ്ഞി ഭരണത്തിലേറിയപ്പോഴാണ് ബക്കിംഗ്ഹാം ഹൗസിന്റെ ചരിത്രം കൊട്ടാരത്തോളം ഉയരുന്നത്.
ക്വീൻസ് ഗാലറി,775 മുറികളുണ്ട്. 19 സ്റ്റേറ്റ് റൂമുകൾ, 52 റോയൽ, ഗസ്റ്റ് ബെഡ്‌റൂമുകൾ, 188 സ്റ്റാഫ് ബെഡ്‌റൂമുകൾ, 92 ഓഫീസുകൾ, 78 ബാത്ത്റൂമുകൾ,ഒരു പോസ്റ്റ് ഓഫീസ്, സിനിമാ തിയേറ്റർ, പോലീസ് സ്റ്റേഷൻ, ക്ലിനിക്ക്, 39 ഏക്കർ വിസ്തൃതിയിലുള്ള സ്വകാര്യ പൂന്തോട്ടം എന്നിങ്ങനെ നിരവദി പ്രത്യേകതകൾ ബക്കിങ്ഹാം പാലസിനുണ്ട്.

ബിഗ് ബെൻ, ലണ്ടൻ
ഗൂഗിൾ മാപ്സിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ രണ്ടാമത്തെ കൾച്ചറൽ ലാൻഡ്മാർക്കാണ് ലണ്ടനിലെ ബിഗ് ബെൻ. 1859 മേയ് 31 മുതൽ ക്ലോക്ക് ഇവിടെയുണ്ട്. ലോകത്തിൽ ഏറ്റവും ഉയരമുള്ള ചതുർമുഖ ക്ളോക്കാണിത്. ലണ്ടനിലുള്ള വെസ്റ്റ്മിനിസ്റ്റർ പാലസിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഘടികാരവും അത് സ്ഥിതി ചെയ്യുന്ന ടവറും കൂടിച്ചേരുന്നതാണ് ബിഗ് ബെൻ എങ്കിലും 15.1 ടൺ ഭാരമുള്ള മണിയെ മാത്രമാമ് ബിഗ് ബെൻ എന്നു സൂചിപ്പിക്കുന്നത്. സമയത്തിന്റെ കാര്യത്തിലെ കൃത്യതയ്ക്കും അതിന്‍റെ മണിക്കൂർ മണിക്കും ഇത് ലോക പ്രസിദ്ധമാണ്. എലിസബത്ത് രാജ്ഞി ബ്രിട്ടിഷ് ഭരണാധികാരിയായി അറുപതുവർഷം പൂർത്തിയാക്കിയ സമയത്ത് എലിസബത്ത് ടവർ എന്ന് ഇതിന്‍റെ പേര് മാറ്റിയിരുന്നു. 96 മീറ്ററിലധികം ഉയരവും ബെൽഫ്രിയിലേക്ക് കയറാൻ 334 പടികളും ഇതിനുണ്ട്.

ഗിസയിലെ ഗ്രേറ്റ് പിരമിഡ്
ലോകാത്ഭുതങ്ങളിലൊന്നായ ഗിസയിലെ ഗ്രേറ്റ് പിരമിഡ് ലോകത്തിൽ ഏറ്റവും അധികം ആളുകൾ സന്ദര്‍ശിക്കുന്ന ചരിത്രസ്മാരകങ്ങളിൽ ഒന്നാണ്. ഏകദേശം 4500 ൽ അധികം വർഷം ഇതിനു പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുള്ളത്. മൂന്ന് പിരമിഡുകളും അവയുടെ ഭാഗമായ ശ്മശാന സമുച്ചയങ്ങളും നാലാം രാജവംശത്തിലെ ഫറവോ ഖുഫുവിന്റെ ശവകുടീരവും ചേരുന്നതാണ് ഗിസയിലെ ഗ്രേറ്റ് പിരമിഡ്. 1481 അടി ഉയരത്തിൽ നിന്നിരുന്ന ഗ്രേറ്റ് പിരമിഡ് 3,800 വർഷത്തിലേറെയായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത ഘടനയായിരുന്നു. പിന്നീട് ഇതിലെ ചുണ്ണാമ്പുകല്ലുകൾ നീക്കം ചെയ്തപ്പോൾ 454.4 അടിയായി ഉയരം കുറഞ്ഞു.
PC:Nina

ക്രൈസ്റ്റ് ദ റെഡീമർ, റിയോഡി ജനീറോ
ലോകത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയ പ്രതിമകളിലൊന്നായ ക്രൈസ്റ്റ് ദി റെഡീമർ ബ്രസീലിലെ കോര്‍ക്കോവാഡോ മലമുകളിലാണുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 710 മീറ്റര്‍ അഥവാ 2329 അടി ഉയരത്തിലാണ് ഈ ലോകപ്രസിദ്ധമായ പ്രതിമ സ്ഥിതി ചെയ്യുന്നത്. 9 വർഷമെടുത്ത് ആര്‍ട്ട് ഡെക്കോ ശൈലിയില്‍ ഫ്രഞ്ച് ശിൽപിയായ പോൾ ലാൻഡോവ്‌സ്‌കിയാണ് ഇത് രൂപകല്പന ചെയ്തത്. ഫ്രഞ്ച് എഞ്ചിനീയർ ആൽബർട്ട് കാക്കോട്ടുമായി സഹകരിച്ച് ബ്രസീലിയൻ എഞ്ചിനീയർ ഹെയ്‌റ്റർ ഡ സിൽവ കോസ്റ്റയാണ് ഇത് നിർമ്മിച്ചത്.

റോയൽ പാലസ് ഓഫ് ബ്രസൽസ്, ബെൽജിയം
ബെൽജിയത്തിലെ ഏറ്റവും പ്രസിദ്ധമായ നിർമ്മിതികളിൽ ഒന്നാണ് റോയൽ പാലസ് ഓഫ് ബ്രസൽസ്. ഇവിടുത്തെ രാജവാഴ്ചയുടെ അടയാളമായി നിലകൊള്ളുന്ന ഈ കൊട്ടാരം 1731-ൽ തീപിടുത്തത്തിൽ നശിച്ചുപോയ ബ്രബാന്റ് ഡ്യൂക്ക്സിന്റെ നേരത്തെയുണ്ടായിരുന്ന കൊട്ടാരത്തിന്റെ സ്ഥലത്താണ് ഇത് നിർമ്മിച്ചത്. വേനൽക്കാലത്താണ് ഇവിടം സന്ദർശകര്‍ക്കായി തുറന്നുനല്കുന്നത്. ഈ സമയത്തെ പ്രവേശനം സൗജന്യമാണ്.
നെപ്പോളിയൻ, ലിയോപോൾഡ് I, ലൂയിസ് ഫിലിപ്പ് I, ലിയോപോൾഡ് തുടങ്ങിയവർ ഉപയോഗിച്ചിരുന്ന ഫർണിച്ചറുകൾ, നിലവറകളിൽ വെള്ളി പാത്രങ്ങൾ, പോർസലൈൻ, ഫൈൻ ക്രിസ്റ്റൽ തുടങ്ങിയവ ഇവിടെ കാണാം.

ചിയാങ് കൈ-ഷെക് മെമ്മോറിയൽ ഹാൾ, തായ്‌പേയ് സിറ്റി
ലോകത്തിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ ആറാമത്തെ കൾച്ചറൽ ലാൻഡ്മാർക്കാണ് ചിയാങ് കൈ-ഷെക് മെമ്മോറിയൽ ഹാൾ. റിപ്പബ്ലിക് ഓഫ് ചൈനയുടെ മുൻ പ്രസിഡന്റായിരുന്ന ചിയാങ് കൈ-ഷേക്കിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച ഈ നിർമ്മിതി ഇവിടെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഇടമാണ്. നിയോക്ലാസിക്കൽ ശൈലിയിലാണ് ഇതിന്‍റെ നിർമ്മിതി.
PC:AngMoKio

സോങ്‌ഷാൻ കൾച്ചറൽ ആൻഡ് ക്രിയേറ്റീവ് പാർക്ക്, തായ്‌പേയ് സിറ്റി
സോങ്ഷാൻ കൾച്ചറൽ ആൻഡ് ക്രിയേറ്റീവ് പാർക്ക് തായ്പേയിൽ ആണ് സ്ഥിതി ചെയ്യുന്നത്. തായ്പേയിയിലെ സിനി ജില്ലയിലെ ഈ സോങ്ഷാൻ കൾച്ചറൽ ആൻഡ് ക്രിയേറ്റീവ് പാർക്കിന്റെ ഉദ്ദേശം ആളുകളിലെ സര്‍ഗാത്മകത പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നിർമ്മിച്ചിരിക്കുന്ന ഇവിടെ ഹ്രസ്വകാല പ്രദർശനങ്ങൾ, അവാർഡ് ദാന ചടങ്ങുകൾ, സിമ്പോസിയങ്ങൾ, സെമിനാറുകൾ തുടങ്ങിയവ ഇവിടെ സംഘടിപ്പിക്കുന്നു.
PC:wikipedia
2023ലെ യാത്രകൾ എവിടേക്ക് ആയിരിക്കും? സൂര്യരാശി പറയുന്നതിങ്ങനെയാണ്!

ലൂവ്രെ പിരമിഡ്
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നാണ് പാരീസിൽ സ്ഥിതി ചെയ്യുന്ന ലൂവ്രെ മ്യൂസിയം. ഇവിടുത്തെ വലിയ ഗ്ലാസ്, ലോഹ ഘടനയാണ് ലൂവ്രെ പിരമിഡ് അല്ലെങ്കിൽ പിരമിഡ് ഡു ലൂവ്രെ എന്നറിയപ്പെടുന്നത്. ചൈനീസ്-അമേരിക്കൻ വാസ്തുശില്പിയായ ഇയോഹ് മിംഗ് പെയ് ആണിത് രൂപകല്പന ചെയ്തത്. ലൂവ്രെ മ്യൂസിയത്തിന്റെ പ്രധാന കവാടത്തിൽ നിർമ്മിച്ചിരിക്കുന്ന ഇത് ഗിസയിലെ പിരമിഡിന്‍റെ അതേ രൂപത്തിലും നിർമ്മാണാനുപാതത്തിലുമാണ് ഉള്ളത്.ജാർഡിൻ ഡെസ് ട്യൂലറിക്ക് എതിർവശത്ത്, മൂന്ന് ചെറിയ പിരമിഡുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന രീതിയിലാണ് ലൂവ്രേ പിരമിഡ് ഉള്ളത്.
PC:Daniele D'Andreti/Unspalsh

പലൈസ് ഐഡിയൽ
33 വർഷമെടുക്ക് നിർമ്മാണം പൂർത്തിയാക്കിയ പലൈസ് ഐഡിയൽ അഥവാ ഐഡിയൽ പാലസ് 19-ആം നൂറ്റാണ്ടിന്‍റെ അവസാനം നിർമ്മിക്കപ്പെട്ട ഒരു നിർമ്മിതിയാണ്. പോസ്റ്റ്മാൻ ഷെവലിന്റെ ഐഡിയൽ പാലസ് എന്നും ഇതറിയപ്പെടുന്നു.26 മീറ്റർ നീളവും 10 മീറ്റർ ഉയരവുമുള്ള പാലൈസ് ഐഡിയൽ വളരെ വിചിത്രമായ ഒരു നിർമ്മിതിയാണ്. തെക്കുകിഴക്കൻ ഫ്രാൻസിൽ ആണിതുള്ളത്.
PC:Leletesbaiz

ഗ്യോങ്‌ബോക്‌ഗംഗ് കൊട്ടാരം, സിയോൾ
ജോസോൺ രാജവംശത്തിന്റെ പ്രധാന കൊട്ടാരങ്ങളിലൊന്നാണ് 1395-ൽ നിർമ്മിക്കപ്പെട്ട ദക്ഷിണ കൊറിയയിലെ സിയോളിലുള്ള ഗ്യോങ്‌ബോക്‌ഗംഗ് കൊട്ടാരം.
സ്വർഗ്ഗത്താൽ അനുഗ്രഹീതമായ കൊട്ടാരം എന്നാണ് കൊട്ടാരത്തിന്റെ പേരിനർത്ഥം. സിയോളിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.
PC:wikimedia
ഈ വർഷം ഏറ്റവും കൂടുതലാളുകൾ സന്ദർശിച്ച രാജ്യങ്ങൾ! പട്ടികയിലേയില്ലാതെ ഇന്ത്യ.
ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ഈ ആകാശ ഉദ്യാനം!! ഏറ്റവും കൂടുതൽ തിരഞ്ഞ മറ്റ് ഇടങ്ങളിതാ...