Search
  • Follow NativePlanet
Share
» »ഹംപി മുതൽ കൊണാർക്ക് സൂര്യ ക്ഷേത്രം വരെ; 'നോട്ടിൽ' പതിഞ്ഞ ഇന്ത്യൻ പൈതൃകങ്ങൾ ഇതാ

ഹംപി മുതൽ കൊണാർക്ക് സൂര്യ ക്ഷേത്രം വരെ; 'നോട്ടിൽ' പതിഞ്ഞ ഇന്ത്യൻ പൈതൃകങ്ങൾ ഇതാ

ഓരോ രാജ്യത്തിന്‍റെയും പ്രത്യേകതകളെ അടയാളപ്പെടുത്തുന്നവയായിരിക്കും അവിടുത്തെ കറന്‍സികളും നാണയങ്ങളും. രാജ്യത്തിന്‍റെ പ്രധാന സംഭവങ്ങള്‍, വ്യക്തികള്‍, ചരിത്ര ഇടങ്ങള്‍ എന്നിവയൊക്കെയാണാണ് കറന്‍സികളില്‍ ഇടം പിടിക്കുക. നമ്മുടെ രാജ്യത്തെ കറന്‍സികളിലും ചരിത്രം സൃഷ്ടിച്ച ആളുകളെയും സ്മാരകങ്ങളെയും ഒക്കെ കാണുവാന്‍ സാധിക്കും. ഇതാ ഇന്ത്യയിലെ പത്ത് രൂപാ മുതല്‍ 500 രൂപാ വരെയുള്ള കറന്‍സികളുടെ പുറകില്‍ ഇടംനേടിയ പ്രധാന ചരിത്ര ഇടങ്ങള്‍ പരിചയപ്പെടാം...

പത്ത് രൂപാ നോട്ടിലെ കൊണാര്‍ക്ക് സൂര്യ ക്ഷേത്രം

പത്ത് രൂപാ നോട്ടിലെ കൊണാര്‍ക്ക് സൂര്യ ക്ഷേത്രം

ഇന്ത്യയിലെ പത്ത് രൂപാ നോട്ടിനു പുറകില്‍ കാണപ്പെടുന്ന കൊണാര്‍ക്ക് സൂര്യ ക്ഷേത്രം പൗരാണിക കാലം മുതല്‍ ഇന്ത്യയുടെ അഭിമാനമായി നില്‍ക്കുന്ന ഇടമാണ്. ''കല്ലുകളുടെ ഭാഷ മനുഷ്യന്‍റെ ഭാഷയെ നിര്‍വീര്യമാക്കിയപ്പോള്‍'' എന്നാണ് മഹാകവിയായ രബീന്ദ്രനാഥ ടാഗോര്‍ ഇതിനെ വിശേഷിപ്പിച്ചത്. യുനസ്കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇത് ഇന്ത്യയിലെ സ്പാതാത്ഭുതങ്ങളില്‍ ഒന്നായും കണക്കാക്കപ്പെടുന്നു.
സൂര്യദേവനെ ആരാധിക്കുന്നതിനായി പണിത ഈ ക്ഷേത്രം വലിയ ഒരു രഥത്തിന്റെ ആകൃതിയിലാണുള്ളത്. ഏഴ് കുതിരകളും ഇരുപത്തിരണ്ട് ചക്രങ്ങളും ഇതില്‍ കാണാം. പതിമൂന്നാം നൂറ്റാണ്ടില്‍ ന്ന ഗാംഗേയ രാജാവായിരുന്ന നരസിംഹദേവൻ ഒന്നാമൻ രാജാവാണ് ഇത് നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. ഒറീസയിലെ ക്ഷേത്രനിര്‍മ്മാണ രീതിയുടെ ഇന്നു നിലനില്‍ക്കുന്ന ഏറ്റവും മികച്ച രൂപമാണിത്.

PC:Subhrajyoti07

20 രൂപാ നോട്ടിലെ എല്ലോറ ഗുഹകള്‍

20 രൂപാ നോട്ടിലെ എല്ലോറ ഗുഹകള്‍

നമ്മുടെ ഇരുപത് രൂപാ നോട്ടിൽ കാണുന്ന ചിത്രം മഹാരാഷ്ട്രയിലെ എല്ലോറ ഗുഹകളുടേതാണ്. നേരത്തെയുണ്ടായിരുന്ന ആന്‍ഡമാനിലെ പ്രത്യേക ഭൂപ്രകൃതിയുടെ ചിത്രം മാറ്റിയാണ് എല്ലോറ കറൻസിയിൽ ഇടം നേടിയത്. ഇന്ത്യൻ ശില്പകലയുടെ ഏറ്റവും വലിയ അടയാളം എന്ന രീതിയിലാണ് എല്ലോറ ഗുഹകളെ വിശേഷിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിന് സമീപത്തുള്ള ചരണാദ്രി കുന്നുകളിലാണ് എല്ലോറ ഗുഹകള്‍ സ്ഥിതിചെയ്യുന്നത്.


കല്ലിൽ കൊത്തിയ ലോകത്തിലെ ഏറ്റവും വലിയ രൂപം കൂടിയാണ് എല്ലോറ ഗുഹകൾ. ഇവിടെ ഏകദേശം 34 ഗുഹകളുണ്ട്. ഇവ ഹിന്ദു, ബുദ്ധ ജൈന മതങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതില്‍ ആദ്യത്തെ പന്ത്രണ്ടെണ്ണം ബുദ്ധമത ക്ഷേത്രങ്ങളാണ്. അടുത്ത പതിനേഴെണ്ണം ഹൈന്ദവക്ഷേത്രങ്ങളും ബാക്കി അഞ്ചെണ്ണം ജൈനക്ഷേത്രങ്ങളുമാണ്.
ഇതിൽ തന്നെ കൈലാഷ് ക്ഷേത്രം എന്നും അറിയപ്പെടുന്ന 16-ാം നമ്പർ ഗുഹയാണ് ഏറ്റവും വലുത്. യുനസ്കോയുടെ പൈതൃക സ്മാരകങ്ങളിലൊന്നായ ഇത് കണ്ടിരിക്കേണ്ട നിര്‍മ്മിതിയാണ്.

50 രൂപ നോട്ടിലെ ഹംപി

50 രൂപ നോട്ടിലെ ഹംപി


ഇന്ത്യൻ കറൻസിയിലെ 50 രൂപ നോട്ടിൽ കാണുന്ന രഥത്തിന്‍റെ രൂപം ഹംപിയിൽ നിന്നുള്ളതാണ്. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ചരിത്രവും സംസ്കാരവും പൈതൃകവും ഒന്നിക്കുന്ന ഇടമാണ്. നഗരത്തിൽ 500-ലധികം സ്മാരകങ്ങളുണ്ട്. ഇവിടുത്തെ കൽരഥം മഹത്തായനിർമ്മിതിയാണ്. ഇവിടുത്തെ വിജയ വിറ്റാല ക്ഷേത്രത്തിനു മുന്നിലാണ് ആ കൽരഥമുള്ളത്.

PC: Trollpande

നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അ‍ഞ്ച് നിര്‍മ്മിതികള്‍നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അ‍ഞ്ച് നിര്‍മ്മിതികള്‍

നൂറ് രൂപാ നോട്ടിലെ റാണി കി വാവ്

നൂറ് രൂപാ നോട്ടിലെ റാണി കി വാവ്

നമ്മുടെ നൂറ് രൂപ നോട്ടിൽ കാണുന്ന രൂപം റാണി കി വാവ് എന്ന അതിശയ നിർമ്മിതിയുടേതാണ്. മുന്‍പത്തെ നൂറുരൂപ കറൻസിയിൽ ഉണ്ടായിരുന്ന കാഞ്ചൻജംഗയെ മാറ്റി ഇടം നേടിയതാണ് റാണി കി വാവ്. ഗുജറാത്തിലെ പത്താൻ ജില്ലയിലെ സരസ്വതി നദിയുടെ തീരത്തെ പടവ് കിണറാണിത്. 2014 ൽ യുനസ്കോയുടെ ചരിത്രസ്മാരക പട്ടികയിൽ ഇടം നേടിയ ഇത് ഭർത്താവിനോടുള്ള ഭാര്യയുടെ സ്നേഹത്തിന്റെ അടയാളം എന്നാണ് അറിയപ്പെടുന്നത്. സോളങ്കി രാജവംശത്തിന്റെ സ്ഥാപകനായിരുന്ന ഭീം ദേവ് ഒന്നാമന്‍റെ ഭാര്യ ഉദയമതി റാണിയാണ് 1068ൽ ഇത് നിർമ്മിക്കുന്നത്.

ഏഴു നിലകളിലായി 64 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 27 മീറ്റര്‍ ആഴവുമുള്ള റാണി കി വാവ് നിർമ്മതിയിലെ അതിശയമാണ്.

PC:Santanu Sen

200 രൂപയിലെ സാഞ്ചി സ്തൂപ

200 രൂപയിലെ സാഞ്ചി സ്തൂപ

ഇപ്പോഴത്തെ 200 രൂപയിൽ കാണുന്ന ചരിത്രരൂപമാണ് സാഞ്ചി സ്തൂപ. മധ്യപ്രദേശിലെ ഭോപ്പാലിനു സമീപം സ്ഥിതി ചെയ്യുന്ന ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധസ്മാരകങ്ങളിലൊന്നാണ്. അശോക ചക്രവർത്തിയുടെ കാലത്താണ് ഇത് നിർമ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. ബുദ്ധന്റെ തത്ത്വചിന്തയെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലായിരുന്നു ഇതിന്‍റെ നിർമ്മിതി. ഭഗവാൻ ബുദ്ധന്റെയും അനുയായികളുടെയും അവശിഷ്ടങ്ങളാണ് അർദ്ധഗോള ഘടനകൾ. ഇതിന്റെ ചുവരുകളില്‍ നിറയെ ബുദ്ധമത കഥകൾ കൊത്തിയിരിക്കുന്നത് കാണാം.

PC:Ameena Tasneem

500 രൂപയിലെ ചെങ്കോട്ട

500 രൂപയിലെ ചെങ്കോട്ട

500 രൂപയിൽ കാണുന്ന ഘടന നമ്മുടെ ചെങ്കോട്ടയാണ്. മുഗൾ രാജാവായിരുന്ന ഷാ ജഹാൻ നിർമ്മിച്ച ഈ കോട്ട ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാന ചരിത്രസ്മാരകമാണ്. രണ്ട്‌ കിലോമീറ്റർ ചുറ്റളവുള്ള ഈ കോട്ട കാലങ്ങളോളം മുഗൾ ചക്രവർത്തിമാരുടെ തലസ്ഥാനമായും പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിന് പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നതും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതും ചെങ്കോട്ടയിൽ വെച്ചാണ്.

PC:Godwin Angeline Benjo

സൗഹൃദത്തിനായി നിര്‍മ്മിച്ച കൊട്ടാരം! താമസിക്കുവാന്‍ ഭാഗ്യമില്ലാതെ പോയ ഭരണാധികാരികള്‍സൗഹൃദത്തിനായി നിര്‍മ്മിച്ച കൊട്ടാരം! താമസിക്കുവാന്‍ ഭാഗ്യമില്ലാതെ പോയ ഭരണാധികാരികള്‍

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂ‌ടുതല്‍ ടാഗ് ചെയ്യപ്പെട്ട യുനസ്കോ സ്മാരകങ്ങള്‍... റോം മുതല്‍ ബുധാപെസ്റ്റ് വരെഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂ‌ടുതല്‍ ടാഗ് ചെയ്യപ്പെട്ട യുനസ്കോ സ്മാരകങ്ങള്‍... റോം മുതല്‍ ബുധാപെസ്റ്റ് വരെ

Read more about: india monuments hampi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X