Search
  • Follow NativePlanet
Share
» »ശ്വാസമടക്കിപ്പിടിച്ച് നിർത്താൻ തക്കസൗന്ദര്യമുള്ള കൊല്ലി പർവതനിരകൾ

ശ്വാസമടക്കിപ്പിടിച്ച് നിർത്താൻ തക്കസൗന്ദര്യമുള്ള കൊല്ലി പർവതനിരകൾ

കിഴക്കൻ മലനിരകൾക്കിടയിൽ അലങ്കാര ബഹുലമായി നിലകൊള്ളുന്ന ഒരിടമാണ് കൊല്ലി മലനിരകൾ. ഇവിടുത്തെ ക്ഷേത്രങ്ങളുംം വെള്ളച്ചാട്ടങ്ങളുമൊക്കെ അതിപ്രസിദ്ധമാണ്. ലക്ഷക്കണക്കിന് സഞ്ചാരികൾ വർഷംതോറും വന്നെത്തുന്ന ഇവിടെ ആകർഷണീയതയും അനശ്വര മാസ്മരികതയും കൂടുകൂട്ടിയിരിക്കുന്നു. ഗിരിതട പ്രദേശമായതിനാൽ ഓരോ സാഹസിക യാത്രീകർക്കും തങ്ങളുടെ സർഗ്ഗാത്മകതയെ ഉദ്ധീപിപ്പിക്കാൻ ഇവിടം അനുയോജ്യമാണ്.

ഈ മനോഹര താഴ്വരയിൽ കാൽനടയാത്രയ്ക്കും ട്രക്കിംഗിനും അനുയോജ്യമായ അന്തരീക്ഷമാണു പ്രകൃതി ഒരുക്കിയിട്ടുള്ളത്. നിങ്ങൾ സാഹസികത തിരയുന്ന ഒരാളാണെങ്കിൽ ഈ വാരാന്ത്യത്തിൽ ഇങ്ങോട്ട് യാത്ര തിരിക്കാം. ഇവിടെ നിങ്ങൾക്ക് അരപലേശ്വരർ ക്ഷേത്രവും അവിടെ സ്വയം ദൈവത്തിന് അർപ്പിച്ച് തത്പരരായി ജീവിതമനുഷ്ഠിക്കുന്ന വ്യത്യസ്തരായ ഹിന്ദു ഭക്തന്മാരെയും കാണാൻ കഴിയും. ഈ ക്ഷേത്രം ഒരു ആത്മീയവും ഭക്തിസാന്ദ്രവുമായ ഒരു പ്രശാന്ത അന്തരീക്ഷം പ്രതിനിധാനം ചെയ്യുന്നു

കൊല്ലി മലനിരകൾ സന്ദർശിക്കാൻ അനുയോജ്യമായ സമയം

കൊല്ലി മലനിരകൾ സന്ദർശിക്കാൻ അനുയോജ്യമായ സമയം

വർഷത്തിൽ ഉടനീളം ചെന്നെത്താൻ അവസരമൊരുക്കുന്ന ഒരു ലക്ഷ്യസ്ഥാനമാണ് കൊല്ലി മല നിരകൾ. എന്നിരുന്നാലും ശൈത്യകാലത്തിന്റെ അസ്വാസ്ഥ്യങ്ങളിലും ചൂടു കുറഞ്ഞ കാലാവസ്ഥാ വ്യവസ്ഥിതിയിലും കുരുങ്ങി പോകാതിരിക്കാൻ നിങ്ങൾ തീരുമാനിച്ചാൽ ഈ സമയങ്ങളിലെ യാത്ര ഒഴിവാക്കണം. അങ്ങനെയെങ്കിൽ ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള മാസങ്ങളിലോ മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലോ കൊല്ലി മല നിരകൾ സന്ദർശിക്കാനായി യാത്ര തിരിക്കാം. ഈ സമയത്തെ അന്തരീക്ഷസ്ഥിതി നിങ്ങളെ ഓരോരുത്തരെയും ആഹ്ലാദത്തോടെ അവിടെയൊക്കെ ചുറ്റിയടിക്കാനും അസൗകര്യങ്ങളുടെ ഭാണ്ഡക്കെട്ടുകൾ അടച്ചു വയ്ക്കാനും സഹായിക്കുന്നു

PC: Pravinraaj

ചെന്നൈയിൽ നിന്ന് കൊല്ലി മലയിലേയ്ക്ക് എങ്ങനെ എത്തിച്ചേരാം

ചെന്നൈയിൽ നിന്ന് കൊല്ലി മലയിലേയ്ക്ക് എങ്ങനെ എത്തിച്ചേരാം

വിമാനമാർഗ്ഗം: നിങ്ങൾക്ക് വേണമെങ്കിൽ ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളി എയർപോർട്ടിലേക്ക് വിമാനയാത്ര നടത്താം. അവിടെനിന്ന് ഒരു ടാക്സി വിളിച്ചു കൊല്ലി മലനിരകളിലേക്ക് എത്താം. തിരുച്ചിറപ്പള്ളിയിൽ നിന്ന് ഏതാണ്ട് 110 കിലോമീറ്റർ അകലത്തിലാണ് കോല്ലി മലനിരകൾ.

റോഡുമാർഗ്ഗം : ചെന്നൈയിൽ നിന്ന് ഏതാണ്ട് 350 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടെ വളരെ എളുപ്പത്തിൽ റോഡ് മാർഗ്ഗം എത്താവുന്നതാണ്. ഇവിടുത്തെ പ്രധാന നഗരങ്ങളിൽ നിന്ന് ഒരു ടാക്സി വിളിച്ചോ അല്ലെങ്കിൽ ബൈക്കിലോ ബസ്സിലോ നിങ്ങൾക്ക് യാത്രചെയ്യാം.

റെയിൽ മാർഗ്ഗം

റെയിൽ മാർഗ്ഗം

കൊല്ലി കുന്നുകളിലേക്ക് നേരിട്ട് തീവണ്ടികൾ ഒന്നും തന്നെയില്ല. സേലം ജംഗ്ഷൻ വരെ നിങ്ങൾക്ക് വേണമെങ്കിൽ തീവണ്ടിയിൽ സഞ്ചരിക്കാം. അവിടെ ഇറങ്ങി ഒരു ടാക്സി വിളിച്ചു കോല്ലി കുന്നുകളിലേക്ക് എത്തിച്ചേരാം. സേലം ജംക്ഷനിൽഷനിൽ നിന്ന് ഏതാണ്ട് 45 കിലോമീറ്റർ അകലെയായിട്ടാണ് കോല്ലി കുന്നുകൾ സ്ഥിതിചെയ്യുന്നത്

യാത്ര പ്ലാൻ ചെയ്യുമ്പോൾ

യാത്ര പ്ലാൻ ചെയ്യുമ്പോൾ

യാത്ര പ്ലാൻ ചെയ്യുമ്പോൾ താഴേക്കാണുന്ന വീഥികളിലേതും തിരഞ്ഞെടുക്കാം

റൂട്ട് 1: ചെന്നൈ - ചെങ്കൽപട്ട് - വില്ലുപുരം - കൊല്ലി മലകൾ

റൂട്ട് 2: ചെന്നൈ - കാഞ്ചിപുരം - സേലം - കൊല്ലി മലകൾ

നിങ്ങൾ റൂട്ട് 1 തിരഞ്ഞെടുക്കുകയാണെങ്കിൽ യാത്ര വളരെയേറെ എളുപ്പകരമായിരിക്കും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അവിടെ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്താൻ ആഗ്രഹിക്കുന്നെങ്കിൽ റൂട്ട് 1 തെരഞ്ഞെടുക്കുന്നതാണ് ഉത്തമം

കൊല്ലി കുന്നുകളിലെക്കുള്ള നിങ്ങളുടെ യാത്രയ്ക്കിടയിൽ ഈ സ്ഥലങ്ങൾ എത്തുമ്പോൾ യാത്രയ്ക്കൊരു വിരാമമിട്ട് സ്വയം ഉന്മേഷവാനാകാം.

ചെങ്കൽപേട്ട്

ചെങ്കൽപേട്ട്

കോവളാ തടാകത്തിന്റെ പേരിൽ പ്രസിദ്ധീകരിച്ച ഒരു സ്ഥലമാണ് ചെങ്കൽപേട്ട്. വേനൽക്കാലങ്ങളിൽ കൃത്രിമ ജലസംഭരണിയായി പ്രവർത്തിക്കുന്ന ഈ തടാകം, ഈ ഉഷ്ണഋതുഭേദത്തിൽ ആ പ്രദേശത്തിനു ചുറ്റുമുള്ള നഗരങ്ങളിലെല്ലാം ശുദ്ധജലം എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ വലിയ നഗരങ്ങളിലൊന്നായ ചെങ്കൽപേട്ടയുടെ നിർമലവുമായ അന്തരീക്ഷ പ്രകൃതിയും സംശുദ്ധമായ ജീവശ്വാസവും ഓരോ യാത്രീകരേയും ഉന്മേഷവാന്‍മാരാക്കുന്നു

പ്രകൃതിയെ ആസ്വദിക്കാം

പ്രകൃതിയെ ആസ്വദിക്കാം

അതുകൊണ്ടു തന്നെയാണ് ഇവിടെയെത്തുന്ന ഓരോ സഞ്ചാരികളുടേയും ഇഷ്ടസ്ഥാനമായി ഈ സ്ഥലം മാറുന്നത്. അത്യുന്നതമായ വായുമണ്ഡലത്തിലേക്ക് ഇറങ്ങിച്ചെന്ന് കറയില്ലാത്ത പ്രകൃതിയെ കണ്ടാസ്വദിച്ച് അനുഗ്രഹീതമായ കോവള തടാകത്തിൽ മുങ്ങി നിവർന്നാലോ?

PC:P Jeganathan

വില്ലുപുരം

വില്ലുപുരം

തമിഴ്നാട്ടിലെ ഏറ്റവും വലിയ ജില്ലയായ വില്ലുപുരം ചോളാ രാജവാഴ്ച കാലഘട്ടത്തിന്റെ ചരിത്രങ്ങൾ വിളിച്ചോതുന്നു. ആ കാലഘട്ടത്തിലെ പ്രധാനരാഷ്ട്രീയ വാണിജ്യ കേന്ദ്രമായിരുന്നു ഇവിടം. ഇന്ന് വില്ലുപുരം പ്രാചീന കോട്ടകളുടേയും ക്ഷേത്രങ്ങളുടെയും അപൂർവ വസതിയാണ്. ഈ ചരിത്ര നഗരത്തിന്റെ ആത്മാവിനെ തൊട്ടു-തലോടി അവിടെ ഒളിഞ്ഞിരിക്കുന്ന ചരിത്ര സത്യങ്ങളെയും കെട്ടിട സമുച്ചയങ്ങളേയും കണ്ടെത്താൻ ഇറങ്ങിയാലോ..?

PC: Karthik Easvur

കൊല്ലി മലനിരകളിൽ സന്ദർശിക്കേണ്ട പ്രധാന ഇടങ്ങൾ

കൊല്ലി മലനിരകളിൽ സന്ദർശിക്കേണ്ട പ്രധാന ഇടങ്ങൾ

ഒരിക്കൽ നിങ്ങൾ കൊല്ലി മലനിരകളുടെ പരിധിക്കുള്ളിൽ കടന്നുവന്നു കഴിഞ്ഞാൽ, ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ സഞ്ചാര തൃഷ്ണയെ തൃപ്തിപ്പെടുത്താൻ വേണ്ടത്ര അവസരങ്ങൾ പ്രകൃതി ഒരുക്കിയിട്ടുണ്ട് . വിപുലമായ സസ്യജാലങ്ങളുടെ സ്വഭവനമാണ് ഇവിടം. ഇടതൂർന്ന കാടുകൾ ധാരാളമുണ്ട്. കോല്ലീ കുന്നുകളിൽ നിലകൊള്ളുന പ്രസിദ്ധ ക്ഷേത്രങ്ങളും ഉദ്യാനങ്ങളും വെളളച്ചാട്ടങ്ങളും ഒക്കെ സന്ദർശിക്കാം.

കോല്ലീ കുന്നുകളിൽ ഒരിക്കൽ നിങ്ങൾ ചുവട് വെച്ചുകഴിഞ്ഞാൽ താഴെപ്പറയുന്ന പ്രധാന ഇടങ്ങൾ സന്ദർശിക്കാം. അനന്ത സൗന്ദര്യത്തിന്റെ മാസ്മരികത ഇവിടെയാകെ കുടികൊള്ളുന്നു.

PC:P Jeganathan

ആകാശ ഗംഗ വെള്ളച്ചാട്ടങ്ങൾ

ആകാശ ഗംഗ വെള്ളച്ചാട്ടങ്ങൾ

കുത്തനെ ഒഴുകുന്ന ജലപ്രവാഹങ്ങളുടെ ആത്മാവ് തൊട്ടറിയാനും അതിന്റെ ആഴമളക്കാനും ആഗ്രഹമുണ്ടെങ്കിൽ ആകാശഗംഗ വെള്ളച്ചാട്ടങ്ങളുടെ മടിയിൽ ചെന്നു നിൽക്കണം. ഈ ജലധാരയുടെ തോളിലേറി സ്വയം ഉദ്ധീപിക്കാൻ ഒരാൾക്ക് സാധിക്കും. ഈ വെള്ളച്ചാട്ടത്തിനോടടുത്ത കരയിൽ നിലകൊള്ളുന്ന അരപലേശ്വരര് ക്ഷേത്രത്തിന്റെ പ്രശാന്തതയിൽ മനസ്സു നിറഞ്ഞ് പ്രാർത്ഥിക്കാനും കഴിയും. കിഴക്കൻ താഴ്വാരങ്ങളിൽ നിലകൊള്ളുന്ന ഈ തരളിത ഭൂപ്രകൃതി കണ്ടറിയാൻ കിട്ടുന്ന അവസരം പാഴാക്കരുത്. വേനൽക്കാലത്തിൽ ഇവിടമാകെ എണ്ണിത്തീരാൻ കഴിയാത്തത്ര സഞ്ചാരികളെക്കൊണ്ട് നിറയും. നഗരത്തിന്റെ ചൂടൻ അന്തരീക്ഷങ്ങളിൽ നിന്നു രക്ഷപെടാൻ നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ, തണുപ്പു നിറഞ്ഞ കാലാവസ്ഥാ വ്യതിയാനാങ്ങളിൽ ജലപ്രവാഹങ്ങളുടെ ചുറ്റുപാടുകളോട് ചേർന്ന് നിൽക്കുന്ന ഇങ്ങോട്ടേക്ക് യാത്രയാരംഭിക്കാം

ഈ ആകാശഗംഗാ വെള്ളച്ചാട്ടത്തിൽ നിന്ന് പ്രവഹിക്കുന്ന അമൂല്യ ജലപ്രവാഹത്തിൽ മുങ്ങിക്കുളിച്ച് ശാന്തിയുടെ പടവുകൾ ചവിട്ടി കയറിയാലോ.?

PC: Docku

അരപലേശ്വരർ ക്ഷേത്രം

അരപലേശ്വരർ ക്ഷേത്രം

അരപലേശ്വരർ ക്ഷേത്രത്തിന്റെ സാന്നിധ്യം കൊല്ലീ കുന്നുകളെ ഒരു തീർത്ഥാടന കേന്ദ്രമായി മാറ്റുന്നു. ലക്ഷക്കണക്കിന് സഞ്ചാരികളും ഭക്തജനങ്ങളും വർഷംതോറും ഇവിടെ അരപലേശ്വരർ ഭഗവാനോടുള്ള കടപ്പാടിന്റെ ഭാഗമായി എത്തിച്ചേരുന്നു. കൊല്ലീ കുന്നുകളിലെ ഇടതൂർന്ന കാടുകളുള്ള ട്രെക്കിംഗ് പാതകളിലൂടെ യാത്ര ചെയ്ത് വേണം അരപലേശ്വരർ ക്ഷേത്രത്തിലെത്താൻ..

ഈ ശിവലിംഗ ക്ഷേത്രത്തിന്റെ ഐതിഹാസിക ഉത്ഭവം സംഘ കാലഘട്ടങ്ങളിലാണ്. അതിൽ പിന്നെ ഇവിടമൊരു വിശുദ്ധ സന്നിധിയായി കണക്കാക്കി വരുന്നു. അസംഖ്യം ആളുകൾ ഇവിടെ ഹൃദയം ശാന്തസമൃദ്ധമാക്കാനും മോക്ഷം തേടിയും എത്തുന്നുണ്ട്

PC: Karthickbala

ബൊട്ടാണിക്കൽ ഗാർഡൻ

ബൊട്ടാണിക്കൽ ഗാർഡൻ

കൊല്ലി മല നിരകളിൽ നിലകൊള്ളുന്ന സസ്യ ഉദ്യാനമായ ബൊട്ടാണിക്കൽ ഗാർഡൻ ഓരോ കാഴ്ചയിലും അതിന്റെ ചാരുതാ സൗന്ദര്യത്തെ വർധിപ്പിക്കുന്നു. ഇവിടെ നിന്ന് റോസാപ്പൂ തോട്ടം വരെ ബോട്ട് യാത്രയുണ്ട്. ഒരു സഞ്ചാരിയെ വിസ്മയഭരിതക്കാൻ വേണ്ടതെല്ലാം തന്നെ ഇവിടെ ബൊട്ടാണിക്ക് ഉദ്യാനങ്ങളിലുണ്ട്. ഈ പാർക്കിന്റെ ദൈവദത്തമായ മനോഹര തേജാവലയം കോല്ലീ മലനിരകൾക്ക് ചുറ്റുമായി കൂട്ടുകുട്ടിയിരിക്കുന്നു.

PC: Karthickbala

 ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലം

ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലം

ഇവിടെ വിനോദയാത്രയ്ക്കായി എത്തുന്ന ഏതൊരാൾക്കും അനശ്വര സൗന്ദര്യത്തിന്റെ പ്രത്യേകമായ ഒരു അനുഭൂതിയും കാവ്യാത്മകതയും അനുഭവിച്ചറിയാം. നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്ത് കൊല്ലീയിലേക്ക് ഉടൻ തന്നെ ഒരു അവധിക്കാല യാത്ര ആസൂത്രണം ചെയ്ത് പ്രകൃതിമാതാവിന്റെ കാഴ്ചദ്രവ്യങ്ങളേയും പാരിദോഷികങ്ങളേയും വാരിപ്പുണരൂ.

PC:Pravinraaj

Read more about: യാത്ര chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more