Search
  • Follow NativePlanet
Share
» »ഉത്തരാഖണ്ഡിന്‍റെ ഉട്ടോപ്യ മുതൽ തുടങ്ങാം; ഗർവാള്‍ റീജിയണിലെ മഞ്ഞുകാഴ്ചകളിലേക്ക്

ഉത്തരാഖണ്ഡിന്‍റെ ഉട്ടോപ്യ മുതൽ തുടങ്ങാം; ഗർവാള്‍ റീജിയണിലെ മഞ്ഞുകാഴ്ചകളിലേക്ക്

മഞ്ഞുകാലമായാൽ ഉത്തരാഖണ്ഡിന്‍റെ മുഖം ആകെ മാറും.. പിന്നെ എവിടെ നോക്കിയാലും മഞ്ഞുമാത്രമേ കാണുകയുള്ളൂ. അതിമനോഹരമായ ഈ കാഴ്ച ആസ്വദിക്കുവാൻ നവംബർ മുതൽ തന്നെ ഇവിടെ സഞ്ചാരികളുടെ തിരക്കാണ്. അതിൽതന്നെ കൂടുതലും ആളുകൾ എത്തുന്നത് ഗർവാൾ റീജീയണിലേക്കാണ്. പ്രകൃതി സൗന്ദര്യത്തിനും നാടൻ കലകൾക്കും സംസ്‌കാരത്തിനും പേരുകേട്ടതാണ് ഗർവാൾ. ഇതുമാത്രമല്ല, ഗർവാൾ പ്രദേശം ടിബറ്റ്, കുമയോൺ മേഖല, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇതെല്ലാം ചേരുന്ന ഇവിടുത്തെ ഇടങ്ങളെ ഒന്നു പരിചയപ്പെട്ടാലോ.. ഇതാ ഉത്തരാഖണ്ഡിലെ ഗര്‍വാൾ റീജിയണിൽ നിങ്ങൾക്ക് ഈ വിന്‍ററില്‍ പോകുവാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം...

മസൂറി

മസൂറി

ഗർവാൾ റീജിയണിലെ മാത്രമല്ല, ഉത്തരാഖണ്ഡിലെ തന്നെ ഏറ്റവും മനോഹരവും പേരുകേട്ടതുമായ വിന്‍ർ ഡെസ്റ്റിനേഷനാണ് മസൂറി. മലനിരകളുടെ റാണി എന്നപേരിൽ അറിയപ്പെടുന്ന ഇവിടം പ്രകൃതിഭംഗിയാൽ ഏറ്റവും അനുഗൃഹീതമായ സ്ഥലമാണ്. മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ഹിമാലയൻ മലനിരകളുടെ ഏറ്റവും ദൈര്‍ഘ്യമേറിയ കാഴ്ചകൾ ഇവിടെ നിന്നു കാണാം. ഡിസംബർ, ജനുവരി സമയത്താണ് ഇവിടെ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. എന്നാൽ ഇവിടുത്തെ ഭംഗി ആസ്വദിക്കുകയാണ് ലക്ഷ്യമെങ്കിൽ മാർച്ചിനും ജൂണിനും ഇടയിലുള്ള സമയത്ത് ഇവിടെ വരണം. രണ്ടു ദിവസമുണ്ടെങ്കിൽ ഇവിടുത്തെ മിക്ക കാഴ്ചകളും ആസ്വദിച്ച് തിരികെ മടങ്ങാം.

PC:Kunal Parmar/ Unsplash

 ചോപ്താ

ചോപ്താ

ഉത്തരാഖണ്ഡിലെ വിന്‍ർ ലക്ഷ്യസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട മറ്റൊന്നാണ് ചോപ്ത. ഗർവാൾ റീജിയണിലെ തന്നെ സ്ഥലമായ ഇവിടം സാഹസിക സഞ്ചാരികളുടെയും ശൈത്യത്തിൽ സാഹസികത തേടിയെത്തുന്നവരുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. പുറംലോകത്തിന്‍റേതായ യാതൊരു ബഹളങ്ങളും ഇല്ലാതെ കുറച്ചു ദിവസങ്ങൾ ചിലവഴിക്കുവാൻ താല്പര്യമുണ്ടെങ്കിൽ ഈ പുൽമേട്ടിലേക്ക് കയറാം. ഈ കാലാവസ്ഥയെക്കാളും ഉപരിയായി ഇവിടുത്തെ പക്ഷികളെ കാണുവാനെത്തുന്നവരാണ് അധികവും. ഏകദേശം 240 ൽ അധികം വ്യത്യസ്ത തരത്തിലുള്ള പക്ഷികളെ കാണാം. സമുദ്രനിരപ്പിൽ നിന്നും 2700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം മിനി സ്വിറ്റ്സർലൻഡ് എന്നും അറിയപ്പെടുന്നു. ഇവിടുത്തെ പച്ചപ്പും കാടുകളും കാണുവാൻ വളരെ ആകർഷകം കൂടിയാണ്.

PC: Gaurav K/ Unsplash

ദേവപ്രയാഗ്

ദേവപ്രയാഗ്

ക്ഷേത്രനഗരമാണ് ദേവപ്രയാഗ്. പുണ്യനദികളുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേവപ്രയാഗ് ഇഷ്ടംപോലെ കാഴ്ചകളുള്ള സ്ഥലമാണ്. ഭാഗീരഥിയുടെയും അളകനന്ദയുടെയും പുണ്യനദികളുടെ സംഗമസ്ഥാനം ഇവിടെ ശൈത്യകാലത്ത് കാണേണ്ട കാഴ്ചയാണ്. സമുദ്രനിരപ്പില്‍ നിന്നും 2723 അടി ഉയരത്തിലാണ് ഇവിടമുള്ളത്. 'ഉത്തരാഖണ്ഡിന്‍റെ രത്നം' എന്നാണ് ഇവിടം അറിയപ്പെടുന്നത്. പഞ്ചപ്രയാഗ് നദീസംഗമങ്ങളിൽ അവസാനത്തേതാണ് ദേവപ്രയാഗ്.

PC: Ashwini Chaudhary(Monty)

ധനോൽട്ടി

ധനോൽട്ടി

ഗർവാൽ റീജിയണിൽ ശൈത്യകാലത്ത് സന്ദർശിക്കുവാൻ പറ്റിയ മറ്റൊരിടമാണ് ധനോൽട്ടി. നിങ്ങൾ ഒരേ സമയം ഒരു സമാധാന പ്രേമിയും അതേസമയം ഒരു സാഹസികനുമാണെങ്കിൽ ഗർവാലിൽ ഇതിലും മികച്ച ഒരു സമയമില്ല. കുറേക്കാഴ്ചകളല്ല,, എണ്ണംപറഞ്ഞ കുറച്ചു കാഴ്ചകളാണ് ധനോൽട്ടിയിൽ നിങ്ങളെ കാത്തിരിക്കുന്നത്. ഈ ഗ്രാമത്തിനു മുകളിൽ മഞ്ഞുവന്നു പൊതിയുന്നത് ഈ സമയത്തെ യാത്രയിൽ നിങ്ങൾക്ക് കാണാം. പിന്നീടുള്ള അവരുടെ ജീവിതവും രീതികളുമെല്ലാം തിർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.

PC:Deepak Gupta

ഐസ് ആയിമാറിയ നദിയുടെ മുകളിലൂടെ നടക്കാം...മഞ്ഞുവീഴുന്ന മലമുകളിൽ ക്യാംപ് ചെയ്യാം.. കാശ്മീരിലെ വിന്‍റർ ആഘോഷിക്കാംഐസ് ആയിമാറിയ നദിയുടെ മുകളിലൂടെ നടക്കാം...മഞ്ഞുവീഴുന്ന മലമുകളിൽ ക്യാംപ് ചെയ്യാം.. കാശ്മീരിലെ വിന്‍റർ ആഘോഷിക്കാം

ചക്രത

ചക്രത

ഉത്തരാഖണ്ഡിലെ ഉട്യോപ്യ എന്നാണ് ചക്രത അറിയപ്പെടുന്നത്. വിദേശികൾക്ക് പ്രവേശനമില്ലാത്ത ഇവിടം സമുദ്രനിരപ്പിൽ നിന്നും 2,118 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ഉത്തരാഖണ്ഡ് യാത്രയിൽ നിങ്ങൾക്ക് കാണണമെന്ന് ആഗ്രഹിക്കുന്ന തരത്തിലുള്ള കാഴ്ചകളെല്ലാം ഇവിടെ കാണാം. രണ്ടോ മൂന്നോ ദിവസം കുറഞ്ഞത് വേണം ചക്രത കണ്ടുതീർക്കുവാൻ. കന്റോൺമെന്റ് പട്ടണമായ ഇവിടം പ്രകൃതി ദൃശ്യങ്ങളിൽ സമാനത ഇല്ലാത്ത ഇടമാണ്. വനങ്ങളാണ് ഇവിടുത്തെ മറ്റൊരു കാഴ്ച.

PC: N2N Travelers

തണുത്ത് ചിൽ ആകണോ? മൈനസ് ഡിഗ്രിയിലെ ഏറ്റവും തണുത്ത കാലാവസ്ഥ, അറിയാം ഈ ഇന്ത്യൻ സ്ഥലങ്ങൾതണുത്ത് ചിൽ ആകണോ? മൈനസ് ഡിഗ്രിയിലെ ഏറ്റവും തണുത്ത കാലാവസ്ഥ, അറിയാം ഈ ഇന്ത്യൻ സ്ഥലങ്ങൾ

വാലി ഓഫ് ഫ്ലവേഴ്സ്

വാലി ഓഫ് ഫ്ലവേഴ്സ്

യുനെസ്കോയുടെ ലോക പൈതൃക സ്ഥാനമായ വാലി ഓഫ് ഫ്ലവേഴ്സ് അഥവാ പൂക്കളുടെ താഴ്വര ഗര്‍വാൾ റീജിയണിൽ കണ്ടിരിക്കേണ്ട മറ്റൊരു വിന്റർ ഡെസ്റ്റിനേഷനാണ്. ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ പക്ഷെ, എല്ലാക്കാലത്തും പ്രവേശനം അനുവദിക്കാറില്ല. പൊതുവേ ജൂൺ മുതൽ ഒക്ടോബർ വരെ മൺസൂണിലാണ് ഇവിടം ട്രക്കിങ്ങിന് സന്ദർശകർക്കായി തുറക്കുന്നത്. ഓഫ് ദ ഗ്രിഡില് പോകുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടം കൂടിയാണിത്. മൊബൈൽ കണക്റ്റിവിറ്റിയും ഇന്‍ർനെറ്റും ഇല്ലാതെ വേണം ഇവിടെ സമയം ചിലവഴിക്കുാൻ.

PC:Ales Krivec/ Unsplash

മഞ്ഞിൽ സൂര്യനെ തേടി പോകാം... ശൈത്യകാലത്തെ ഹോട്ട് ഡെസ്റ്റിനേഷനുകൾമഞ്ഞിൽ സൂര്യനെ തേടി പോകാം... ശൈത്യകാലത്തെ ഹോട്ട് ഡെസ്റ്റിനേഷനുകൾ

മഞ്ഞുപെയ്യാൻ തുടങ്ങിയാൽ പിന്നെ സ്കീയിങ്! ഔലി മുതൽ ഗുൽമാർഗ് വരെ.. സ്കീയിങ്ങിന് പേരുകേട്ട ഇടങ്ങളിലേക്ക്മഞ്ഞുപെയ്യാൻ തുടങ്ങിയാൽ പിന്നെ സ്കീയിങ്! ഔലി മുതൽ ഗുൽമാർഗ് വരെ.. സ്കീയിങ്ങിന് പേരുകേട്ട ഇടങ്ങളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X