കാടിന്‍റെ പച്ചപ്പ്... പൂക്കളുടെ നാനാവർണ്ണങ്ങൾ.. വെള്ളിക്കൊലുസുപോലെ അങ്ങകകലെ എവിടെയോ ഒഴുകുന്ന കുറേ വെള്ളച്ചാട്ടങ്ങൾ.. പ്രകൃതിഭംഗി എന്നുപറയുമ്പോൾ നമ്മുടെ മനസ്സിലെത്തുന്ന കുറച്ച് കാഴ്ചകൾ എന്തായാലും ഇങ്ങനെയാവും. കാടും മലകളും ആകാശത്തിനിടുന്ന അതിര് ചിലയിടങ്ങളിൽ കാണാനായി എന്നു വരില്ല. ഇതുപോലെ മനോഹരമായ കാഴ്ചകൾ എവിടെ കാണാനാവും എന്നോർത്തിട്ടുണ്ടോ? നമ്മുടെ നാട്ടിൽ ഒന്നു കണ്ണോടിച്ചാൽ ഇതിലും മികച്ച കാഴ്ചകൾ ഉണ്ടാവാം. ഇതാ പച്ചപ്പും ഹരിതാഭയും തേടി പോകുവാൻ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച ചില ലക്ഷ്യസ്ഥാനങ്ങള്‍

മൂന്നാർ
പ്രകൃതിഭംഗിയുടെ കാര്യം പറഞ്ഞുതുടങ്ങുമ്പോൾ മലയാളികൾക്ക് ആദ്യം മനസ്സിലെത്തുന്ന ഇടം എന്തായാലും മൂന്നാർ തന്നെയാണ്. അടിമാലിയിൽ നിന്നും മുകളിലേക്ക് കയറുമ്പോൾ തന്നെ മൂന്നറിന്റെ പച്ചപ്പു മുന്നിലേക്കിങ്ങനെ വരും. അത് വെള്ളച്ചാട്ടങ്ങളായും തേയിലത്തോട്ടങ്ങളായും മേഘങ്ങളുടെ കാഴ്ചകളുമായെല്ലാം മാറിമാറിയെത്തും. തേയിലത്തോട്ടങ്ങളും ഏലത്തോട്ടങ്ങളും അതിനിടയിലൂടെ വെട്ടിയ വഴികളും കുന്നും വ്യൂ പോയിന്‍റും എന്നിങ്ങനെ ഓരോ സഞ്ചാരിയെയും തിരികെ വരുവാൻ തോന്നിപ്പിക്കാത്ത തരത്തിലുള്ള കാഴ്ചകൾ മൂന്നാറിനുണ്ട്. പ്രകൃതിയുടെ നടുവിൽ കുറച്ചുനേരം ചിലവഴിക്കുവാനാണ് ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്കിവിടം തിരഞ്ഞെടുക്കാം,.
PC: Navi/Unsplash

മസിനഗുഡി
മലയാളി യുവാക്കളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി വളരെ വേഗത്തിൽ മാറിയ സ്ഥലമാണ് മസിനഗുഡി. നീലഗിരി പർവ്വതനിരകളുടെ ഭാഗമായ മസിനഗുഡി പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഒരിടമാണ്. എന്തുകൊണ്ടാണ് അങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം വേണമെങ്കിൽ ഇവിടേക്ക് വരി തന്നെ വേണം. മഞ്ഞുപുതഞ്ഞിറങ്ങുന്ന പ്രഭാതങ്ങളും കാടും കാട്ടുചോലകളും താഴ്വാരങ്ങളും എല്ലാം ചേർന്ന് ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിലങ്ങ് കയറിക്കൂടും മസിനഗുഡി.
ഊട്ടിയിൽ നിന്നും വെറും ഒറ്റമണിക്കൂർ യാത്രയിൽ എത്താം എന്നതാണ് മസിനഗുഡിയുടെ മറ്റൊരു പ്രത്യേകത.
കാടിനുള്ളിലെ താമസം , പ്രകൃതിയിലൂടെയുള്ള നടത്തം, വൈൽഡ് ലൈഫ് സഫാരി തുടങ്ങി ഒരുപാട് കാര്യങ്ങൾ നിങ്ങൾക്കിവിടെ ചെയ്യാം.
PC:Aditi Nayar/Unsplash

സിറോ, അരുണാചൽ പ്രദേശ്
വടക്കു കിഴക്കൻ ഇന്ത്യയുടെ അതിമനോഹരമായ കാഴ്ചകളിലേക്ക് പോകുവാൻ താല്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് അരുണാചൽ പ്രദേശിലെ സിറോ വാലി തിരഞ്ഞെടുക്കാം. പ്രകൃതി സ്നേഹികളെ ആവേശത്തിലാക്കുന്ന ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. പച്ചപ്പു തന്നെയാണ് ഈ താഴ്വരയുടെ ജീവൻ. തട്ടുതട്ടായുള്ള കൃഷിരീതിയും ആൾക്കൂട്ടമോ ബഹളങ്ങളോ ഇല്ലാതെ നിശബ്ദമായി ജീവിക്കുന്ന ഒരു ജനതയും ആണ് അവിടുത്തെ കാഴ്ചകൾ. ഓരോ കാഴ്ചയിലും നിറഞ്ഞു നിൽക്കുന്ന പച്ചപ്പ് ആണ് ഈ നാടിന്റെ ജീവൻ. തങ്ങൾക്കു വേണ്ടതെല്ലാം കൃഷി ചെയ്തെടുക്കുന്ന ഇവർ പ്രകൃതിയോട് ചേർന്നുള്ള ജീവിതമാണ് നയിക്കുന്നത്. ഇവിടെയെത്തിയാൽ നിങ്ങൾക്കും പ്രകൃതിയോട് ചേർന്ന് എങ്ങനെ നിശബ്ദരായി ജീവിക്കാം എന്നു പഠിക്കാം,

വാൽപ്പാറ
കേരളത്തിൽ നിന്നുള്ളവർക്ക് മനോഹരമായ കുറച്ച് കാഴ്ചകളിലേക്ക് ഏറ്റവും എളുപ്പത്തിൽ ചെന്നുകയറുവാൻ പറ്റിയ സ്ഥലമാണ് വാൽപ്പാറ. തേയിലത്തോട്ടങ്ങളുടെ സുന്ദര കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത. എക്കോ ടൂറിസത്തിനാണ് ഇവിടം പ്രാധാന്യം നല്കുന്നത് എന്നതിനാൽ കാഴ്തകളെ അതിന്റെ ശാന്തതയിൽ കാണുവാൻ സാധിക്കും. തൃശൂർ-അതിരപ്പള്ളി-മലക്കപ്പാറ യാത്ര വാൽപ്പാറ വരെ നീട്ടിയാൽ ഒരുപാട് മനോഹര കാഴ്ചകൾ ലഭിക്കുന്ന ഒരു യാത്രയാക്കി ഇതിനെ മാറ്റാം.
PC:Praveen kumar Mathivanan

പൂക്കളുടെ താഴ്വര
പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരുകൂട്ടം അത്ഭുത കാഴ്ചകളാണ് ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര നിങ്ങൾക്ക് നല്കുന്നത്. ജൂൺ മുതൽ ഏകദേസം ഓഗസ്റ്റ്യ സെപ്റ്റംബർ വരെയാണ് ഇവിടെ കിലോമീറ്ററുകൾ വിസ്തൃതിയിൽ പൂക്കൾ പൂത്തു നിൽക്കുന്നത്. ദേശീയോദ്യാനമായ ഇതിന്റെ ശരിക്കുമുള്ള പേര് ന്ദാദേവി ആന്‍ഡ് വാലി ഓഫ് ഫ്ലവേഴ്സ് നാഷണല്‍ പാര്‍ക്ക് എന്നാണ്. വർഷത്തിൽ എല്ലാ സീസണിലും മികച്ച കാഴ്ചകളാണ് ഇവിടെയുള്ളതെങ്കിലും ഒരു സമയത്ത് മാത്രമേ ഇവിടം സന്ദർശകരെ അവുവദിക്കാറുള്ളൂ.
PC:Vivek Sharma/ Unsplash
തിരുവനന്തപുരത്തിന്റെ കുട്ടനാടായ പുഞ്ചക്കരി! കായലും പച്ചപ്പും പാടവും ചേരുന്ന കാഴ്ചകൾ

യംതാങ് വാലി
സിക്കിമിലെ പൂക്കളുടെ താഴ്വര എന്നാണ് യംതാങ് വാലി അറിയപ്പെടുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 3500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യംതാങ് വാലി വടക്കന്‍ സിക്കിമിലാണുള്ളത്. റോഡോഡെൻഡ്രോണുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഫെബ്രുവരി അവസാനം മുതല്‍ മാര്‍ച്ച് പകുതി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ നല്ലത്. ചൈന അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇവിടേക്ക് വരുവാൻ സാധിക്കില്ല.

മജൂലി
പച്ചപ്പും ഹരിതാഭയും ആസ്വദിക്കുവാൻ പറ്റിയ മറ്റൊരു സ്ഥലമാണ് അസമിലെ മജൂലി. ഒരു ജില്ലയായി പ്രഖ്യാപിക്കരപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ദ്വീപാണിത്. ആസാമിന്റെ സാസ്കാരിക തലസ്ഥാനം എന്നാണ് മജൂലിയെ വിളിക്കുന്നത്. ഒരു ഭൂമികുലുക്കത്തിന്റെ ഫലമായി ഉണ്ടായത് ഇതെന്നാണ് കരുതപ്പെടുന്നത്. ഒരു പാട് ദ്വീപുകൾ ഇവിടെ കാണാം.
യാത്രകൾ പ്ലാൻ ചെയ്യാം, പക്ഷേ, ഈ സ്ഥലങ്ങളിലേക്ക് വേണ്ട! ഈ വർഷവും പ്രവേശനമില്ല!
വൈകുന്നേരങ്ങൾ ആസ്വദിക്കുവാൻ കൈതാകോടി കായലോരം, കൊല്ലംകാരേ, ഇതുവഴി പോകാം