Search
  • Follow NativePlanet
Share
» »പണം പൊടിക്കാൻ തയ്യാറാണോ? എന്നാൽ ഈ ട്രെയിൻ യാത്രകൾ ചുമ്മാ 'രാജകീയം',അറിയാം

പണം പൊടിക്കാൻ തയ്യാറാണോ? എന്നാൽ ഈ ട്രെയിൻ യാത്രകൾ ചുമ്മാ 'രാജകീയം',അറിയാം

ഇതാ ഇന്ത്യയിലെ ആഢംബര ട്രെയിനുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം..

ട്രെയിനിലെ യാത്രകൾ നമുക്ക് ഒരു പുതുമയേ അല്ല. കുറഞ്ഞ ചിലവിൽ സൗകര്യത്തിലുള്ള യാത്ര നല്കുന്ന ട്രെയിനുകൾ പതിറ്റാണ്ടുകളായി യാത്രകളെ സുരക്ഷിതവും എളുപ്പമുള്ളതുമാക്കുന്നു. നമ്മുടെ യാത്രകൾ മിക്കതും സെക്കൻഡ് ക്ലാസിലോ സ്ലീപ്പറിലോ അല്ലെങ്കിൽ പരമാവധി തേഡ് എസിയിലോ ആയിരിക്കും. ട്രെയിൻ യാത്രകൾ ഒരു ഹരമായി കൊണ്ടുനടക്കുന്നവർ പരിചയപ്പെട്ടിരിക്കേണ്ട അഞ്ച് ആഡംബര ട്രെയിനുകൾ നമ്മുടെ രാജ്യത്ത് ഓടുന്നുണ്ട്. ഒറ്റ യാത്രയ്ക്കു പോലും ലക്ഷങ്ങൾ മുടക്കേണ്ടി വരുന്ന ഈ യാത്രകൾ ഓരോ സഞ്ചാരിയുടെയും സ്വപ്നമാണ്. ഇതാ ഇന്ത്യയിലെ ആഢംബര ട്രെയിനുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം..

അഞ്ച് ആഢംബര ട്രെയിനുകൾ

അഞ്ച് ആഢംബര ട്രെയിനുകൾ

ഒരു നാടോടിക്കഥയിലെന്ന പോലെയൊ, കഴിഞ്ഞുപോയ രാജഭരണകാലത്തെന്ന പോലെയോ ഒക്കെ യാത്ര ചെയ്യുവാൻ സഞ്ചാരികളെ അനുവദിക്കുന്ന തരത്തിലുള്ള സൗകര്യങ്ങൾ നല്കുന്നവയാണ് ഇന്ത്യയിലെ ലക്ഷ്വറി ട്രെയിൻ സർവീസുകൾ. ഡെക്കാൻ ഒഡീസി, പാലസ് ഓൺ വീൽസ്, ദി റോയൽ ഓറിയന്റ്, മഹാരാജാസ് എക്സ്പ്രസ്, ഗോൾഡൻ ചാരിയറ്റ് എന്നിങ്ങനെ അഞ്ച് ആഢംബര ട്രെയിനുകൾ ഉണ്ട്.
രാജാവിനെപ്പോലെ യാത്ര ചെയ്യാം, സൗകര്യങ്ങളെല്ലാം അതിന്റെ പരമാവധിയിൽ ആസ്വദിക്കാം എന്നതാണ് ഈ യാത്രകളുടെ പ്രത്യേകത.

പാലസ് ഓൺ വീൽസ്

പാലസ് ഓൺ വീൽസ്

പേരു പോലെ തന്നെ ചക്രങ്ങളിലെ കൊട്ടാരമാണ് പാലസ് ഓൺ വീൽസ് ട്രെയിൻ. ഇന്ത്യയിലെ ഏറ്റവം ആദ്യത്തെ ആഢംബര ട്രെയിൻ സർവീസ് ആയ ഈ ഇത് ആരംഭിച്ചിട്ട് 35 വർഷത്തിലധികമായി. 1982 ജനുവരി 26-ന് ആയിരുന്നു പാലസ് ഓൺ വീല്‍സിൻ‍റെ ആദ്യ യാത്ര. പരമ്പരാഗത ആവി എഞ്ചിൻ ഉപയോഗിച്ചാണ് ഇത് അതിന്റെ ഉദ്ഘാടന യാത്ര നടത്തിയത്. രാജസ്ഥാൻ ടൂറിസം വകുപ്പിന്‍റെ കീഴിലുള്ള ട്രെയിൻ ഇപ്പോൾ ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ചാണ് പുതിയ യാത്രകൾ സംഘടിപ്പിക്കുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ചാണ് യാത്രകള്‍. ഹെറിറ്റേജ് പാലസ് ഓണ്‍ വീല്‍സ് എന്നാണ് ഈ ട്രെയിന്‍ ഇപ്പോള്‍ അറിയപ്പെ‌ടുന്നത്.

ഏഴു രാത്രിയും എട്ട് പകലും

ഏഴു രാത്രിയും എട്ട് പകലും

അഞ്ച് ലക്ഷത്തിൽ ആരംഭിച്ച് പത്ത് ലക്ഷം വരെ ആകുന്ന വിധത്തിലുള്ള യാത്രാ പാക്കേജുകളാണ് ഹെറിറ്റേജ് പാലസ് ഓണ്‍ വീല്‍സ് ലഭ്യമാക്കുന്നത്. ഏഴു രാത്രിയും എട്ടു പകലും ഉള്ള പാക്കേജിൽ രാജസ്ഥാനിലെ പ്രധാന ഇടങ്ങൾ സന്ദർശിക്കും. ട്രെയിൻ യാത്ര ന്യൂഡൽഹിയിൽ നിന്ന് ആരംഭിച്ച്, ജയ്പൂർ, സവായ് മധോപൂർ, ചിത്തോർഗഡ്, ഉദയ്പൂർ, ജയ്സാൽമീർ, ജോധ്പൂർ, ഭരത്പൂർ, ആഗ്ര തുടങ്ങിയ ഇടങ്ങൾ സന്ദർശിക്കും. 23 കോച്ചുകളുള്ള ട്രെയിനില്‍ 104 പേര്‍ക്കാണ് ഒരു യാത്രയില്‍ അവസരമുണ്ടായിരിക്കുക. ഇവരുടെ സേവനത്തിനായി 25 ജീവനക്കാരും ട്രെയിനിലുണ്ടായിരിക്കും.

ഡെക്കാൻ ഒഡീസി

ഡെക്കാൻ ഒഡീസി

ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ചിലവേറിയ ആഢബര ട്രെയിൻ യാത്രകളിലൊന്ന് സാധ്യമാക്കുന്ന ട്രെയിനാണ് ഡെക്കാൻ ഒഡീസി. രാജസ്ഥാൻ വിനോദസഞ്ചാരത്തിനു വേണ്ടി പാലസ് ഓൺ വീലസ് ആരംഭിത്ത മാതൃകയിൽ മഹാരാഷ്ട്രയിലെ വിനോദസഞ്ചാരം വളർത്തുവാനായി സർവ്വീസ് ആരംഭിച്ച ആഡംബര ട്രെയിനാണ് ഡെക്കാൻ ഒഡീസി. 2004 ജനുവരി 16ന്
ഡെക്കാൻ ഒഡീസി അതിന്റെ ആദ്യ യാത്ര നടത്തി. പിന്നീട് സർവീസ് ലാഭകരമല്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് യാത്രകൾ നിർത്തിവെച്ചിരുന്നു. പിന്നീട്, തോംസൺ കുക്കിന്റെ സഹകരണത്തോടെ ഇന്ത്യൻ മഹാരാജ-ഡെക്കാൻ ഒഡീസി എന്ന് പുനർനാമകരണം ചെയ്ത് യാത്രകള്‍ക്കായുള്ള തയ്യാറെടുപ്പിലാണിത്. മഹാരാഷ്ട്രയും ഗുജറാത്തും സന്ദർശിക്കുന്ന പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്.

ചിത്രം കടപ്പാ‌ട്:The Deccan Odyssey Facebook Page

ആറ് പാക്കേജുകൾ

ആറ് പാക്കേജുകൾ

മഹാരാഷ്ട്ര സ്‌പ്ലെൻഡർ, ഇന്ത്യൻ ഒഡീസി, ജുവൽസ് ഓഫ് ദ ഡെക്കാൻ, മഹാരാഷ്ട്ര വൈൽഡ് ട്രയൽ, ഇന്ത്യൻ സോജേൺ, ഗുജറാത്ത് ഹിഡൻ ട്രഷേഴ്‌സ് എന്നിങ്ങനെ തീർത്തും വ്യത്യസ്തമായ ആറ് പാക്കേജുകളാണ് ഡെക്കാൻ ഒഡീസി നല്കുന്നത്. ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനില്‍ക്കുന്നതാണ് ഇതിലെ യാത്രകള്‍. യാത്രയിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന സൗകര്യങ്ങൾ അനുസരിച്ചാണ് യാത്രാ നിരക്ക് വരുന്നത്. 5 ലക്ഷം മുതൽ 12 ലക്ഷം രൂപ യാത്ര ചിലവ് വരും.

ചിത്രം കടപ്പാ‌ട്:The Deccan Odyssey Facebook Page

‌ട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപ<br />‌ട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപ

ദ റോയൽ ഓറിയന്‍റ്

ദ റോയൽ ഓറിയന്‍റ്

താരതമ്യേന ചിലവ് കുറഞ്ഞ ആഢംബര ട്രെയിൻ യാത്രയ്ക്ക് ആശ്രയിക്കുവാൻ പറ്റിയ ലക്ഷ്വറി ട്രെയിനാണ് ദ റോയൽ ഓറിയന്‍റ്. ഗുജറാത്തിനും രാജസ്ഥാനിനും ഇടയിൽ സർവീസ് നടത്തുന്ന ദ റോയൽ ഓറിയന്‍റ് ഡൽഹി, ചിത്തോർഗഡ്, ഉദയ്പൂർ, ജുനഗർ, വെരാവൽ, സാസൻ ഗിർ, ദിൽവാര, പാലിറ്റാന, സർഖേജ്, അഹമ്മദാബാദ്, ജയ്പൂർ, ഡൽഹി തുടങ്ങിയ ഇടങ്ങളിലൂടെ കടന്നു പോകുന്നു. പാലസ് ഓൺ വീൽസിന്‍റെ മാതൃകയിലാണ് ദ റോയൽ ഓറിയന്‍റും ആരംഭിച്ചത്.
ടൂറിസം കോർപ്പറേഷൻ ഓഫ് ഗുജറാത്തിന്റെയും ഇന്ത്യൻ റെയിൽവേയുടെയും സംയുക്ത സംരംഭമായാണ് 1994-95ൽ ട്രെയിൻ ആരംഭിച്ചത്.

ഇന്ത്യൻ സംസ്കാരം പരിചയപ്പെടുവാൻ

ഇന്ത്യൻ സംസ്കാരം പരിചയപ്പെടുവാൻ

കൊട്ടാരത്തിന്റെ മാതൃകയിലുള്ള ക്യാബിനുകൾ, സേവനങ്ങൾ, അതീവ രുചികരമായ ഭക്ഷണവും വൈനും, ഈ യാത്രയിൽ നിങ്ങൾക്ക് ലഭിക്കും. ഏറ്റവും മികച്ച ഇന്ത്യൻ സംസ്കാരവും പൈതൃകവും പ്രദർശിപ്പിക്കുക എന്നതാണ് ദ റോയൽ ഓറിയന്‍റ് ലക്ഷ്വറി ട്രെയിനിന്‍റെ ലക്ഷ്യം. തിരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ച് 98,000 രൂപ മുതൽ 1,50,000 രൂപ വരെ ഒരു യാത്രയ്ക്കായി ചിലവാകും. 13 കോച്ചുകളാണ് ഇതിനുള്ളത്.

മഹാരാജാസ് എക്സ്പ്രസ്

മഹാരാജാസ് എക്സ്പ്രസ്

പേരുപോലെതന്നെ യാത്രക്കാരെ രാജാവും രാജ്ഞിയുമായി പരിഗണിക്കുന്ന യാത്രയാണ് ആഢംബര ട്രെയിനായ മഹാരാജാസ് എക്സ്പ്രസ് വാഗ്ദാനം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ചിലവേറിയ ആഢംബര യാത്രകളിലൊന്നാണ് മഹാരാജാസ് എക്സ്പ്രസിലുള്ളത്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് മഹാരാജാസ് ട്രെയിൻ യാത്ര നടക്കുക. 14 വ്യക്തിഗത ക്യാബിനുകളുള്ള 23 കോച്ചുകള്‍ മഹാരാജാസ് എക്സ്പ്രസിനുണ്ട്. ക്യാബിനറ്റുകളെ 20 ഡീലക്സ്, 18 ജൂനിയർ സ്യൂട്ടുകൾ, 4 സ്യൂട്ടുകൾ, ഒരു പ്രസിഡൻഷ്യൽ സ്യൂട്ടുകൾ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

രണ്ടു പാക്കേജുകൾ

രണ്ടു പാക്കേജുകൾ

ട്രെഷേഴ്സ് ഓഫ് ഇന്ത്യ, ജെംസ് ഓഫ് ഇന്ത്യ, ഹെറിറ്റേജ് ഓഫ് ഇന്ത്യ, ഇന്ത്യൻ സ്പ്ലെൻഡർ, ഇന്ത്യൻ പനോരമ എന്നീ അഞ്ച് പാക്കേജുകൾ മഹാരാജാസ് എക്സ്പ്രസിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കുവാൻ സാധിക്കുക. സൗകര്യത്തിനനുസരിച്ച് മൂന്നു രാത്രിയും നാലു പകലും നീണ്ടു നില്‍ക്കുന്നതോ ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നിൽക്കുന്നതോ ആ യാത്ര തിരഞ്ഞെടുക്കാം. ആഗ്ര, രൺഥംഭോർ, ജയ്പൂർ,ഉദയ്പൂർ, ആഗ്ര, അജന്ത, ബലാസിനോർ, ഓർച്ച, വാരണാസി, ഖജുരാഹോ തുടങ്ങിയ നഗരങ്ങൾ പാക്കേജിനനുസരിച്ച് നിങ്ങൾക്ക് സന്ദർശിക്കാം. നാലു ദിവസം നീണ്ടു നിൽക്കുന്ന ജെംസ് ഓഫ് ഇന്ത്യയുടെയും ട്രെഷേഴ്സ് ഓഫ് ഇന്ത്യയുടെയും ഏകദേശ ചിലവ് ഒരാൾക്ക് രണ്ടര ലക്ഷത്തിനു മുകളിൽ വരും. എട്ടു ദിവസം നീണ്ടു നിൽക്കുന്ന ഇന്ത്യൻ സ്പ്ലെൻഡർ, ഹെറിറ്റേജ് ഓഫ് ഇന്ത്യ എന്നിവയുടെ നിരക്ക് ഒരാൾക്ക് നാലു ലക്ഷത്തിനടുത്ത് വരും.

വിസ്റ്റാഡോം കോച്ചില്‍ യാത്ര ചെയ്യാം... ഐആര്‍സിടിസി സൈറ്റില്‍ സീറ്റ് ബുക്ക് ചെയ്യേണ്ടതിങ്ങനെവിസ്റ്റാഡോം കോച്ചില്‍ യാത്ര ചെയ്യാം... ഐആര്‍സിടിസി സൈറ്റില്‍ സീറ്റ് ബുക്ക് ചെയ്യേണ്ടതിങ്ങനെ

ഗോൾഡൻ ചാരിയറ്റ്

ഗോൾഡൻ ചാരിയറ്റ്

കർണ്ണാടകയുടെ ആഢംബര തീവണ്ടിയാണ് ഗോൾഡൻ ചാരിയറ്റ്. യുനസ്കോയുടെ ലോകപൈതൃക ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഹംപിയിലെ പ്രസിദ്ധമായ സുവർണ്ണരഥത്തിൽ നിന്നുമാണ് ഇതിന് ഗോൾഡൻ ചാരിയറ്റ് എന്ന പേരു നല്കിയത്. ഏറ്റവും ആധുനിക സൗകര്യങ്ങളും യാത്രാരീതികളും ഇത് സഞ്ചാരികൾക്ക് ഉറപ്പ് നല്കുന്നു. റെസ്റ്റോറന്റുകൾ, ഒരു ലോഞ്ച് ബാർ, പൂർണ്ണമായും സജ്ജീകരിച്ച ജിംനേഷ്യം, സ്പാ തുടങ്ങിയ സൗകര്യങ്ങൾ ഇതിലെ യാത്രക്കാർക്ക് ഉപയോഗപ്പെടുത്താം.

യാത്രകള്‍

യാത്രകള്‍

ഗോവ, ഹംപി, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഗോൾഡൻ ചാരിയറ്റ് സേവനം ലഭ്യമായിട്ടുള്ളത്. ജ്യൂവൽസ് ഓഫ് സൗത്ത്, പ്രൈഡ് ഓഫ് കർണ്ണാടക, ഗ്ലിംപസ് ഓഫ് കർണ്ണാടക എന്നീ മൂന്നു പാക്കേജുകൾ ഉണ്ട്. തിരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ച് വില 3 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ ഒരാൾക്ക് ടിക്കറ്റ് നിരക്കുണ്ട്.

മഹാരാജാവിനെപ്പോലെ യാത്ര ചെയ്യാം... മഹാരാജാസ് എക്പ്രസ് വരുന്നു... കൂടിയ നിരക്ക് 18,96,000 രൂപ!മഹാരാജാവിനെപ്പോലെ യാത്ര ചെയ്യാം... മഹാരാജാസ് എക്പ്രസ് വരുന്നു... കൂടിയ നിരക്ക് 18,96,000 രൂപ!

കേരളത്തില്‍ നിന്നും പഴനിയിലേക്ക് നേരിട്ട് ട്രെയിന്‍, യാത്രയും സമയവും വിശദമായി അറിയാംകേരളത്തില്‍ നിന്നും പഴനിയിലേക്ക് നേരിട്ട് ട്രെയിന്‍, യാത്രയും സമയവും വിശദമായി അറിയാം

Read more about: train travel travel experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X