Search
  • Follow NativePlanet
Share
» »പകരം വയ്ക്കുവാനില്ലാത്ത കാഴ്ചകള്‍... വേനലിലും 'കൂള്‍' ആയി കാശ്മീര്‍

പകരം വയ്ക്കുവാനില്ലാത്ത കാഴ്ചകള്‍... വേനലിലും 'കൂള്‍' ആയി കാശ്മീര്‍

ഇന്ത്യയുടെ സ്വിസ് ആല്‍പ്സ് ആണ് ജമ്മു കാശ്മീര്‍. മഞ്ഞുപൊതിഞ്ഞു കിടക്കുന്ന ഹിമാലയ പര്‍വ്വതങ്ങളുടെ കാഴ്ചയ്ക്ക് പകരം വയ്ക്കുവാന്‍ പോലും ലോകത്തിലൊന്നുമില്ല. കാലാവസ്ഥ മാറി വരുന്നതനുസരിച്ച് മഞ്ഞിന്റെ നേര്‍മ്മ മെല്ല പച്ചപ്പിനു വഴിമാറും. കാലാവസ്ഥ എത്രമാറിവന്നാലും അതിലൊന്നും കാശ്മീരിന്‍റെ സൗന്ദര്യം പൊയ്പ്പില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മഞ്ഞുരുകി വെയിലിനു സ്വഗതം പറയുന്ന സമയമാണിപ്പോള്‍ കാശ്മീരില്‍. സൂര്യ പ്രകാശവും പര്‍വ്വതക്കാഴ്ചകളുമെല്ലാം വീണ്ടും വീണ്ടും ഇവിടേക്ക് വരുവാന്‍ പ്രേരിപ്പിക്കുന്ന സമയം. കാരണങ്ങള്‍ നിരവധിയുണ്ട് വേനല്‍ക്കാല യാത്രകള്‍ക്ക് കാശ്മീര്‍ തിരഞ്ഞെടുക്കുവാന്‍.

രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്തുതന്നെയായിരുന്നാലും ശ്രീനഗറില്‍ കാലുകുത്തിയാല്‍ പിന്നെ ഏറ്റവും കുറവ് ഓര്‍മ്മിക്കുന്നതും ഇവിടുത്തെ സാഹചര്യങ്ങളെയായിരിക്കും. കാരണം മറ്റൊന്നുപോലും ചിന്തിക്കുവാന്‍ ഇടതരാത്ത വിധത്തിലുള്ള കാഴ്ചകളാണ് ഇവിടെ നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്...

ദാല്‍ തടാകത്തിലെ ശിക്കാരയാത്ര

ദാല്‍ തടാകത്തിലെ ശിക്കാരയാത്ര

അഭൗമീകമായ സൗന്ദര്യവും കാഴ്ചകളും നിറയെയുള്ല ദാല്‍ തൊാകം സന്ദര്‍ശിക്കാതെ കാശ്മീര്‍ യാത്രകള്‍ തുടങ്ങുവാനാവില്ല. യാത്രയില്‍ ശിക്കാര വള്ളത്തില്‍ കയറിയിരിക്കണം എന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. കാശ്മീരിന്റെ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും ഇറങ്ങിച്ചെല്ലുവാനും ആസ്വദിക്കുവാനും സാധിക്കൂ.
കുറച്ചധികം പടികള്‍ കയറിച്ചെല്ലുന്ന ശ്രീസങ്കരാചാര്യ ക്ഷേത്രം ശ്രീനഗറിന്റെ മറ്റൊരു കാഴ്ച സമ്മാനിക്കുന്നു. പ്രശസ്ത മുഗൾ ഗാർഡനുകളായ ചാഷ്മെ ഷാഹി, നിഷാത് ബാഗ്, ഷാലിമാർ ബാഗ് എന്നിവയിലെ കാഴ്ചകള്‍ മനസ്സിനെ ഒന്നുകൂടി തണുപ്പിക്കും. മുഗളന്മാർ അവരുടെ വേനൽക്കാല വിശ്രമ കേന്ദ്രമായി നിർമ്മിച്ച ഈ ഉദ്യാനങ്ങളിൽ പേർഷ്യൻ കൊത്തുപണികളുള്ള വിവിധ ജലധാരകളുണ്ട്. അവയുടെ രാജകീയ സൗന്ദര്യം സമയമെടുത്തു തന്നെ ആസ്വദിക്കേണ്ടതാണ്.

വര്‍ണ്ണിക്കുവാന്‍ വാക്കുകളില്ലാത്ത പഹല്‍ഗാം

വര്‍ണ്ണിക്കുവാന്‍ വാക്കുകളില്ലാത്ത പഹല്‍ഗാം

ആട്ടിടയന്മാരുടെ ഗ്രാമം എന്നറിയപ്പെടുന്ന പഹല്‍ഗാം ആണ് അടുത്ത സ്റ്റോപ്പ്. വാക്കുകളില്‍ വിവരിക്കാവുന്നതിലുമധികം ഭംഗി നിറഞ്ഞു നില്‍ക്കുന്ന ഇവിടേക്ക് ശ്രീനഗറില്‍ നിന്നും 4 മണിക്കൂര്‍ ദൂരമുണ്ട്. ഒരിത്തല്‍ ഇവിടെയെത്തിയാല്‍ പിന്നെ കാണുന്ന കാഴ്ചകളിലെല്ലാം പര്‍വ്വതവും പച്ചപ്പും മാത്രമായിരിക്കും. ഇതുകൂടാതെ എണ്ണമറ്റ വെള്ളച്ചാട്ടങ്ങള്‍ പ്രദേശത്തിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു. നടന്നു കാണുന്നതിനേക്കാള്‍ ചന്തം കുതിരപ്പുറത്തു കയറി നാടുചുറ്റുന്നതായതിനാല്‍ അതിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. റാഫ്ടിങ്ങിനും ട്രക്കിങ്ങിനുമുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. സ്കീയിംഗിലോ സ്ലെഡ്ജിംഗിലോ സാഹസികത പരീക്ഷിക്കുവാനുള്ള അവസരവും പഹല്‍ഗാമില്‍ ലഭ്യമാണ്.

ഗൊണ്ടോളയില്ലാത്ത കാശ്മീര്‍ യാത്രയോ!!

ഗൊണ്ടോളയില്ലാത്ത കാശ്മീര്‍ യാത്രയോ!!

പൂക്കളുടെ പുല്‍മേട് എന്നറിയപ്പെടുന്ന ഗുല്‍മാര്‍ഗ് ആണ് അടുത്ത യാത്രാ സ്ഥാനം. ശ്രീനഗറില്‍ നിന്നും 2 മണിക്കൂറും പഹല്‍ഗാമില്‍ നിന്നും 5 മണിക്കൂറുമാണ് ഗുല്‍മാര്‍ഗിലേക്കെടുക്കുന്ന യാത്രാ സമയം. ഇവിടുന്ന് ഗൊണ്ടോളയില്‍ കയറുവാനുള്ള യാത്രയില്‍ പാതയുൊെ ഇരുവശവും നിറഞ്ഞു നില്‍ക്കുന്ന പൂക്കള്‍ ഗുല്‍മാര്‍ഗിന്റെ മറ്റൊരു മനോഹര സൗന്ദര്യത്തെ കാണിച്ചു തരുന്നു.

ഗൊണ്ടോള യാത്രയിലെ കൊടുമുടി വരെയുള്ള സവാരി രണ്ട് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. നിങ്ങൾ ഒന്നാം ഘട്ടം കവർ ചെയ്തുകഴിഞ്ഞാൽ, നിങ്ങൾ ഏറ്റവും ഉയർന്ന നിലയിലെത്തണമെങ്കിൽ രണ്ടാം ഘട്ടത്തിലേക്ക് ടിക്കറ്റ് വാങ്ങേണ്ടിവരും. രണ്ട് ഘട്ടങ്ങളിലുമുള്ള ടിക്കറ്റിന്റെ ആകെ വില 800 രൂപയാണ്. എന്നാല്‍ ആ യാത്രയില്‍ കാണുന്ന കാഴ്ചകളുടെ മൂല്യം ഇതിലുമെത്രയോ വലുതാണ്. കൊടുമുടിയിലെത്തിക്കഴിഞ്ഞാൽ, മഞ്ഞുവീഴ്ചയും ചുറ്റുമുള്ള സൂര്യനും മാത്രമുള്ള ലോകത്തിന് മുകളിൽ ആയിരിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകും. സ്കീയിംഗ് പരീക്ഷിച്ചുനോക്കാതെ ഇവിടെനിന്നും മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യരുത്.

ഒരിക്കലും മടങ്ങുവാന്‍ സാധിക്കാത്ത സോന്‍മാര്‍ഗ്

ഒരിക്കലും മടങ്ങുവാന്‍ സാധിക്കാത്ത സോന്‍മാര്‍ഗ്

സ്ട്രോബറിയും ചെറികളും... കാശ്മീരിന്റെ രുചികളെ വിശേഷിപ്പിക്കുന്ന വാക്കുകളും കാശ്മീരിന്റെ രുചിയിലെ ആദ്യ ഓര്‍മ്മകളും ഇതായിരിക്കും. ഇതുവരെ കണ്ടിട്ടില്ലാത്ത കുറേയധികം കാഴ്ചകളിലേക്ക് കൈപിടിച്ചു നടത്തുന്ന ഇടമാണ് സോനാമാര്‍ഗ്. ശ്രീനഗറില്‍ നിന്നും മൂന്നു മണിക്കൂര്‍ നീണ്ട യാത്ര വേണം ഇവിടെ എത്തുവാന്‍. സ്വര്‍ണ്ണത്തിന്‍റെ താഴ്വര എന്നാണ് സോന്‍മാര്‍ഗ്ഗിന്‍റെ അര്‍ത്ഥം. .രു ദിവസം മുഴുവന്‍ ചിലവഴിക്കുവാനുള്ള കാഴ്ചകള്‍ ഇവിടെയുണ്ട്.
വെറുതേ മരത്തണലിലിരുന്ന കാഴ്ച കാണുവാനും കുന്നിന്‍മുകളിലോട്ട് നടന്നു കയറി താഴ്വാരത്തെ നോക്കിയിരിക്കുവാനുമെല്ലാം ഇവിടെ സമയം ചിലവഴിക്കാം

കിഷ്ത്വാര്‍, കണ്ടെത്തിയാല്‍ പിന്നെ സ്വര്‍ഗ്ഗം!

കിഷ്ത്വാര്‍, കണ്ടെത്തിയാല്‍ പിന്നെ സ്വര്‍ഗ്ഗം!

സാധാരണ കാഷ്നീര്‍ യാത്രകളില്‍ തീരെ പിടിതരാത്ത ഇടമാണ് കിഷ്ത്വാര്‍. അതുകൊണ്ടുതന്നെ ഇവിടെ എത്തിച്ചേരുന്നവരില്‍ അധികവും ഓഫ്ബീറ്റ് യാത്രികരാണ്. കുന്നുകളും പച്ചപ്പും പൈനും ദേവദാരു കാടുകളും എല്ലാമായി ആകര്‍ഷണീയമായ കാര്യങ്ങള്‍ ഇവിടെ നിരവധിയുണ്ട്. പ്രകൃതി സ്നേഹികള്‍ക്കായി കിഷ്ത്വാര്‍ ദേശീയോദ്യാനവും ഇവിടെ കാത്തിരിക്കുന്നു.
മച്ചയിൽ യാത്രയും സർതാൽ യാത്രയും ഇവിടുത്തെ രണ്ട് പ്രധാന തീര്‍ത്ഥാടന പാതകളാണ്. കിഷ്ത്വാറിലേക്ക് വരുമ്പോള്‍ അതുകൂടി പരിഗണിച്ച് യാത്ര പ്ലാന്‍ ചെയ്യുക.

 യാത്രാ ലിസ്റ്റില്‍ ഇടം നേടിയ യൂസ്മാര്‍ഗ്

യാത്രാ ലിസ്റ്റില്‍ ഇടം നേടിയ യൂസ്മാര്‍ഗ്

ജമ്മു കശ്മീരിലെ വേനൽക്കാല ഇടങ്ങളില്‍ പ്രസിദ്ധമായിക്കൊണ്ടിരിക്കുന്ന മറ്റൊരിടമാണ് യൂസ്മാര്‍ഗ്.
ഇവിടെ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് നില്‍ നാഗ് തടാകം. ശാന്തവും മനോഹരവും പ്രകൃതി‌ഭംഗി നിറഞ്ഞതുമാണ് ഇവിടുത്തെ കാഴ്ചകള്‍. നീണ്ട കാലത്തോളം സഞ്ചാരികള്‍ എത്തിച്ചേര്‍ന്നിരുന്നില്ലാത്ത ഇവിടം കുറച്ചു നാളുകള്‍ക്കു മുന്‍പാണ് സഞ്ചാരികളുടെ പ്രിയ ഇടമായി മാറിയത്. ശ്രീനഗറിൽ നിന്നും 47 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ബാഡ്ഗം ജില്ലയിലാണുള്ളത്.

പുല്‍വാമയെന്ന കാശ്മീരിന്റെ നെല്ലറ

പുല്‍വാമയെന്ന കാശ്മീരിന്റെ നെല്ലറ

ശ്രീനഗറിൽ നിന്നും 47 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പുല്‍വാമ കാശ്മീരിന്റെ നെല്ലറയാണ്. ശാന്തമായി കിടക്കുന്ന ആ ഗ്രാമം മനോഹരമായ കാഴ്ചകള്‍ക്കു പ്രസിദ്ധമാണ്. ഈ സ്ഥലത്ത് ആദ്യം എത്തുന്ന സഞ്ചാരികൾക്കായി നിരവധി ടൂറിസ്റ്റ് സൈറ്റുകൾ ഉണ്ട്. പുൽവാമയിലെ കുങ്കുമപ്പാടങ്ങളും സമ്പന്നമായ സംസ്കാരവും ഏറെ പ്രസിദ്ധമാണ്.

തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്

ലോകത്തില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന 10 രാജ്യങ്ങള്‍

ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!

നാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X