Search
  • Follow NativePlanet
Share
» »കാഴ്ചയിൽ സ്വിറ്റ്സർലാൻഡ് തന്നെ!! ആൽപ്സ് മലനിരകളോട് മത്സരിച്ചു നിൽക്കും.. ഇന്ത്യയിലെ സ്വിസ് കാഴ്ചകൾ

കാഴ്ചയിൽ സ്വിറ്റ്സർലാൻഡ് തന്നെ!! ആൽപ്സ് മലനിരകളോട് മത്സരിച്ചു നിൽക്കും.. ഇന്ത്യയിലെ സ്വിസ് കാഴ്ചകൾ

കുറഞ്ഞ ചിലവിൽ സ്വിറ്റ്സർലൻഡിനോട് കിടപിടിക്കുന്ന സ്ഥലങ്ങൾ നമുക്കുള്ളപ്പോൾ വിഷമിക്കേണ്ടതില്ല!

ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ സ്വിറ്റ്സർലന്‍ഡിന്‍റെ സുന്ദര ഭൂമിയിലേക്കും പർവ്വത നിരകളിലേക്കും ഒരു യാത്ര പോകണമെന്ന്.... മഞ്ഞു നിറഞ്ഞ പർവ്വതങ്ങളും പച്ചപ്പു നിറഞ്ഞ താഴ്വരകളും പ്രശാന്തമായ തടാകങ്ങളും ഒക്കെയുള്ള സ്വർഗ്ഗം പോലെ തോന്നിക്കുന്ന ഇടത്തേയ്ക്ക്? അവിടെ വരെ പോകുന്നത് ഒരു സ്വപ്നം പോലെ തോന്നിപ്പിക്കുമെങ്കിലും കുറഞ്ഞ ചിലവിൽ സ്വിറ്റ്സർലൻഡിനോട് കിടപിടിക്കുന്ന സ്ഥലങ്ങൾ നമുക്കുള്ളപ്പോൾ വിഷമിക്കേണ്ടതില്ല! ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്ന വിശേഷണം ലഭിച്ചിട്ടുള്ള ചില സ്ഥലങ്ങൾ പരിചയപ്പെടാം

സിസു

സിസു

ഹിമാചൽ പ്രദേശിലെ ഏറ്റവും ഓഫ്ബീറ്റ് സ്ഥലങ്ങളിലൊന്നാണ് സിസു. മണാലിയില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ലേ-മണാലി ഹൈവേയിലാണുള്ളത്. ചന്ദ്ര നദിയുടെ വലതുകരയിൽ സ്ഥിതി ചെയ്യുന്ന സിസു വളരെ ചെറിയ, അതിമനോഹരമായ ഗ്രാമമാണ്. ഇവിടെ നിന്നും അടൽ ടണലിലേക്ക് വെറും ആറ് കിലോമീറ്റർ ദൂരമേയുള്ളൂ. നിങ്ങൾ മണാലിയിൽ ചിലവഴിക്കുന്ന ദിവസങ്ങളിലൊന്നിൽ ഒറ്റദിവസത്തെ യാത്രയ്ക്കായി ഇവിടേക്ക് വരാം, ലാഹൗൾ, സ്പിതി, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബേസ് ആയി ഇവിടം പ്രവർത്തിക്കുന്നു.

റോഡിനിരുവശവും വില്ലോകളും പോപ്ലർ മരങ്ങളും നിറഞ്ഞ ഇടതൂർന്ന തോട്ടം പഴയ ഒരു ഗ്രാമത്തിലേക്കുള്ള യാത്ര പഴയ കാലയാത്രകലെ ഓർമ്മിപ്പിക്കും. ശൈത്യകാലത്താണ് ഇവിടം മഞ്ഞുമൂടുന്നത്. ഈ സീസണിൽ മഞ്ഞുവീഴ്ച്ക്കുള്ള സാധ്യത 80 ശതമാനം വരെയാണ്. ജനുവരി ആകുമ്പോഴേയ്ക്കും താപനില മൈനസിലെത്തും.
PC:Garvit/ Unsplash

ഖാജ്ജിയാർ

ഖാജ്ജിയാർ

ഇന്ത്യയുടെ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന സ്ഥലമാണ് ഹിമാചൽ പ്രദേശിലെ ഖാജ്ജിയാർ. താതമ്യേനെ ചെറിയ ഗ്രാമങ്ങളിലൊന്നായ ഈ പ്രദേശത്തിന്റെ മനോഹരാരിതയാണ് മിനി സ്വിറ്റ്സർലൻഡ് എന്ന പേരിനർഹമാക്കിയത്. ഡൽഹൗസിയിൽ നിന്നും വെറും 26 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ സ്വിറ്റ്സർലന്‍ഡിന്റെ പച്ചപ്പിനു സമാനമായുള്ള താഴ്വരകളും പുൽമേടുകളും ഇവിടെ കാണാം.

വലിയൊരു താഴ്വാരത്തിലെ നിരപ്പായ ഭൂമിയില്‍ നടുവിൽ ഒരു കുളവും തൊട്ടടുത്തുതന്നെ രണ്ടു ചെറിയ കോട്ടേജുകളും ഈ പ്രദേശം വളരെ രസകരമാണ്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലാണ് ഖാജ്ജിരാർ സ്ഥിതി ചെയ്യുന്നത്. ഇതിന്‍റെ പടിഞ്ഞാറു ഭാഗത്തായി കാലാടോപ്പ് വൈൽഡ് ലൈഫ് സാങ്ച്വറിയും സ്ഥിതി ചെയ്യുന്നു.

PC:SriniG

ചന്ദ്രതാൽ

ചന്ദ്രതാൽ

സ്വിറ്റ്സർലൻഡുമായി വളരെയധികം സാമ്യം തോന്നുന്ന മറ്റൊരു സ്ഥലമാണ് ചന്ദ്രതാൽ. മൂൺ ലേക്ക് എന്നും വിളിക്കപ്പെടുന്ന ഇത് സ്പിതിയുടെ ഭാഗമാണ്. ത്സോ ചിഗ്മ എന്നും ഇതിനു പേരുണ്ട്. ചന്ദ്ര നദിയുടെ ഉത്ഭവസ്ഥാനത്തിനടുത്താണ് ഈ തടാകമുള്ളത്. സ്പിതി യാത്രയിൽ സന്ദർശിക്കുവാൻ പറ്റിയ ഇടമായ ഇവിടം പക്ഷേ, ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ സ്പിതിയിൽ നിന്നും വേർതിരിക്കപ്പെട്ടാണുള്ളത്.
പാണ്ഡവരിൽ മൂത്തയാളായ യുധിഷ്ടിരനെ മര്‍ത്യ രൂപത്തിൽ സ്വർഗത്തിലേക്ക് കൊണ്ടുപോകുവാൻ ഇന്ദ്രൻ തന്റെ രഥത്തിൽ എത്തി സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. ശൈത്യകാലത്ത് ഇവിടെ മ‍ഞ്ഞുമൂടിക്കിടക്കുമ്പോഴാണ് ഈ സ്ഥലത്തിന് സ്വിറ്റ്സർലൻഡുമായുള്ള സാമ്യം വരുന്നത്.

PC:Mahendra Pal Singh

കിന്നൗർ

കിന്നൗർ

ദൈവങ്ങളുടെ നാടാണ് കിന്നൗർ എന്നാണ് വിശ്വാസം. ഹിമാചലിലെ ഏറ്റവും ഭംഗിയുള്ള ഗ്രാമങ്ങളിലൊന്നായ ഇവിടം യക്ഷികളുടെയും കിന്നരന്മാരുടെയും നാടാണ് എന്നാണ് പ്രാദേശിക വിശ്വാസങ്ങൾ പറയുന്നത്, ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ളവർ താമസിക്കുന്ന ഇടമാണത്രെയിത്. കാലങ്ങളോളം പുറത്തുനിന്നാർക്കും ഇവിടേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. 1989 നു ശേഷമാണ് കാര്യങ്ങൾക്കു മാറ്റമുണ്ടായത്.

സമുദ്രനിരപ്പിൽ നിന്നും നാലായിരം അടിയ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എല്ലായ്പ്പോഴും തണുപ്പു നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഷിംലയിൽ നിന്നും 235 കിലോമീറ്റർ അകലെയാണ് കിന്നൗർ സ്ഥിതി ചെയ്യുന്നത്. ടിബറ്റിനോട് ചേർന്നാണ് ഇവിടമുള്ളത്. ഇന്ത്യയിലേറ്റവും ശുദ്ധമായ വായുവുള്ള ഇടങ്ങളിലൊന്നാണിത്. ഭൂമിയോട് മേഘം അതിരിട്ടു നിൽക്കുന്ന തരത്തിലുള്ള ഭംഗിയാർന്ന പ്രകൃതിദൃശ്യങ്ങളാണ് ഇവിടെയുള്ളത്. ആപ്പിളുകളുടെ നാട് എന്നും കിന്നൗർഅറിയപ്പെടുന്നുണ്ട്.

PC:Chandan Parihar/ Unsplash

ഔലി

ഔലി

കണ്ണടച്ച് സ്വിറ്റ്സർലൻഡ് എന്നു വിളിക്കുവാൻ പറ്റുന്ന സ്ഥലമാണ് ഔലി. ഹിമാലയൻ സ്കീ റിസോർട്ടും ഹിൽ സ്റ്റേഷനുായ ഔലി ലോകത്തിലെതതന്നെ ഏറ്റവും അറിയപ്പെടുന്ന സ്കീയിഹ് സ്ലോപ്പാണ് ഇവിടെയുള്ളത്. ഈ മേഖലയിലെ പ്രഗത്ഭർക്കും തുടക്കക്കാർക്കുമെല്ലാം ഒരുപോലെ ആസ്വദിക്കുവാൻ പറ്റുന്ന സ്ഥലമാണിത്.

നന്ദാദേവി, നർ പർവ്വത് പർവതങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്ന ഇവിടം മഞ്ഞുകാലത്ത് മൊത്തം മഞ്ഞാൽ മൂടപ്പെടും. കെട്ടിടങ്ങളുടെ മേൽക്കൂരയും മരങ്ങളുടെ ചില്ലകളുമെല്ലാം മഞ്ഞാൽ മൂടി നിൽക്കുന്ന ഇവിടെ ഈ സമയത്ത് എല്ലാം വെള്ളനിറത്തിലാവും. വിന്‍ററിൽ ഏറ്റവുമധികം ആളുകൾ പോകുവാൻ താല്പര്യപ്പെടുന്ന സ്ഥലവും ഇതുതന്നെയാണ്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ആണ് ഇവിടം ഒരു സ്വിറ്റ്സർലൻഡ് ആയി മാറുന്നത്. കനത്ത മഞ്ഞുവീഴ്ചയാണ് ഈ സമയങ്ങളിൽ ഇവിടെ അനുഭവപ്പെടുന്നത്.

ആല്‍പൈൻ സസ്യങ്ങളെ സീസണിൽ ഇവിടെ ധാരാളമായി കാണാം. വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക്,ബദരീനാഥ് ക്ഷേത്രം തുടങ്ങിയവ ഇതിനോട് അടുത്തായാണ് ഉള്ളത്.

ദൈവങ്ങൾ കൂടിച്ചേരാനെത്തുന്ന ഇടം, സഞ്ചാരികളുടെ സ്വർഗ്ഗം.. അത്ഭുതപ്പെടുത്തുന്ന ഹിമാചൽ പ്രദേശ്ദൈവങ്ങൾ കൂടിച്ചേരാനെത്തുന്ന ഇടം, സഞ്ചാരികളുടെ സ്വർഗ്ഗം.. അത്ഭുതപ്പെടുത്തുന്ന ഹിമാചൽ പ്രദേശ്

ഹിമാചലിലെ സ്വർഗ്ഗം.. വിന്‍റർ ആസ്വദിക്കുവാൻ എട്ടിടങ്ങൾ.. മഞ്ഞും മലകളും മാത്രമല്ല!ഹിമാചലിലെ സ്വർഗ്ഗം.. വിന്‍റർ ആസ്വദിക്കുവാൻ എട്ടിടങ്ങൾ.. മഞ്ഞും മലകളും മാത്രമല്ല!

PC:Rahul Ranjan/ Unsplash

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X