സെല്‍ഫി, സ്വയം അടയാളപ്പെടുത്തലിന്റെ മറ്റൊരുവാക്ക്. എളുപ്പത്തില്‍ ആരുടെയും സഹായമില്ലാതെ സ്വയം എടുക്കുന്ന സ്വന്തം ഫോട്ടോ എന്ന നിര്‍വ്വചനത്തില്‍ നിന്നും ഒരു സ്റ്റേറ്റ്മെന്റ് അല്ലെങ്കില്‍ ഒരു പേഴ്സണാലിറ്റി തന്നെ നിലയില്‍ വളര്‍ന്നു നില്‍ക്കുകയാണ് സെല്‍ഫി. വെറുതേ നില്‍ക്കുമ്പോള്‍ പോലും സെല്‍ഫിയെടുക്കുന്ന കൂട്ടമായി മാറിയപ്പോള്‍ അപകടവും കൂടെയെത്തി. എന്നെ അടയാളപ്പെടുത്തുന്ന സെല്‍ഫി ഞാന്‍ തന്നെയായി മാറിയപ്പോള്‍ അപകടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. സെല്‍ഫികള്‍ക്കു കിട്ടുന്ന സ്വീകാര്യതയില്‍ കെട്ടിടങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ട്രെയിനും ബീച്ചും തീയും കടലും എല്ലാം സെല്‍ഫിക്കു പിന്നില്‍ നിരന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മിക്ക സ്പോട്ടുകളും ഇന്ന് സെല്‍ഫി കോര്‍ണറുകളായി മാറിയിട്ടുണ്ട്.
അശ്രദ്ധമായ സെല്‍ഫികള്‍ മരണത്തിനു കാരണമാകുന്നതിനാല്‍ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും സെല്‍ഫികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടം ഒഴിവാക്കുക എന് ലക്ഷ്യത്തില്‍ രാജ്യത്തിന്റെ പല ഇടങ്ങളും സെല്‍ഫി നിരോധിത മേഖലകളാണ്. നിരോധത മേഖലകളില്‍ നിന്നും സെല്‍ഫി എടുക്കുന്നത് ചിലപ്പോള്‍ നിങ്ങളെ ജയിലില്‍ എത്തിച്ചേക്കാം...

റെയില്‍വേ ട്രാക്ക്
ഇന്ത്യയില്‍ റെയില്‍വേ ട്രാക്കുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നത് ചിലപ്പോള്‍ നിങ്ങളെ ജയിലിലെത്തിച്ചേക്കും. റെയിൽവേ ട്രാക്കുകളിലോ റെയിൽവേയുടെ വസ്തുക്കളിലോ സ്വത്തുക്കളിലോ നിന്ന് സെൽഫി എടുക്കുന്ന ആളുകള്‍ സ്വയം അപകടത്തിലാക്കുകയോ ട്രെയിനുകൾ തടസ്സപ്പെടുത്തുന്നതിലേക്ക് നയിക്കുകയോ ചെയ്തേക്കും എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്. റെയിൽവേ നിയമത്തിലെ സെക്ഷൻ 147 പ്രകാരം ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ റെയില്‍വേയ്ക്ക് അധികാരമുണ്ട്. നിങ്ങളുടെ ഫോട്ടോ ട്രെയിനിന്റെ പശ്ചാത്തലത്തിലെടുക്കുന്നത് എത്ര മനോഹരമാണെന്ന് കരുതിയാലും റെയിൽവേ ട്രാക്കുകളിൽ സെൽഫികൾ എടുക്കുന്നത് തീർച്ചയായും നിങ്ങളെ ജയിലിൽ എത്തിക്കും എന്ന് ഓര്‍മ്മിക്കാം,

മറൈന്‍ ഡ്രൈവ് പ്രൊമനേഡ്
മുംബൈയില്‍ മാത്രം സെല്‍ഫി നിരോധിച്ചിരിക്കുന്ന 16 വിനോദ സഞ്ചാര ഇടങ്ങളാണുള്ളത്. സെല്‍ഫി എടുക്കുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങളും മരണങ്ങളുമാണ് സെല്‍ഫി നിരോധനം എന്ന ആശയത്തിലേക്ക് പല വിനോദ സഞ്ചാര കേന്ദ്രങ്ങളെയും എത്തിച്ചിരിക്കുന്നത്. മറൈൻ ഡ്രൈവ് പ്രൊമെനെഡ്, ഗിർഗാം ചൗപാട്ടി, ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡ് എന്നിവ ഉൾപ്പെടെ നിരവധി ഹോട്ട്‌സ്‌പോട്ടുകൾ സർക്കാർ നോ സെൽഫി സോണുകളാക്കി മാറ്റി.മറൈൻ ഡ്രൈവ് നോ സെല്‍ഫി സോണ്‍ ഏരിയ ആയാണ് കണക്കാക്കുന്നത്.

കുംഭമേള
ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു ഉത്സവങ്ങളിലൊന്നാണ് കുംഭമേള. വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്ന ഈ മേളയിൽ എപ്പോള്‍ വേണമെങ്കിലും ആളുകള്‍ ചിതറിയോടുവാന്‍ സാധ്യതയുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി കുഭമേളയില്‍ ഇപ്പോള്‍ നോ സെല്‍ഫി സോണാക്കി മാറ്റിയിട്ടുണ്ട്. ഒരു ഒഴുക്കില്‍ മുന്നോട്ടു പോകുന്ന ജനക്കൂട്ടത്തില്‍ സെല്‍ഫി എടുക്കുവാനായി ആളുകള്‍ നില്‍ക്കുന്നത് സുഗമമായുള്ള മുന്നോട്ടുപോക്കിനെ ബാധിക്കും എന്നതിനാലാണ്. മിക്കപ്പോഴും, സന്ദർശകർ മേള സമയത്ത് മികച്ച ചിത്രം എടുക്കാനായി അപകടകരമായ ഉയരങ്ങളിലേക്കും മറ്റും കയറും. ഇത് ഒഴിവാക്കുവാനായാണ് ഇവിടെ നോ സെല്‍ഫി സോണ്‍ ആക്കി മാറ്റിയിരിക്കുന്നത്. കുംഭമേള സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സെൽഫികൾ എടുക്കുന്നത് ഒഴിവാക്കുക തന്നെ വേണം

പോള്‍ ബൂത്ത്
തിരഞ്ഞെടുപ്പു ദിവസം വോട്ട് ചെയ്ത അടയാളമായ കയ്യിലെ മഷിയുമായി സെല്‍ഫി എടുത്തില്ലെങ്കില്‍ വോട്ടിങ് പൂര്‍ണ്ണല്ലെന്നു കരുതുന്നവരുടെ കൂടി നാടാണിത്. എന്നാല്‍ വോട്ട് ചെയ്യുന്ന സമയത്തോ പോളിങ് ബൂത്തിനു മുന്നില്‍ നിന്നോ സെല്‍ഫി എടുക്കുവാന്‍ അനുവാദമില്ല എന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നത്. , ആളുകൾക്ക് അവരുടെ മൊബൈൽ ഫോണുകൾ ബൂത്തിൽ നിന്ന് 100 മീറ്റർ പരിധിക്കുള്ളിൽ കൊണ്ടുപോകാൻ അനുവാദമില്ല, ഇത് ലംഘിക്കുന്ന ആളുകളെ ജനപ്രതിനിധി നിയമപ്രകാരം കേസെടുക്കും.

ഗോവ ബീച്ച്
ഗോവയിലെ ബീച്ചില്‍ നിന്നും സെല്‍ഫിയെടുക്കരുത് എന്നല്ല, മറിച്ച് ഉയര്‍ന്ന തിരമാലകളുള്ള സമയത്ത് സെല്‍ഫി എടുക്കുന്നത് ഒഴിവാക്കണം എന്നാണിവിടെ പറയുന്നത്. മഴക്കാലത്ത് അല്ലെങ്കിൽ ഉയർന്ന വേലിയേറ്റ സമയത്ത്, കടൽത്തീരത്ത് സെൽഫികൾ ക്ലിക്കുചെയ്യുന്നതിനോ കടലിൽ നീന്തുന്നതിനോ ഇവിടെ അനുവാദമില്ല. ഗോവയുടെ തീരപ്രദേശങ്ങളിലെ ചില പോയിന്റുകൾ നോ സെൽഫി സോണുകളായി അടയാളപ്പെടുത്തിയിരിക്കുന്നു. കനത്ത മഴയും ശക്തമായ കാറ്റും ഇടിമിന്നലും ഉള്ള സമയങ്ങളില്‍ നോ സെസ്‍ഫി മേഖലകളിൽ സെൽഫികൾ എടുക്കുന്നതിന് കര്‍ശനമായ വിലക്കുണ്ട്.
വിനോദസഞ്ചാരികൾ പലപ്പോഴും പാറകളിലും അപകടകരമായ പ്രതലങ്ങളിലും കയറി കടൽത്തീരത്ത് മനോഹരമായ ഒരു സെൽഫി എടുക്കുന്നു, ഇത് അവരുടെ ജീവൻ അപകടത്തിലാക്കുന്നു. ഇത് ഒഴിവാക്കാൻ ഗോവ സംസ്ഥാനത്തൊട്ടാകെ 24 സ്ഥലങ്ങളെ നോ സെൽഫി സോണുകളായി അടയാളപ്പെടുത്തി.
ഹിമാചലിന്റെ മറ്റൊരു സൗന്ദര്യം കണ്ടെത്താം! കാണാം കസോളും കുളും പിന്നെ പാര്‍വ്വതി വാലിയും
ചുവന്ന സ്വര്‍ണ്ണ നഗരം, കൂണുകളുടെ തലസ്ഥാനം...പോകാം സോളന്‍ എന്ന സ്വര്‍ഗ്ഗത്തിലേക്ക്
ട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാം