Search
  • Follow NativePlanet
Share
» »ഹില്‍ സ്റ്റേഷനുകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങള്‍... യാത്രകളിലെ ഇര‌ട്ടിസന്തോഷം

ഹില്‍ സ്റ്റേഷനുകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങള്‍... യാത്രകളിലെ ഇര‌ട്ടിസന്തോഷം

അതിമനോഹരമായ കാഴ്ചകളാല്‍ സമ്പന്നമായ ഹില്‍ സ്റ്റേഷനുകളുട‌െ ഭാഗമായ വിമാനത്താവങ്ങള്‍ ഓരോ ദിവസവും ഈ കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്.

വിമാനങ്ങളില്‍ നിന്നുള്ള ഭൂമിയുടെ കാഴ്ചകള്‍ വളരെ ഭംഗിയുള്ളതും രസകരവുമാണ്. കൊച്ചിയില്‍ നിന്നും പറന്നുയരുന്ന വിമാനത്തിലിരുന്ന് തെളിഞ്ഞു വരുന്ന കേരളത്തിന്റെ പച്ചപ്പു നിറഞ്ഞ കാഴ്ച എന്നും മനസ്സു നിറയ്ക്കുന്നതാണ്. ഇതുപോലെ തന്നെ വേറെയും ഒരുപാ‌ടിടങ്ങള്‍ ഇവി‌ടെയുണ്ട്. അതിമനോഹരമായ കാഴ്ചകളാല്‍ സമ്പന്നമായ ഹില്‍ സ്റ്റേഷനുകളുട‌െ ഭാഗമായ വിമാനത്താവങ്ങള്‍ ഓരോ ദിവസവും ഈ കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്.

ഗുല്‍മാര്‍ഗ്

ഗുല്‍മാര്‍ഗ്

അതിമനോഹരമായ കാഴ്ചകളിലേക്ക് ലാന്‍ഡ് ചെയ്യുന്ന ഒരു യാത്രയാണ് ആലോചിക്കുന്നതെങ്കില്‍ അതിനു പറ്റിയ സംസ്ഥാനം കാശ്മീര്‍ തന്നെയാണ്. ഇവിടുത്തെ ഓരോ വിമാനത്താവളവും അതിമനോഹരമായ കാഴ്ചകളാണ് നല്കുന്നത്. അതില്‍തന്നെ ഏറ്റവും പ്രസിദ്ധം ഗുല്‍മാര്‍ഗ് ആണ്. ശ്രീനഗറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗ് സ്വപ്നങ്ങളിലും ചിത്രങ്ങളിലും ഒക്കെ കാണുന്നത്രയും ഭംഗിയുള്ള ഒരിടമാണ്. ഇവി‌ടെ നിന്നും എളുപ്പത്തില്‍ ശ്രീനഗറിലേക്ക് ടാക്സിയും മറ്റും ലഭിക്കും.

മസൂറി

മസൂറി

കുന്നുകളുടെ റാണി എന്നറിയപ്പെടുന്ന മസൂറി സമുദ്രനിരപ്പില്‍ നിന്നും 6580 അടി ഉയരത്തിലാണ് സ്ഥിത ചെയ്യുന്നത്. ഡല്‍ഹിയോട് വളരെ അ‌ടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ മിക്കപ്പോഴും ഇവി‌ടെ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. ഹിൽ സ്റ്റേഷനിൽ നിന്ന് 54 കിലോമീറ്റർ അകലെയുള്ള ജോളി ഗ്രാന്റ് എയർപോർട്ടാണ് മുസ്സൂറിയിൽ നിന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. മസൂറിയുടെയും സമീപ പ്രദേശങ്ങളുടെയും ആകാശക്കാഴ്ചകള്‍ ഈ യാത്രയില്‍ ആസ്വദിക്കാം.

ഡാര്‍ജലിങ്

ഡാര്‍ജലിങ്

സഞ്ചാരികളുടെ പ്രിയസ്ഥാനമാണ് ഡാര്‍ജലിങ്. തേയിലത്തോട്ടങ്ങളും കുന്നുകളും നിറഞ്ഞ കാഴ്ചകളാണ് ഈ പ്രദേശത്തിന്റെ മനോഹാരിത. കാഞ്ചൻജംഗയുടെ മനോഹരമായ കാഴ്ചകൾ, ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങള്‍ ഈ പ്രദേശത്തിനുണ്ട്. അതുകൊണ്ടുതന്നെ ലോകസഞ്ചാരികള്‍ ഇവിടം തേടിയെത്തുന്നു. ഡാർജിലിംഗിൽ നിന്ന് 67 കിലോമീറ്റർ അകലെയുള്ള ബാഗ്‌ഡോഗ്ര എയർപോർട്ടാണ് ഇവിടെ നിന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

ഗാംങ്ടോക്ക്

ഗാംങ്ടോക്ക്

സഞ്ചാരികളെ ഒരിക്കലും നിരാശരാക്കാത്ത ഇടങ്ങളില്‍ ഒന്നാണ് ഗാംങ്ടോക്ക്. ഹിമാലയത്തിന്റെ കൊടുമുടികളാൽ ചുറ്റപ്പെട്ട് വർഷം മുഴുവനും സുഖകരമായ കാലാവസ്ഥ ഇവിടം ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. ഗാംങ്‌ടോക്കില്‍ നിന്നും ഏകദേശം 28.7 കിലോമീറ്റർ അകലെയുള്ള പാക്യോങ് എയർപോർട്ട് അതിമനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഇവിടെ നിന്ന് ദൃശ്യമാകുന്ന കാഞ്ചൻജംഗ പർവ്വതം കാണാതെ പോകരുത്

ഷില്ലോങ്

ഷില്ലോങ്

വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഇടവും ഇവിടേക്കുള്ള കവാടവുമാണ് ഷില്ലോങ്. കിഴക്കിന്റെ സ്കോട്ട്ലൻഡ് എന്നാണ് ഇവി‌ടം അറിയപ്പെടുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഷില്ലോങ് എന്ന കാര്യത്തില്‍ സംശയമില്ല. അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ, സുഖകരമായ കാലാവസ്ഥ, പ്രകൃതിരമണീയമായ പ്രകൃതി ഭംഗി, മനോഹരമായ വാസ്തുവിദ്യ എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. ഉംറോയ് എയർപോർട്ട് എന്നും അറിയപ്പെടുന്ന ഷില്ലോംഗ് വിമാനത്താവളം പട്ടണത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

മക്ലിയോഡ്ഗഞ്ച്

മക്ലിയോഡ്ഗഞ്ച്

ഇന്ത്യയിലെ ദലൈലാമയുടെ വാസസ്ഥലമാണ്
മക്ലിയോഡ്ഗഞ്ച്. ഹിമാചൽ പ്രദേശിലെ ഈ മലയോര നഗരം വിവിധ നിറങ്ങളിലുള്ള പ്രാർത്ഥനാ പതാകകളാൽ അലങ്കരിച്ചിരിക്കുന്നു. മിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. ഇവിടെ നിന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം കാൻഗ്ര എയർപോർട്ടാണ്, മക്ലിയോദ്ഗഞ്ചിൽ എത്താൻ ഏകദേശം 45 മിനിറ്റ് എടുക്കും
PC:sanyam sharma

കുളു മണാലി

കുളു മണാലി


മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഉത്മേഷഭരിതമാക്കുവാന്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന ഇ‌ടമാണ് കുളു മണാലി, ബിയാസ് നദിയുടെ തീരത്ത് നീണ്ടുകിടക്കുന്ന ഈ ഇരട്ട നഗരങ്ങൾ അരുവികളും താഴ്‌വരകളും പച്ചപ്പ് നിറഞ്ഞ വനങ്ങളും തോട്ടങ്ങളും നദികളും ആരെയും സന്തോഷിപ്പിക്കും. പ്രകൃതിയുടെ ഭംഗി തന്നെയാണ് ഇവി‌ടെ കാണുവാനുള്ളത്. ഭുന്തർ വിമാനത്താവളമാണ് ഇവിടെ ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്. അവിടെ നിന്ന് കുളുവിലെത്താൻ ഏകദേശം 20 മിനിറ്റ് എടുക്കും, മണാലിയിൽ എത്താൻ ഏകദേശം 1 മണിക്കൂർ 36 മിനിറ്റ് എടുക്കും

 ഷിംല

ഷിംല

നഗരത്തിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള ഷിംല എയർപോർട്ടിലേക്ക് വിമാനത്തിൽ നിങ്ങൾക്ക് എളുപ്പത്തിൽ ഷിംലയിലെത്താം. ഡൽഹിയിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകൾ ലഭ്യമാണ്, കൂടാതെ വർഷം മുഴുവനും പർവത പ്രേമികൾക്കിടയിൽ ഷിംല പ്രിയപ്പെട്ടതാണ്.

ഇത് ഇന്ത്യയിലെ കൊച്ചു ടിബറ്റ്... അറിയാം ദലൈലാമയുടെ നാടായ മക്ലിയോഡ് ഗഞ്ച്!!ഇത് ഇന്ത്യയിലെ കൊച്ചു ടിബറ്റ്... അറിയാം ദലൈലാമയുടെ നാടായ മക്ലിയോഡ് ഗഞ്ച്!!

വർഷത്തിൽ പകുതി വെള്ളത്തിനടിയിൽ കിടക്കുന്ന ദേവാലയം മുതൽ മഞ്ഞുമരുഭൂമി വരെ!! ഇനി പോകേണ്ട ഇടങ്ങൾ ഇതാണ്വർഷത്തിൽ പകുതി വെള്ളത്തിനടിയിൽ കിടക്കുന്ന ദേവാലയം മുതൽ മഞ്ഞുമരുഭൂമി വരെ!! ഇനി പോകേണ്ട ഇടങ്ങൾ ഇതാണ്

Read more about: airport travel nature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X