Search
  • Follow NativePlanet
Share
» »കാലാവസ്ഥാ മാറ്റം; ഭീഷണിയില്‍ ഈ ഇടങ്ങള്‍, അപ്രത്യക്ഷമാകാന്‍ താമസമില്ല!!

കാലാവസ്ഥാ മാറ്റം; ഭീഷണിയില്‍ ഈ ഇടങ്ങള്‍, അപ്രത്യക്ഷമാകാന്‍ താമസമില്ല!!

ആഗോളതാപനം അപകടകരമായ രീതിയില്‍ കൂടിക്കൊണ്ടിരിക്കുന്നതോടെ ലോകം അപകടകരമായ ഒരു സ്ഥിതി വിശേഷത്തിലൂടെയാണ് പോകുന്നത്. വളരെ കുറഞ്ഞ ഇടവേളകളില്‍ സംഭവിക്കുന്ന വെള്ളപ്പൊക്കവും കാട്ടുതീയും വരള്‍ച്ചയുമൊക്കെ ഇതിന്‍റെ പ്രത്യക്ഷ ഉദാഹണങ്ങളാണ്. ലോകമൊട്ടാകെ വിവിധ തരത്തില്‍ ഇതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ചരിത്രസ്മാരകങ്ങള്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും അതിന്റേതായ രീതിയിലുള്ള ക്ലേശങ്ങളിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ കൂടുതല്‍ ക്ലേശം അനുഭവിക്കേണ്ടി വന്ന ഐതിഹാസിക ഇടങ്ങളുമുണ്ട്. പ്രകൃതിയോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന ഈ ഇടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അപ്രത്യക്ഷമായേക്കും എന്ന അവസ്ഥയിലാണ്. കൂടുതലറിയുവാനായി വായിക്കാം.

ചാവു കടല്‍

ചാവു കടല്‍

അതിശയകരമായ രീതില്‍ ലവണാംശം അടങ്ങിയ ചാവു കടല്‍ വെള്ളത്തില്‍ മുങ്ങിപ്പോകാതെ കിടക്കുവാന്‍ സാധിക്കുന്നിടമാണ്. ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമായ ഇവിടെ ഇപ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും 422.83 മീറ്റർ താഴെയാണ് സ്ഥിതി ചെയ്യുന്നത്. ചാവുകടല്‍ എന്നാണ് വിളിക്കപ്പെടുന്നതെങ്കിലും ഇസ്രായേലിനും ജോർദാനും ഇടയിൽ കരകളാൽ ചുറ്റപ്പെട്ട ഉപ്പുജല തടാകമാണ് ഇത്. സാധാരണ സമുദ്രത്തില്‍ കാണപ്പെടുന്നതിനേക്കാള്‍ ലവണാംശം ഇവിടുത്തെ ജലത്തില്‍ കാണാം. സമുദ്ര ജലത്തേക്കാള്‍ 8.6 മടങ്ങും മെഡിറ്ററേനിയൻ കടലിനേക്കാൾ പത്ത് മടങ്ങ് ജലാംശവും ഇവിടെയുണ്ട്. പണ്ടു കാലങ്ങളലി്‍ ഉപ്പിന്റെ കടല്‍ എന്നും മരണത്തിന്റെ കടല്‍ എന്നുമിത് വിളിക്കപ്പെട്ടിരുന്നു.
ഓരോ വര്‍ഷവും ഇവിടുത്തെ ജലനിരപ്പ് ഓകദേശം മൂന്ന് അടി വീതം താഴുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ജലനിരപ്പ് ഭയാനകമായ തോതിൽ കുറയുന്നതിനാൽ, അണക്കെട്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഏകദേശം 7000 സിങ്ക്ഹോളുകൾ ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, ചാവുകടലിൽ കാണപ്പെടുന്ന ധാതുക്കൾ ചികിസ്താ ആവശ്യങ്ങള്‍ക്കായി സൗന്ദര്യവർദ്ധക കമ്പനികൾ വേർതിരിച്ചെടുക്കുന്നത് കൂടുതൽ ദോഷകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. ചൂടുള്ള കാലാവസ്ഥയ്ക്കും ഇതിന്റെ നാശത്തിനു കാരണമാകുന്നുണ്ട്.

ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ്

ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ്

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റാണ് ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ്. ഓസ്ടേലിയയുടെ വടക്ക് കിഴക്ക് തീരത്ത് കോറൽ സീയിൽ വടക്കുകിഴക്കൻ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിന്റെ തീരത്താണ്‌ പവിഴപ്പുറ്റുകളുടെ പ്രകൃതിയൊരുക്കിയിരിക്കുന്ന അപൂര്‍വ്വ ശേഖരമുള്ളത്. 3000 കിലോമീറ്റർ നീണ്ടു കിടക്കുന്ന ഇതിന് 344,400 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 1981-ൽ ആണിവിടം യുനസ്കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജീവജാലങ്ങൾ ചേർന്ന് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ഘടനയെന്നും ഇതറിയപ്പെടുന്നു.

ആഗോളതാപനം മൂലം പവിഴപ്പുറ്റിന് ചുറ്റുമുള്ള സമുദ്ര താപനില വർദ്ധിക്കുന്നതിനാൽ, ഇവിടം പവിഴ ബ്ലീച്ചിംഗിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വെള്ളത്തിനു ചൂട് വര്‍ധിക്കുമ്പോള്‍ പവിഴപ്പുറ്റുകള്‍ വെള്ളനിറത്തിലാവുന്ന പ്രക്രിയയാണ് കോറല്‍ ബ്ലീച്ചിങ്. 2020 ലെ കണക്കനുസരിച്ച്, ഒരു റീഫിന്റെ ജീവിച്ചിരിക്കുന്ന പവിഴത്തിന്റെ 60 ശതമാനവും ഇതിനോടകം നശിച്ചുവത്രെ.

ആമസോണ്‍

ആമസോണ്‍

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളായ ആമസോണിനും കാലാവസ്ഥാ മാറ്റങ്ങളില്‍ നിന്നും രക്ഷപെടുവാന്‍ സാധിച്ചിട്ടില്ല. ബ്രസീൽ, ബൊളീവിയ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനം എന്നീ രാജ്യങ്ങളിലായാണ് ആമസോമ്‍ മഴക്കാടുകള്‍ വ്യാപിച്ചു കിടക്കുന്നത്. ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യവും ഏറ്റവും വലിയ മഴക്കാടുകളുമാണ് ആമസോൺ മഴക്കാടുകൾ.
ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടാണ് ആമസോണിലേതെങ്കിലും കാലാവസ്ഥാ മാറ്റങ്ങള്‍ സാരമായി തന്നെ ഈ പ്രദേശത്തെ ബാധിച്ചിട്ടുണ്ട്. വരള്‍ച്ചയും കാട്ടുതീയുമാണ് വനം ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രതിസന്ധികള്‍.

മാലിദ്വീപ്

മാലിദ്വീപ്

ഇന്ത്യന്‍ മഹാസുദ്രത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളില്‍ ഒന്നാണ് മലദ്വീപുകള്‍. 26 പവിഴദ്വീപ സമൂഹങ്ങളും 1200 ഓളം പവിഴപ്പുറ്റു ദ്വീപുകളും ഇവിടെ കാണാം. സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്ന ഭൂപ്രദേശമാണ് മലദ്വീപ്. ഓരോ ദ്വീപുകളും സമുദ്രനിരപ്പിൽ നിന്ന് ശരാശരി ഏഴ് അടി ഉയരത്തില്‍ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. ഇത് ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെക്കാളും താഴ്ന്നതാണ്. എന്നാല്‍ മാത്രമല്ല, ഉയർന്ന ജല താപനില, സമുദ്രനിരപ്പ് ഉയരുന്നത്, സമുദ്രജല അസിഡിറ്റി തുടങ്ങിയ കാര്യങ്ങളും ഇവിടം ദ്വീപിനെ ദോഷകരമായി ബാധിക്കുന്നു. ഈ കാര്യങ്ങളെല്ലാം ആദ്യം ബാധിക്കുന്നത് പവിഴപ്പുറ്റുകളെയും അത് അത്യന്തികമായി രാജ്യത്തിന്റെ നാശത്തിലേക്കും നയിക്കുന്നു.

ആല്‍പ്സ്

ആല്‍പ്സ്


ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്കീ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ആല്‍പ്സ്. ഓസ്ട്രിയ, സ്ലൊവേന്യ, ഇറ്റലി, സ്വിറ്റ്സർലന്റ്, ലിച്ചെൻസ്റ്റെയ്ൻ, ജർമനി, ഫ്രാൻസ്, മൊണാക്കോ എന്നീ എട്ടു രാജ്യങ്ങളിലായി ഇത് വ്യാപിച്ചു കി‌ടക്കുന്നു. ആൽപ്സിലെ മനോഹരമായ പർവതങ്ങൾക്ക് പ്രസിദ്ധമായിരിക്കുന്നത് സ്വിറ്റ്സര്‍ലന്‍ഡാണ്. വർഷങ്ങളായി യൂറോപ്പിലെ വിനോദസഞ്ചാര കേന്ദ്രമാണിത്.
എന്നാല്‍ ആഗോശതാപനം മൂലം ഇവിടുത്തെ ഹിമാനികള്‍ പതിവിലും വേഗത്തില്‍ ഉരുകുകയും അത് ഇവിടുത്തെ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്തേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. താപനിലയിലെ വർദ്ധനവ് ഓസ്ട്രിയയിലെ ഏറ്റവും വലിയ ഹിമാനിയെ ഉരുകുന്നതിലേക്ക് നയിച്ചേക്കാം.ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പർവതങ്ങളിൽ മഞ്ഞുവീഴുന്നത് കാണണമെങ്കില്‍ കുറഞ്ഞത് 10000 അടി വരെ ഉയരേണ്ടിവരുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു.

മാലയിലെ മുത്തുകള്‍ പോലെ ദ്വീപുകള്‍...സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്നയിടം, മാലദ്വീപിന്‍റെ പ്രത്യേകതകളിലൂടെമാലയിലെ മുത്തുകള്‍ പോലെ ദ്വീപുകള്‍...സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്നയിടം, മാലദ്വീപിന്‍റെ പ്രത്യേകതകളിലൂടെ

ലോകത്തിലേറ്റവും കഠിനാധ്വാനികളായ പൗരന്മാരുള്ള രാജ്യം, ഭാഷയും ഭക്ഷണവും പറയുകയേ വേണ്ട, മെക്സിക്കോ കഥകളിങ്ങനെലോകത്തിലേറ്റവും കഠിനാധ്വാനികളായ പൗരന്മാരുള്ള രാജ്യം, ഭാഷയും ഭക്ഷണവും പറയുകയേ വേണ്ട, മെക്സിക്കോ കഥകളിങ്ങനെ

Read more about: world travel tips mountain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X