Search
  • Follow NativePlanet
Share
» »മൂകാംബികയില്‍ പോകുന്ന പുണ്യം നേടുവാന്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍! അറിയാം ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍

മൂകാംബികയില്‍ പോകുന്ന പുണ്യം നേടുവാന്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍! അറിയാം ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍

ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങളെന്നറിയപ്പെടുന്ന കേരളത്തിലെ പ്രധാനപ്പെ‌ട്ട ക്ഷേത്രങ്ങള്‍ പരിചയപ്പെ‌ടാം

മൂകാംബികാ ദേവി.. കലയെയും അക്ഷരങ്ങളെയും സ്നേഹിക്കുന്നവര്‍ക്ക് എന്നും വഴികാ‌‌ട്ടിയാകുന്ന ദേവി. ഒരിക്കലെങ്കിലും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തി ദേവിയെ കാണുക എന്നത് മിക്ക വിശ്വാസികളുടെയും ജീവിതാഭിലാഷമാണ്. മൂകാംബികയിലെ വിശ്വാസമനുസരിച്ച് ദേവി വിളിച്ചാല്‍ മാത്രമേ വിശ്വാസികള്‍ക്ക് ദേവിയെ കാണുവാനായി എത്തുവാന്‍ സാധിക്കൂ എന്നാണ് വിശ്വാസം.കര്‍ണ്ണാ‌ടകയില്‍ കൊല്ലൂരില്‍ സ്ഥിതി ചെയ്യുന്ന മൂകാംബിക ക്ഷേത്രത്തിലേക്ക് യാത്രാ ദൂരം കാരണം പലപ്പോഴും എത്തിച്ചേരുക ബുദ്ധിമുട്ടാണ്. ഈ അവസരത്തിലാണ് ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് ആശ്രയമാകുന്നത്. ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങളെന്നറിയപ്പെടുന്ന കേരളത്തിലെ പ്രധാനപ്പെ‌ട്ട ക്ഷേത്രങ്ങള്‍ പരിചയപ്പെ‌ടാം

പള്ളിക്കുന്ന് ദക്ഷിണ മൂകാംബിക ക്ഷേത്രം

പള്ളിക്കുന്ന് ദക്ഷിണ മൂകാംബിക ക്ഷേത്രം

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു ശേഷം പ്രസിദ്ധമായ മൂകാംബിക ക്ഷേത്രമാണ് കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്ന മൂകാംബിക ക്ഷേത്രം. പരശുരാമനാണ് പ്രതിഷ്ഠ ന‌ടത്തിയതെന്നും അതല്ല, ശങ്കരാചാര്യരാണ് ന‌‌ടത്തിയതെന്നും രണ്ട് വിശ്വാസങ്ങള്‍ ഇവിടെയുണ്ട്. ആദ്യം മഹിഷാസുര മര്‍ദ്ദിനിയായിരുന്നു ഇവിടുത്തെ പ്രതിഷ്ഠയെന്നും പിന്നീട് അതിനെ വാഗ്ദേവതയായ മൂകാംബിക ദേവി ആക്കി മാറ്റിയെന്നും ഇവിടെ ഐതിഹ്യമുണ്ട്. ശിവൻ ,വടക്കേ ഭഗവതി (മഹിഷാസുരമർദ്ദിനി), ഗണപതി. ശങ്കരൻ എന്നിവരാണ് ഇവിടുത്തെ ഉപദേവതകള്‍. ഇവിടുത്തെ അലങ്കാര പൂജ പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് ജില്ലയു‌ടെ മിക്ക ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും.

പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീക്ഷേത്രം

പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള സരസ്വതി ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ പനച്ചിക്കാട് സ്ഥിതി ചെയ്യുന്ന പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീക്ഷേത്രം. മുഖ്യ പ്രതിഷ്ഠ മഹാവിഷ്ണു ആണങ്കിലും ക്ഷേത്രം അറിയപ്പെടുന്നത് സരസ്വതി ദേവിയു‌ടെ പേരിലാണ്. കോട്ടയംകാരുടെ മൂകാംബിക എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത് തന്നെ. സരസ്വതിയെയും വിഷ്ണുവിനെയും തുല്യപ്രാധാന്യത്തില്‍ ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ പലതുണ്ട്.
PC:Manojk

വിഗ്രഹവും സോപാനവുമില്ല

വിഗ്രഹവും സോപാനവുമില്ല

സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വിഗ്രഹവും സോപാനവുമില്ല ഇവിടെ സരസ്വതി ദേവിക്ക്. പകരം മഹാവിഷ്ണുവിനെ പ്രതിഷ്ടിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ തെക്ക് വശത്തായുള്ള ചെറിയ കുളത്തിന്റെ കരയിലാണ് സരസ്വതി ദേവിയെ പ്രതിഷ്ടിച്ചിരിക്കുന്നത്. ഈ കുളവും അതിനു ചുറ്റുമുള്ള വള്ളിപടര്‍പ്പും മാത്രമാണ് ഇവിടെയുള്ളത്. മൂലവിഗ്രഹം കുടികൊള്ളുന്നത് ഈ വള്ളിപടര്‍പ്പിലാണെങ്കിലും പൂജകളും മറ്റു കര്‍മ്മങ്ങളും നടത്തുന്നത് ഈ വിഗ്രഹത്തിന് എതിരെ സ്ഥാപിച്ചിട്ടുള്ള പ്രതി വിഗ്രഹത്തിലാണ്. സരസ്വതി ലത എന്നു പേരായ, ഇവിടെ മാത്രം കാണപ്പെടുന്ന പ്രത്യേകതരം വള്ളിച്ചെടിയ്ക്കിടയിലാണ് മൂലവിഗ്രഹമുള്ളത്. എന്നാല്‍ ഇതില്‍ നേരിട്ട് പൂജകള്‍ നടത്താറില്ല. പകരം ഈ വിഗ്രഹത്തിന് എതിരെ സ്ഥാപിച്ചിട്ടുള്ള പ്രതി വിഗ്രഹത്തിലാണ് പൂജകളും മറ്റു അഭിഷേകങ്ങളുമെല്ലാം നടത്തുന്നത്. മൂലവിഗ്രഹത്തിന് കാവലായി യക്ഷിയുടെ സാന്നിധ്യവും ഇവിടെയുണ്ട്. ദുര്‍ഗ്ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും, വിദ്യാരംഭം ഇവിടെയുണ്ട്. നവരാത്രിയാണ് ഇവിടുത്തെ പ്രധാന ഉത്സവം.

PC:Manojk

വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം

വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം

മൂകാംബിക ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം കേരളത്തിലെ മറ്റൊരു പ്രസിദ്ധ മൂകാംബിക ക്ഷേത്രമാണ്. വിദ്യാരംഭത്തിനും ബുദ്ധി വളര്‍ച്ചയ്ക്കും ഒക്കെ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം. മൂകാംബിക ദേവിയുടെ കടുത്ത ഭക്തനായിരുന്ന ഇവിടുത്തെ ഒരു തമ്പുരാന് സ്ഥിരം മൂകാംബിക ദേവിയെ കാണുവാനായി കൊല്ലൂര്‍ പോകുമായിരുന്നു. പിന്നീട് പ്രാധിക്യം മൂലം യാത്ര ചെയ്യുവാന്‍ സാധക്കാതെ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി ദേവി അദ്ദേഹത്തിന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് തനിക്കായി ഒരു ക്ഷേത്രം പണിതാല്‍ മതിയെന്നും അവിടെ കു‌ടികൊള്ളാം എന്നും വാക്ക് നല്കി. അതനുസരിച്ച് പറവൂർ കോട്ടയ്ക്ക് പുറത്ത് നിര്‍മ്മിച്ച ക്ഷേത്രമാണ് വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം. മൂകാംബിക ക്ഷേത്രത്തിന്‍റെ ദക്ഷിണ ഭാഗത്ത് ആയതിനാലാണ് ഈ ക്ഷേത്രം ദക്ഷിണ മൂകാംബിക ക്ഷേത്രം എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം.

താമരക്കുളത്തിനു നടുവില്‍

താമരക്കുളത്തിനു നടുവില്‍

സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഒരു ചെറിയ താമരക്കുളത്തിനു നടുവിലായാണ് ഈ ക്ഷേത്രത്തിലെ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്നത്. കൊല്ലൂരിലെ സൗപര്‍ണ്ണിക നദിയെയാണ് ഈ കുളം പ്രതിനിധീകരിക്കുന്നത് എന്നാണ് വിശ്വാസം. ഏത് കാലാവസ്ഥയിലും ഇവിടെ ജലനിരപ്പ് ഉയരുകയോ താഴുകയോ ഇല്ല. ക്ഷേത്രത്തിന് നമസ്കാര മണ്ഡപമില്ല. പുറകിലെ വലതുകയ്യിൽ അക്ഷമാലയും പുറകിലെ ഇടതുകയ്യിൽ വെള്ളത്താമരയും മുന്നിലെ ഇടതുകയ്യിൽ ഗ്രന്ഥവും ധരിച്ച് മുന്നിലെ വലതുകൈ വ്യാഖ്യാനമുദ്രയിൽ പിടിച്ചിരിയ്ക്കുന്ന രൂപത്തിലാണ് ഇവിടുത്തെ വിഗ്രഹമുള്ളത്.

PC:Nidhin Chandrasekhar

ചോറ്റാനിക്കര ദേവി ക്ഷേത്രം

ചോറ്റാനിക്കര ദേവി ക്ഷേത്രം

ആശ്രയിച്ചുവിളിക്കുന്നവരെ കൈവെ‌ടിയാത്ത ചോറ്റാനിക്കര ദേവി വിശ്വാസികളുടെ ആശ്വാസ സങ്കേതങ്ങളിലൊന്നാണ്. മഹാവിഷ്ണുവിനെയും ഭഗവതിയെയും തുല്യപ്രാധാന്യത്തില്‍ ആരാധിക്കുന്ന ഈ ക്ഷേത്രം എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രഭാതത്തില്‍ വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വിദ്യാഭഗവതിയായ സരസ്വതിയായും ഉച്ചയ്ക്ക് ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായും വൈകുന്നേരം നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുർഗ്ഗാദേവിയായും ഒപ്പം മഹാലക്ഷ്മി ആയും ശ്രീ പാർവതിയായുംഅഞ്ച് വ്യത്യസ്ത ഭാവങ്ങളാണ് ഇവിടുത്തെ ദേവിക്കുള്ളത്. കേരളത്തില്‍ ഏറ്റവുമധികം വിശ്വാസികളെത്തിച്ചേരുന്ന ക്ഷേത്രം കൂടിയാണിത്.
PC:Roney Maxwell

 ശങ്കരാചാര്യരും ചോറ്റാനിക്കരയും

ശങ്കരാചാര്യരും ചോറ്റാനിക്കരയും

വിദ്യാദേവതയായ സരസ്വതിക്ക് കേരളത്തില്‍ ഒരു ക്ഷേത്രം പോലുമില്ലെന്ന ശ്രീശങ്കരാചാര്യരുടെ വിഷമത്തില്‍ നിന്നാണ് ഈ ക്ഷേത്രം വരുന്നത്. തിരിഞ്ഞുനോക്കില്ലെന്ന ഉറപ്പ് ശങ്കരാചാര്യരില്‍ നിന്നും വാങ്ങിയ ശേഷം ദേവി അദ്ദേഹത്തിനൊപ്പം കേരളത്തിലേക്ക് യാത്ര ആരംഭിച്ചു. തിരിഞ്ഞു നോക്കിയാല്‍ താന്‍ അപ്രത്യക്ഷയാവും എന്നതായിരുന്നു ദേവി പറഞ്ഞിരുന്നത്. എന്നാല്‍ വഴിയിലൊരി‌‌ടത്തു വെച്ച് ദേവിയുടെ കാല്പാദത്തിന്‍റെ സ്വരം കേള്‍ക്കാതെ വന്നപ്പോള്‍ തിരിഞ്ഞു നോക്കുകയും ഉടന്‍തന്നെ ദേവി അപ്രത്യക്ഷയാവുകയും ചെയ്തു. പിന്നീട് പ്രാര്‍ത്ഥിച്ചപ്പോള്‍ ദേവി വരുകയും ഇനി തനിക്ക് വരുവാന്‍ സാധിക്കില്ലെന്നും അദ്ദേഹം ആഗ്രഹിക്കുന്ന ഒരിടത്ത് വേണമെങ്കില്‍ കുടികൊള്ളാം എന്നും ദേവി അറിയിച്ചു. ശങ്കരാചാര്യർ മൂകാംബികാദേവിയുടെ ജ്യോതി ആനയിച്ചുകൊണ്ടുവന്ന ഇ‌ടമെന്ന
അർത്ഥത്തിൽ ജ്യോതിയാനയിച്ചകര എന്ന പേരിലായിരുന്ന ഇവിടം പിന്നീട് ചോറ്റാനിക്കര ആവുകയായിരുന്നു.
PC:Ssriram mt

ഗുരുതിയും ബാധയൊഴിപ്പിക്കലും

ഗുരുതിയും ബാധയൊഴിപ്പിക്കലും

ചോറ്റാനിക്കരയില്‍ നട തുറന്ന് നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞ ശേഷമാണ് കൊല്ലൂരില്‍ നട തുറക്കുന്നത്. ചോറ്റാനിക്കരയിലെ ഏറ്റവും പ്രധാന പൂജകളിലൊന്നാണ് ഗുരുതി പൂജ. ദേവിക്ക് അഭീഷ്ടമായ പൂജയാണിതെന്നാണ് വിശ്വാസം. ബാധയൊഴിപ്പിക്കലിന് ഏറെ പ്രസിദ്ധമാണ് ചോറ്റാനിക്കര. എത്ര കടുത്ത ബാധയാണെങ്കിലും ഇവിടെ എത്തിയാല്‍ പോകുമെന്നാണ് വിശ്വാസം. വിവാഹം നടക്കുവാനും സന്താന ഭാഗ്യമുണ്ടാകുവാനും ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നും വിശ്വാസമുണ്ട്.

PC:Ms Sarah Welch

നിവേദ്യം എടുത്തുകഴിച്ച കൃഷ്ണനെ പൂട്ടിയിട്ട ഇടം, വേണുഗോപാലനായി കൃഷ്ണനെ പൂജിക്കുന്ന ക്ഷേത്രം!നിവേദ്യം എടുത്തുകഴിച്ച കൃഷ്ണനെ പൂട്ടിയിട്ട ഇടം, വേണുഗോപാലനായി കൃഷ്ണനെ പൂജിക്കുന്ന ക്ഷേത്രം!

ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!

ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!

കാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവികാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X