Search
  • Follow NativePlanet
Share
» »ഇന്ത്യയില്‍ മാത്രമല്ല, അങ്ങു ഫിജിയിലും കാനഡയിലും വരെയുണ്ട് ദീപാവലി!!

ഇന്ത്യയില്‍ മാത്രമല്ല, അങ്ങു ഫിജിയിലും കാനഡയിലും വരെയുണ്ട് ദീപാവലി!!

ഇതാ ദീപാവലി ആഘോഷിക്കുന്ന ലോകരാജ്യങ്ങള്‍ പരിചയപ്പെടാം....

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആഘോഷിക്കുന്ന ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. തിന്മയുടെ മേല്‍ നന്മ നേ‌ടിയ വിജയത്തെ ദീപങ്ങള്‍ കൊണ്ട് ആഘോഷിക്കുന്ന ചടങ്ങിന് നൂറ്റാണ്ടുകളു‌ടെ പഴക്കമുണ്ട്. ഭാരതീയ വിശ്വാസങ്ങളും ആചാരങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ മിക്കപ്പോഴും നമ്മുടെ രാജ്യത്തിന്റെ മാത്രം ആഘോഷമായാണ് പലരും ദീപാവലിയ കാണുന്നത്.

എന്നാല്‍ ലോകത്തിലെ മറ്റുപല രാജ്യങ്ങളും ആഘോഷപൂര്‍വ്വം തന്നെ ദീപാവലി ആഘോഷിക്കാറുണ്ട്. മിക്കപ്പോഴും അവിടുത്തെ ഇന്ത്യന്‍ സമൂഹമാണ് ഇതിനു മുന്‍കൈ എടുക്കുന്നതെങ്കിലും അവിടുത്തെ ആഘോഷം പോലതന്നെയാണ് ഇതിനെ കണക്കാക്കുന്നത്. ഇതാ ദീപാവലി ആഘോഷിക്കുന്ന ലോകരാജ്യങ്ങള്‍ പരിചയപ്പെടാം....

ഫിജി

ഫിജി


തെക്കന്‍ പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഫിജി ദ്വീപുകളുടെ ഒരു സമൂഹമാണ്. 322 ദ്വീപുകളാണ് ഈ രാജ്യത്തിന്‍റെ ഭാഗമായുള്ളത്. ഇത് കൂടാതെ 522 ചെറുദ്വീപുകളും ഇവിടെ കാണാം. ഇവിടുത്തെ ദീപാവലി ആഘോഷത്തിന് നമ്മുടെ രാജ്യത്തിലെ ആഘോഷത്തില്‍ നിന്നും വലിയ വ്യത്യസ്തയൊന്നും കാണാനില്ല. സര്‍വ്വകലാശാലകളിലും സ്കൂളുകളിലുമെല്ലാം ആ സമയങ്ങളില്‍ വലിയ ആഘോഷമായിരിക്കും. ഇന്ത്യയിലെ പോലെ തന്നെ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പുതിയ വസ്ത്രങ്ങള്‍ വാങ്ങയും വീടുകളും സ്ഥാപനങ്ങളും അലങ്കരിച്ചുമാണ് ഇവിടുത്തെ ദീപാവലി ആഘോഷങ്ങള്‍.

മൗറീഷ്യസ്

മൗറീഷ്യസ്

മൗറീഷ്യസിലെ ജനസംഖ്യയുടെ 50 ശതമാനത്തോളം വരുന്ന ഹിന്ദുമത വിശ്വാസികളാണ് ഇവിടെ ദീപാവലി ആഘോഷിക്കുന്നത്. പൊതുഅവധി ദിവസമായതിനാല്‍ തന്നെ വലിയ ആഘോഷങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാണാം. മണ്‍വിളക്കുകള്‍ വീടിനു അകത്തും പുറത്തും തെളിയിച്ചാണ് ഇവര്‍ ദീപാവലി ആഘോഷിക്കുന്നത്.

ഇന്തോനേഷ്യ

ഇന്തോനേഷ്യ


ലോയ് ക്രതോങ് എന്ന പേരിലാണ് ഇന്തോനേഷ്യക്കാരുടെ ദീപാവലി ആഘോഷം. തായ് കലണ്ടറിലെ 12-ാം മാസത്തിലെ പൗര്‍ണ്ണണി ദിനത്തിലാണ് ഈ ആഘോഷം നടക്കുന്നത്. വെടിക്കെ‌ട്ടുകളും പടക്കങ്ങളുമാണ് ഇവിടുത്തെ ദീപാവലിയുടെ പ്രത്യേകത.

ബ്രിട്ടണ്‍

ബ്രിട്ടണ്‍


ദീപാവലി ആഘോഷിക്കുന്ന മറ്റൊരു പ്രധാന രാജ്യമാണ് ബ്രിട്ടണ്‍. ദീപങ്ങളുടെ ആഘോഷം ദീപാവലി എന്നപോലെ ദീപങ്ങളാല്‍ അലങ്കരിച്ചാണ് ഇവിടുത്തെ ആഘോഷങ്ങള്‍ നടക്കുക.

 ശ്രീലങ്ക

ശ്രീലങ്ക

ശ്രീലങ്കയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ദീപാവലി. ഇന്ത്യയോ‌ട് ചേര്‍ന്നു കിടക്കുന്നതിനാല്‍ നമ്മുടെ ദീപാവലി ആഘോഷത്തോടും അതിന്റെ മിത്തുകളോടും ധാരാളം സാദൃശ്യം ഇവി‌ടെയും കാണുവാന്‍ സാധിക്കും. രാമായണവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇടമായതിനാല്‍ അതിന്റെ സ്വാധീനവും ഇവിടുത്തെ ആഘോഷങ്ങള്‍ക്കുണ്ട്.

 മലേഷ്യ

മലേഷ്യ

മലേഷ്യക്കാരു‌ടെ പ്രധാന ആഘോഷങ്ങളില്‍ പെടുന്നതാണ് ദീപാവലി. സര്‍ക്കാര്‍ പൊതു അവധി ദിവസമായാണ് ഇതിനെ കണക്കാക്കുന്നത്. മലേഷ്യക്കാരു‌ടെ ആഘോഷങ്ങളും പ്രത്യേതകകളും കാണണമെങ്കില്‍ ദീപാവലിയോട് അനുബന്ധിച്ച് ഇവിടം സന്ദര്‍ശിക്കാം. കോലാലംപൂരിലെ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലത്താണ് മലേഷ്യയിലെ ഏറ്റവും വലിയ ദീപാവലി ആഘോഷങ്ങള്‍ കാണുവാന്‍ സാധിക്കുക.

 നേപ്പാള്‍

നേപ്പാള്‍

അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്നതാണ് നേപ്പാളിലെ ദീപാവലി ആഘോഷങ്ങള്‍. ഓരോ ദിവസത്തിനും ഓരോ പ്രത്യേകതകളുണ്ട്. അതിനനുസരിച്ച് ഇവിടുത്തെ ആഘോഷങ്ങളിലും വ്യത്യാസം കാണാം. വീടുകള്‍ അലങ്കരിക്കുന്നതു മുതല്‍ ലക്ഷ്മി ദേവിക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ വരെ നേപ്പാള്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്.

സിംഗപ്പൂര്‍

സിംഗപ്പൂര്‍

ഇന്ത്യയെപ്പോലെ തന്നെ ഗ്രാന്‍ഡ് ആയി ദീപാവലി ആഘോഷിക്കുന്നവരാണ് സിംഗപ്പൂരുകാര്‍. ഇതില്‍ ഇവിടുത്തെ ഇന്ത്യക്കാര്‍ക്കുള്ള പങ്ക് എടുത്തുപറയേണ്ടതാണ്. മരങ്ങളിലും വീടുകളിലും കെട്ടിടങ്ങളിലും എന്നുവേണ്ട എല്ലായിടത്തും ഇവിടെ ദീപങ്ങള്‍ തെളിയിക്കും.

ദീപാവലി യാത്രകള്‍ പ്ലാന്‍ ചെയ്യാം നേരത്തെ, അറിഞ്ഞിരിക്കാം ആഘോഷങ്ങള്‍ദീപാവലി യാത്രകള്‍ പ്ലാന്‍ ചെയ്യാം നേരത്തെ, അറിഞ്ഞിരിക്കാം ആഘോഷങ്ങള്‍

ദീപാവലിയുടെ പുണ്യം പകരുവാൻ ഈ ക്ഷേത്രങ്ങൾദീപാവലിയുടെ പുണ്യം പകരുവാൻ ഈ ക്ഷേത്രങ്ങൾ

ബംഗാളുകാരുടെ ഹാലോവീന്‍! ഇതല്പം സ്പെഷ്യലാണ്!!ബംഗാളുകാരുടെ ഹാലോവീന്‍! ഇതല്പം സ്പെഷ്യലാണ്!!

വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!

Read more about: celebrations world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X