യാത്രകള്‍ എന്നു പറയുമ്പോള്‍ എല്ലാവര്‍ക്കും ആവേശമാണെങ്കിലും സംഗതി സോളോ ട്രിപ്പിലേക്ക് വരുമ്പോള്‍ താല്പര്യക്കാര്‍ വളരെ കുറവായിരിക്കും. തനിച്ചു യാത്ര ചെയ്യുന്നതിനുള്ള ഭയത്തില്‍ തുടങ്ങി ബോറടിക്കുമോ എന്ന ആശങ്ക വരെ പലരെയും സോളോ ട്രിപ്പില്‍ നിന്നും പിന്നിലേക്കുവലിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ശരിക്കും കരുതുന്നത്ര ഭീകരനല്ല ഈ സോളോ യാത്രകള്‍. മറ്റാരുടെയും സൗകര്യത്തിനും സമയത്തിനും കാത്തുനില്‍ക്കാതെ, നമ്മുടെ ഇഷ്ടംപോലെ എവിടേക്കു എങ്ങനെ പോകുവാനുമുള്ള സ്വാതന്ത്ര്യം ഈ യാത്ര നല്കുന്നു.

കാത്തുനില്‍ക്കേണ്ട
ആരെയും കാത്തുനില്‍ക്കേണ്ടാത്ത സോളോ യാത്രകള്‍, സഞ്ചാരങ്ങളുടെ പരമാവധി ആസ്വദനം നമ്മിലേക്കെത്തിക്കുന്നു. കുറ്റപ്പെടുത്തലുകളോ വൈകിയിറങ്ങലുകളോ ബഹളങ്ങളോ ഒന്നുമില്ലാതെ എന്നും വ്യത്യസ്ത ആള്‍ക്കാരെ പരിചയപ്പെട്ട്, ഇഷ്ടമുള്ളത്രയും സമയം പ്രിയപ്പെട്ട സ്ഥലത്ത് ചിലവഴിച്ച് പോകുവാന്‍ സോളോ യാത്രകള്‍ സഹായിക്കുന്നു. ഒപ്പം ഒരാളില്ല എന്നത് ആദ്യം അല്പം പേടിപ്പിക്കുമെങ്കിലും യാത്ര തുടങ്ങി വെറും മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ നിങ്ങളുടെ ഉള്ളിലെ കഴിവ് തിരിച്ചറിയുകയും സ്വയം ഒരു സൂപ്പര്‍ പേഴ്സനായി മാറുകയും ചെയ്യും
PC:Willian Justen de Vasconcellos

സ്വയം കൂട്ടാവാം
സോളോ യാത്രകള്‍ ഓരോരുത്തരെയും അവരവരിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നവയാണ്. നമ്മുടെ ഇഷ്ടങ്ങള്‍ അറിഞ്ഞ് പെരുമാറുവാനും ഇഷ്ടമുള്ള ഇടങ്ങളിലേക്ക് പോകുവാനും കാഴ്ചകള്‍ കാണുവാനുമെല്ലാം ഈ സമയം പ്രയോജനപ്പെടുത്താം.
PC:Tim Bogdanov

ശ്രദ്ധിക്കാം
സോളോ യാത്രകള്‍, പ്രത്യേകിച്ച് നിങ്ങളുടെ ആദ്യത്തെ തനിച്ചുള്ള യാത്രയാണെങ്കില്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. തീര്‍ത്തും അപരിചിതമായ പ്രദേശത്തേയ്ക്ക് യാത്ര പോകുമ്പോള്‍ എടുക്കുന്ന കരുതല്‍ പോലെ തനിച്ചുള്ള യാത്രയിലും കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം.
PC:Thomas Schweighofer

തയ്യാറായിരിക്കാം
സാധാരണ യാത്രകളില്‍ നമ്മെ വലയ്ക്കുന്ന കുറച്ച് കാര്യങ്ങളുണ്ടല്ലോ... ടിക്കറ്റ് ബുക്കിങ്, ഹോട്ടല്‍ റിസര്‍വേഷന്‍, എയര്‍പോര്‍ട്ട് ഡ്രോപ്, സ്ഥലത്തെ പരിചയപ്പെടല്‍ തുടങ്ങിയ കാര്യങ്ങള്‍. ഈ കാര്യങ്ങള്‍ വളരെ കൃത്യമായി മുന്‍കൂട്ടി ചെയ്തുവയ്ക്കുക. ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുമ്പോള്‍ റിവ്യൂ നോക്കി നിങ്ങള്‍ ഓക്കെ ആണെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ബസോ ട്രെയിനോ അല്ലെങ്കില്‍ വിമാനമോ മുന്‍കൂട്ടി ബുക്ക് ചെയ്യുക, ടിക്കറ്റ് ഉറപ്പാണെന്ന് ഏജന്‍സിയല്‍ അന്വേഷിക്കുക.
വിമാനത്താവളത്തിലേക്ക് പോകണമെങ്കില്‍ അതിനുള്ള റൈഡ് നേരത്തെതന്നെ ഷെഡ്യൂള്‍ ചെയ്തുവയ്ക്കുക.
ഇതിലെല്ലാം പ്രധാനം നിങ്ങള്‍ യാത്ര പോകുന്ന പ്രദേശത്തെ കൃത്യമായി അറിഞ്ഞിരിക്കുക എന്നതാണ്. എവിടെയൊക്കെ പോകണമെന്നും എങ്ങനെയൊക്കെ ചിലവഴിക്കണമെന്നും ഓരോ ദിവസവും ഏതൊക്കെ സ്ഥലങ്ങള്‍ കവര്‍ ചെയ്യണമെന്നുമെല്ലാം മുന്‍കൂട്ടി ഒന്ന് നോട്ട് ചെയ്യുക. സുരക്ഷിതമല്ലാത്ത ഇടങ്ങള്‍ കൂടുതല്‍ ആലോചിക്കാതെ ഒഴിവാക്കാം.

ആദ്യദിനം
ചെന്നെത്തുന്ന ദിവസം തന്നെ ഓടിനടന്ന് കാഴ്ചകള്‍ കാണേണ്ട. പകരം റിലാക്സ് ചെയ്ത് ആ പ്രദേശത്തെ പരിചയപ്പെടുവാന്‍ അല്പം സമയമെടുക്കാം. പ്രധാന തെരുവുകളിലൂടെയോ വഴികളിലൂടെയോ നടന്ന് ആ പ്രദേശത്തെ ഒന്നു മനസ്സിലാക്കാം. പുതിയ ആളുകളെ പരിചയപ്പെടുന്നത് സംസ്കാരങ്ങള്‍ മനസ്സിലാക്കുവാന്‍ മാത്രമല്ല, പ്രദേശത്തെ അറിയുവാനും സഹായിക്കും. കൂടുതല്‍ ആളുകള്‍ വന്നുപോകുന്ന കഫേകള്‍ ഇത്തരം അറിവുകള്‍ക്ക് പറ്റിയ സ്ഥലമാണ്. സ്ഥലത്തെക്കുറിച്ച് ഏകദേശം ഒരു ധാരണ ലഭിച്ചുകഴിഞ്ഞാല്‍ ധൈര്യമായി യാത്രയ്ക്കിറങ്ങാം.
PC:averie woodard

പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാം
സാധാരണ സോളോ യാത്രകളില്‍ ആളുകള്‍ വലിയ സാഹസങ്ങള്‍ക്കൊന്നും മുതിരാറില്ല. എന്നാല്‍ പുതിയ കാര്യങ്ങള്‍ ചെയ്യുവാനും അതെല്ലാം അനുഭവിക്കുവാനും കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാതിരിക്കുക.
PC:JK

തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍
പോകുന്ന സ്ഥലത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന, തീര്‍ച്ചയായും ചെയ്തിരിക്കണമെന്ന് ആഗ്രഹിക്കുന്ന കുറച്ച് കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. ഡല്‍ഹിയില്‍ സരോജിനി മാര്‍ക്കറ്റ് എക്സ്പ്ലോര്‍ ചെയ്യുന്നതോ ഋഷികേില്‍ വാട്ടര്‍ റാഫ്റ്റിങ് ചെയ്യുന്നതോ അല്ലെങ്കില്ഡ ഗോവയില്‍ പാരാസെയ്ലിങ് നടത്തുന്നതോ കൂര്‍ഗില്‍ വ്യത്യസ്ത രുചികള്‍ ആസ്വദിക്കുന്നതോ പോലുള്ള കാര്യങ്ങളാവാം അവ. ഇവ നിര്‍ബന്ധമായും ചെയ്യണമെന്നല്ല, മറിച്ച് ഇത്തരം കാര്യങ്ങള്‍ക്കു കൂടി സമയം കണ്ടെത്തുക. എന്നാല്‍ ഇതിനായി മാത്രം നടന്ന് യാത്രയുടെ സുഖം കളയാതിരിക്കുവാനും നോക്കാം.

താല്പര്യത്തിനനുസരിച്ചുള്ള സ്ഥലം
സോളോ ട്രിപ്പില്‍ നിങ്ങളുടെ താല്പര്യത്തിനനുസരിച്ചുള്ള ഇടം തിരഞ്ഞെടുക്കുക. ബീച്ച് ഇഷ്ടപ്പെടുന്നയാള്‍ ആണെങ്കില്‍ അത്തരം സ്ഥലങ്ങള്‍ക്ക് പ്രാധാന്യം നല്കുക. അതിനുപകരം ട്രക്കിങ് തിരഞ്ഞെടുക്കുന്നത് ഇഷ്ടമില്ലാത്ത യാത്ര പരീക്ഷിക്കുന്നതുപോലെ ബുദ്ധിമുട്ടായിരിക്കും. ആക്റ്റിവിറ്റികള്‍ക്ക് പോകുമ്പോള്‍ സമാനമനസ്കാരായ ഒരുപാട് ആളുകളെ പരിചയപ്പെടുവാനും യാത്രകളെ കൂടുതല്‍ വിശാലമായി സമീപിക്കുവാനും സാധിക്കുമെന്നും ഓര്‍മ്മിക്കാം.
PC:Jakob Owens

തെറ്റും ശരിയുമില്ല
തനിച്ചു യാത്ര ചെയ്യുന്നതിലോ നിങ്ങളുടെ ഇഷ്ടത്തിനനുസിച്ച് യാത്ര പോകുന്നതിലോ മറ്റാര്‍ക്കും ഒരു പങ്കുമില്ല. നിങ്ങളുടെ ഇഷ്ടങ്ങളും ശരികളും നിങ്ങള്‍തന്നെ തീരുമാനിക്കുക.
ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്
വിശ്വാസികള്‍ നേരിട്ട് പൂജ നടത്തുന്ന ക്ഷേത്രം...നൂറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഇരുനിലംകോട് ക്ഷേത്രം