Search
  • Follow NativePlanet
Share
» »ഹൈദരാബാദിന്‍റെ നിറഭേദങ്ങള്‍ പകര്‍ത്താം... സ്ട്രീറ്റ് ഫോട്ടോഗ്രഫിക്ക് പറ്റിയ ഇടങ്ങളിലൂടെ

ഹൈദരാബാദിന്‍റെ നിറഭേദങ്ങള്‍ പകര്‍ത്താം... സ്ട്രീറ്റ് ഫോട്ടോഗ്രഫിക്ക് പറ്റിയ ഇടങ്ങളിലൂടെ

ഹൈദരാബാദില്‍ സ്ട്രീറ്റ് ഫോട്ടോഗ്രഫിക്കു പറ്റിയ മികച്ച ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

ഹൈദരാബാദ്... രുചികളും ചരിത്രവും പാരമ്പര്യങ്ങളും കലര്‍പ്പില്ലാതെ സമന്വയിക്കുന്ന നാട്... കഴിഞ്ഞുപോയ കാലത്തിന്‍റെ മാഹാത്മ്യവും പ്രൗഢിയും ഇവിടെ ഓരോ കോണിലും കാണാം. നൈസാമുകളുടെ നഗരമെന്നും മുത്തുകളുടെ നാട് എന്നുമെല്ലാം വിശേഷിപ്പിക്കപ്പെടുന്ന ഹൈദരാബാദിന്‍റെ പച്ചയായ ജീവിതവും യാഥാര്‍ത്ഥ്യങ്ങളും കാണണമെ‌ങ്കില്‍ ഇവിടുത്തെ തെരുവുകളിലേക്കും പട്ടണ്‍ത്തിന്റെ മറുവശത്തേയ്ക്കും ഇറങ്ങണം.

ഹൈദരാബാദിന് അതിനു മാത്രം അവകാശപ്പെടുവാന്‍ കഴിയുന്ന ഒരു അന്തരീക്ഷമുണ്ട്... പഴയകാല കെട്ടിടങ്ങളും അതിന്റെ രൂപകല്പനയും അതിനോട് ഐക്യപ്പെട്ടു ജീവിക്കുന്ന ആളുകളും അതേസമയം ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും ഏറ്റവും പുതിയവയെ വരെ സ്വായത്തമാക്കിയ മനുഷ്യരുമുള്ള നാട്. ഇവ രണ്ടും തമ്മിലൊരു വിടവ് ഒരിടത്തും കാണുവാനില്ലെങ്കില്‍കൂടിയും ഇറങ്ങിച്ചെല്ലേണ്ടതായ ചില ഇടങ്ങളുണ്ട് ഇവിടെ. നേര്‍ജീവിതത്തിന്റെ കാഴ്ചകളുമായി നില്‍ക്കുന്ന ഹൈദരാബാദില്‍ സ്ട്രീറ്റ് ഫോട്ടോഗ്രഫിക്കു പറ്റിയ മികച്ച ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

ചാര്‍മിനാര്‍

ചാര്‍മിനാര്‍

ഹൈദാബാദിന്‍റെ പൂര്‍ണ്ണത എന്നു പറയുന്നത് ചാര്‍മിനാര്‍ തന്നെയാണ്. നഗരനടുവിലെ ഉയര്‍ന്നു നില്‍ക്കുന്ന ഈ മിനാരങ്ങളാണ് നഗരജീവിതത്തെ ഏറ്റവുമധികം സ്വാധീനിക്കുന്നതും. അതുകൊണ്ടുതന്നെ ഹൈദഹാബാദിന്റെ കാഴ്ചകള്‍ തേടിയുള്ള യാത്രകള്‍ക്ക് തുടക്കം കുറിക്കേണ്ടതും ഇവിടെ നിന്നാണ്. നിര്‍മ്മിതിയിലെ പ്രത്യേകതകള്‍ കണ്ടിറങ്ങുകയല്ല ഇവിടെ വേണ്ടത്. മറിച്ച്, അതിനു ചുറ്റുമായി കെട്ടിപ്പടുത്തിരിക്കുന്ന സാധാരണക്കാരുടെ ലോകത്തേയ്ക്കു കൂടി ഇറങ്ങിച്ചെല്ലണം. ദിവസം മുഴുവനുമുളള ബഹളങ്ങളും വൈകുന്നേരമാകുമ്പോഴേയ്ക്കുള്ള തിരക്കും കടകളും കച്ചവടങ്ങളും രാത്രിജീവിതവും കണ്ടറിയുക തന്നെവേണം. ഇത് മാത്രമല്ല, ഇനിയും മുന്നോട്ട് പോയാല്‍ ചായംപൂശി മനോഹരമാക്കിയ കെട്ടിടങ്ങള്‍ ക്യാമറക്കണ്ണുകള്‍ കാണാതെ പോകില്ല.
സഞ്ചാരികളുമായി വിലപേശുന്ന കച്ചവടക്കാരും ഒരു ചായയില്‍ സംഭാഷണം തുടങ്ങുന്നവരും കച്ചവടക്കാരും വഴിവാണിഭക്കാരുമായെല്ലാം ഇവിടുത്തെ കാഴ്ചകള്‍ ഒരിക്കലുെ അവസാനിക്കുന്നില്ല. ഹൈദരാബാദിന്റെ ഏറ്റവും മികച്ച കാഴ്ചകള്‍ ലഭിക്കുന്ന ഇടം ചാര്‍മിനാര്‍ തന്നെയെന്ന സംശയലേശം പറയാം.

PC:Shiv Prasad

മക്താ ആര്‍ട് ഡിസ്ട്രിക്റ്റ്

മക്താ ആര്‍ട് ഡിസ്ട്രിക്റ്റ്

ഹൈദരാബാദില്‍ കലകള്‍ക്കു മാത്രമായി മാറ്റിവെച്ച ഒരിടമെന്ന് മക്താ ആര്‍ട് ഡിസ്ട്രിക്റ്റിനെ വിശേഷിപ്പിക്കാം. നിറങ്ങളില്‍ ആറാടി നില്‍ക്കുന്ന ഈ തെരുവ് ഇത്രയും തിരക്കേറിയ ഒരു പട്ടണത്തിന്‍റെ ഭാഗമാണോ എന്നു സംശയം തോന്നുക സ്വാഭാവീകമാണ്. ഇടുങ്ങിയ വഴികളും ഉയരംകൂടിയ കെട്ടിടങ്ങളും റോഡുകളിലെ കച്ചവടക്കാരെയും പിന്നിട്ട് കയറിച്ചെല്ലുന്ന ഈ ലോകം വര്‍ണ്ണാഭമായ ചുവര്‍ചിത്രങ്ങള്‍ക്ക് പ്രസിദ്ധമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീറ്റ് ആർട്ട് ഫൗണ്ടേഷനായ St+Art India കീഴിലാണ് ഈ പ്രദേശം ഇത്രയും കളര്‍ഫുള്‍ ആയി നിലനില്‍ക്കുന്നത്. നാലഞ്ചു നിലകൾ ഉയരമുള്ള മുഴുവൻ കെട്ടിടങ്ങളിലും പരന്നുകിടക്കുന്ന ചുവര്‍ചിത്രങ്ങള്‍ കലയുടെ മറ്റൊരു ലോകത്തിന്റെ കവാടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. നിങ്ങളുടെ സ്ട്രീറ്റ് ഫോട്ടോഗ്രാഫി ഫ്രെയിമുകള്‍ക്കായി ഏറ്റവും മനോഹര കാഴ്ചകളാണ് മക്താ ആര്‍ട് ഡിസ്ട്രിക്റ്റ് നല്കുന്നത്.

PC: Satish Krishnamurthy

ഗുഡിമല്‍കാപൂര്‍ ഫ്ലവര്‍ മാര്‍ക്കറ്റ്

ഗുഡിമല്‍കാപൂര്‍ ഫ്ലവര്‍ മാര്‍ക്കറ്റ്

സ്ട്രീറ്റ് ഫോട്ടോഗ്രഫിയുടെ സ്വര്‍ഗ്ഗം എന്നു വിശേഷിപ്പിക്കപ്പെടുന്നവയാണ് ഫ്ലവര്‍ മാര്‍ക്കറ്റുകള്‍. പൂക്കളുടെ കാഴ്ചകളും അതിന്‍റെ വര്‍ണ്ണങ്ങളും അതില്‍ ജീവിതം കണ്ടെത്തുന്നവരും അലഞ്ഞുതിരിയുന്ന കന്നുകാലികളും ഒക്കെയാണ് ഓരോ ഫ്ലവര്‍മാര്‍ക്കറ്റിനും ജീവന്‍ നല്കുന്നത്. അതുകൊണ്ടുതന്നെ ജീവന്‍ നിറഞ്ഞു നില്‍ക്കുന്ന ഒരുപാട് ചിത്രങ്ങള്‍ ഇവിടെ നിന്നും പകര്‍ത്തുവാന്‍ സാധിക്കും. അത്തരത്തില്‍ ഒന്നാണ് ഹൈദരാബാദിലെ ഗുഡിമല്‍കാപൂര്‍ ഫ്ലവര്‍ മാര്‍ക്കറ്റ്.
നിരത്തിവെച്ചിരിക്കുന്ന പൂക്കള്‍ മാത്രമല്ല, അത് വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടെയും ഭാവങ്ങളും ചേഷ്ടകളും മികച്ച ഫ്രെയിമുകള്‍ നല്കുന്നു. വിപണിയില്‍ ലഭ്യമായ എല്ലാ പൂക്കളും കച്ചവടം ചെയ്യുന്നവരാണ് ഇവിടുത്തെ കച്ചവടക്കാര്‍. മെഹ്ദിപട്ടണം എന്ന സ്ഥലത്തിനടുത്താണ് ഗുഡിമല്‍കാപൂര്‍ ഫ്ലവര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഹൈദരാബദിലെ ഫോട്ടോകള്‍ക്ക് ജീവന്‍ നല്കുന്ന ഒരിടം എന്നാണ് ഇവിടം വിശേഷിപ്പിക്കപ്പെടുന്നത്.

ജുമറത്ത് ബസാര്‍

ജുമറത്ത് ബസാര്‍

പൂക്കളുടെ തെരുവിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മറ്റൊരു സ്ട്രീറ്റ് ഫോട്ടോഗ്രഫി ഹോട്സ്പോട്ടാണ് ജുമറത്ത് ബസാര്‍. സ്ട്രീറ്റ് എന്നതിനേക്കാള്‍ ഒരു ഫ്ലീ മാര്‍ക്കറ്റ് എന്ന വിശേഷണം ആണ് ഇതിനു കൂടുതല്‍ യോജിക്കുന്നത്. എല്ലാ വ്യാഴാഴ്ച ദിവസങ്ങളിലും ആണ് ഇതിന് ജീവന്‍ വയ്ക്കുന്നത്. ഏകദേശം എണ്‍പതോളം വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ മാര്‍ക്കറ്റില്‍ വന്നാല്‍ ഒരു വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളെല്ലാം കൊണ്ടുപോകാം, മുസ്ലീം ജംഗ് പാലത്തിനും പുരാന ബ്രിഡ്ജിനും ഇടയിലുള്ള ഈ പ്രദേശം വ്യാഴ്ചകളില്‍ കച്ചവടക്കാരെയും സാധാരണക്കാരെയും കൊണ്ട് നിറഞ്ഞിരിക്കും. തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ സ്ഥിരമായി കച്ചവടം നടത്തുവാന്‍ എത്തുന്നത്. വിലപേശുന്ന ആളുകളും കച്ചവടം കൊഴുപ്പിക്കുന്ന ഇടനിലക്കാരും എല്ലാമായി നിരവധി ചിത്രങ്ങള്‍ക്കും അതോടൊപ്പം കുറച്ച് ജീവിതാനുഭവങ്ങള്‍ക്കും സാധ്യതയുള്ള പ്രദേശമാണിത്.

PC:Thiébaud Faix

കടത്തിക്കൊണ്ടുപോയ കോഹിന്നൂര്‍ രത്നവും അമേരിക്കയിലെ മൂന്ന് ഗോല്‍ക്കോണ്ടകളും!! ഹൈദരാബാദിലെ ഈ ഗോല്‍ക്കോണ്ട അത്ഭുതമാണ്കടത്തിക്കൊണ്ടുപോയ കോഹിന്നൂര്‍ രത്നവും അമേരിക്കയിലെ മൂന്ന് ഗോല്‍ക്കോണ്ടകളും!! ഹൈദരാബാദിലെ ഈ ഗോല്‍ക്കോണ്ട അത്ഭുതമാണ്

നെക്ലേസ് റോഡ്

നെക്ലേസ് റോഡ്

നേരത്തെ പറഞ്ഞതെല്ലാം സാധാരണ മാര്‍ക്കറ്റുകളും തെരുവുകളും ആയിരുന്നുവെങ്കില്‍ നെക്ലേസ് റോഡ് ഹൈദരാബാദിന്റെ മെട്രോ കാഴ്ചകളിലേക്ക് നമ്മെ എത്തിക്കുന്ന ഇടമാണ്. സ്ട്രീറ്റ് ഫോട്ടോഗ്രാഫിക്ക് മികച്ച സാധ്യതകളാണ് ഇവിടെയുള്ളത്. ഹുസൈൻ സാഗർ തടാകത്തിന്റെ സാമീപ്യവും വിശ്രമിക്കുവാന്‍ എത്തുന്ന ആളുകളും രാവിലത്തെ ജോഗിങ് മുതല്‍ വൈകുന്നരേത്തെ നടത്തം വരെ വ്യായമത്തിനായി എത്തുന്നവരുമെല്ലാം ചേര്‍ന്ന് വ്യത്യസ്തരായ ആളുകളെ ഇവിടെ കാണുവാന്‍ സാധിക്കും. നഗരത്തിരക്കില്‍ നിന്നും ഒരു വിട്ടുനില്‍ക്കല്‍ ആഗ്രഹിച്ച് കുറച്ചുസമയത്തേയ്ക്കു മാത്രമായി എത്തുന്നവരാണ് ഇവരില്‍ അധികവും. ആളുകളുടെ മുഖങ്ങള്‍ പകര്‍ത്തുവാന്‍ ഇഷ്ടംപോലെ അവസരം ഇവിടെ ലഭിക്കും. ഇവിടുത്തെ സൂര്യാസ്തമയ കാഴ്ചകള്‍ തീര്‍ച്ചയായും കാണേണ്ടതു തന്നെയാണ്.

PC:TripodStories- AB

ശില്പാരാമം

ശില്പാരാമം

മദാപൂരിലെ കലാ-കരകൗശല ഗ്രാമം ആണ് ശില്പാരാമം എന്നറിയപ്പെടുന്നത്. പരമ്പരാഗത കരകൗശല വസ്തുക്കൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ നിര്‍മ്മിക്കപ്പെട്ട ഇത് ഹൈദരാബാദിലെ ഏറ്റവും മികച്ച ആകര്‍ഷണങ്ങളില്‍ ഒന്നായി തീര്‍ന്നിട്ടുണ്ട്. കരകൗശലവസ്തുക്കൾ, ആഭരണങ്ങൾ, സാരികൾ, മനോഹരമായ പാത്രങ്ങൾ, എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ വില്പനയ്ക്കുണ്ട്. വര്‍ഷത്തില്‍ എന്നും ആഘോഷങ്ങളും പരിപാടികളുമായി സജീവമായി നില്‍ക്കുന്ന ഇവിടെ എപ്പോള്‍ പോയാലും അതൊരു നഷ്ടമേ ആയിരിക്കില്ല. ഷോപ്പിങ്ങിനായി മാത്രമല്ല, ആളുകളെ പരിചയപ്പെടുവാനും സമയം ചിലവഴിക്കുവാനുമെല്ലാം ഇവിടേക്ക് വരാം.

PC:wikimedia

മോണ്ട മാര്‍ക്കറ്റ്

മോണ്ട മാര്‍ക്കറ്റ്

കാഴ്ചകളുടെയും ഫ്രെയിമുകളുടെയും മറ്റൊരു ലോകം തീര്‍ക്കുന്ന ഇടമാണ് മോണ്ട മാര്‍ക്കറ്റ്. സാധാരണ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന ഒരു മാര്‍ക്കറ്റ് ആണെങ്കില്‍ കൂടിയും ഇതിന്റെ കാഴ്ച വേറൊന്നാണ്. വില പേശുന്നവരും സാധാനം വില്‍ക്കുന്നവരും തിരക്കിട്ട് സംസാരിക്കുന്നവരും ഒക്കെയായി എപ്പോഴും സജീവമായിരിക്കും ഇവിടം. പഴം മുതൽ കച്ചവടക്കാരുടെ ഊർജ്ജം വരെ നിങ്ങളുടെ ക്യാമറക്കണ്ണുകള്‍ക്ക് ഒപ്പിയെടുക്കുവാന്‍ അവസരങ്ങള്‍ നിരവധിയുണ്ട്. അതിരാവിലെ എത്തുന്നതാണ് ഇവിടുത്തെ കാഴ്ചകള്‍ പകര്‍ത്തുവാന്‍ പറ്റിയ സമയം.

ഹൈദരാബാദി ഹിന്ദി മുതല്‍ രാഷ്ട്രപതി നിലയം വരെ..ഹൈദരാബാദിനു പ്രത്യേകതകളേറെഹൈദരാബാദി ഹിന്ദി മുതല്‍ രാഷ്ട്രപതി നിലയം വരെ..ഹൈദരാബാദിനു പ്രത്യേകതകളേറെ

ഒറ്റ ദിവസത്തിൽ ഹൈദരാബാദ് കണ്ടു തീര്‍ക്കാംഒറ്റ ദിവസത്തിൽ ഹൈദരാബാദ് കണ്ടു തീര്‍ക്കാം

Read more about: hyderabad photography street
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X