Search
  • Follow NativePlanet
Share
» »കാശ്മീരിലെ കിടിലന്‍ മഞ്ഞുവീഴ്ച കാണാം.. ബാഗ് പാക്ക് ചെയ്യാം ഈ കാഴ്ചകളിലേക്ക്!!

കാശ്മീരിലെ കിടിലന്‍ മഞ്ഞുവീഴ്ച കാണാം.. ബാഗ് പാക്ക് ചെയ്യാം ഈ കാഴ്ചകളിലേക്ക്!!

ഓരോ ദിവസം കഴിയുന്തോറും കാശ്മീര്‍ പിന്നെയും സുന്ദരിയാവുകയാണ്. തണുപ്പു തുടങ്ങിയതോടെ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഈ നാട് മനോഹരമായിരിക്കുകയാണ്. വെറുതെയൊന്നുമല്ല കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു വിളിക്കുന്നതെന്ന് ഇവിടെയെത്തിയാല്‍ മനസ്സിലാകും. മഞ്ഞിന്‍റെ പുതപ്പില്‍ മൂടിക്കിടക്കുന്ന കാശ്മീരിനെ കണ്ണു നിറയെ കാണുവാന്‍ പറ്റിയ സമയമാണിത്. പൈന്‍ മരങ്ങളും വീടിന്റെ മേല്‍ക്കൂരകളും പര്‍വ്വതങ്ങളുടെ തലപ്പുകളുമെല്ലാം മഞ്ഞില്‍ പൊതിഞ്ഞുകിടക്കുന്ന സമയമല്ലാതെ വേറെയെപ്പോഴാണ് കാശ്മീര്‍ കാണുവാന്‍ പറ്റിയത്. ഇതാ മഞ്ഞുവീഴ്ച ആസ്വദിക്കുവാന്‍ പറ്റിയ കാശ്മീരിലെ ഇടങ്ങള്‍ പരിചയപ്പെടാം...

ഗുല്‍മാര്‍ഗ്

ഗുല്‍മാര്‍ഗ്

രാജ്യത്തെ ഏറ്റവും പ്രസിദ്ധമാ സ്കീയിങ് ഡെസ്റ്റിനേഷനാണ് ഗുല്‍മാര്‍ഗ്. സമുദ്രനിരപ്പില്‍ നിന്നും 2730 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗ് ഗൗരിമാര്‍ഗ്ഗ് എന്ന പേരിലായിരുന്നു ആദ്യ കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. പിന്നീട് ഈ പ്രദേശത്തിന്റെ ഭംഗിയില്‍ ആകൃഷ്ടനായ കാശ്മീരിലെ രാജാവായിരുന്ന യൂസഫ് ഷാ ചാക്ക് ആണ് ഗുല്‍മാര്‍ഗ് എന്ന പേരു നിര്‍ദ്ദേശിക്കുന്നത്.
മഞ്ഞുകാലത്ത് നഗരം മുഴുവനും ഇവിടെ മഞ്ഞിന്‍റെ പുതപ്പ് അണിയാറുണ്ട്. കുത്തനെയുള്ള ചെരിവുകളും ഇറക്കങ്ങളും മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്നതിനാല്‍ സ്കീയിങ്ങിന് ഏറ്റവും യോജിച്ച ഇടമായി ഗുല്‍മാര്‍ഗിനെ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നു.
അല്ലാത്തപ്പോള്‍ പച്ചപ്പു തന്നെയാണ് ഇവിടുത്തെ പ്രധാന കാഴ്ച.

പഹല്‍ഗാം

പഹല്‍ഗാം

കാശ്മീരിന്‍റെ മുത്ത് എന്നറിയപ്പെടുന്ന പഹല്‍ഗാം ഇവിടുത്തെ മഞ്ഞുവീഴ്ചയ്ക്ക് പേരുകേട്ട സ്ഥലമാണ്.അനന്തനാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പഹല്‍ഗാം ഭൂമിയിലെ ഒരു ചെറിയ സ്വര്‍ഗ്ഗം തന്നെയാണ്. പുരാതനമായ കുറേയേറെ ചരിത്രങ്ങള്‍ കൊണ്ട് വളരെ പ്രസിദ്ധമാണ് പഹല്‍ഗാം. അരു, ശേഷാംഗ് എന്നീ നദികളുടെ സംഗമസ്ഥലമാണ് പഹല്‍ഗാമിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. മ‍ഞ്ഞു കാലത്ത് ഏറ്റവും മനോഹരമായ റൊമാന്‍റിക് ഡെസ്റ്റിനേഷന്‍ കൂടിയാണ് പഹല്‍ഗാം. ലിഡ്ഡാര്‍ നദിയുടെയും ശേഷനാഗ് ലേക്കിന്‍റെയും സംഗമസ്ഥാനത്താണ് പഹല്‍ഗാം സ്ഥിതി ചെയ്യുന്നത്.

 യൂസ്മാര്‍ഗ്

യൂസ്മാര്‍ഗ്

കാശ്മീരില്‍ സഞ്ചാരികള്‍ക്കിടയില്‍ അധികം പ്രചാരത്തിലില്ലാത്ത സ്ഥലമാണ് യൂസ്മാര്‍ഗ്. ക്രിസ്തു തന്റെ പരസ്യ ജീവിത കാലത്ത് ഇവിടം സന്ദര്‍ശിക്കുകകയും നാളുകളോളം ഇവിടെ ചിലവഴിക്കുകയും ചെയ്തുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യം ഇനിയും പുറത്തുവന്നിട്ടില്ല. . ശ്രീനഗറിൽ നിന്നും 47 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ബാഡ്ഗം ജില്ലയിലാണുള്ളത്. പുല്‍മേടുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. യൂസാ എന്നാൽ യേശുക്രിസ്തു എന്നും മാർഗ് എന്നാൽ പുൽമേട് എന്നുമാണ് അർഥം. Meadows of Jesus എന്നാണ് ഈ സ്ഥലത്തിന്റെ അർഥം.
തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി കാശ്മീരിലെ മഞ്ഞുവീഴ്ച സമാധാനത്തോടെയും മനസ്സിന് ആഗ്രഹിച്ച രീതിയിലും ആസ്വദിക്കുവാന്‍ പറ്റിയ സ്ഥലമാണിത്.

 ശ്രീനഗര്‍

ശ്രീനഗര്‍

കാശ്മീരിലെ മഞ്ഞുവീഴ്ച ഏറ്റവും മനോഹരമായി ആസ്വദിക്കണമെങ്കില്‍ അതിനു പറ്റിയ സ്ഥലമാണ് ശ്രീനഗര്‍. കാശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗര്‍ സഞ്ചാരികള്‍ക്ക് നിരവധി സാധ്യതകള്‍ തുറക്കുന്ന പ്രദേശമാണ്. മഞ്ഞുകാലത്ത് സ്വപ്നത്തിലും മുത്തശ്ശിക്കഥകളിലുമെന്ന പോലെ ഒരു രൂപത്തിലേക്ക് ഈ നാട് മാറും. മഞ്ഞുപുതഞ്ഞു കിടക്കുന്ന ഹിമാല്‍ കാഴ്ചകളുടെ സൗന്ദര്യമാണ് ഇവിടെ പ്രധാനമായും ആസ്വദിക്കുവാനുള്ളത്.

സോന്‍മാര്‍ഗ്

സോന്‍മാര്‍ഗ്

ശ്രീനഗറില്‍ നിന്നും 87 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇടമാണ് സോന്‍മാര്‍ഗ്. കാശ്മീരിലെ മഞ്ഞിന്‍റെ കാഴ്ചകള്‍ കാണുവാനുള്ള പട്ടികയില്‍ ധൈര്യപൂര്‍വ്വം ഉള്‍പ്പെടുത്തുവാന്‍ പറ്റിയ പ്രദേശമാണിത്. സമുദ്ര നിരപ്പില്‍ നിന്നും 2730 മീറ്റര്‍ ഉയരത്തിലാണ് സോന്‍മാര്‍ഗ് സ്ഥിതി ചെയ്യുന്നത്. പുൽമേടുകളാലും താഴ്വരകളാലും പിന്നെ തടാകങ്ങളാലും സോന്‍മാര്‍ഗ് സമ്പന്നമാണ. മഞ്ഞുപെയ്യുന്നതിന്റെ അതിമനോഹരമായ കാഴ്ചകള്‍ ഇവിടെനിന്നും ആസ്വദിക്കാം.

കുട്ടികളുമൊത്തുള്ള യാത്രകളിലെ റിസ്ക് കുറയ്ക്കാം! ഈ കാര്യങ്ങളിലൊന്ന് ശ്രദ്ധിക്കാംകുട്ടികളുമൊത്തുള്ള യാത്രകളിലെ റിസ്ക് കുറയ്ക്കാം! ഈ കാര്യങ്ങളിലൊന്ന് ശ്രദ്ധിക്കാം

കര്‍ണ്ണാ‌ടകയുടെ വിശ്വാസഗോപുരങ്ങളായ പത്ത് ക്ഷേത്രങ്ങള്‍!!!കര്‍ണ്ണാ‌ടകയുടെ വിശ്വാസഗോപുരങ്ങളായ പത്ത് ക്ഷേത്രങ്ങള്‍!!!

ഈ മഞ്ഞുകാലത്ത് പോകാം കുളിരു പൊഴിയുന്ന ഈ കുന്നുകളിലേക്ക്ഈ മഞ്ഞുകാലത്ത് പോകാം കുളിരു പൊഴിയുന്ന ഈ കുന്നുകളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X