Search
  • Follow NativePlanet
Share
» »വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!

വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!

പഴമയും പുതുമയും സംഗമിക്കുന്ന നിര്‍മ്മിതികള്‍... നിര്‍മ്മാണ രീതിയിലെ അതിശയങ്ങള്‍ തന്നെയായ കൊട്ടാരങ്ങള്‍... മഞ്ഞില്‍ പുതച്ചും കാടിനു നടുവിലും പാറക്കെട്ടുകള്‍ക്കു മുകളിലായുമൊക്കെ അമ്പരപ്പിക്കുന്ന വിധത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന 9 കൊട്ടാരങ്ങള്‍... സൗകര്യങ്ങളും ആഢംബരങ്ങളും നിറഞ്ഞ ഈ 9 എണ്ണത്തിനും ഒരു പ്രശ്നമുണ്ട്, വെറുതേ തരാമെന്നു പറഞ്ഞാല്‍ പോലും വാങ്ങുവാനാളില്ല... എന്താണ് അതിനു പിന്നിലെ കാരണമെന്നല്ലേ??

ഫ്രഞ്ച് പ്രൊവിന്‍ഷ്യല്‍ കാസില്‍

ഫ്രഞ്ച് പ്രൊവിന്‍ഷ്യല്‍ കാസില്‍

ഫ്രഞ്ച് പ്രൊവിന്‍ഷ്യല്‍ കാസില്‍ എന്നാണ് പേരെങ്കിലും ഇത് സ്ഥിതി ചെയ്യുന്നത് ഫ്രാന്‍സിലല്ല, മറിച്ച് ന്യൂയോര്‍ക്കിലെ ബ്രോണ്‍സിലാണ്. ഓക്ക് തടിയില്‍ ഭൂരിഭാഗവും നിര്‍മ്മിച്ച കൊട്ടാരത്തിന് ടെറസ്ഡ് ഗാര്‍ഡനുമുണ്ട്. 1926 ല്‍ ആയിരുന്നു ഇതിന്‍റെ നിര്‍മ്മാണം. 2009 മുതല്‍ കാസില്‍ വില്‍പനയ്ക്കായി വെച്ചുവെങ്കിലും ഇന്നുവരെയും ഇത് ആരും വാങ്ങിയി‌ട്ടില്ല.

ഗ്രാനോറ്റ് സോമ

ഗ്രാനോറ്റ് സോമ

കാസിലിന്‍റെയും ക്യാബിനിന്റെയും മികച്ച സങ്കലനമാണ്
ഗ്രാനോറ്റ് സോമ. അമേരിക്കയിലെ ലേക്ക് മിഷിഗണില്‍ 26,000 ചതുരശ്ര അടിയിലാണ് ഈ ക്യാബിന്‍ സ്ഥിതി ചെയ്യുന്നത്. ഏറെ ഒറ്റപ്പെട്ടു കായലില്‍ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിനു ഏറ്റവും അടുത്തുള്ള ടൗണിലേക്ക് ദൂരം 200 മൈല്‍ ആണ്. ഈ ദൂരം കാരണമാണ് ആരും കൊട്ടാരം മേടിക്കാത്തതെന്ന് കരുതുന്നത്. 40 മില്യണ്‍ ഡോളര്‍ പണത്തിനു വില്പനയ്ക്കിട്ടിരുന്നു ആദ്യമെങ്കിലും ആരും കച്ചവടത്തിനെത്താതിരുന്നചിനാല്‍ അതു പകുതിയാക്കി. എങ്കിലും ഇപ്പോഴും കൊട്ടാരം ആരും വാങ്ങിയിട്ടില്ല.

ക്യുബെക് കാസില്‍

ക്യുബെക് കാസില്‍

കാനഡയിലെ മഞ്ഞുപൊഴിയുന്ന ഇടങ്ങളിലൊന്നില്‍ മറഞ്ഞു കിടക്കുന്ന കാസിലാണ് ക്യുബെക് കാസില്‍. 5.2 ഏക്കര്‍ സ്ഥലത്ത് വിസ്തൃതിയില് പരന്നു കിടക്കുന്ന ഈ കൊട്ടാരം ഒരു ഭീമാകാരന്‍ തന്നെയാണ്. എട്ട് ബെഡ്റൂമും ഒന്‍പത് ബാത്ത്റൂമും ഉള്‍പ്പെടെ 50 മുറികളാണ് ഈ കൊട്ടാരത്തില്‍ ആകെയുള്ളത്. 17 ഫയര്‍ പ്ലേസും ഒരു വൈന്‍ സെല്ലാറും ജിമ്മും സ്പായും ഇവിടെ കാണാം.വില്പനയ്ക്കായി വളരെ കാലം മുന്‍പുതന്നെ ഇട്ടുവെങ്കിലും ആരും ഇതുവരെയും ഇത് മേടിച്ചിട്ടില്ല. ഉയര്‍ന്ന തുക മാത്രമല്ല, തണുപ്പുകാലത്ത് ജീവിക്കുവാനാകാത്ത വിധത്തിലുള്ള തണുപ്പും ഇവിടെ അനുഭവപ്പെ‌ടുന്നതിനാല്‍ ആരും ഇതു വാങ്ങുക എന്ന സാഹസത്തിനു മുതിര്‍ന്നി‌ട്ടില്ല.

കാസില്‍ ഓഫ് കപ്രാറിക

കാസില്‍ ഓഫ് കപ്രാറിക

ഇറ്റലിയുടെ തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്തായാണ് കാസില്‍ ഓഫ് കപ്രാറിക എന്ന ഭീമാകാരമായ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കല്ലുകൊണ്ട് നിര്‍മ്മിച്ച വലിയ മതില്‍കോട്ടയ്ക്കകത്താണ് യഥാര്‍ത്ഥത്തില്‍ ഈ കൊട്ടാരമുള്ളത്. 12 കിടപ്പുമുറികള്‍, 12 ബാത്ത്റൂം, വലിയ ഗാര്‍ഡന്‍, സ്വിമ്മിങ് പൂര്‍ എന്നിവ ഇതിലുണ്ട്. ഇവിടുത്തെ ജീവിതച്ചിലവ് വളരെ ഉയര്‍ന്നതായതിനാല്‍ വലിയ പണക്കാര്‍ പോലും ഇത് വാങ്ങുവാന്‍ താല്പര്യം കാണിച്ചിട്ടില്ല.

നെവര്‍ലാന്‍ഡ് റാഞ്ച്

നെവര്‍ലാന്‍ഡ് റാഞ്ച്

തീം പാര്‍ക്കോടുകൂടിയ വലിയ കാസിലാണ് നെവര്‍ലാന്‍ഡ് റാഞ്ച്. സങ്കല്‍പ്പിക്കാവുന്നതിലുമധികം വലുപ്പത്തിലുള്ള നെവര്‍ലാന്‍ഡ് റാഞ്ച്27 ഏക്കര്‍ സ്ഥലത്ത് ഒരു വലിയ മൃഗസംരക്ഷണ കേന്ദ്രം ഒക്കെ കൂടിയാണ് സ്ഥിതി ചെയ്യുന്നത്. 50 സീറ്റുള്ള മൂവി തിയേറ്റര്‍, ടെന്നീസ് കോര്‍ട്ട്, ഡാന്‍സ് സ്റ്റുഡിയോ, ഡിസ്നി തീമില്‍ നിര്‍മ്മിച്ച ട്രെയിന്‍ എന്നിവയെല്ലാം ഇവിടെ കാണാം. ഇത് കൂടാതെ അതിഥികള്‍ക്കു താമസിക്കുവാനുള്ല ഗസ്റ്റ് ഹൗസും വലിയ സ്വിമ്മിങ് പൂളും ഇവിടെയുണ്ട്. ആദ്യകാലങ്ങളില്‍ സിക്കമൂര്‍ റാഞ്ച് എന്നായിരുന്നു ഇതിന്റെ പേരെങ്കിലും പിന്നീടത് നെവര്‍ലാന്‍ഡ് റാഞ്ച് എന്നായി മാറുകയായിരുന്നു. 100 മില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണ് ഇതെങ്കിലും ആവശ്യക്കാരില്ലാത്തതിനാല്‍ 31 മില്യണ്‍ ഡോളറിലേക്ക് ഇതിന്‍റെ വില താഴ്ന്നിരുന്നു. ഒരിക്കല്‍ മൈക്കല്‍ ജാക്സന്‍ ഇത് സ്വന്തമാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ ഇത് വാങ്ങുവാന്‍ ആള്‍ക്കാരില്ല.

കാസ്റ്റിലോ ഡി ബ്ലെറ

കാസ്റ്റിലോ ഡി ബ്ലെറ

11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം ഇറ്റലിയിലാണ് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകള്‍ക്കു മുകളിലെ വലിയ ക്ലോക്ക് ടവറാണ് ഇതിന്റെ പ്രത്യേകത. ഒരേയൊരു നിബന്ധനയില്‍ മാത്രം ഇറ്റലി ഇത് സൗജന്യമായി നല്കുവാന്‍ തയ്യാറാണ്. ആരാണോ ഇത് വാങ്ങുന്നത്, അയാള്‍ ഇതിന്ഡറെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഏറ്റെടുത്ത് നട്തണം എന്നതാണത്. ഒരു വലിയ വിനോദ സഞ്ചാര ആകര്‍ഷണമായി മാറുവാന്‍ സാധിക്കുന്നതാണ് ഈ നിര്‍മ്മിതി. ദീര്‍ഘകാലമായി ആര്‍ക്കും വേണ്ടാതെ കിടക്കുന്ന ഈ കൊട്ടാരം നന്നാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ല പണിയല്ല. ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ എങ്കിലും അതിനു വേണ്ടിവരും.

കിംബല്‍ കാസില്‍

കിംബല്‍ കാസില്‍

അമേരിക്കയിലെ മാന്‍ഹാട്ടനില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ മാതൃകയിലുള്ള കൊട്ടാരമാണ് കിംബല്‍ കാസില്‍. ഈ അടുത്ത കാലത്ത് നവീകരിക്കപ്പെ‌ട്ട കൊട്ടാരത്തിന് വലിയ മുറികളും ഹാളുകളുമുണ്ട്. ഡൈനിങ് റൂമും ബാള്‍ റൂമുമുള്ള ഈ കാസില്‍ 1932 ല്‍ ആണ് നിര്‍മ്മിക്കുന്നത്. കാസിലിന്റെ പുറംഭാഗം നിര്‍മ്മിച്ചിരിക്കുന്നത് ലൈം സ്റ്റോണ്‍ കൊണ്ടാണ്. വളരെക്കാലം മുന്‍പുതന്നെ വില്പ്പനയ്ക്കായി വെച്ചിരുന്നുവെങ്കിലും വിലയും ഇവിടെ താമസിക്കുന്നതിലെ പ്രായോഗികത ഇല്ലായ്മയും ചിലവും ആളുകളെ ഇതുവാങ്ങുന്നതില്‍ നിന്നും പുറകോട്ട് നിര്‍ത്തി.

കാസ്റ്റലോ ഡി മോണ്ടിഫിയോറി

കാസ്റ്റലോ ഡി മോണ്ടിഫിയോറി

സൗജന്യമായി നല്കുവാന്‍ ഇറ്റലി തയ്യാറായിരിക്കുന്ന മറ്റൊരു കൊട്ടാരമാണ് കാസ്റ്റലോ ഡി മോണ്ടിഫിയോറി. ഇത് നന്നാക്കിയെ‌ടുക്കുന്ന ആള്‍ക്ക് ഇതിനെ ഹോട്ടലോ വിനോദ സഞ്ചാര കേന്ദ്രമോ ആക്കി മാറ്റുവാനും അനുമതിയുണ്ട്. കോട്ടയെന്നുവിശേഷിപ്പിക്കാവുന്ന തരത്തിലുള്ള നിര്‍മ്മാണമാണ് ഇതിന്‍റെ പ്രത്യേകത. വലിയ മതിലുകളും ഗോപുരവും പോസ്റ്റുകളും എല്ലാം ഇവിടെ കാണാം. 13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട കൊട്ടാരത്തിന്റെ അകംഭാഗം പഴയതും ഉപേക്ഷിക്കപ്പെട്ടതുമാണ്.

വൈജര്‍ കാസില്‍

വൈജര്‍ കാസില്‍

ബെല്‍ജിയത്തിലാണ് വൈജര്‍ കാസില്‍ സ്ഥിതി ചെയ്യുന്നത്.
പച്ചപ്പും വലിയ കുളങ്ങളും ചേരുന്നിടത്ത് സ്ഥിതി ചെയ്യുന്ന വൈജര്‍ കാസിലിന് വലിയ ഓക്കു തടി കൊണ്ടുള്ള ഗേറ്റ് ആണുള്ളത്. 1995 ല്‍ പുനരുദ്ധരണം നടത്തിയെടുത്ത ഈ കൊട്ടാരത്തില്‍ മിക്ക മുറികളിലും ഫയര്‍പ്ലേസ് കാണാം. 7 ഏക്കര്‍ സ്ഥലത്തായാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ബ്രസല്‍സിന്‍ നിന്നും ഒരു മണിക്കൂര്‍ ദൂരമാണ് കൊട്ടാരത്തിലേക്കുള്ളത്.

ഭൂമിദേവി രജസ്വലയാകുന്ന ദിവസങ്ങള്‍, സ്ത്രീത്വത്തിന്റെ ആഘോഷം! ഇത് ഒഡീഷയുടെ വിശ്വാസം!!!ഭൂമിദേവി രജസ്വലയാകുന്ന ദിവസങ്ങള്‍, സ്ത്രീത്വത്തിന്റെ ആഘോഷം! ഇത് ഒഡീഷയുടെ വിശ്വാസം!!!

ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നുഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു

ദേവീ ദേവൻമാരുടെ സംഗമഭൂമി,സപ്തഭാഷകളുടെ നാട്ടില്‍ കാണേണ്ട കാഴ്ചകള്‍ദേവീ ദേവൻമാരുടെ സംഗമഭൂമി,സപ്തഭാഷകളുടെ നാട്ടില്‍ കാണേണ്ട കാഴ്ചകള്‍

ചുവരിലെ പുല്ലാങ്കുഴല്‍ വായിക്കുന്ന കൃഷ്ണനും മൂന്നു ശ്രീകോവിലുകളും!! ഹൊയ്സാലയുടെ മഹത്വം പറയുന്ന ക്ഷേത്രംചുവരിലെ പുല്ലാങ്കുഴല്‍ വായിക്കുന്ന കൃഷ്ണനും മൂന്നു ശ്രീകോവിലുകളും!! ഹൊയ്സാലയുടെ മഹത്വം പറയുന്ന ക്ഷേത്രം

Read more about: palace world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X