Search
  • Follow NativePlanet
Share
» »മഞ്ഞിൽ സൂര്യനെ തേടി പോകാം... ശൈത്യകാലത്തെ ഹോട്ട് ഡെസ്റ്റിനേഷനുകൾ

മഞ്ഞിൽ സൂര്യനെ തേടി പോകാം... ശൈത്യകാലത്തെ ഹോട്ട് ഡെസ്റ്റിനേഷനുകൾ

തണുപ്പും ചൂടും ഒരുപോലെ ആസ്വദിച്ച് മടങ്ങിവരുവാൻ കഴിയുന്ന വിന്‍റർ സൺ (Winter Sun Destination) ഡെസ്റ്റിനേഷനുകളെ പരിചയപ്പെടാം...

നിറഞ്ഞു നിൽക്കുന്ന കോടമഞ്ഞിൽ ഉണരുന്ന പ്രഭാതങ്ങൾ... മഞ്ഞുമാറി സൂര്യനെത്തയായും തണുപ്പും കുളിരുമൊന്നും വിട്ടുപോകില്ല.. അതിനു പിന്നെയും സമയം കാത്തിരിക്കണം. അങ്ങനെ മടിച്ചുനിൽക്കുന്ന അവസരത്തിൽ ഒരു യാത്രയങ്ങ് പോയാലോ... ഈ തണുപ്പത്ത് എവിടേക്ക് പോകണമെന്നല്ലേ?? വഴിയുണ്ട്.. കുറച്ചു വെയിലും ചൂടും ഒക്കെയുള്ള ബീച്ചുകൾ ഇഷ്ടം പോലെയുള്ളപ്പോൾ വിന്‍റർ സീസണിൽ ചൂടുതേടി പോകുവാൻ കൂടുതൽ ആലോചിക്കുകയേ വേണ്ട. തണുപ്പും ചൂടും ഒരുപോലെ ആസ്വദിച്ച് മടങ്ങിവരുവാൻ കഴിയുന്ന വിന്‍റർ സൺ (Winter Sun Destination) ഡെസ്റ്റിനേഷനുകളെ പരിചയപ്പെടാം...

ഗോവ

ഗോവ

കേരളത്തിൽ നിന്നും ഒരു ബീച്ച് ഡെസ്റ്റിനേഷൻ നോക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നതും ഏറ്റവുമധികം ആളുകൾ തിരഞ്ഞെടുക്കുന്നതുമായ ഇടമാണ് ഗോവ. ഗോവയിൽ എവിടെയൊക്കെ പോകണമെന്നു തീരുമാനിച്ചില്ലെങ്കിലും ഒരു ഗോവ യാത്രയെങ്കിലും നടത്തണമെന്നാഗ്രഹിക്കാത്തവർ കാണില്ല. ശൈത്യകാലത്ത് ഏകദേശം 20 ഡിഗ്രിയോട് അടുപ്പിച്ചായിരിക്കും ഇവിടുത്തെ താപനില. അതുകൊണ്ടുതന്നെ ബീച്ചുകളിൽ അടിച്ചുപൊളിക്കുവാൻ ഇതിലും മികച്ച ഒരു സമയം വേറെ കിട്ടില്ല. ഇനി നവംബറിൽ വിന്‍ററിന്‍റെ തുടക്കകാലത്ത് ആണ് പോകുന്നതെങ്കിൽ, അധികമാളുകളൊന്നു എത്താത്ത സമയമായതിനാൽ ചിലവും തിരക്കും കുറവായിരിക്കും എന്ന പ്രത്യേകതയുമുണ്ട്. വിമാനടിക്കറ്റുകൾക്കും ഹോട്ടലുകൾക്കും ഉള്ള ചിലവും പൊതുവെ കുറവായിരിക്കും. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഗോവ സന്ദര്‍ശിക്കുവാനുള്ല മികച്ച സമയം

PC:alexey turenkov

സീഷെൽസ്

സീഷെൽസ്

നാട്ടിലൊന്നും കറങ്ങിയാൽ പോരെ, മിനിമം ഒരു വിദേശയാത്രയെങ്കിലും വിന്‍ററിൽ നടത്തണം എന്നാണെങ്കിൽ സീഷെൽസിനു പോകാം. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇവിടം പക്ഷേ, കുറഞ്ഞ ചിലവിൽ വന്നുകണ്ടു പോകുവാന്‍ പറ്റുന്ന ഇടമല്ല. ആഢംബര ജീവിതവും ആഘോഷങ്ങളും എന്നുമിവിടെയുണ്ട്. ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾക്കായും ഹണിമൂണിനായുമാണ് കൂടുതലും ആളുകൾ ഇവിടേക്ക് വരുന്നത്.115 ദ്വീപുകളാണ് ആകെ ഇവിടെയുള്ളത്.

PC:Kamil Rogalinski

മുംബൈ

മുംബൈ

നമ്മുടെ നാട്ടിലെ ചെറിയ വിന്‍ററിൽ നിന്നും രക്ഷപെടുവാൻ പറ്റിയ സ്ഥലമാണ് മുംബൈ. വലിയ യാത്രയോ പണച്ചിലവോ കൂടാതെ കുറച്ചു നല്ല സമയം കുറേയധികം കാഴ്ചകള്‍ കണ്ട്, ഭക്ഷണം കഴിച്ച്, പുതിയ ഇടങ്ങൾ പരിചയപ്പെട്ട് ചിലവഴിക്കുവാൻ മുംബൈ സഹായിക്കുന്നു. സാധ്യതകളാണ് മുംബൈയുടെ പ്രത്യേകത. വെറുതെയിരുന്നാൽ പോലും മറ്റൊരു നാടിനും നല്കുവാൻ കഴിയാത്ത കുറേയധികം അനുഭവങ്ങൾ ഇവിടം തരും. പുതിയ സ്ഥലങ്ങൾ കാണുവാനാണെങ്കിലും ബീച്ചിൽ പോകുവാനാമെങ്കിലും സ്ട്രീറ്റ് ഫൂഡ് ആണെങ്കിലും അത് മുംബൈയിലുണ്ട്. ശൈത്യകാലത്ത് ഒട്ടും മടുപ്പിക്കാത്തതും ക്ഷീണിപ്പിക്കാത്തതുമായ കാലാവസ്ഥയാണ് പൊതുവെ ഇവിടെ അനുഭവപ്പെടുന്നത്.

PC:Raj Rana

മൗറീഷ്യസ്

മൗറീഷ്യസ്

ലോകം മുഴുവനും ശൈത്യകാലത്ത് എത്തിച്ചേരുവാൻ ആഗ്രഹിക്കുന്ന മറ്റൊരിടമാണ് മൗറീഷ്യസ്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയം. ബീച്ച് വൈബ് തന്നെയാണ് ഇവിടേക്ക് എക്കാലവും യാത്രക്കാരെ ആകർഷിക്കുന്നത്. എന്നാൽ മൗറീഷ്യസിനെ സഞ്ചാരികൾക്കിടയിൽ വ്യത്യസ്തമാക്കുന്നത് യൂറോപ്പിനോട് ചേർന്നു നില്‍ക്കുന്ന യാത്രാനുഭവങ്ങൾ ആണ്. മിക്കപ്പോഴും മൗറീഷ്യസിനും മാലദ്വീപിനും സഞ്ചാരികൾക്ക് നല്കുവാൻ സാധിക്കുന്നത് ഒരേതരത്തിലുള്ള അനുഭവങ്ങളാണ്. മൗറീഷ്യസില് താമസചിലവ് കുറവാണെങ്കിലും വിമാനടിക്കറ്റ് നിരക്കുകൾ കുറച്ച് അധികമാണ്.

PC:Rumman Amin

മാലദ്വീപ്

മാലദ്വീപ്

ഈ തണുപ്പുകാലത്ത് കയറിച്ചെല്ലുവാൻ പറ്റിയ മറ്റൊരിടം മാലദ്വീപാണ്. സഞ്ചാരികളുടെ സ്വർഗ്ഗമായി അറിയപ്പെടുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്നും താഴെയായാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തിലെല്ലായ്പ്പോഴും വളരെ മിതവും പ്രസന്നവുമാ കാലാവസ്ഥയാണ് മാലദ്വീപിൽ അനുഭവപ്പെടുന്നത്. വിസയുടെ കാര്യത്തിലായാലും യാത്രാ ചിലവുകളുടെ കാര്യത്തിലായാലും അധികം നൂലാമാലകളോ സങ്കീർണ്ണതകളോ ഇല്ലാതെ തന്നെ ഇവിടേക്ക് വരാം. പലപ്പോഴും മാലദ്വീപ വളരെ ചിലവേറിയ ലക്ഷ്യസ്ഥാനമാണെന്ന് തെറ്റിദ്ധരിച്ച് ഇവിടേക്കു യാത്ര പോകവാൻ ആഗ്രഹമുണ്ടായിട്ടും പലരും ഒഴിവാക്കാറുണ്ട്. ട്രാവൽ ഏജൻസികൾ കുറഞ്ഞ ചിലവിൽ മികച്ച പാക്കേജുകൽ നല്കുന്നു. 99% കടലും വെറും 1 % മാത്രം ഭൂമിയുമാണ് ദ്വീപിന്റെ പ്രത്യേകത. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അവധിക്കാല ലക്ഷ്യസ്ഥാനങ്ങളിലൊന്ന് ആണ് ഇന്ന് മാലദ്വീപ്.

PC:Masroor Ahmed

ഗോവ മാടി വിളിക്കും..പക്ഷേ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് മുട്ടൻ പണിഗോവ മാടി വിളിക്കും..പക്ഷേ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് മുട്ടൻ പണി

ശ്രീ ലങ്ക

ശ്രീ ലങ്ക

കേരളത്തിൽ നിന്നും എളുപ്പത്തിൽ പോകുവാൻ പറ്റിയ മറ്റൊരു ലക്ഷ്യസ്ഥാനമാണ് ശ്രീ ലങ്ക. ബീച്ചുകൾക്കും അതിപുരാതനമായ ക്ഷേത്രങ്ങൾക്കും പാരമ്പര്യങ്ങൾക്കും ജൈവസമ്പത്തിനുമെല്ലാം പ്രസിദ്ധമായ ശ്രീലങ്ക നേരത്തെയുണ്ടായ ചില രാഷ്ട്രീയ അനശ്ചിതാവസ്ഥകൾക്കു ശേഷം തിരികെ കരകയറിക്കൊണ്ടിരിക്കുവാൻ ശ്രമിക്കുന്ന സമയമാണിത്. യാത്രാനുഭവങ്ങളിലെ വൈവിധ്യമാണ് ശ്രീലങ്ക സഞ്ചാരികൾക്ക് വാഗ്ദാനം ചെയ്യുന്നത്. വാട്ടർ സ്പോർട്സുകൾ, തേയിലത്തോട്ടങ്ങൾ, അതിമനോഹരമായ സൂര്യാസ്തമയങ്ങള്‍, ശ്രീലങ്കൻ ഭക്ഷണം എന്നിങ്ങനെ ഇവിടെ ചിലവഴിക്കുന്ന ഓരോ സമയവും നിങ്ങള്‍ക്ക് ഫലപ്രദമായി ചിലവഴിക്കുവാൻ സാധിക്കും.

PC:Yves Alarie

കാനറി ദ്വീപുകൾ

കാനറി ദ്വീപുകൾ

ശൈത്യകാലത്ത് അല്ം ചൂടുതേടി പോകുവാന് പറ്റി മറ്റൊരു സ്ഥലമാണ് കാനറി ദ്വീപുകൾ. സ്പാനിഷി ദ്വീപസമൂഹമായ ഇത് അറ്റ്ലാൻറിക് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഴു ദ്വീപുകളാണ് കാനറി ദ്വീപുകളുടെ ഭാഗമായുള്ളത്. അവയെല്ലാം തന്നെ ജൈവവൈവിധ്യത്തിനും സവിശേഷമായ യാത്രാനുഭവങ്ങൾക്കും പ്രസിദ്ധമാണ്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് ഇവിടം സന്ദർശിക്കുവാൻ അനുയോജ്യമെങ്കിലും വിന്‍റർ സീസണിലും ഇവിടേക്ക് ആളുകൾ എത്താറുണ്ട്.

PC:Bastian Pudill

ലങ്കാവി

ലങ്കാവി

കേരളത്തിൽ നിന്നും ശൈത്യകാലത്ത് സൂര്യനെ തേടി പോകുവാൻ പറ്റി മറ്റൊരിടമാണ് ലങ്കാവി. , ജുവൽ ഓഫ് കെഡ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഇവിടം 99 ദ്വീപുകളുള്ള ഒരു ദ്വീപസമൂഹമാണ്.റൻ മലേഷ്യയുടെ തീരത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് ലങ്കാവി സ്ഥിതി ചെയ്യുന്നത്. ജൈവവൈവിധ്യമാണ് ഇവിടുത്തെ പ്രത്യേകത. ബീച്ചുകളും വളരെ രസകരമാ കാഴ്ചകളും സ‍ഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാം, ഏഷ്യയിലെ ഏറ്റവും തിരക്കേറിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നും കൂടിയാണിത്.

PC:Manish Tulaskar

അസാധാരണ കാഴ്ചകൾ ഒരുക്കുന്ന ടാൻസാനിയ! കൈയ്യകലത്തിൽ വന്യജീവികൾ..ലോകത്തിന്‍റെ മേൽക്കൂരയും കാണാം!അസാധാരണ കാഴ്ചകൾ ഒരുക്കുന്ന ടാൻസാനിയ! കൈയ്യകലത്തിൽ വന്യജീവികൾ..ലോകത്തിന്‍റെ മേൽക്കൂരയും കാണാം!

യൂറോപ്പ് കാണുവാൻ ഷെങ്കൻ വിസ; എങ്ങനെ അപേക്ഷിക്കാം,ഇളവ് ലഭിക്കുന്നവർ ആരൊക്കെ? അറിയേണ്ടതെല്ലാംയൂറോപ്പ് കാണുവാൻ ഷെങ്കൻ വിസ; എങ്ങനെ അപേക്ഷിക്കാം,ഇളവ് ലഭിക്കുന്നവർ ആരൊക്കെ? അറിയേണ്ടതെല്ലാം

Read more about: winter beach world travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X