India
Search
  • Follow NativePlanet
Share
» »യാത്രകള്‍ തുടരാം...ഇഗത്പുരി മുതല്‍ പൂവാര്‍ വരെ.. ഓഗസ്റ്റ് യാത്രയിലെ ഇടങ്ങള്‍

യാത്രകള്‍ തുടരാം...ഇഗത്പുരി മുതല്‍ പൂവാര്‍ വരെ.. ഓഗസ്റ്റ് യാത്രയിലെ ഇടങ്ങള്‍

സാധാരണ ഓഗസ്റ്റ് മാസം അല്പം ശാന്തമായാണ് കടന്നുവരുന്നത്. പച്ചപ്പും പുതുമയും പ്രകൃതിയിലും പ്രസന്നത കാലാവസ്ഥയിലും കണ്ടുവരുന്ന സമയം. മഴ തന്നുപോയ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ ഈ മാസമാണ് ഏറ്റവും മികച്ചത്. എന്നാല്‍ ഇപ്പോള്‍ ശമനമില്ലാത്ത മഴയില്‍ യാത്രാ പ്ലാനുകള്‍ പലതും മാറിപ്പോയിട്ടുണ്ടാവാം. ഇതാ ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ സ്ഥലങ്ങള്‍ നോക്കാം...

ഇഗത്പുരി

ഇഗത്പുരി

മഹാരാഷ്ട്രയിലെ ഏറ്റവും പ്രസിദ്ധ ഹില്‍സ്റ്റേഷനുകളിലൊന്നായ ഇഗത്പുരി സഹ്യാദ്രി മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗിയാര്‍ന്നു നില്‍ക്കുന്ന ഇടങ്ങളാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ച. വര്‍ഷത്തിലേതു സമയം വേണമെങ്കിലും ഇവിടെ വരാമെങ്കിലും മഴക്കാലം തന്നെയാണ് ഏറ്റവും ബെസ്റ്റ്. ഓഗസ്റ്റ് മാസത്തിലാണ് ഇവിടുത്തെ മഴക്കാലം അതിന്റെ പൂര്‍ണ്ണതയിലെത്തുന്നത്. മഴയില്‍ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞൊഴുകുന്നതു കാണേണ്ടതാണ്. വെള്ളച്ചാട്ടങ്ങള്‍ കൂടാതെ പുരാതനമായ ഒരു കോട്ടയും തടാകങ്ങളുമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ലോണാവാലയെപ്പോലെയുള്ള ഇടമാണെങ്കിലും ആള്‍ത്തിര്കക് കുറവാണ് എന്നതാണ് ഇഗത്പുരിയുടെ ആകര്‍ഷണം.

ത്രിംഗൽവാഡി കോട്ട, വിഹിഗാവ് വെള്ളച്ചാട്ടം, കൽസുഭായ് കൊടുമുടി, ഘട്ടൻ ദേവി ക്ഷേത്രം, ഭാവാലി അണക്കെട്ട്, ഭട്സാ നദീതടം എന്നിവയാണ് ഇവിടെ കാണുവാനുള്ള പ്രധാന കാഴ്ചകള്‍.

PC:Vishal Tiwari

ജോധ്പൂര്‍

ജോധ്പൂര്‍

ഓഗസ്റ്റ് മാസത്തില്‍ പൊതുവേ ജോധ്പൂരിലെ കാലാവസ്ഥ വളരെ പ്രസന്നമാണ്. ഏറ്റവുമധികം സന്ദര്‍ശകര്‍ ജോധ്പൂരിലെത്തുന്ന സമയം കൂടിയാണ് ഓഗസ്റ്റ് മാസം. രാജസ്ഥാന്‍റെ രാജകീയത അനുഭവിക്കുവാനും കണ്ടുമനസ്സിലാക്കുവാനും പറ്റിയ സ്ഥലമാണിത്. കൊട്ടാരങ്ങളും കോട്ടകളും കണ്ട് ഇവിടുത്തെ തെരുവുകളിലൂടെ അലഞ്ഞ്, മാര്‍ക്കറ്റുകളും വ്യാപാരങ്ങളും കണ്ട്, പ്രദേശവാസികളെ പരിചയപ്പെട്ടും അവരുടെ രുചികളും ജീവിതവും അറിഞ്ഞുമെല്ലാം ഇവിടുത്തെ യാത്ര ആസ്വദിക്കാം.
ഉമൈദ് ഭവൻ പാലസ്, മെഹ്‌റാൻഗഡ് ഫോർട്ട് ആൻഡ് മ്യൂസിയം, ജസ്വന്ത് താഡ, മാൻഡോർ ഗാർഡൻസ്, ചാമുണ്ഡ മാതാ ക്ഷേത്രം, ബൽസമന്ദ് തടാകം, കൈലാന തടാകം തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ള സ്ഥലങ്ങള്‍.

PC:Kashish Lamba

കുമരകം

കുമരകം

ഓഗസ്റ്റ് മാസത്തില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ മികച്ച ഇടങ്ങളിലൊന്നാണ് കേരളത്തിലെ കുമരകം. മഴ കാരണം അധികം സന്ദര്‍ശകര്‍ ഈ സമയത്ത് ഇവിടെ വരാറില്ല. അതുകൊണ്ടുതന്നെ മികച്ച ഡീലില്‍ കെട്ടുവള്ളങ്ങളും റൂമും ലഭിക്കുകയും ചിലവ് കുറഞ്ഞ യാത്രയായി മാറുകയും ചെയ്യും.
നിലവിലെ കേരളത്തിലെ കാലാവസ്ഥയില്‍യാത്രകള്‍ പരമാവധി ഒഴിവാക്കാം.
കുമരകം പക്ഷി സങ്കേതം, അരുവിക്കുഴി വെള്ളച്ചാട്ടം. വേമ്പനാട് തടാകം, ബേ ഐലൻഡ് ഡ്രിഫ്റ്റ്വുഡ് മ്യൂസിയം, കുമരകം കരകൗശല മ്യൂസിയം തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ള സ്ഥലങ്ങള്‍.

PC:Anil Xavier

കന്യാകുമാരി

കന്യാകുമാരി

ഇന്ത്യയുടെ തെക്കേയറ്റത്തെ മുനമ്പായ കന്യകുമാരി വര്‍ഷം മുഴുവനും സഞ്ചാരികളെയും വിശ്വാസികളെയും ആകര്‍ഷിക്കുന്ന സ്ഥലമാണ്. മഴക്കാലങ്ങളില്‍ ധാരാളം സഞ്ചാരികള്‍ കന്യാകുമാരി കാണുവാനെത്താറുണ്ട്. മഴയിലെ ഈ പ്രദേശം വളരെ ഭംഗി നിറഞ്ഞതാണ്. അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും സംഗമസ്ഥാനം കൂടിയാണ് കന്യാകുമാരി.
വിവേകാനന്ദ റോക്ക് മെമ്മോറിയൽ, തിരുവള്ളുവർ പ്രതിമ, തിർപ്പരപ്പ് വെള്ളച്ചാട്ടം, കുമാരി അമ്മൻ ക്ഷേത്രം, സുബ്രഹ്മണ്യ ക്ഷേത്രം, വട്ടക്കോട്ടൈ കോട്ട, താണുമാലയൻ ക്ഷേത്രം തുടങ്ങിയവയാണ് കന്യാകുമാരിയിലും പരിസരത്തുമായി സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍.

PC:Dipanshu Daga

കൊടൈക്കനാല്‍

കൊടൈക്കനാല്‍

ഇന്ത്യയില്‍ ഓഗസ്റ്റ് മാസ യാത്രകളില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് കൊടൈക്കനാല്‍. എത്രപോയാലും മടുപ്പിക്കാത്ത ഇവിടുത്തെ പ്രകൃതി ഏറ്റവും മനോഹരിയാകുന്ന സമയം കൂടിയാണ് ഇവിടുത്തെ ഓഗസ്റ്റ് മാസം. മലനിരകളില്‍ മഴ പെയ്യുന്നതും നിറഞ്ഞ തടാകങ്ങളും ഇവിടെ ഈ സമയത്തു കാണാം.
കൊടൈക്കനാൽ തടാകം, മന്നവനൂർ തടാകം, ബെരിജാം തടാകം, പൈൻ ഫോറസ്റ്റ്, ഡോൾഫിൻസ് നോസ്, പില്ലർ റോക്സ്, ബ്രയന്റ് പാർക്ക്, ഗ്രീൻ വാലി വ്യൂ, ചെട്ടിയാർ പാർക്ക് തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ള സ്ഥലങ്ങള്‍.

PC:Preethi RB

തുടര്‍ച്ചയായി മൂന്ന് അവധിദിനങ്ങള്‍.. അപ്പോള്‍ പ്ലാന്‍ ചെയ്തുയാത്ര പോകുവല്ലേ?!!തുടര്‍ച്ചയായി മൂന്ന് അവധിദിനങ്ങള്‍.. അപ്പോള്‍ പ്ലാന്‍ ചെയ്തുയാത്ര പോകുവല്ലേ?!!

ലാന്‍ഡ്സ്ഡോണ്‍

ലാന്‍ഡ്സ്ഡോണ്‍

ഉത്തരാഖണ്ഡിലെ ഹില്‍ സ്റ്റേഷനുകളിലൊന്നായ ലാന്‍ഡ്സ്ഡോണ്‍ മഴക്കാലയാത്രകള്‍ക്ക് പറ്റിയ പ്രദേശമാണ്. ഡല്‍ഹിയില്‍ നിന്നും എളുപ്പത്തിലുളേള യാത്രയ്ക്ക് യോജിച്ച ഇവിടം പ്രകൃതിയോട് ചേര്‍ത്തു നിര്‍ത്തുന്ന, പ്രകൃതിസ്നേഹികളായ സഞ്ചാരികള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന സ്ഥലം കൂടിയാണ്.
അത്രയധികം വികസിച്ചിട്ടില്ലാത്ത ഈ പ്രദേശത്ത് ഇന്നും പഴമയ്ക്കും അതിന്‍റെ കാഴ്ചകള്‍ക്കുമാണ് പ്രാധാന്യം. നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നും ഏറെ ദൂരെയാണ് ഈ പ്രദേശമുള്ളത്.

PC:Shubham Rawat

പാഞ്ച്ഗനി

പാഞ്ച്ഗനി

ബ്രിട്ടീഷുകാരുട‌ കാലത്ത് ഏറെ പേരെടുത്ത ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് മഹാരാഷ്ട്രയിലെ പാഞ്ച്ഗനി. അവരുടെ വേനല്‍ക്കാല തലസ്ഥാനമായാണ് പാഞ്ച്ഗനി കാലങ്ങളോളം അറിയപ്പെട്ടിരുന്നത്.
ഓഗസ്റ്റിലെ മഴയില്‍ പ്രദേശത്തിന്റെ ഭംഗി പലമടങ്ങ് വര്‍ധിക്കും. മഹാബലേശ്വറിന്റെ ഇരട്ട ഹിൽ സ്റ്റേഷന്‍ എന്നാണ് ഇവിടം അറിയപ്പെടുന്നത്. സഹ്യാദ്രി കുന്നുകളുടെ ദൃശ്യങ്ങള്‍ ഇവിടെ നിന്നും അതിമനോഹരമായി കാണാം.
സിഡ്നി പോയിന്റ്, ഭില്ലർ വെള്ളച്ചാട്ടം, പാഴ്സി പോയിന്റ്, ദേവ്രായ് ആർട്ട് വില്ലേജ്, മാപ്രോ ഗാർഡൻസ്, ടേബിൾ ലാൻഡ്, കാസ് പീഠഭൂമി തുടങ്ങിയവയാണ് പാഞ്ച്ഗനിക്കു സമീപമുള്ള കാഴ്ചകള്‍.

PC:Nitish Kadam

സിര്‍സി

സിര്‍സി

ഉത്തര കന്നഡ ജില്ലയിലെ സിര്‍സി കര്‍ണ്ണാടകയില്‍ മഴക്കാലത്ത് പോകുവാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ്. കര്‍ണ്ണാടകയുടെ മലനാടിന്‍റെ കാഴ്ചകളാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്. പ്രകൃതിഭംഗിയാര്‍ന്ന ഈ പ്രദേശം കൂടുതലും ക്ഷേത്രങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. ദൊഡ്ഡമ്മ ക്ഷേത്രം എന്നും അറിയപ്പെടുന്ന മാരികംബ ക്ഷേത്രം രേണുക എന്നും യെല്ലമ്മ എന്നും വിളിക്കപ്പെടുന്ന ദുർഗ്ഗാ ദേവിക്കാണ് സമർപ്പിച്ചിരിക്കുന്നത്. സിർസിയിൽ സന്ദർശിക്കേണ്ട പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണിത്.

PC:Vignesh P

പൂവാര്‍

പൂവാര്‍

മഴക്കാലത്ത് കേരളത്തില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ പൂവാര്‍. തലസ്ഥാന യാത്രകളില്‍ ഒഴിവാക്കരുതെങ്കിലും നിലവിലെ കേരളത്തിലെ കാലാവസ്ഥയില്‍ യാത്ര ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്, തിരുവനന്തപുരത്തു നിന്നും 38 കിലോമീറ്റര്‍ ദൂരത്തിലാണ് ഇവിടമുള്ളത്. തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അറ്റത്താണ് പൂവാർ സ്ഥിതി ചെയ്യുന്നത്.

PC:Sid Arya

വെസ്റ്ററോസും കിംങ്സ് ലാന്‍ഡും കാണാം, ഡ്രാഗണ്‍ തടവറകളിലൂടെ പോകാം.. ക്രൊയേഷ്യയുടെ ഗെയിം ഓഫ് ത്രോണ്‍സ് തീം ക്രൂസ്വെസ്റ്ററോസും കിംങ്സ് ലാന്‍ഡും കാണാം, ഡ്രാഗണ്‍ തടവറകളിലൂടെ പോകാം.. ക്രൊയേഷ്യയുടെ ഗെയിം ഓഫ് ത്രോണ്‍സ് തീം ക്രൂസ്

കെഎസ്ആര്‍ടിസിയുടെ ഓഗസ്റ്റിലെ ജനപ്രിയ യാത്രാപാക്കേജുകള്‍, അടിപൊളിയാക്കാം യാത്രകള്‍കെഎസ്ആര്‍ടിസിയുടെ ഓഗസ്റ്റിലെ ജനപ്രിയ യാത്രാപാക്കേജുകള്‍, അടിപൊളിയാക്കാം യാത്രകള്‍

Read more about: travel travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X