Search
  • Follow NativePlanet
Share
» »ദക്ഷിണേന്ത്യയുടെ അത്ഭുതമായ നായകാർ പാലസ് മുതൽ വൈഗ ഡാം വരെ... മധുര യാത്രയിൽ പോകാൻ ഈ ഇടങ്ങളും

ദക്ഷിണേന്ത്യയുടെ അത്ഭുതമായ നായകാർ പാലസ് മുതൽ വൈഗ ഡാം വരെ... മധുര യാത്രയിൽ പോകാൻ ഈ ഇടങ്ങളും

ദക്ഷിണേന്ത്യയുടെ അത്ഭുതമായ നായകാർ പാലസ് മുതൽ വൈഗ ഡാം വരെ... മധുര യാത്രിയിൽ പോകാൻ ഈ ഇടങ്ങളും

മധുര സഞ്ചാരികളെ ക്ഷണിക്കുന്നത് വ്യത്യസ്ത രുചികളുമായാണ്. ഇഡലിയും തലപ്പാക്കട്ടി ബിരിയാണിയും കാപ്പിയും തൈരസാദവും സാമ്പാറും മസാലദോശയും ഒക്കെയായി കൊതിയൂറുന്ന രുചികൾ. കുറച്ചുകൂടി മുന്നോട്ടുപോയാൽ യഥാര്‍ത്ഥ മധുര കൺമുന്നിലെത്തും. ലോകത്തിന് ഐശ്വര്യം പകർന്ന് വിശ്വാസഗോപുരമായി നില്‍ക്കുന്ന മീനാക്ഷി ക്ഷേത്രം മുതൽ ഇവിടുത്തെ കാഴ്ചകൾ തുടങ്ങുകയാണ്. തീർത്ഥാടകരുടെയും ക്ഷേത്രങ്ങളുടെയും പട്ടണമായ മധുരയിൽ എന്നും തിരക്കാണ്. ചരിത്രത്തോടും സംസ്കാരത്തോടും ചേർന്നു നില്ക്കുന്ന ഈ പട്ടണത്തിൽ പരിചയപ്പെട്ടിരിക്കേണ്ട ഇടങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

മധുര മീനാക്ഷി ക്ഷേത്രം

മധുര മീനാക്ഷി ക്ഷേത്രം

മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം... ലോകത്തെ അന്നും ഇന്നും അത്ഭുതപ്പെടുത്തുന്ന ക്ഷേത്ര നിർമ്മിതികളിലൊന്ന്. വൈഗ നദിക്കരയുടെ തെക്ക് വശത്ത് ആകാശത്തോളം തലയുയർത്തി നിൽക്കുന്ന ഈ ക്ഷേത്രം നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവും കണ്ടുനിൽക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ്. മധുര നഗരമധ്യത്തിൽ പാർവ്വതിയെ മീനാക്ഷിയായും ശിവനെ സുന്ദരേശ്വരനായും ആരാധിക്കുന്ന ഈ ക്ഷേത്രത്തിലെ പ്രധാന കാഴ്ച ഇവിടുത്തെ ഗോപുരങ്ങൾ തന്നെയാണ്. 14 ഗോപുരങ്ങളാണ് ക്ഷേത്രത്തിന് ആകെയുള്ളത്. ശിവനും പാർവ്വതിയും വാഴുന്ന ക്ഷേത്രമാണെങ്കിലും ശിവനേക്കാൾ പ്രാധാന്യം പാർവ്വതിക്കാണ്.
മൂവായിരത്തിയഞ്ഞൂറിലധികം വർഷത്തെ പഴക്കമുള്ള ഈ ക്ഷേത്രം ദക്ഷിണേന്ത്യയുടെ മാത്രമല്ല, ഭാരതത്തിന്റെ മുഴുവൻ അഭിമാനമായാണ് നിലകൊള്ളുന്നത്. മണ്ഡപങ്ങളാണ് ക്ഷേത്രത്തിനുള്ളിലെ പ്രധാന കാഴ്ച. അഷ്ടശക്തി മണ്ഡപം, മീനാക്ഷി നായ്ക്കർ മണ്ഡപം, ഇരുട്ട് മണ്ഡപം എന്ന് അറിയപ്പെടുന്ന മുത്തുപ്പിള്ള മണ്ഡപം, തുടങ്ങി നിരവധി മണ്ഡപങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ട്.

PC:Mamichaelraj

തിരുമലെ നായകാർ മഹൽ

തിരുമലെ നായകാർ മഹൽ

മധുര മീനാക്ഷി ക്ഷേത്രം കഴിഞ്ഞാൽ അടുത്ത പ്രധാന കാഴ്ചയാണ് തിരുമലെ നായകാർ മഹൽ. മധുരയുടെ വാസ്തുവിദ്യയും നിർമ്മാണരീതിയും പരിചയപ്പെടുത്തുന്ന നൂറ്റാണ്ടിലെ ഈ കൊട്ടാരം മധുരയിലെ നായക രാജവംശത്തിലെ രാജാവായ തിരുമല നായക രാജാവ് 1636 ആണ് നിർമ്മിക്കുന്നത്. അക്കാലത്തെ അതിശയിപ്പിക്കുന്ന ഒരു നിർമ്മിതിയായാണ് ഇതിനെ കരുതിപ്പോന്നിരുന്നത്. ഇറ്റാലിയൻ, രജപുത്ര ശൈലികളുടെ വളരെ മികച്ച മിശ്രണമാണിത്. എന്നാൽ ഈ കാണുന്ന ക്ഷേത്രമല്ല അന്നുണ്ടായിരുന്നത്. ഇതിനേക്കാൾ നാലിരട്ടി വലുതായിരുന്നു അതെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ദക്ഷിണേന്ത്യയിലെ അത്ഭുതങ്ങളിൽ ഒന്നായി പലയിടത്തും ഈ കൊട്ടാരത്തിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

PC:MADHURANTHAKAN JAGADEESAN

വൈഗൈ ഡാം

വൈഗൈ ഡാം


തമിഴ്നാട്ടിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നാണ് വൈഗൈ ഡാം. മധുരയിൽ നിന്നും ഏകദേശം 70 കിലോമീഫ്ഫപ്‍ അകലെ, തേനി ജില്ലയിൽ ആണ്ടിപ്പട്ടിക്ക് സമീപം വൈഗ നദിക്ക് കുറുകെയാണ് വൈഗ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണമായും കോൺക്രീറ്റ് ശക്തിയെ ആശ്രയിച്ചു നിലകൊള്ളുന്ന ഈ അണക്കെട്ട് സാധാരണപോലെ രണ്ട് കുന്നുകൾക്കിടയിലല്ല നിർമ്മിച്ചിരിക്കുന്നത്. 1959 ലാണ് ഇത് പ്രവർത്തനക്ഷമായത്. തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗൈ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളിലെ കർഷകരുടെ കൃഷിയും ജീവിതവും ഈ അണക്കെട്ടിനെയും ഇവിടുത്തെ വെള്ളത്തെയും ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.
ഡാമിന്റെ ഇരുവശങ്ങളിലും ജലവിഭവ വകുപ്പ് നിർമ്മിച്ച പാർക്ക് കാണാം,

PC:Lakshmichandrakanth

അളഗാർ കോവിൽ

അളഗാർ കോവിൽ

മധുര യാത്രയിൽ പോകുവാൻ സാധിക്കുന്ന മറ്റൊരു ക്ഷേത്രമാണ് കൂടൽ അഴഗാർ കോവിൽ. പട്ടണത്തിൽ നിന്നും വെറും രണ്ടു കിലോമീറ്റർ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിഷ്ണുവിനായാണ് സമർപ്പിച്ചിരിക്കുന്നത്. മൂന്നു ശ്രീകോവിലുകളുള്ള ക്ഷേത്രത്തിൽ ഇതിൽ മൂന്നിലും മൂന്ന് രൂപത്തിലുള്ള വിഷ്ണുവിന്റെ പ്രതിഷ്ഠയുണ്ട്. ഇരിക്കുന്ന രൂപത്തിലും നിൽക്കുന്ന രൂപത്തിലും കിടക്കുന്ന അനന്തശയന രൂപത്തിലും ആണ് ഇവിടുത്തെ വിഷ്ണു പ്രതിഷ്ഠ. ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റെ പ്രതിമ പൂർണ്ണമായും കല്ലുകൊണ്ട് നിർമ്മിച്ചതാണ്. വിശ്വാസങ്ങൾ പറയുന്നതനുസരിച്ച് മധുര ക്ഷേത്രത്തേക്കാൾ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്, മാത്രമല്ല, കൂടൽ എന്ന വാക്ക് മധുരയുടെ മറ്റൊരു പേരാണ്. മധുരയുടെ പാരമ്പര്യവും ചരിത്രവും കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുന്ന ഇടം കൂടിയാണിത്.

PC:Ssriram mt

ഗാന്ധി മ്യൂസിയം

ഗാന്ധി മ്യൂസിയം

മധുരയിൽ കണ്ടിരിക്കേണ്ട മറ്റൊരു മഹത്തായ കാഴ്ചയാണ് ഇവിടുത്തെ ഗാന്ധി മെമ്മോറിയൽ മ്യൂസിയം. രാജ്യത്തെ അഞ്ച് ഗാന്ധി സംഗ്രഹാലയങ്ങളിൽ (ഗാന്ധി മ്യൂസിയങ്ങൾ) ഒന്നാണി്ത്. 1959-ൽ സ്ഥാപിതമായ ഈ മ്യൂസിയത്തിൽ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട പലതും കാണാം. നാഥുറാം ഗോഡ്സെയുടെ വെടിയേറ്റ് വീണപ്പോൾ ഗാന്ധിജി ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രത്തിന്റെ ഒരു ഭാഗം ഇവിടെയുണ്ട്. യുഎൻ ഓർഗനൈസേഷൻ (UNO) തിരഞ്ഞെടുത്ത ലോകമെമ്പാടുമുള്ള പീസ് മ്യൂസിയങ്ങളിലൊന്നും കൂടിയാണിത്,

PC:Info-farmer

ക്ഷേത്രങ്ങളും വിശ്വാസങ്ങളും ഇഴചേർന്നു നിൽക്കുന്ന മധുര! മീനാക്ഷി ക്ഷേത്രം മുതൽ കൂടൽ അഴഗാർ വരെ..ക്ഷേത്രങ്ങളും വിശ്വാസങ്ങളും ഇഴചേർന്നു നിൽക്കുന്ന മധുര! മീനാക്ഷി ക്ഷേത്രം മുതൽ കൂടൽ അഴഗാർ വരെ..

കൊടികുത്തിമല- മലപ്പുറംകാരുടെ ഊട്ടി! കോടമഞ്ഞിലൂടെ കയറിച്ചെല്ലാം! കണ്ടില്ലെങ്കിൽ നഷ്ടംതന്നെകൊടികുത്തിമല- മലപ്പുറംകാരുടെ ഊട്ടി! കോടമഞ്ഞിലൂടെ കയറിച്ചെല്ലാം! കണ്ടില്ലെങ്കിൽ നഷ്ടംതന്നെ

Read more about: tamil nadu madurai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X