Search
  • Follow NativePlanet
Share
» »മത്സ്യാവതാരം മുതല്‍ കൃഷ്ണാവതാരം വരെ..ധര്‍മ്മസ്ഥാപനത്തിനായെത്തിയ ദശാവതാര ക്ഷേത്രങ്ങളിലൂ‌ടെ

മത്സ്യാവതാരം മുതല്‍ കൃഷ്ണാവതാരം വരെ..ധര്‍മ്മസ്ഥാപനത്തിനായെത്തിയ ദശാവതാര ക്ഷേത്രങ്ങളിലൂ‌ടെ

ഇതാ കേരളത്തിലെ പ്രസിദ്ധങ്ങളായ ദശാവതാര ക്ഷേത്രങ്ങളെ പരിചയപ്പെടാം...

ത്രിമൂര്‍ത്തികളിലൊരാളായ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയാണ് ദശാവതാരങ്ങള്‍ എന്നു പറയുന്നത്. ഭൂമിയില്‍ എപ്പോള്‍ ധര്‍മ്മം ഇല്ലാതാകുന്നുവോ, ആ സമയത്ത് ഭഗവാന്‍ അവതാരമെടുക്കും എന്നാണ് വിശ്വാസം. മത്സ്യത്തിലാരംഭിച്ച ആദ്യ അവതാരം മുതല്‍ ഒന്‍പതാമത്തെ ശ്രീകൃഷ്ണവതാരത്തെ വരെ ആരാധിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇതാ കേരളത്തിലെ പ്രസിദ്ധങ്ങളായ ദശാവതാര ക്ഷേത്രങ്ങളെ പരിചയപ്പെടാം...

മീനങ്ങാടി മത്സ്യാവതാര മഹാവിഷ്‌ണു ക്ഷേത്രം

മീനങ്ങാടി മത്സ്യാവതാര മഹാവിഷ്‌ണു ക്ഷേത്രം

മഹാവിഷ്ണുവിന്‍റെ ആദ്യ അവതാരം മത്സ്യരൂപത്തില്‍ ആയിരുന്നു എന്നു നമുക്കറിയാം. പ്രളയത്തിൽപെട്ട ജീവജാലങ്ങളെ നിന്നു രക്ഷിക്കുവാനായി പ്രജാപതിയുടെ കൈക്കുമ്പിളിൽ മത്സ്യം ആയി അവതരിച്ചതാണിത്. വയനാ‌ട്ടിലാണ് കേരളത്തിലെ ഏക മത്സ്യാവതാര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇതുവഴി കടന്നുപോയ ഒരു യോഗീശ്വരന്‍ ഇവിടുത്തെ കുളത്തില്‍ കുളിക്കുവാനായിറങ്ങി. അതിനിടെയാണ് വിചിത്രമായ ആ കാഴ്ച അദ്ദേഹം കാണുന്നത്. കുളത്തില്‍ ഒരു മത്സ്യം പെട്ടെന്ന് പൊങ്ങുന്നതും മുങ്ങുന്നതുമായ ഒരു കാഴ്ചയായിരുന്നു അത്. യോഗിയായ അദ്ദേഹത്തിന് അത് മത്സ്യാവതാരമാണെന്നു മനസ്സിലാക്കുവാന്‍ അധികസമയമെടുത്തില്ല, അദ്ദേഹം അടുത്തുള്ള പറമ്പിൽ നിന്ന് ഒരു മഹാവിഷ്ണുവിഗ്രഹം കൊണ്ടുവന്ന് മത്സ്യമൂർത്തിയായി സങ്കല്പിച്ച് കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കോട്ട് ദർശനമാക്കി പ്രതിഷ്ഠിച്ചു. അങ്ങനെയാണ് ഇവിടെ ആദ്യത്തെ മത്സ്യാവതാര പ്രതിഷ്ഠ വന്നത്.
തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ മത്സ്യാവതാരത്തെ ഉപദേവതയായി ആരാധിക്കുന്നുണ്ട്.

 ആമമംഗലം മഹാവിഷ്‌ണു ക്ഷേത്രം

ആമമംഗലം മഹാവിഷ്‌ണു ക്ഷേത്രം

മത്സ്യാവതാര ക്ഷേത്രം പോലെ അപൂര്‍വ്വമല്ല കൂര്‍മ്മാവതാര ക്ഷേത്രങ്ങള്‍. കേരളത്തില്‍ തന്നെ നിരവധി കൂര്‍മ്മാവതാര ക്ഷേത്രങ്ങളുണ്ട്. അതില്‍ പ്രസിദ്ധം കോഴിക്കോട് ജില്ലയിലെ ആമമംഗലം മഹാവിഷ്‌ണു ക്ഷേത്രമാണ്. മൂവായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം കോഴിക്കോട് ജില്ലയിൽ കാക്കൂർ വില്ലേജിലെ രാമല്ലൂർ ദേശത്താണ് സ്ഥിതി ചെയ്യുന്നത്. പരശുരാമനാണ് ഈ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം.
വിവാഹഭാഗ്യത്തിനുള്ള ലക്ഷ്മി നാരായണ പൂജ, സന്താനലബ്ദിക്കായുള്ള പ്രത്യേക പൂജകള്‍, ആമവാത രോഗ ശമനത്തിനായുള്ള പൂജകള്‍ എന്നിങ്ങനെ പ്രത്യേകതരം പൂജകള്‍ നടക്കുന്ന ക്ഷേത്രമാണിത്. പഠനം ബിസിനസ് മുതലായ കാര്യങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ വിജയം ഇറപ്പാണെന്നാണ് വിശ്വാസികള്‍ പറയുന്നത്.

പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം

പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം

മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. കേരളത്തില്‍ മൂന്ന് നാല് ക്ഷേത്രങ്ങള്‍ വഹാരമൂര്‍ത്തിയുടേതായുണ്ട്. അതില്‍ പ്രധാനപ്പെട്ടത് പാലക്കാട് പട്ടാമ്പി തൃത്താലയില്‍ സ്ഥിതി ചെയ്യുന്ന പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം ആണ്. ഭൂമിദേവി സമേതനായ വരാഹമൂർത്തിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഏകദേശം നാലായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പായി പരശുരാമനാല്‍ പ്രതിഷ്ഠിതമായതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. ഭൂമീദോഷമകലാന്‍ ഇവിടെയെത്തി വരാഹമൂര്‍ത്തിയോട് വിശ്വാസത്തോടെ പ്രാര്‍ഥിച്ചാല്‍ ദോഷം അകലുമെന്ന വിശ്വാസം ഉണ്ട്. നഷ്ടപ്പെട്ടതോ, കേസിലുള്ളതേ ആയ സ്ഥലം തിരിച്ചു കിട്ടാനും വരാഹമൂര്‍ത്തിയോട് അപേക്ഷിച്ചാല്‍ മതിയത്രെ. ചിത്രഗുപ്തന്റെയും യക്ഷിയുടെയും സാന്നിധ്യം ഇവിടുത്തെ മറ്റൊരു പ്രതിഷ്ഠയാണ്.

അയ്മനം നരസിംഹസ്വാമി ക്ഷേത്രം

അയ്മനം നരസിംഹസ്വാമി ക്ഷേത്രം

കൃതായുഗത്തിലെ മഹാവിഷ്ണുവിന്റെ നാലവതാരങ്ങളില്‍ അവസാനത്തേതാണ് നരസിംഹം. സിംഹത്തിന്‍റെ തലയും മനുഷ്യന്റെ ഉടലുമുള്ള രൂപമാണ് നരസിംഹ സ്വാമിയുടേത്. കേരളത്തിലെ പ്രസിദ്ധമായ നരസിംഹ സ്വാമി ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ അയ്മനത്തുള്ള നരസിംഹസ്വാമി ക്ഷേത്രം. ഭക്തരില്‍ വേഗം പ്രസാദിക്കുന്ന പ്രതിഷ്ഠയാണ് നരസിംഹ സ്വാമിയുടേത്. രോഗങ്ങള്‍ മാറുവാനും ശത്രുസംഹാരം നടത്തുവാനും സന്താനഭാഗ്യത്തിനുമായുമെല്ലാം വ്യത്യസ്തങ്ങളായ വഴിപാടുകള്‍ ഇവിടെയുണ്ട്. നരസീംഹം അവതാരമെടുത്തത് ത്രിസന്ധ്യാ നേരത്ത് ആയതിനാല്‍ ആ സമയത്താണ് ഇവിടെ ദര്‍ശനം നടത്തേണ്ടത് എന്നുമൊരു വിശ്വാസമുണ്ട്.

തൃക്കാക്കര വാമന മൂര്‍ത്തീ ക്ഷേത്രം

തൃക്കാക്കര വാമന മൂര്‍ത്തീ ക്ഷേത്രം

അഞ്ചാം അവതാരമായ വാമനനെ ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ
തൃക്കാക്കര വാമന മൂര്‍ത്തീ ക്ഷേത്രം . വാമനനേയും മഹാബലിയേയും ഒരേപോലെ ആരാധിക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. മഹാബലിയെ പാതാളത്തിലേക്ക് തള്ളിതാഴ്ചത്തിയ വാമനന്റെ പാദം മണ്ണില്‍ പതിഞ്ഞയിടമാണിതെന്നാണ് വിശ്വാസം. താളത്തിലേത്ത് ചവിട്ടി താഴ്ത്തിയ മഹാബലിയെ വാമനന്‍ ഭൂമിയിലേക്ക് സ്വീകരിക്കുന്ന ഇടം കൂടിയാണിത്
PC:Ranjithsiji

 തിരുവല്ലം പരശുരാമ ക്ഷേത്രം

തിരുവല്ലം പരശുരാമ ക്ഷേത്രം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് പരശുരാമനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍. നൂറുകണക്കിന് ക്ഷേത്രങ്ങള്‍ സ്ഥാപിച്ച പരശുരാമന് കേരളത്തില്‍ പോലും ഒരേയൊരു ക്ഷേത്രത്തില്‍ മാത്രമേ പ്രതിഷ്ഠയുള്ളൂ. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രമാണിത്. കരമനയാറും പാർവ്വതി പുത്തനാറും കിള്ളിയാറും സംഗമിക്കുന്ന ത്രിവേണി സംഗമത്തിനടുത്താണ് ശങ്കരാചാര്യര്‍ പ്രതിഷ്ഠ നടത്തിയ തിരുവല്ലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. താന്‍ വധിച്ച തന്‍റെ അമ്മയുടെ ആത്മാവിന്റെ ശാന്തിക്കായി പരശുരാമന്‍ ബലിതർപ്പണം നടത്തിയ ക്ഷേത്രമാണിതത്രെ. കർക്കിടക വാവു ദിവസത്തിൽ ഇവിടെ എത്തി ബലിയർപ്പിച്ചാൽ വർഷം മുഴുവൻ ബലിയർപ്പിക്കുന്നതിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിനുള്ളില്‍ ബലിതര്‍പ്പണം നടത്തുന്ന ഇവിടെ വര്‍ഷം മുഴുവന്‍ ബലിതര്‍പ്പണം നടത്താറുണ്ട്.
PC:pranav

തൃപ്രയാർ ശ്രീരാമക്ഷേത്രം

തൃപ്രയാർ ശ്രീരാമക്ഷേത്രം

ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തിൽ ശ്രീരാമനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് തൃപ്രയാര്‍ രാമസ്വാമി ക്ഷേത്രം. ഇവിടുത്തെ ശ്രീരാമ വിഗ്രഹം ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ പൂജിച്ചുകൊണ്ടിരുന്നതാണ് എന്നാണ് ക്ഷേത്രചരിത്രം വിശദമാക്കുന്നത്. കര്‍ക്കിടക മാസത്തില്‍ ഉച്ചപൂജയ്ക്ക് മുമ്പ് ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ പ്രത്യേക ഫലങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം.
PC:Pyngodan

നെന്മിനി ബലരാമ ക്ഷേത്രം

നെന്മിനി ബലരാമ ക്ഷേത്രം

ആദിശേഷന്റെ അംശാവതാരം കൂടിയ ബലരാമന്‍ മഹാവിഷ്ണുവിന്റെ സഹായത്തിനായി അവതരിച്ച അവതാരമാണ്. മോക്ഷഭാഗ്യത്തിനും കൃഷിയിലെ നല്ല വിളവുകള്‍ക്കുമായാണ് വിശ്വാസികള്‍ ബലരാമനോട് പ്രാര്‍ത്ഥിക്കുന്നത്. കേരളത്തിലെ പ്രസിദ്ധമായ ബലരാമ ക്ഷേത്രമാണ് നെന്മിനി ബലരാമ ക്ഷേത്രം. തൃശൂര്‍ ഗുരുവായൂരിനടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിഴക്കോട്ട് ദര്‍ശനമായാണ് ബലരാമനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം

അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം

ധർമസംരക്ഷണത്തിനായി മഹാവിഷ്‌ണു ശ്രീകൃഷ്‌ണനായി അവതരിച്ചു എന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്. ശ്രീകൃഷ്ണനെ ആരാധിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അതില്‍ തീര്‍ച്ചയായും എടുത്തുപറയേണ്ട ഒരു ക്ഷേത്രമാണ് അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം. കൊല്ലവര്‍ഷം 720 ല്‍ നിര്‍മ്മിക്കപ്പെട്ട അമ്പലപ്പുഴ ക്ഷേത്രം പാല്‍പ്പായസത്തിനും വേലകളിക്കും ഒരുപോലെ പ്രസിദ്ധമാണ്. വലതു കയ്യില്‍ ചമ്മട്ടിയും ഇടതു കയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന പാര്‍ത്ഥസാരഥിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്കിയ വിഗ്രഹങ്ങളില്‍ ഒന്നാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്നു.

PC:Vinayaraj

അപൂർവങ്ങളിൽ അപൂർവമായ ദശാവതാര ക്ഷേത്രം; 10 അവതാര‌ങ്ങളും ഒരുമിച്ച് അപൂർവങ്ങളിൽ അപൂർവമായ ദശാവതാര ക്ഷേത്രം; 10 അവതാര‌ങ്ങളും ഒരുമിച്ച്

ആകാശത്തേയ്ക്ക് തുറന്ന ശ്രീകോവില്‍, ഭൂമിക്കടിയില്‍ 20 പടി താഴെയുള്ള പ്രതിഷ്ഠ! പുരാതന ശിവ ക്ഷേത്ര വിശേഷങ്ങള്‍ആകാശത്തേയ്ക്ക് തുറന്ന ശ്രീകോവില്‍, ഭൂമിക്കടിയില്‍ 20 പടി താഴെയുള്ള പ്രതിഷ്ഠ! പുരാതന ശിവ ക്ഷേത്ര വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X