Search
  • Follow NativePlanet
Share
» »മഞ്ഞുപുതഞ്ഞ പാതയിലൂടെ നടന്നു കയറാം.. സാക്ഷിയാകാം അത്ഭുത കാഴ്ചകൾക്ക്.. ഇന്ത്യയിലെ പ്രധാന വിന്‍റർ ട്രക്കിങ്ങുകൾ

മഞ്ഞുപുതഞ്ഞ പാതയിലൂടെ നടന്നു കയറാം.. സാക്ഷിയാകാം അത്ഭുത കാഴ്ചകൾക്ക്.. ഇന്ത്യയിലെ പ്രധാന വിന്‍റർ ട്രക്കിങ്ങുകൾ

വിന്‍റർ ട്രക്കിങ്ങുകൾക്ക് മികച്ച സമയം ഡിസംബര്, ജനുവരി , ഫെബ്രുവരി മാസങ്ങളാണ്. ഈ സമയത്ത് ചെയ്യുവാൻ പറ്റിയ മികച്ച ട്രക്കിങ്ങുകൾ പരിചയപ്പെടാം..

വിന്‍ററിന്‍റെ വരവോടെ യാത്രകൾ ഒക്കെ പ്ലാൻ ചെയ്യുന്ന തിരക്കിലാണ് സഞ്ചാരികൾ. കാത്തിരുന്ന ഹിമാലയൻ കാഴ്ചകളിലേക്ക് പോകുന്ന യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്തെങ്കിൽ മാത്രമേ പോക്കറ്റ് കാലിയാക്കാതെ, തിരക്കും ബഹളവുമില്ലാതെ ഒരു യാത്ര പോയിവരുവാൻ കഴിയൂ. കാശ്മീരിൽ ഇത്തവണ ശൈത്യകാലം നേരത്തെ തന്നെ വന്നുകഴിഞ്ഞതിനാൽ ഉടൻതന്നെ വിന്‍റർ ടൂറിസത്തിന് ഇവിടെ തിരക്കേറും. എന്നിരുന്നാലും വിന്‍ർ ട്രക്കിങ്ങുകൾക്ക് മികച്ച സമയം ഡിസംബര്, ജനുവരി , ഫെബ്രുവരി മാസങ്ങളാണ്. ഈ സമയത്ത് ചെയ്യുവാൻ പറ്റിയ മികച്ച ട്രക്കിങ്ങുകൾ പരിചയപ്പെടാം...

പ്ലാൻ ചെയ്യാം ഇപ്പോഴെ

പ്ലാൻ ചെയ്യാം ഇപ്പോഴെ

കേൾക്കുമ്പോൾ വളരെ ആവേശം തോന്നിപ്പിക്കുന്നതാണെങ്കിലും ചിലവിന്റെ കാര്യത്തിലും ട്രക്ക് ചെയ്യുന്നവരെ ക്ഷീണിപ്പിക്കുന്ന കാര്യത്തിലും യാത്രയിൽ ലഭിക്കുന്ന സന്തോഷത്തിന്റെ കാര്യത്തിലും എന്നും കുറച്ച് മുമ്പിൽ നില്‍ക്കുന്നവയാണ് വിന്‍റർ ട്രക്കിങ്ങുകൾ. അതുകൊണ്ടു തന്നെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കയറുവാനുള്ള വലിയ കയറ്റങ്ങൾക്കു മുന്നോടിയായി വീട്ടിൽ വ്യായാമം ചെയ്തു പരിശീലിക്കുന്നതിനുമായി നേരത്തെ തന്നെ ഒരുങ്ങാം.

അലി ബെഡ്‌നി ബുഗ്യാൽ ട്രക്കിങ്

അലി ബെഡ്‌നി ബുഗ്യാൽ ട്രക്കിങ്

ഹിമാലയ യാത്രകളിൽ അധികമാരും കയറാത്ത ഒരു പർവ്വത യാത്രയാണ് നോക്കുന്നതെങ്കിൽ കൂടുതൽ ആലോചിക്കാതെ തിരഞ്ഞെടുക്കുവാൻ പറ്റിയ ട്രക്കിങ്ങാണ് അലി ബെഡ്‌നി ബുഗ്യാൽ ട്രക്കിങ്. പുൽമേടുകളുടെ കാഴ്ചകളിലൂടെ സഞ്ചാരികളെ കൊണ്ടുപോകു് രസകരമായ യാത്രയാണിത്. തൃശൂൽ, നന്ദാ ദേവി പർവ്വത നിരകളുടെ മനോഹമായ ദൃശ്യമാണ് ഈ യാത്ര നല്കുന്നത്. മഞ്ഞുപുതച്ചു കിടക്കുന്ന പുൽമേടും അതിലെ നീണ്ട യാത്രകളും നിങ്ങൾക്കിവിടെ ആസ്വദിക്കാം. കുറഞ്ഞത് ആറ് ദിവസമെങ്കിലും യാത്ര പൂർത്തിയാക്കുവാൻ വേണം.

PC:Sandeep Brar Jat

ദയാര ബുഗ്യാൽ വിന്‍റർ ട്രെക്ക്

ദയാര ബുഗ്യാൽ വിന്‍റർ ട്രെക്ക്

അലി ബെഡ്‌നി ബുഗ്യാൽ ട്രക്കിങ് പോലെ തന്നെ ഹിമാലയത്തിലെ പുൽമേട് താണ്ടികയറിച്ചെല്ലുന്ന യാത്രയാണ് ദയാര ബുഗ്യാൽ വിന്റർ ട്രെക്ക്. ഉത്തരാഖണ്ഡിലെ ഏറ്റവും മനോഹര ട്രക്കിങ്ങുകളിൽ ഒന്നാണിത്. ഒട്ടും ബുദ്ധിമുട്ടില്ലാതെ പൂർത്തിയാക്കുവാൻ കഴിയുന്നതിനാൽ ട്രക്കിങ്ങിൽ ആദ്യമായി പോകുന്നവർക്ക് നിർഭയം ഇത് തിരഞ്ഞെടുക്കാം. സമുദ്രനിരപ്പിൽ നിന്നും 3048 മീറ്ററിനു മുകളിലൂടെയാണ് ഈ യാത്ര. മഞ്ഞുകാലത്ത് പ്രദേശം മുഴുവൻ മഞ്ഞുമൂടിക്കിടക്കുന്നതിനാൽ വളരെ കുറച്ച് ആളുകൾ മാ്രമേ ഈ വഴി എത്താറുള്ളൂ! സാധാരണയായി ഇത് കയറിയിറങ്ങി വരുവാൻ കുറഞ്ഞത് നാല് ദിവസം വേണ്ടിവന്നേക്കാം.

ബ്രഹ്മതാൽ ട്രക്ക്

ബ്രഹ്മതാൽ ട്രക്ക്

സാഹസിക സഞ്ചാരികൾ രണ്ടാമതൊരു ചിന്തയ്ക്കു കൂടി അവസരം നല്കാതെ തിരഞ്ഞെടുക്കുന്ന ട്രക്കിങ്ങാണ് ബ്രഹ്മതാൽ ട്രക്കിങ്. പുരാണകഥകൾക്കും ഐതിഹ്യങ്ങൾക്കും പശ്ചാത്തലമായ ഇവിടെ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതിനാൽ ഏറ്റവം മനോഹരമായ ഹിമാലയ കാഴ്ചകൾ ഇവിടെ കാണാം. യാത്രയിലുടനീളം കുത്തനെയുള്ള കയറ്റങ്ങളാണെങ്കിലും ആയാസരഹിതമായി നിങ്ങൾക്ക് ഈ യാത്ര പൂർത്തിയാക്കുവാൻ കഴിയും.ബ്രഹ്മതാല്‍ തടാകം തന്നെയാണ് യാത്രയിൽ ഏറ്റവും അതിശയിപ്പിക്കുന്ന കാഴ്ചാനുഭവം നല്കുന്നയിടം. 24 കിലോമീറ്റർ ദൂരമാണ് യാത്ര പൂർത്തിയാക്കി ഇറങ്ങുവാൻ വേണ്ടത്. കുറഞ്ഞത് ആറുദിവസമെങ്കിലും യാത്രയ്ക്കായി മാറ്റിവയ്ക്കണം.

കൗരി പാസ് വിന്‍റർ ട്രക്ക്

കൗരി പാസ് വിന്‍റർ ട്രക്ക്


ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ട വിന്‍ർ ട്രക്കിങ്ങുകളിലൊന്നായി സഞ്ചാരികൾ വിലയിരുത്തുന്ന ഒന്നാണ് കൗരി പാസ് വിന്‍റർ ട്രക്ക്. മഞ്ഞുകാലത്ത് കയറിപ്പോകാവുന്ന ഏക മലമ്പാതയാണ് ഇതെന്നതാണ് മറ്റു വിന്‍റർ ട്രക്കിങ്ങുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. നന്ദാദേവി (25,673 അടി), ദ്രോണഗിരി പർവ്വതം എന്നിവയുടെ മറക്കാനാവാത്ത കാഴ്ച ഈ യാത്ര നല്കും. ഏതു സീസണിലും ചെയ്യുവാൻ കഴിയുന്ന ട്രക്കിങ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹിമാലയത്തിലെ സമാനതകളില്ലാത്ത ശൈത്യകാല ട്രെക്കിംഗ് അനുഭവം ഈ യാത്ര നിങ്ങൾക്കു തരും എന്ന കാര്യത്തിൽ സംശയം വേണ്ട. സ്നോ ട്രെക്കിംഗ് എന്നാണ് ഈ യാത്ര അറിയപ്പെടുന്നത്.

PC:Sumita Roy Dutta

കേദർകാന്ത ട്രക്കിങ്

കേദർകാന്ത ട്രക്കിങ്

ഹിമാലയക്കാഴ്ചകളുടെ ഏറ്റവും മികച്ച ചിലത് നിങ്ങൾക്ക് തരുന്ന ഒന്നാണ് കേദർകാന്ത ട്രക്കിങ്. സഞ്ചാരികൾക്കിടയിൽ ഏറെ ജനപ്രിയമായ യാത്രമാണിത്. ഗോവിന്ദ് വൈൽഡ് ലൈഫ് സാങ്ച്വറിക്കുള്ളിലായി സ്ഥിതി ചെയ്യുന്ന കേദാർകാന്ത തുടക്കാർക്കു പോകുവാൻ പറ്റിയ യാത്രയാണ്. യാത്രയിലെ ക്യാംപിങ്ങും കൊടുമുടി കയറ്റവും ഹിമാലയത്തിലെ ഏറ്റവും മികച്ച ശൈത്യകാല അനുഭവവും നല്കുന്ന യാത്ര എന്ന നിലയിൽ യാത്രാ പ്രേമികൾ ഒരിക്കലെങ്കിലും ഈ ട്രക്കിങ് നടത്തിയിരിക്കണം. നവംബർ മുതൽ തന്നെ ഇവിടേക്കുള്ള വിന്‍ർ ട്രക്കിങ്ങുകൾക്കു തുടക്കമാവും. ആയാസരഹിതമായ യാത്രയ്ക്ക് ഏറ്റവും കുറഞ്ഞത് ആറു ദിവസമെടുത്ത് ചെയ്യുന്നതാണ് നല്ലത്.

PC:rakesh kumar

മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത‌ ട്രക്കിങ

ഡിയോറിയാ താൽ - ചന്ദ്രശില വിന്‍റർ ട്രെക്ക്

ഡിയോറിയാ താൽ - ചന്ദ്രശില വിന്‍റർ ട്രെക്ക്

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ വിന്‍റർ ട്രക്കിങ്ങുകളിൽ ഒന്നാണ് ഡിയോറിയാ താൽ - ചന്ദ്രശില വിന്‍റർ ട്രെക്ക്. ഹിമാലയത്തിലെ കാഴ്ചകളിലേക്ക് സ്വാഗതം ചെയ്യുന്ന ഈ യാത്ര ഏതുതരത്തിലുള്ള സ‍ഞ്ചാരികൾക്കും ഇഷ്ടമാകുന്ന ഒന്നാണ്. ഋഷികേശിൽ നിന്നുമാണ് സാധാരണയായി ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്. തുംഗനാഥ് ക്ഷേത്രത്തിലേക്കും ചന്ദ്രശില ശിഖരത്തിലേക്കുമുള്ള കയറ്റം, കാടുകൾ, തടാകം എന്നിങ്ങനെ പകരംവയ്ക്കുവാൻ കഴിയാത്ത കാഴ്ചകളാണ് ഈ യാത്ര നല്കുന്നത്.
ആറു ദിവസമെടുത്ത് യാത്ര പൂർത്തിയാക്കുന്നതാണ് ഏറ്റവും നല്ലത്.

PC:Vvnataraj

ഛത്തീസ്ഗഡ് ജംഗിൾ ട്രെക്ക്

ഛത്തീസ്ഗഡ് ജംഗിൾ ട്രെക്ക്

വിന്‍ററിൽ മഞ്ഞുവീണു കിടക്കുന്ന ഹിമാലയൻ പർവ്വതങ്ങൾ മാത്രമല്ല കാണുവാനുള്ളത്. ഇടതൂർന്ന കാടുകളും പച്ചപ്പും കടന്നുള്ള യാത്രയും ഈ സമയത്ത് പരീക്ഷിക്കുവാൻ താല്പര്യമുണ്ടെങ്കിൽ ഛത്തീസ്ഗഡ് ജംഗിൾ ട്രെക്ക് തിര‍ഞ്ഞെടുക്കാം, ഒരു മികച്ച ശൈത്യകാല ട്രെക്കിംഗ് ആണിത്. കാടിന്റെ അന്തര്‍ഭാഗത്തെ കാഴ്ചകൾ മറ്റൊരിക്കലും കണ്ടിട്ടില്ലാ്ത തരത്തിൽ കാണുവാൻ മാത്രമല്ല, ജംഗിൾ ട്രക്കിങ്ങിനെക്കുറിച്ചുള്ള നിങ്ങളുടെ ധാരണകൾ മാറ്റിയെടുക്കുവാനും ഈ യാത്ര സഹായിക്കും. ജംഗിൾ ബുക്ക് ട്രക്കിങ് എന്നും സ‍ഞ്ചാരികൾ ഇതിനെ വിളിക്കുന്നു.
PC:KAL VISUALS

സന്ദക്ഫു - ഫലുത് ട്രക്കിങ്

സന്ദക്ഫു - ഫലുത് ട്രക്കിങ്

ഇന്ത്യയുടെയും നേപ്പാളിന്റെയും അതിർത്തിയിലുള്ള ഒരു ട്രെക്കിംഗ് സന്ദക്ഫു - ഫലുത് ട്രക്കിങ്. ഇരു രാജ്യങ്ങളുടെയും പല സംസ്കാരങ്ങളും രീതികളും പരിചയപ്പെട്ടു പോകുവാൻ സാധിക്കുന്ന യാത്രകളിലൊന്നാണിത്. എവറസ്റ്റ്, ലോത്സെ, മകാലു, കാഞ്ചൻജംഗ പർവ്വതം എന്നീ ലോകപ്രസിദ്ധമായ നാല് പർവ്വതങ്ങളുടെ കാഴ്ച ഈ യാത്ര നല്കുന്നു.
PC:solarshakti

മഞ്ഞിലൂടെ കയറി കുന്നിന്‍മുകളിലേക്ക്... ഇന്ത്യയിലെ പ്രധാന വിന്‍റര്‍ ട്രക്കിങ്ങുകളിലൂടെമഞ്ഞിലൂടെ കയറി കുന്നിന്‍മുകളിലേക്ക്... ഇന്ത്യയിലെ പ്രധാന വിന്‍റര്‍ ട്രക്കിങ്ങുകളിലൂടെ

ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്

Read more about: trekking winter adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X