Search
  • Follow NativePlanet
Share
» »വൈകിയിട്ടില്ല ജൂണിലെ യാത്രകള്‍.. കണ്ടുതീര്‍ക്കുവാന്‍ ഈ നാടുകള്‍ കൂടി...പ്ലാന്‍ ചെയ്യാം

വൈകിയിട്ടില്ല ജൂണിലെ യാത്രകള്‍.. കണ്ടുതീര്‍ക്കുവാന്‍ ഈ നാടുകള്‍ കൂടി...പ്ലാന്‍ ചെയ്യാം

ജൂണ്‍ മാസം അവസാനിച്ച് ജൂലൈയിലേക്ക് കയറുവാന്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ . ആകെ നനച്ചുകൊണ്ട് മഴ അതിന്റെ വരവിന് സജ്ജമായിക്കഴിഞ്ഞു. കുന്നിന്‍പുറങ്ങളുടെ വശ്യത അനുഭവിക്കുവാന്‍ ഇതിനോളം മികച്ച സമയം വേറെയില്ല. ഇതാ ജൂണ്‍, ജൂലൈ മാസങ്ങളിലെ യാത്രകളില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം...

നുബ്രാ വാലി‌

നുബ്രാ വാലി‌

ഇന്ത്യയുടെ തലക്കെട്ട് എന്നറിയപ്പെടുന്ന നുബ്രാ വാലി സാഹസികരായ ആളുകള്‍ക്ക് പരീക്ഷിക്കുവാന്‍ പറ്റിയ ലക്ഷ്യസ്ഥാനമാണ്. മഞ്ഞിന്‍റെ മരുഭൂമിയായ ഇവിടം ലഡാക്കിലെ ഏറ്റവും പ്രകൃതിമനോഹരവും വ്യത്യസ്തവുമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നയിടമാണ്. തുടര്‍ച്ചയായ മഞ്ഞുവീഴ്ച മൂലമാണ് സമീപപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടം മഞ്ഞുമരുഭൂമിയായി മാറിയിരിക്കുന്നത്.
ബുദ്ധമതവുമായി ബന്ധപ്പെട്ട കാഴ്ചകളാണ് ഇവിടുത്തെ ആകര്‍ഷണം. നുബ്രാ വാലിയുടെ ആകര്‍ഷണം മൈത്രേയ ബുദ്ധപ്രതിമയാണ്. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലാണ് നുബ്രാ വാലിയുള്ളത്.

PC:Anmol Arora

ചെന്നൈ, തമിഴ്നാട്

ചെന്നൈ, തമിഴ്നാട്

ഇഷ്ടംപോലുള്ള കാഴ്ചകളും ചെറുചെറു യാത്രകളുമാണ് യാത്രാ ഹബ് എന്ന നിലയില്‍ ചെന്നൈയുടെ ആകര്‍ഷണം. കേരളത്തില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇവിടെ വലിയ ചിലവില്ലാതെ മികച്ച ഒരു യാത്ര സ്വന്തമാക്കാം. ഇന്ത്യയിലെ സംഗീത നഗരങ്ങളിലൊന്നായ ഇവിടെ ശാസ്ത്രീയ സംഗീതം ആസ്വദിക്കുവാനും കച്ചേരികളില്‍ പങ്കെടുക്കുവാനും നിരവധി അവസരങ്ങള്‍ ലഭ്യമാണ്. മറീനാ ബീച്ചാണ് ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്ന്.സെന്‍റ് ജോര്‍ജ് കോട്ടയില്‍ നിന്നും ആരംഭിച്ച് 12 കിലോമീറ്റര്‍ നീളത്തില്‍ ബസന്ത് നഗര്‍ വരെ കിടക്കുന്ന ഈ ബീച്ച് ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബീച്ച് കൂടിയാണ്. ക്ഷേത്രങ്ങളുടെ നഗരം കൂടിയാണ് ചെന്നൈ. ഏറ്റവും കുറവ് കുറ്റകൃത്യങ്ങളും കൃത്യമായ നിയമ പരിപാലന സംവിധാനങ്ങളുള്ള നഗരം എന്ന പ്രത്യേകതയും ചെന്നൈയ്ക്കുണ്ട്.

PC:Mark Rohan

മൂന്നാര്‍

മൂന്നാര്‍

മഴയാണെങ്കിലും വെയില്‍ ആണെങ്കിലും മലയാളികള്‍ക്ക് പോകുവാന്‍ ഏറ്റവും താല്പര്യമുള്ള ഇടങ്ങളിലൊന്നാണ് മൂന്നാര്‍. അതീവ സുഖകരമായ കാലാവസ്ഥയിലേക്ക് അധികം യാത്രയൊന്നും ചെയ്യാതെ എളുപ്പത്തില്‍ എത്താം എന്നതാണ് പലപ്പോഴും സംസ്ഥാനത്തിനു പുറത്ത് അവധിക്കാലത്തിനു പോകുന്നതിനു പകരം മൂന്നാറിലേക്ക് മലയാളികള്‍ വരുവാനുള്ള കാരണം. മാത്രമല്ല, ജൂണ്‍ മാസം കേരളത്തില്‍ മഴക്കാലമായതിനാല്‍ മഴയുടെ അതിമനോഹരമായ കാഴ്ചകളും അനുഭവങ്ങളും ഇവിടെയിരുന്ന് സ്വന്തമാക്കാം. തേയിലത്തോട്ടങ്ങളിലൂടെ മഴനനഞ്ഞ് നടക്കുന്നതും വെള്ളച്ചാട്ടങ്ങള്‍ കാണുവാന്‍ പോകുന്നതും എല്ലാം ഇവിടുത്തെ യാത്രയെ അവിസ്മരണീയമാക്കും,
PC:Jithin Vijayamohanan

ഹാസന്‍, കര്‍ണ്ണാടക

ഹാസന്‍, കര്‍ണ്ണാടക

കര്‍ണ്ണാടകയുടെ മഴക്കാഴ്ചകളിലേക്ക് വ്യത്യസ്തമായ കയറിച്ചെല്ലലാണ് ഹാസന്‍ എന്ന സ്ഥലം ഒരുക്കുന്നത്. ബാംഗ്ലൂരിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ഹാസൻ പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ ചരിത്രമുള്ള നാടാണ്. വെള്ളത്തിനടിയില്‍ മുങ്ങിയും പൊങ്ങിയും കാണുന്ന ഷെട്ടിഹള്ളി റോസറി ചര്‍ച്ച് ആണ് ഹാസനിലെ പ്രധാന ആകര്‍ഷണം. മഴക്കാലങ്ങളില്‍ വെള്ളത്തിനുതാഴെയും വേനലില്‍ വെള്ളത്തിനു മുകളിലും കാണപ്പെടുന്ന ഇത് വളരെ രസകരമായ ഒരു പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. ഹേമാവതി നദിക്ക് മുകളിൽ ഒരു അണക്കെട്ട് നിർമ്മിച്ചപ്പോൾ വെള്ളത്തിന‌ടിയിലായ ഗ്രാമ്തതിന്റെ ഭാഗമാണ് പള്ളി. ഏതായാലും പള്ളിയുടെ അവശിഷ്ടങ്ങൾ ഇവിടെ കാണാം.

PC:Bikashrd

മൈസൂര്‍

മൈസൂര്‍

സുഖകരമായ കുറച്ചു ദിവസങ്ങള്‍ക്കായി സമയം നീക്കിവയ്ക്കുവാനുണ്ടെങ്കില്‍ മൈസൂരിനെ യാത്രയില്‍ ഉള്‍പ്പെടുത്താം. മൈസൂര്‍ പാലസ് മുതല്‍ തുടങ്ങുന്ന കാഴ്ചകളാണ് ഇവിടുത്തെ ആകര്‍ഷണം. മൈസൂര്‍ മൃഗശാല, ക്ഷേത്രങ്ങള്‍, നിരവധിയായ രാജകൊ‌ട്ടാരങ്ങള്‍, പ്രകൃതിയോട് ചേര്‍ന്നുള്ള കാഴ്ചകള്‍ എന്നിങ്ങനെ കുറേയുണ്ട് ഇവിടെ ചെയ്യുവാനും ആസ്വദിക്കുവാനും. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇവി‌ടം കൊട്ടാരങ്ങളുടെ നഗരം എന്നും അറിയപ്പെടുന്നു.
ഇന്ത്യയുടെ വളര്‍ന്നു വരുന്ന യോഗകേന്ദ്രമായ ഇവിടെ യോഗ അഭ്യസിക്കുവാനുള്ള സാധ്യതകളുമുണ്ട്. അഷ്ടാംഗ യോഗയ്ക്കാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്.

PC:Syed Ali

പഹല്‍ഗാം

പഹല്‍ഗാം

ജൂണ്‍, ജൂലൈ മാസങ്ങളില്‍ വലിയൊരുയാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ധൈര്യമായി പഹല്‍ഗാം തിരഞ്ഞെടുക്കാം. പഹല്‍ഗാമിന്റെ സൗന്ദര്യം നിരഞ്ഞ കാഴ്ചകളാണ് ആദ്യം ഇവിടെ ആളുകളെ ആകര്‍ഷിക്കുന്നത്. പൈൻ വനങ്ങളുടെയും ഗംഭീരമായ കോലഹോയ് ഹിമാനിയുടെയും കാഴ്ചകള്‍ ഇവിടെ ആസ്വദിക്കാം. ലിഡർ നദിയിലെ കാഴ്ചകളും ആക്റ്റിവിറ്റികളും, റിവർ റാഫ്റ്റിംഗ്, ഗോൾഫ്, ക്യാംപിങ്, ഹൈക്കിങ് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യുവാനുണ്ട്.
PC:Devesh Sangwan

ലോഹാഗഡ്, മഹാരാഷ്ട്ര

ലോഹാഗഡ്, മഹാരാഷ്ട്ര

മുംബൈയില്‍ നിന്നും ഒരു കംപ്ലീറ്റ് റിട്രീറ്റ് തേടിയുള്ള യാത്രയാണ് തിരയുന്നതെങ്കില്‍ ലോഹാഗഢിനെ യാത്രയില്‍ ഉള്‍പ്പെടുത്താം. ലോഹാഗഢ് കോട്ട സാഹസിക സഞ്ചാരികലെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്ന നാടാണ്. ഈ യാത്രയ്ക്കായി ആദ്യം ചെന്നെത്തേണ്ടത് ലോണാവാലയ്ക്ക് സമീപമുള്ള ലോഹഗഡ് ഗ്രാമത്തിലാണ്. തുടക്കക്കാര്‍ക്കേ അനുയോജ്യമായ ട്രക്കിങ് ആയതിനാല്‍ പലപ്പോഴും ഇവിടെ ചെറിയ തിരക്ക് പ്രതീക്ഷിച്ചു വേണം പോകുവാന്‍. . ട്രെക്കിംഗ് പൂർത്തിയാക്കാൻ നിങ്ങൾക്ക് ഏകദേശം 3 മണിക്കൂർ എടുക്കും, മുകളിൽ എത്താൻ നിങ്ങൾ 450 വിചിത്രമായ പടികൾ കയറേണ്ടതുണ്ട്.

കൊച്ചിയില്‍ നിന്നു കാശിയും അയോധ്യയും സന്ദര്‍ശിക്കാം ഐആര്‍സിടിസി എയര്‍ പാക്കേജ്.. തുടക്കം 36,050 രൂപ മുതല്‍കൊച്ചിയില്‍ നിന്നു കാശിയും അയോധ്യയും സന്ദര്‍ശിക്കാം ഐആര്‍സിടിസി എയര്‍ പാക്കേജ്.. തുടക്കം 36,050 രൂപ മുതല്‍

മനശ്ശാന്തി തേ‌ടിപ്പോകാന്‍ ഈ ധ്യാനകേന്ദ്രങ്ങള്‍.. ഓറോവില്ല മുതല്‍ കുരിശുമല ആശ്രമം വരെ...മനശ്ശാന്തി തേ‌ടിപ്പോകാന്‍ ഈ ധ്യാനകേന്ദ്രങ്ങള്‍.. ഓറോവില്ല മുതല്‍ കുരിശുമല ആശ്രമം വരെ...

Read more about: travel travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X